പുത്ര ... നിന്നെ ഞാൻ ഒരു മാതാവിന്റെ ഉദരത്തിലേക്കു വിടുകയാണ്
ഭഗവാനെ ഞാൻ അങ്ങയുടെ കല്പനപ്രകാരം ഭൂമിയിൽ അവതരികാൻ തയാറാണ്
മ്മ്... പുത്ര നിനക്കു ഞാൻ നൽകിയ ഉത്തരവാദിത്തങ്ങൾ ശരിയായ രീതിയിൽ പൂർത്തിയാക്കണം...
ശരി പ്രഭോ.... ഭഗവൻ എനിക്കു മിത്രങ്ങളോട് യാത്ര പറയാൻ കഴിയുമോ...
ശരി അര നിമിഷം മാത്രം.... ഭൂമിയിൽ നിന്റെ മാതൃഭവനത്തിൽ ഏതാൻ സമയമായി....
ആജ്ഞപോലെ പ്രഭോ.... ഒരു നിമിഷം ആവശ്യമില്ല... പെട്ടന്നു വരാം...
ഏയ് മിത്രങ്ങളെ... ഞാൻ ഭൂമിയിൽ പോകുകയാണ്... മാതൃമണ്ഡലത്തിൽ ഏതാൻ സമയമായി....
ചെല്ലൂ മിത്രമേ സമയമാവുമ്പോൾ ഞങ്ങളും വരാം...
ശരി.... കാത്തിരികാം..
ഭഗവൻ ഞാൻ ഇനി എന്താണ് ചെയേണ്ടത് ..
നീ ആ പ്രകാശമണ്ഡലത്തിൽ നിന്നാലും ഉടനെ നിനക്കു മാതാവിൽ ചെന്നു ചേരാം...പ്രധാന കാര്യം.. നീ എന്നും മാതാപിതാക്കൾക്കു സംരക്ഷകൻ ആവണം
നന്ദി പ്രഭോ..
പ്രകാശമണ്ഡലത്തിൽ നിന്നതും.. ഭൂമിയിലേക്കു താണ്പോയി .... മാതാവിന്റെ ശരീരത്തിൽ പ്രവേശിച്ചു....
ഞാൻ ബോധമുണർന്നു.... എന്നാൽ മാതൃ ശരീരത്തിൽ വലിയ സന്തോഷം കാണുന്നില്ല... സാരമില്ല...
കുറച്ചു ദിനങ്ങൾ കഴിഞ്ഞതും.....
എന്നെ ആരോ വിളിക്കുന്നല്ലോ... അയ്യോ ഭഗവൻ...
പ്രണാമം പ്രഭോ....
പുത്ര...
അങ്എന്തിനാണ് വന്നത്....
പുത്ര... നീ നമ്മോടു ക്ഷേമിച്ചാലും..... ഞാൻ നിന്നെ കൊണ്ടുപോകാനാണ് വന്നത്..
പ്രഭോ... അങ് എന്താണ് പറയുന്നത്... സൂര്യ സ്പർശം ഏൽക്കും മുമ്പ് തിരിച്ചുവിളിക്കാൻ... ഞാൻ അങ്ങയുടെ നിയോഗം പാലിക്കില്ല എന്നു തോന്നുന്നുവോ...
പുത്ര... നീ എന്റെ കല്പനകൾ പാലിക്കും... എന്റെ സൃഷ്ട്ടിയിൽ ഓരോ ജീവജാലങ്ങളും എന്റെ നിർദ്ദേശപ്രകാരം ജീവിക്കുന്നത്... അല്ലാതെ ജീവിക്കുന്നവർ ഉണ്ട്... പക്ഷേ...... നിന്റെ മാതാവിന് നിന്നെ ആവശ്യമില്ല...
അതെന്താ...
കാരണം നിന്റെ മാതാവ് വിവാഹിതയാല്ലാ....
കാരണം നിന്റെ മാതാവ് വിവാഹിതയാല്ലാ....
വിവാഹിതർ മാത്രമേ ജന്മം നല്കാൻ അവകാശമുള്ളൂ....
അല്ല.. മനുഷ്യാ സാമൂഹ്യപരിതസ്ഥിതിയിൽ അത് കുറ്റകരമാണ്... നിന്റെ മാതാവ്... ഒരു നിമിഷത്തെ കാമം തീർത്തതുവഴിയാണ് നിന്നെ ഉദരത്തിൽ സീകരിച്ചത്... നിന്റെ പിതാവിന്... നിന്റെ മാതാവ് വെറും പാഴ് വസ്തുമാത്രമാണ്.... ആ നിലക്...
വേണ്ടാ... ഞാൻ വരാം... ആർക്കും ഞാനൊരു ഭാരമാവില്ല..
പക്ഷേ പുത്ര ഇത്തവണ നീ... മറ്റൊരുലോകത്തേക്കാണ് പോകുന്നത്... നിനക്കു ഇനി പുനർജന്മം മാത്രമേ സീകരിക്കാൻ സാധിക്കുകയുള്ളു...
അറിയാം.. ജനിച്ചില്ലെങ്കിലും മരിച്ചുപോയ വ്യക്തിയാണ് ഞാൻ...
പുത്ര അവിടെ നിന്നെക്കൂടാതെ... വിടരുംമുമ്പ് പൊഴിഞ്ഞ ഒരുപാട് പുഷ്പ്പങ്ങൾ ഉണ്ട്... അതിൽ പലതും നിന്റെ സഹ്യചര്യമാണ് എങ്കിലും... മറ്റുപലതും ഹത്യയാണ്....
എന്നു വെച്ചാൽ...
നോക്കു പുത്ര.... മനുഷ്യർ നീ കരുതുന്നപോലെ നന്മയുടെ മാത്രമല്ല... തിന്മയുടെയും പ്രതീകമാണ്... അവിടെ... ചിലർ.... ഗര്ഭാവസ്ഥയിൽ തന്നെ.. മനുഷ്യനിർമിത യന്ത്രം ഉപയോഗിച്ച് ലിംഗനിർണയം നടത്തുകയും.... പെണ്ണ് എങ്കിൽ വധിക്കുകയും ചെയുന്നുണ്ട്.... ചിലർ... ഞാൻ നൽകിയ സമ്മാനം സീകരിക്കാതെ അവരുടെ ഇഷ്ടത്തിന് കാത്തിരിക്കുകയും ചെയുന്നുണ്ട്...
പ്രഭോ... അപ്പോൾ മനുഷ്യർ സാർത്ഥരാണോ.... ആർക്കും പുത്ര ഭാഗ്യം ആവശ്യമില്ല അല്ലെ...
അല്ല.. അങ്ങനെയല്ല.... ഒരു കുഞ്ഞിനു ജൻമം നൽകാനായി ഒരു ജന്മം മുഴുവൻ കാത്തിരിക്കുന്ന ജീവിതങ്ങളുണ്ട് ലോകത്... തളർന്ന രൂപമാണെങ്കിലും സന്താനഭാഗ്യത്തിനു വേണ്ടി പ്രാര്ഥിക്കുന്നവർ.. വിധിയില്ല എന്നറിഞ്ഞിട്ടും ആശയോടെ കാത്തിരിക്കുന്നവർ.... അവരെ ഇവർ അറിയുന്നില്ല...
ഭഗവൻ.... എനിക്കു ഒരു വരദാനം നൽകാമോ...
ആവശ്യപ്പെട്...
എനിക്കു അങ്ങനെയുള്ള ഒരമ്മയെ തരാമോ...
മറുപടിയായി.. ഭഗവൻ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്....
അതേ സമയം ഭൂമിയിൽ...
അനു... എന്തായി...
ഭാഗ്യം ആരുമറിയാതെ ആ ശല്യം അവസാനിച്ചു... ദേവ്...
ഓഹ്... ഭാഗ്യം...
അതേ സമയം മറ്റാരുടേത്...
ഡോക്ടർ..... ഇത്തവണ. . .... ഇത്... പ്രതിഷികമോ.... രാജേട്ടനോട് ഞാൻ എന്താ പറയേണ്ടത്... പാവം പ്രാർത്ഥനയോടെ കാത്തിരിക്കുകയാ...
മീര.. ഇത്തവണ.... നിന്നെ ഈശ്വരൻ കൈവിട്ടില്ല .... ഏറെക്കാലത്തെ കാത്തിരിപ്പിനു ഫലമുണ്ടായി.... നിങ്ങള് ഒരു അമ്മയാവാൻ പോകുന്നു....
ഒരുനിമിഷം... മീരയുടെ കണ്ണുകൾ വിതുമ്പി ..
സിസ്റ്റർ ഈ കുട്ടിയുടെ ഭർത്താവിനോട് വരൻ പറയു...
ശരി ഡോക്ടർ...
നേഴ്സ് പുറത്തുനിന്നു രാജനെ വിളിച്ചുകൊണ്ടു വന്നു.... രാജൻ പ്രതീക്ഷയുടെ തിരിനാളം കണ്ണുകളിൽ സൂക്ഷിക്കുനുണ്ടായിരുന്നു.... രാജൻ മീരയുടെ അടുത്തിരുന്നു.. മീരയുടെ കണ്ണുകളിൽ നിന്നും ഒഴുകുന്ന നീർച്ചാലുകൾ അവനെ പ്രതീക്ഷകൾ നഷ്ടപ്പെടുത്തി... അയാൾ മീരയുടെ കണ്ണുകൾ തുടച്ചു... മീര ആ കരങ്ങളിൽ പിടിച്ചു... ആ കരം പതിയെ മീരയുടെ വയറുകളിൽ സ്പർശിച്ചു... അയാൾ മീരയുടെ കണ്ണുകളിൽ നോക്കി...
നേഴ്സ് പുറത്തുനിന്നു രാജനെ വിളിച്ചുകൊണ്ടു വന്നു.... രാജൻ പ്രതീക്ഷയുടെ തിരിനാളം കണ്ണുകളിൽ സൂക്ഷിക്കുനുണ്ടായിരുന്നു.... രാജൻ മീരയുടെ അടുത്തിരുന്നു.. മീരയുടെ കണ്ണുകളിൽ നിന്നും ഒഴുകുന്ന നീർച്ചാലുകൾ അവനെ പ്രതീക്ഷകൾ നഷ്ടപ്പെടുത്തി... അയാൾ മീരയുടെ കണ്ണുകൾ തുടച്ചു... മീര ആ കരങ്ങളിൽ പിടിച്ചു... ആ കരം പതിയെ മീരയുടെ വയറുകളിൽ സ്പർശിച്ചു... അയാൾ മീരയുടെ കണ്ണുകളിൽ നോക്കി...
അവൾ കണ്ണുനീർ തുടച്ചുകൊണ്ട്.. വാക്കുകൾ പുറത്തുവരാതെ... ചുണ്ടുകളിൽ ചിരി പടർത്തി... തല കുലുക്കി... രാജന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു... അയാൾ മീരയുടെ നെറ്റിയിൽ ചുംബിച്ചു.... ആ അച്ഛന്റെ കരസ്പർശത്തിൽ മാതാവിന്റെ ഉദരത്തിൽ ആ കുഞ്ഞു ജീവൻ അറിയുന്നുണ്ടാവും ആ സന്തോഷം... ...
രചനാ:ശരത് ചാലക്ക

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക