എനിക്കിന്നു നെയ്യും ചോറും മതീ....കൂട്ടാനും ഉപ്പേരീം ഒന്നും വേണ്ട അമ്മേ.... അതെ, ഇപ്പോ ഇതാണ് പാച്ചൂ ൻറെ സ്ഥിരം പരിപാടി.. പച്ചക്കറി കൂട്ടാതിരിക്കാനുള്ള സൂത്രം!..അതോണ്ട് ഇന്ന് ഞാൻ എല്ലാം ചേർത്ത് കൂട്ടികുഴച്ചു വായിൽ കൊടുക്കാനുള്ള ശ്രമത്തിലാണ്... വയസ് 6 കഴിഞ്ഞെങ്കിലും പച്ചക്കറി കഴിപ്പിക്കാൻ വായേൽ കൊടുക്കല്ലാതെ വേറെ വഴില്ല്യ. ..ദാ കുട്ടി പിന്നേം പോയീ.. ഇവിടെ വാ പാച്ചൂ...നീയെന്താ ഇങ്ങനെ റോസീനെപോലെ പെരുമാറണെ...
റോസിയോ?!...ആരാ അമ്മെ അത്..
നീ ഈ ചോറു മുഴുവൻ കഴിക്കാണെങ്കിൽ ഞാൻ ആ കഥ പറയാം...ഞാൻ അവസരം മുതലാക്കി...കഥയെന്നു കേട്ടതും മൂപ്പർക്ക് ചോറുണ്ണാം ന്നായീ...
നീ ഈ ചോറു മുഴുവൻ കഴിക്കാണെങ്കിൽ ഞാൻ ആ കഥ പറയാം...ഞാൻ അവസരം മുതലാക്കി...കഥയെന്നു കേട്ടതും മൂപ്പർക്ക് ചോറുണ്ണാം ന്നായീ...
അച്ഛനാണ് ഊട്ടി യിലേക്ക് ടൂർ പോയ ഒരു കൂട്ടരെകൊണ്ടു 2 പട്ടിക്കുട്ടികളെ കൊണ്ടു വരീപ്പിച്ചത്..മൂടിയുള്ള കുട്ടയിൽ പാതിരമണ്ണെല് എത്തുമ്പോ രണ്ടും കണ്ണുമിഴിയാത്ത കുട്ടികളായിരുന്നു...ഒരാണും ഒരുപെണ്ണും. ...അച്ഛൻ തന്നെ അവർക്കു പേരിട്ടു..റോബിനും റോസിയും!!
റോബിൻ കറുത്തിട്ടും റോസി നല്ല വെളുത്തു മിനുത്ത രോമമുള്ള സുന്ദരിയുമായിരുന്നു.. ഞങ്ങടെ കുട്ടിക്കാലം., ഞങ്ങൾ വളരുന്നതിനോടൊപ്പം അവരും വളർന്നു.. അങ്ങനെ റോബിനും റോസിയും പാതിരമണ്ണയുടെ സ്വന്തം കാവൽക്കാരായി..
റോബിൻ മര്യാദക്കാരനായിരുന്നു.. എന്നാൽ തൊലിവെളുപ്പും സൗന്ദര്യവും റോസിയെ കുറച്ചു അഹങ്കാരിയാക്കിയിരുന്നു... അത് അവൾ പുറത്തെടുക്കുന്നത് അനുസരണക്കേടിന്റെ രൂപത്തിലായിരുന്നു... തീറ്റ കഴിഞ്ഞാൽ പിന്നെ ഊരു തെണ്ടലാണ് ഹോബി. അത് അറിയാവുന്നത് കൊണ്ടുതന്നെ അവളെ വീട്ടിൽ എല്ലാരും എപ്പോളും "റോസി ഇവിടെ വാ " ന്നും പറഞ്ഞു അധികം പരിധി വിട്ടു പോകാൻ അനുവദിക്കാതെ നിർത്തും...പിന്നെ പിന്നെ അവൾക്കു വിളി ഒന്നും ഒരു കൂസലില്ലാതെ ആയി. ഉമ്മറത്തുന്നു അച്ഛനോ,അച്ഛച്ഛനോ ആരേലും "റോസി ഇവിടെ വാ " ന്നു പറഞ്ഞാൽ റോസി നേരെ കിഴക്കേ പടിപ്പുര യിലൂടെ ഇറങ്ങി ആ വീതിയുള്ള വരമ്പത്തേക്കിറങ്ങും , എന്നിട്ടു തിരിഞ്ഞൊന്നു നോക്കും? ... അതിനർത്ഥം അവൾ ആ വിളി കേട്ടു എന്നാണ്....പിന്നെ, തിരിഞ്ഞൊരു ഓട്ടം!..അത് അർത്ഥം വക്കുന്നത് അവൾക്കു അനുസരിക്കാൻ മനസ്സില്ല എന്നും...മൂടും കുലുക്കി അവളുടെ പോക്കിന്റെ ലക്ഷണം കണ്ടാലറിയാം ഒരു ലക്ഷ്യോം ഇല്ലാത്ത പൊക്കാണെന്നു...
പൂമുഖത്തു കാർന്നോ മ്മാരെല്ലാരും കൂടി എന്തോ വല്ല്യ ചർച്ചയിലാണ്,.... ശ്രദ്ധിച്ചപ്പോൾ മനസ്സിലായി, റോസിയാണ് ചർച്ചാവിഷയം.. അവളിങ്ങനെ നാട് നിരങ്ങി കണ്ട നായ്ക്കളോടൊക്കെ കൂട്ടു കൂടി നടന്നാൽ തറവാടിനാണ് ചീത്തപ്പേര്.!!
എന്താപ്പോ അതിനൊരു പരിഹാരം ? "ചാക്കിൽ കെട്ടി ദൂരെ എവിടെയെങ്കിലും കൊണ്ടോയി ഉപേക്ഷിക്ക"...... ഉറച്ച ശബ്ദത്തിൽ ആ അഭിപ്രായം പറഞ്ഞത് ഉണ്ണികുട്ട പാപ്പു ആയിരുന്നു. അതെ തീരുമാനങ്ങൾ എപ്പോളും ഉറപ്പിക്കാൻ കേമൻ വക്കീല് തന്നെ.
ഉടനെ കണ്ണൻവല്ല്യഛന്റെ സംശയം "എവിടെ കൊണ്ടോയി കളയും" ?... "ആരെങ്കിലും കുറ്റനാശ്ശേരി ഭാഗത്തേക്ക് ജീപ്പിൽ പൊണുണ്ടെങ്കിൽ,.....(അന്നൊക്കെ വിരുന്നുപോക്ക് ജീപ്പിലാണ്)..അതിൽ കേറ്റി വഴീൽ ഉപേക്ഷിച്ചാൽ മതി"...വക്കീല് കൂട്ടിച്ചേർത്തു.

അങ്ങനെ അടുത്ത ദിവസം ഗീതമേമേം വിദ്യപാപ്പും കുട്ടിയോളും വിരുന്നു പോകാൻ റെഡി ആയി. കുഞ്ഞൻ റോസിയെ ഒരു ചാക്കിൽ കെട്ടി ജീപ്പിന്റെ പിന്നിൽ വച്ചു. റോബിനും ഞങ്ങളും നോക്കി നിന്നു. റോസിടെ കണ്ണിൽ ഒരു ദയനീയ ഭാവം ഞങ്ങൾ കണ്ടു.ഇനി ഞാൻ നന്നായിക്കൊള്ളാം എന്ന് കണ്ണുകൊണ്ട് പറയുന്നപോലെ എനിക്ക് തോന്നി.ജീപ്പ് കണ്ണിൽ നിന്നും മറയുന്നവരെ ഞാൻ നോക്കി നിന്നു..
റോബിനു കളിക്കൂട്ടുകാരി പോയതിൽ വിഷമം ഒന്നും കണ്ടില്ല.അവൻ പഴയപോലെത്തന്നെ കൂട്ടിന്ന് ഇറങ്ങിതും കൂടു തുറന്നു കൊടുത്തവരെ ഒക്കെ തട്ടിയിട്ട് വടക്കോർത്തെക്കു ഭക്ഷണ പാത്രം ലക്‌ഷ്യം വച്ച് ഓടുന്നു,തിന്നുന്നു,കളിക്കുന്നു.
ഹോ എന്തൊരു ദുഷ്ടനാ ഇവൻ. . വിശ്വസിച്ചു കൂടെ വന്നവൾ, ഇത്രയും കാലം ഒരു വീട്ടിൽ ഒരു കൂട്ടിൽ കഴിഞ്ഞവൾ എവിടെ പോയി എന്നുപോലും ചിന്തയില്ലാതെ തിന്നണകണ്ടില്ലേ ,ഞാൻ മനസ്സിൽ ഓർത്തു.
ദിവസങ്ങൾ പലതു കഴിഞ്ഞു.ഞങ്ങൾ റോസിയെ മറക്കാൻ തുടങ്ങി. പാതിരമണ്ണയുടെ കാവൽ പതിയെ റോബിനിലേക്കു ചുരുങ്ങി. അങ്ങനെയിരിക്കെ, ഏതാണ്ട് 2 ആഴ്ച കഴിഞ്ഞിട്ടുണ്ടാകും,ഒരുദിവസം രാവിലെ എല്ലാരും എണീറ്റുവരുമ്പോൾ കണ്ടത് റോബിന്റെ കൂടിനു മുന്നിൽ തളർന്നുറങ്ങുന്ന "റോസി"യെയാണ്. അതെ നമ്മടെ റോസി!!,നമ്മൾ നാടുകടത്തിയ റോസി!
"ഗീതമേമേ.. ഈ റോസിയെ അല്ലെ നിങ്ങള് കൊണ്ടോയി കളഞ്ഞത് "? ഗീതമേമ അന്തംവിട്ടു നിൽക്കാണ്.,ആര്യമ്പാവ് റോഡിൽ ഉപേക്ഷിച്ചതാണ്..., പിന്നെ എങ്ങനെ ?
😨 ...അതെ റോസി വീണ്ടും തിരിച്ചു വന്നിരിക്കുന്നു!!!... വളരെ ക്ഷീണിതയാണ്. 2 ആഴ്ച്ചയായിട്ടു അവൾക്കു ഭക്ഷണം ഒന്നും കിട്ടീട്ടുണ്ടാവില്ല.ഇപ്പൊ അവൾക്കു ഇവിടുണ്ടായിരുന്ന സുഖം മനസ്സിലായിട്ടുണ്ടാകും. പാവം എന്തായാലും അവൾ വീണ്ടും തേടി പിടിച്ചു ഇങ്ങോട്ടുതന്നെ വന്നില്ലേ, അവൾ നന്ദിയുള്ളോളാ.. ഇനി നീ ഇവിടെ തന്നെ നിന്നോ.... അന്നവൾക്ക് പതിവിലും കൂടുതൽ സ്നേഹപരിലാളന കൊടുത്തു എല്ലാരും....
എന്നാൽ ആ തിരിച്ചുവരവ് അവൾക്ക് അധികം ആയുസ്സ് നൽകിയില്ല.രണ്ടാഴ്ച പലേടത്തുന്നുമായി കണ്ണിക്കണ്ടതൊക്കെ കഴിച്ചതാവാം..... അവൾ പിറ്റേന്ന് കൂടിനു മുന്നിൽ ചത്തുകിടന്നു...
😞. .അവളെ കുഞ്ഞൻ ദൂരെ പറമ്പിൽ കുഴി കുത്തി മൂടി.
"റോസി നീയായിരുന്നന്നില്ലേ യഥാർത്ഥത്തിൽ തറവാടി".... നിന്നെയാണോ തറവാടിന് ചീത്തപ്പേരുണ്ടാക്കുന്നവൾ എന്നാരോപിച്ച് ഞങ്ങൾ ഉപേക്ഷിച്ചു കളഞ്ഞത്.അതൊക്കെ നിന്റെ വെറും കുസൃതികളായിരുന്നു എന്ന് മനസ്സിലാക്കാൻ ഞങ്ങടെ മനസ്സിന് വലിപ്പം പോരായിരുന്നോ,മാപ്പ് റോസി ,നീ ഞങ്ങളോട് ക്ഷമിക്കൂ.....!
അതെ അതിനുശേഷം റോബിനുകൾ പലതും വന്നു,പക്ഷെ പിന്നീട് ഒരു പെൺ പട്ടി പോലും വന്നില്ല.റോസീ നിനക്ക് തുല്യം നീ മാത്രം....
പാച്ചുന്റെ ചോറുണ്ണൽ കഴിഞ്ഞു.അവന്റെ കൺ കോണിലും സങ്കടം ഞാൻ കണ്ടു.റോസിയെ അവനും മിസ്സ് ചെയ്യുന്നുണ്ട്.പാതിരാമണ്ണെലെ നായേം, പശൂനേം, കോഴിയെം ഒക്കെ കണ്ടുവളർന്ന ഞങ്ങടെ കുട്ടിക്കാലം പോലൊരു കാലം അവന് കൊടുക്കാൻ സാധിക്കാത്തതോർത്തപ്പോൾ എന്റേം മനസ്സ് നനഞ്ഞു.

By Sabitha prasad

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക