Slider

പുനർജന്മം

0

ഈ ഒരു നിമിഷം അത് മനുവിനെ സംബദ്ധിച്ച് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരവസ്ഥയാണ്.. ലേബർ റൂമിന് മുന്നിൽ അമ്മയും, അനിയത്തിയും വേറെ ആരൊക്കയോ ഉണ്ട് പക്ഷേ അവൻ അതൊന്നും അറിയുന്നില്ല...
എന്നാല്‍ അന്നേരം അവന്റെ മനസ്സില്‍ ഉള്ളത് അകത്ത് കിടക്കുന്ന തന്റെ മാളുവും വരാൻ പോകുന്ന തന്റെ കുഞ്ഞും മാത്രം...
" ദൈവമേ ഇനിയും ഒരു പരീക്ഷണം നടത്തല്ലേ.. " അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ച് അവൻ പ്രാർത്ഥിക്കുന്നുണ്ട്...
അമ്മ അവന്റെ അടുത്ത് വന്നു പറഞ്ഞു " മനു നീ അവിടെങ്ങാനും പോയിരിക്ക് ഇവിടെ ഞങ്ങളൊക്കെയുണ്ടല്ലോ.­. "
അവൻ തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല.. !!
അവന്റെ മനസ്സിൽ മാളുവാണ്.. തന്നെ പോലും ശരിക്ക് മനസ്സിലാവാതെ യാന്ത്രികമായി ജീവിക്കുന്ന തന്റെ എല്ലാമെല്ലാമായ മാളു...
ഓർക്കാൻ ഒരിക്കലും ഇഷ്ട്ടപ്പെടാത്ത ആ ദിവസം...
മുറ്റത്ത് മാളുവിനോടൊത്ത് കളിച്ചു കൊണ്ടിരുന്ന തങ്ങളുടെ പൊന്നുമോള് മീനാക്ഷി കൈയ്യിൽ നിന്ന് തെന്നി നീങ്ങിയ ബലൂൺ എടുക്കാനാണ് ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയത്.. !!­
ഒരു നിമിഷത്തെ അശ്രദ്ധ എല്ലാം തീർന്നു..
മരണത്തിന്റെ ദൂതനായി വന്ന ആ കാറിനടിയിൽ പൊന്നുമോളുടെ ജീവൻ പിടഞ്ഞ് തീരുമ്പോൾ കൺമുന്നിൽ കണ്ട കാഴ്ച്ചയിൽ അന്ന് സമനില തെറ്റിയതാണ് അവൾക്ക്..
ഇന്നിവിടെ വീണ്ടും ഒരു പരീക്ഷണമാണ്...
ഒരുപാട് ചികിൽസിച്ചു.. ഒടുവിൽ ഫാമിലി ഫ്രണ്ടും കൂടിയായ ഡോക്ടർ ആനന്ദാണ് പറഞ്ഞത്
" നോക്കു മനു ഇനി ചിലപ്പോൾ ഒരമ്മയാകാൻ മാളവികയ്ക്ക് കഴിയുകയാണെങ്കിൽ ഒരു പക്ഷേ നമ്മുക്കവളെ തിരിച്ച് കിട്ടാൻ സാദ്യതയുണ്ട്.. "
അതെ ആ പ്രതീക്ഷയിലാണ് മനുവും..
മാളവിക വീണ്ടും ഗർഭിണിയായി..
നാളുകൾ നീങ്ങി..
ഒരു ദിവസം വിശദമായ സ്കാനിംങ്ങിന് ശേഷം ഡോക്ടർ ആനന്ദ് പറഞ്ഞു..
" ദൈവം നമ്മോളോടൊപ്പം ഉണ്ട് മനുവിന് ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണ്... "
ആ വാക്കുകൾ അവനെ ആഹ്ലാദഭരിതനാക്കിയിരു­ന്നു...
മനുവിന്റെ ചുമലിൽ തട്ടികൊണ്ട് " ധൈര്യമായി ഇരിക്കടോന്നും " പറഞ്ഞാണ് ഡോക്ടർ ആനന്ദ് ലേബർ റൂമിലേക്ക് പോയത്...
രണ്ട് പ്രാവശ്യം സിസ്റ്റമാർ കൈയ്യിൽ കുട്ടികളെയും കൊണ്ട് വന്നു..
ആരുടെയൊക്കയോ പേര് വിളിക്കുന്നുണ്ട്... ആരൊക്കയോ പോയി കുഞുങ്ങളെ നോക്കുന്നുമുണ്ട്...
വീണ്ടും ലേബർ റൂമിന്റെ വാതിൽ തുറന്ന് കൈയ്യിൽ ഒരു കുഞ്ഞുമായി സിസ്റ്റർ വന്നു...
" മാളവികയുടെ കൂടെ വന്നവർ ആരാ " ? എന്നും ചോദിച്ച്..
അമ്മയ്ക്കും അനിയത്തിക്കും ഒപ്പം മനുവും കണ്ടു തന്റെ പൊന്നുമോളെ...
അപ്പോഴും അവന് ആധിയായിരുന്നു..
" സിസ്റ്റർ മാളവികയ്ക്ക് എങ്ങനെയുണ്ട്.. " ? അവൻ ചോദിച്ചു...
" ഒന്നും പേടിക്കാനില്ല സുഖമായി ഇരിക്കുന്നു.. " സിസ്റ്റർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു അകത്തേക്ക് പോയി !!
മാളവികയെ കൊണ്ടുവന്ന് ലേബർ റൂമിനകത്ത് ബെഡിൽ കിടത്തിയിരുന്നു...
ഒരു നിമിഷം.. അവൾ ആ കാഴ്ച്ച കണ്ടു... രണ്ട് മാലാഖമാർ ഒരു കുഞ്ഞിനെയും കൊണ്ട് തന്റെ അടുത്തേക്ക് വരുന്നു... !!!
സിസ്റ്റർ കുഞ്ഞിനെ കൊണ്ടുവന്ന് മാളവികയ്ക്കരികിൽ കിടത്തിയതും കുഞ്ഞ് കരയാൻ തുടങ്ങി....
പെട്ടന്ന്‍ മാളവികയുടെ സിരയിൽ എന്തോ ഒന്ന് മിന്നിമറിഞ്ഞു..
അവളുടെ കണ്ണുകൾ നിറയുന്നുണ്ട്...
അവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വിതുമ്പി വിതുമ്പി കരഞ്ഞോണ്ടിരുന്നു...
ലേബർ റൂമിന്റെ വാതിൽ തുറന്ന് ഡോക്ടർ ആനന്ദ് പുറത്ത് വന്നു...
" എന്താ ഡോക്ടർ..? " ഡോക്ടറെ കണ്ടപാടെ മനു ആകാംക്ഷയോടെ ചോദിച്ചു....
" മനു ദൈവം കൈവിട്ടിട്ടില്ല.. മാള­വിക നിങ്ങളെ ചോദിച്ചു കരയുന്നു... "
അവന്റെ കാതുകൾ കേൾക്കാൻ കൊതിച്ച വാക്കുകൾ..... !!!
" കരയട്ടെ എല്ലാദുഖങ്ങളും ആ കണ്ണീരിൽ അലിഞ്ഞു തീരട്ടെ.... എന്റെ ദൈവങ്ങളെ ഒരായിരം നന്ദി.. എനിക്കെന്റെ മാളുവിനെയും മീനാക്ഷിയെയും തിരികെ നൽകിയതിന്.. " അവന്റെ ചുണ്ടുകൾ മന്ത്രിച്ചു....
പുറത്ത് അപ്പോൾ ഒരു ചെറു ചാറ്റൽമഴ അവന്റെ മനസ്സിനെ കുളിരണിയിക്കാനന്നപോലെ പെയ്യുന്നുണ്ടായിരുന്നു...
സെമീർ അറക്കൽ കുവൈത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo