Slider

കാലയവനികക്കുള്ളിലെ ലഹോര്‍ (ഭാഗം-6)

0

ബ്രിട്ടീഷ് പോലീസ് പിടിക്കാതിരിക്കാന്‍ പഠാന്‍ 
വേഷവും ഒരു പഠാന്‍ തൊപ്പിയുമണിഞ്ഞാണ്
ചന്ദ്രബാബു കറാച്ചി നഗരം ചുറ്റിക്കറങ്ങാനിറങ്ങി
യത്.
ചന്ദ്രു ആദ്യം പോയത് ഫ്രഞ്ച് ബീച്ചിലേക്കായി
രുന്നു.അവിടെ കുറെ സായിപ്പന്‍മാരും മദാമ്മമാ
രും വെയില്‍ കായുന്നുണ്ട്.അവരെ അനുകരിച്ചെ
ന്നോണം ഇന്ത്യന്‍ 'സായിപ്പന്‍'മാരും 'മദാമ്മ'മാരുമു
ണ്ട്.ബീച്ചിലൂടെ നടന്ന്..നടന്ന് അവസാനം ചന്ദ്രുവെ
ത്തിയത് കുറച്ച് മീന്‍പിടുത്തക്കാര്‍ക്കിടയിലേക്കാ
യിരുന്നു.അവിടത്തെ നാടോടികളായിരുന്നു അവ ര്‍.അവരുടെ വേഷം ലങ്കോട്ടിയും ഒരുതരം പാള ത്തൊപ്പിയുമായിരുന്നു. പൂര്‍ണ്ണവസ്ത്രധാരിയായ
ചന്ദ്രുവിനെക്കണ്ടപ്പോള്‍ അല്പവസ്ത്രധാരികളായ
ആ പരിഷകള്‍ക്ക് എന്തെന്നില്ലാത്ത അത്ഭുതവും
ഒരുതരം ആരാധനയുമായിരുന്നു.അവര്‍ ഉറക്കെ
പ്പാടാനും തുള്ളിച്ചാടാനും തുടങ്ങി..
''ജങ്കടജങ്കടജാ.....ജങ്കടജങ്കടജാ..ഹൊഹൊയ്.''!!
ഒരുപക്ഷേ അവരുദ്ദേശിച്ചിട്ടുണ്ടാവുക..മലയാള
ത്തിലാണെങ്കില്‍..
''വന്നല്ലോ വനമാല..വന്നല്ലോ വനമാല'' എന്നൊ ക്കെയായിരിക്കും അല്ലേ.?.!
ചന്ദ്രുവിനേതായാലും ഇതൊക്കെ 'ശ്ശി' ഇഷ്ടപ്പെട്ടു.
തന്‍റെ ,ചാലിയാറിലേയും കോഴിക്കോട്-ബേപ്പൂര്‍ 
കടപ്പുറത്തേയും ഞണ്ട് പിടിച്ചുള്ള അനുഭവം വെച്ച് അവരുടെ കൂടെക്കൂടി.!
പിന്നീടുള്ള കാഴ്ച കണ്ടപ്പോള്‍ ചന്ദ്രുവിന് ഓക്കാ
നിക്കൊനാണ് തോന്നിയത്..ബാാാ..!!
അവരതാ..പിടിച്ച മീനിനെയൊക്കെ ഒരുമാതിരി
കോഴിക്കോടന്‍ ചിപ്സ് പോലെ അരിഞ്ഞരിഞ്ഞ്
പച്ചമുളകും ഉപ്പും തേച്ച്..വിനാഗിരിപോലുള്ള ഒരു
ദ്രാവകം അതിന്‍മേല്‍ ചാലിച്ച്..ഹലുവ പോലെ
ങമ്..ങമ് എന്ന് ചവച്ചകത്താക്കുന്നു.അവര്‍ ചന്ദ്രു
വിനും ഒരു വിഹിതം നീട്ടി..ദാ പിടിച്ചോ എന്ന 
പോലെ.! ചന്ദ്രു അവിടന്നും എപ്പോ .. മുങ്ങീന്ന്
പറഞ്ഞാ മതിയല്ലോ.!!
ചന്ദ്രു പിന്നീട് അവിടത്തെ സഫാരി പാര്‍ക്കും
ഹില്‍പാര്‍ക്കുമൊക്കെ ചുറ്റിയടിച്ചു.അവിടത്തെ 
പല കാഴ്ചകളും കണ്ടപ്പോള്‍,താത്രിക്കുട്ടി കൂടെ
ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയി.!
പാര്‍ക്കില്‍ നിന്നും മഹോട്ട പാലസിലേക്കുള്ള
വഴിമധ്യേ യാദൃശ്ചികമായാണ് ഒരു ബ്രിട്ടീഷ് പോലീ
സുകാരന്‍റെ മുമ്പില്‍ ചാടിയത്.ചന്ദ്രു ആ പോലീ
സുകാരന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി..
അയാളുടെ മുക്കിനൊക്കെ പ്ളാസ്റ്റര്‍ ഇട്ടിരിക്കു ന്നു.നല്ല പരിചയമുള്ള മുഖം.പിന്നെയാണ് ചന്ദ്രു
വിന് ഓര്‍മ്മ വന്നത്..താന്‍ അന്ന് റെയില്‍വേ സ്റ്റേ
ഷനില്‍ വെച്ച് ഇടിച്ചിട്ട ആളല്ലേ അത്.?!
ആളൊരു സായ്പ്പും.പക്ഷ സംസാരം ചൈനീസും.
ഹുയാങ്ഹ്ഫൂം..! ഒരുമാതിരി മൂക്ക് പിടിച്ച് സംസാ
രിക്കുന്നപോലെ.! ചന്ദ്രുവിന് ഉള്ളില്‍ ചിരിപൊട്ടി.
സായിപ്പ് ചന്ദ്രുവിനോട് ചോദിച്ചു..വേറാങ്ഹ്യു 
ഗോങ്ഹിംഗ്‌.?
ചന്ദ്രുവിന് ഒന്നും മനസ്സിലായില്ലെങ്കിലും,പോലീസു
കാരനല്ലേ..ആദ്യം ചോദിക്കുന്നത് 'എങ്ങോട്ടാ
പോണേ'എന്നായിരിക്കുമെന്ന് ഊഹിച്ചുത്തരം
പഞ്ഞു...മഹോട്ട പാലസ്.!
ചന്ദ്രു സമനില വീണ്ടെടുത്ത് അക്ഷോഭ്യനായി
മുന്നോട്ട് നീങ്ങി..അപ്പോഴതാ പുറകീന്നും അടുത്ത
ചോദ്യം സായിപ്പിന്‍റെ വക..
വാങ്ടീസുഹ്വ നേം.?.ഏതൊരു പോലീസുകാരനും
രണ്ടാമത് ചോദിക്കുന്നത് പേരായിരിക്കുമെന്ന്
ഊഹിച്ചുത്തരം പറഞ്ഞു'ചന്ദ്രബാ..ഫിറോസ്ഖാന്‍'.
ചന്ദ്രു ഒാര്‍ത്തു..ഇപ്പോ താന്‍ ഈ 'പഠാണി' വേഷ
മൊക്കെയിട്ട് ചന്ദ്രബാബു എന്ന് പറയുന്നതില്‍ ഒരു
'സ്പെല്ലിംഗ് മിസ്റ്റേക്കി'ല്ലേ. പറഞ്ഞിരുന്നെങ്കില്‍
ആ സായിപ്പ് കൂട്ടിലാക്കിയേനെ.!
ഏതായാലും 'ചന്ദ്രബാ ഫിറോസ്ഖാന്‍' എന്നു കേട്ട
പ്പോള്‍ ചന്ദ്രബാ എന്നത് വല്ല വീട്ട് പേരുമായിരിക്കു
മെന്ന് പാവം സായിപ്പിന് തോന്നിക്കാണും..
ബ്ളഡി ഫൂള്‍..!!
മറ്റൊരു ദിവസം ചന്ദ്രു..കറാച്ചിയിലെ 'എംപ്രസ് മാര്‍ക്കറ്റ്' ചുറ്റിക്കറങ്ങാനിറങ്ങി.നല്ല തിരക്കുള്ള
മാര്‍ക്കറ്റ്.അച്ഛനേം അമ്മയേം അല്ലാതെ മറ്റെന്തും
അവിടെക്കിട്ടും.!
അപ്പോഴതാ..അവിടെ വലിയൊരു പലചരക്ക് കട കണ്ടത്.ഏകദേശം..കോഴിക്കോട്ടെ വല്ല്യങ്ങാടി
യിലുള്ള ഒരു കട പോലെത്തന്നെ.!
ചന്ദ്രുവിന് ചുമ്മാ..ഒരു രസത്തിന് അവിടെയൊന്ന്
കയറാന്‍ തോന്നി. അവിടത്തേം ഇവിടത്തേം വിലയൊക്കെ ഒന്ന് താരതമ്യം ചെയ്യാലോ.!
ചന്ദ്രു കടക്കാരനോട് ചോദിച്ചു..
''ദാല്‍(പരിപ്പ്) കാ റേറ്റ് ക്യാ ഹേ.?''
അയാള്‍ ഉത്തരവും നല്കി..''ബീസ് പൈസെ.!''
പിന്നെ ചന്ദ്രുവിന്‍റെ നിഷ്കളങ്കമായൊരു സംസാ രം..
''റേറ്റ് ഓവര്‍ ഹേ..കാലിക്കറ്റ് മേം റേറ്റ് ദസ് പൈ സെ ഹേ.''
ഇത് കേട്ടതും അവിടെയുണ്ടായിരുന്ന കസ്റ്റമേഴ്
സൊക്കെ ഒന്നടങ്കം കടക്കാരനോട് പറയുന്നുണ്ടാ
യിരുന്നു....
തൂ പാഗല്‍ ഹെ..തൂ പാഗല്‍ ഹെ..തൂ പാഗല്‍ ഹെ.!!
ഇത് കേട്ട് സഹിക്കവയ്യാതെ കടക്കാരന്‍ ചന്ദ്രുവി
നോട് ആക്രോശിച്ചു..
''അങ്ങ് കോഴിക്കോട്ടീന്ന് ഇതുപോലൊരുത്തന്‍
ഒരരുക്കാക്കാന്‍ നോക്ക്യതാ...എന്നിട്ട് രക്ഷപ്പെടാ ന്‍ ഈ കറാച്ചീല് വന്നതാ.! അപ്പദാ..അവിട്ന്ന്
തന്നെ മറ്റൊരുത്തന്‍ എനിക്കിട്ട് പണിയാന്‍ വരുണു..ഡാ..ഓട്റാാാാ...''
ചന്ദ്രു ഞെട്ടിപ്പോയി..ങ്ഹേ ഇവിടെയും മലയാളി യോ.?! ചന്ദ്രു അവിടന്നും മുങ്ങി..!
കുറച്ചു ദിവസത്തെ 'നല്ല'കറാച്ചി അനുഭവങ്ങള്‍ 
ക്കു ശേഷം ചന്ദ്രു ലഹോറിലേക്കു ട്രെയിന്‍ കയറി..
------------------------------------------------------------------------
(തുടരും)

By: ashokkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo