ഉണ്ണിയേട്ടാ......
ന്തേ അനുകുട്ടിയേ.....?
എന്തിനായിരിക്കും അച്ഛൻ അന്ന് അങ്ങനെ...,.??
അറിയില്ല് മോളെ.,..ഇതിപ്പോ എത്രമത്തെ പ്രാവശ്ശ്യാ ന്റെ കുട്ടി.....
അറിയാനുള്ള ആഗ്രഹം കൊണ്ടാ ഞാൻ..,..
ഇല്ലാ..ട്ടോ....
.ഇനി ചോദിച്ചു ഞാൻ ന്റെ ഏട്ടനെ വിഷമിപ്പിക്കില്ല..,
അനുകുട്ടി പരിഭവത്തോടെ തിരിഞ്ഞു കിടന്നു...
ഉണ്ണി കിടന്നിടത്തുനിന്നു എഴുന്നേറ്റിരുന്നു....അമ്മയെ നോക്കി., .നല്ല ഉറക്കം..പാവം എന്തൊക്കെ സ്വപ്നങ്ങളായിരുന്നു,... മക്കളെക്കുറിച്ചു എല്ലാം ഒറ്റനിമിഷം കൊണ്ട് തകർന്നടിയുകയായിരുന്നല്ലോ....,അച്ഛൻ എന്തിനായിരിക്കും... അന്നങ്ങനെ???
ഉണ്ണി ഓർക്കുകയായിരുന്നു തന്റെ ജീവിതകാലം.....
പാടങ്ങളും,വയലുകളും നിറഞ്ഞ തന്റെ നാട്...ഗൾഫിൽ നിന്നും സമ്പാദിച്ചപണംകൊണ്ട് അച്ഛൻ പണിതുയർത്തിയ ആ വീട്ടിൽ അച്ഛനും,അമ്മയ്ക്കും ഒപ്പം ഞങ്ങൾ രണ്ടുമക്കളെകൂടാതെ വല്യച്ഛന്റെ മക്കളായ അപ്പുവേട്ടനും,അച്ചൂട്ടിയും..ഇടേയ്ക്കിടെ വന്നു താമസിക്കാറുണ്ടായിരുന്നു,.
.
വല്യച്ചന്റെ വീട് അടുത്തു തന്നെയായിരുന്നെങ്കിലും ,കർക്കശ
കാരനായ വല്യച്ഛനെക്കാളും കൂടുതൽ ഇഷ്ട്ടം ,അച്ഛനോടയിരുന്നു അവർക്കു..
.
വല്യച്ചന്റെ വീട് അടുത്തു തന്നെയായിരുന്നെങ്കിലും ,കർക്കശ
കാരനായ വല്യച്ഛനെക്കാളും കൂടുതൽ ഇഷ്ട്ടം ,അച്ഛനോടയിരുന്നു അവർക്കു..
അച്ഛനും,അമ്മയും സ്വന്തം മക്കളെ പോലെയായിരുന്നു അവരെ കണ്ടിരുന്നത്....ഏട്ടന്റെയും ,അനിയന്റെയും മക്കളെ തിരിച്ചറിയാൻ പോലും പലർക്കും ബുദ്ധിമുട്ടായിരുന്നു..,
അത്രയ്ക്കും സ്നേഹത്തോടെ ആയിരുന്നു ഞങ്ങളുടെ ജീവിതകാലം...
അത്രയ്ക്കും സ്നേഹത്തോടെ ആയിരുന്നു ഞങ്ങളുടെ ജീവിതകാലം...
ഡ്രസ്സ് വാങ്ങുന്ന കാര്യത്തിൽ പോലും ആ ഐക്യത വല്യമ്മയും,അമ്മയും കാട്ടിയിരുന്നു...
അച്ചൂട്ടിയും,അനുമോളും ഒന്നിച്ചു എവിടെയെങ്കിലും പോയാൽ ഇരട്ട കുട്ടികളാണന്നെ പറയുമായിരുന്നുള്ളു
.
പഠിക്കാൻ മിടുക്കരായ ഞങ്ങൾ 4 പേരെയും പല അച്ഛനമ്മമാരും മാത്രകയാക്കാൻ ശ്രമിച്ചിട്ടുണ്ട്...
കലാപരിപാടികളിലും അച്ചൂട്ടിയും,അനുമോളും മത്സരിച്ചുമുന്നേറുകയായിരുന്നു..,
വീടിനടുത്തുള്ള ക്ഷേതത്തിൽ വെച്ചായിരുന്നല്ലോ 2 പേരും ഒന്നിച്ചു ചിലങ്ക അണിഞ്ഞത്...

പാടവരമ്പിലൂടെ സ്കൂളിലേക്കുള്ള യാത്രയും.,കൂട്ടുകാരോടപ്പമുള്ള ചങ്ങാത്തവും എല്ലാം ഉണ്ണിയുടെ മനസ്സിൽ ഒരു നീറ്റലായി ഇരച്ചുകയറി..
ആ ദിവസം ടൗണിലേക്ക് പോകുമ്പോൾ പതിവില്ലാതെ ആയിരുന്നു അച്ഛന്റെ ചോദ്യം..
എന്താ മക്കൾക്ക് കൊണ്ടുവരേണ്ടെ ?
സന്തോഷം കൊണ്ടോ, അത്ഭുതം കൊണ്ടോ അനുകുട്ടിയുടെ മുഖം ഒന്ന് തുടുത്തിരുന്നു...
കാരണം,അന്നുവരെ മക്കളുടെ ഇഷ്ടo അച്ഛൻ തിരക്കിയിട്ടില്ലായിരുന്നു...
അച്ഛൻ വാങ്ങികൊണ്ടുതരുന്നതെല്ലാം ഞങ്ങൾ ഇഷ്ടത്തോടെ കഴിക്കുകയായിരുന്നു...
അച്ഛൻ വാങ്ങികൊണ്ടുതരുന്നതെല്ലാം ഞങ്ങൾ ഇഷ്ടത്തോടെ കഴിക്കുകയായിരുന്നു...
" ഐസ്ക്രീം ."
അവൾ തുള്ളിച്ചാടി...
അവളുടെ സന്തോഷം കണ്ടപ്പോൾഞാനും അതുശരിവെച്ചു.
ടൗണിൽ പോയിവന്ന അച്ഛന്റെ കൈയിൽ ഐസ്ക്രീം കൂടാതെ പാർസലായി ബിരിയാണി കൂടി കണ്ടപ്പോൾ ഞങ്ങളുടെ സന്തോഷം ഇരട്ടിയായി.,
നമുക്കിന്നു വൈകുന്നേരം അമ്മയുടെ വീട്ടിൽ പോകാം..അപ്പുവേട്ടനും,അച്ചൂട്ടിക്കും ഉള്ള വിഹിതം അവിടെ എത്തിക്കാൻ വേണ്ടി തന്റെ കൈയിൽ എടുത്തു തരുമ്പോൾ അച്ഛൻ പറയുകയായിരുന്നു...
.
കുട്ടികളോട് പറഞ്ഞേക്കു ഉണ്ണി ഇന്നിനി ഇങ്ങോട്ടു വരേണ്ടാന്ന്.
.
കുട്ടികളോട് പറഞ്ഞേക്കു ഉണ്ണി ഇന്നിനി ഇങ്ങോട്ടു വരേണ്ടാന്ന്.
അമ്മയുടെ വീട്ടിൽ പോകാമെന്നുകേട്ടതോടുകൂടി..ഞങ്ങൾ ആഘോഷത്തിമർപ്പിലായി....
അവിടെ 2മാമന്മാർക്കും കുട്ടികളായി ഞങ്ങൾ മാത്രേ ഉണ്ടായിരുന്നുള്ളു...ഞങ്ങളുടെ ഏതാഗ്രഹവും അവർ സാധിപ്പിച്ചു തരുമായിരുന്നു...
അവിടെ 2മാമന്മാർക്കും കുട്ടികളായി ഞങ്ങൾ മാത്രേ ഉണ്ടായിരുന്നുള്ളു...ഞങ്ങളുടെ ഏതാഗ്രഹവും അവർ സാധിപ്പിച്ചു തരുമായിരുന്നു...
ഞാനും,അനുമോളും ഓടുകയായിരുന്നു വല്യച്ഛന്റെ വീട്ടിലേക്കു...അവരുടെ വിഹിതം അവിടെ ഏൽപ്പിച്ചു കാര്യം പറഞ്ഞു തിരിച്ചു വരുമ്പോൾ 'അമ്മവീടിനെ കുറിച്ചായിരുന്നു അനുമോളുടെ സംസാരംമുഴുവൻ.,.
വീട്ടിലെത്തിയപ്പോൾ മുറ്റത്തു നിന്നും
അച്ഛൻ ആരോടോ ഫോണിൽ സംസാരിക്കുന്നു ...കാര്യം
തിരക്കിയപ്പോൾ തെല്ലൊരു വിഷമത്തോടെ 'അമ്മ പറഞ്ഞു..ഇനി ഇന്ന് പോക്ക് നടക്കുല്ലാ മക്കളെ...
അച്ഛനെന്തോ അത്യാവശ്യ കാര്യത്തിനു പോകണംപോലും നാളെ കാലത്തു തന്നെ...അല്ലെങ്കിൽ ഇനി എപ്പോ പോകാനാ....സമയം ആറര കഴിഞ്ഞല്ലോ

അമ്മയുടെ വാക്കുകൾ തെല്ലൊന്നു വിഷമിപ്പിച്ചെങ്കിലും അച്ഛൻ കൊണ്ടുവന്ന പൊതികെട്ടിനെ ഓർത്തപ്പോൾ ആ വിഷമം അങ്ങ് ഇല്ലാതായി....
ഇനി മക്കള് പോയി കുളിച്ചു വന്നു വിളക്ക് വച്ചോളൂട്ടോ ,അപ്പോഴേക്കും 'അമ്മ ഭക്ഷണം എടുത്തുവെയ്ക്കാം..
ഞാനും ,അനുമോളും കുളിക്കാനായി ഓരോരോ കുളിമുറിലക്‌ഷ്യം വെച്ച് നടന്നു...
കുളികഴിഞ്ഞു വിളക്കുംകൊളുത്തി തിരിച്ചു വരുമ്പോഴേക്കും അച്ഛനായിരുന്നു.,ഭക്ഷണമെല്ലാം നിരത്തിവച്ചോണ്ടിരുന്നത്...
ഞാനും ,അനുമോളും കുളിക്കാനായി ഓരോരോ കുളിമുറിലക്‌ഷ്യം വെച്ച് നടന്നു...
കുളികഴിഞ്ഞു വിളക്കുംകൊളുത്തി തിരിച്ചു വരുമ്പോഴേക്കും അച്ഛനായിരുന്നു.,ഭക്ഷണമെല്ലാം നിരത്തിവച്ചോണ്ടിരുന്നത്...
ഐസ്ക്രീo പാത്രത്തിലേക്ക് കൈ ഇടാൻപോയ അനുമോളോട് അച്ഛൻ പറയുകയായിരുന്നു...ആദ്യം ഭക്ഷണം കഴിച്ചിട്ടേ ഐസ്ക്രീം പാടുള്ളൂ എന്ന്..
സന്തോഷത്തോടു കൂടി അച്ഛനോടും,അമ്മയോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞു ഐസ് ക്രീം കഴിക്കുമ്പോഴാണ് ഒരു തല ചുറ്റൽ തോന്നിയത്...
പെട്ടന്നായിരുന്നു അനുകുട്ടി ഛർദിച്ചു തുടങ്ങിയത്.....
പെട്ടന്നായിരുന്നു അനുകുട്ടി ഛർദിച്ചു തുടങ്ങിയത്.....
കണ്ണുകൾക്ക് വല്ലാത്തൊരു മങ്ങൽ..ഒന്നും വ്യക്തമല്ല...
അനുമോൾ അമ്മയെ വിളിച്ചു കരയുന്നുണ്ട്...അമ്മയും വീണുകിടക്കുന്നു...
അവ്യക്തമായി അച്ഛന്റെ വാക്കുകൾ കേൾക്കുന്നു...
അനുമോൾ അമ്മയെ വിളിച്ചു കരയുന്നുണ്ട്...അമ്മയും വീണുകിടക്കുന്നു...
അവ്യക്തമായി അച്ഛന്റെ വാക്കുകൾ കേൾക്കുന്നു...
" അച്ഛനതു ചെയേണ്ടി വന്നു മക്കളെ മാപ്പു തരിക"
ഇപ്പൊ ..ഞാനും അനുമോളും അമ്മയുടെ കൂടെ ഇവിടെ സ്വർഗ്ഗത്തിലാ...തെറ്റ് ചെയ്തവർ ശിക്ഷിക്കപെടണമല്ലോ അതുകൊണ്ടായിരിക്കും അച്ഛനങ്ങു നരകത്തിൽ ഒറ്റയ്ക്ക്...
ഉറങ്ങികിടക്കുകയിരുന്ന അമ്മയുടെയും അനിയത്തിയുടെയും നടുവിൽ ചേർന്ന് കിടന്നു ഉണ്ണി കണ്ണുകൾ ഇറുക്കിഅടച്ചു.. ഉത്തരം തേടുന്നമനസ്സുമായി.,എന്തിനായിരിക്കും.....
അച്ഛൻ ഞങ്ങളെക്കൂടി ആത്മഹത്യയ്ക്ക്കു വിധേയനാക്കിയത് ?
സർപ്പണം:കൂട്ടആത്മഹത്യക്കു വിധേയരാകേണ്ടിവന്ന കുഞ്ഞുമക്കൾക്കു.
മേമ്പൊടി: കൂട്ട ആത്മഹത്യ എന്ന അവിവേകത്തിനു തയ്യാറാകുന്ന എല്ലാ രക്ഷിതാക്കളും ഒന്നോർക്കുക....
നിങ്ങൾ കാരണം ബലിയാടാകുന്ന ആ കുഞ്ഞുങ്ങൾ നാളത്തെ വാഗ്ദാനങ്ങളാണ്...അവരെയെങ്കിലും വെറുതെ വിടുക..
നിങ്ങൾ കാരണം ബലിയാടാകുന്ന ആ കുഞ്ഞുങ്ങൾ നാളത്തെ വാഗ്ദാനങ്ങളാണ്...അവരെയെങ്കിലും വെറുതെ വിടുക..
by:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക