രണ്ടായിരത്തിയേഴിന്റെ ആദ്യപകുതി , ഗള്‍ഫ്ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങള്‍ , ദമാമിലെ ഒരു നിര്‍മാണകമ്പനിയിലെ ഉദ്യോഗം..............
"പുഴുക്ക്" എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഹ്യുമിഡിറ്റി അതിന്റെ സര്‍വ്വശക്തിയോടെയും കോമരംതുള്ളുന്ന മാസങ്ങളില്‍ ജോലിസമയം പുലര്‍ച്ചെ നാലുമണിമുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ്........................
ഉച്ചക്ക് ഒരുമണിക്ക് ജോലികഴിഞ്ഞെത്തിയാല്‍ മുന്ന്,നാല് മണിക്കൂര്‍ നീളുന്ന ഉച്ചഉറക്കം പതിവാണ്.............
ഉച്ചക്ക് ഒരുമണിക്ക് ജോലികഴിഞ്ഞെത്തിയാല്‍ മുന്ന്,നാല് മണിക്കൂര്‍ നീളുന്ന ഉച്ചഉറക്കം പതിവാണ്.............
അങ്ങനെ ഒരുഉച്ചഉറക്കത്തിനിടയിലാണ് അന്നത്തെ സഹമുറിയനായ മാവേലിക്കരക്കാരന്‍ ലിജു തട്ടിയുണര്‍ത്തുന്നത്.............................
" കെആര്‍ അളിയാ ,ഒന്ന് എഴുന്നേൽക്കടാ ".........
" കെആര്‍ അളിയാ ,ഒന്ന് എഴുന്നേൽക്കടാ ".........
ചുണ്ടിൽ കത്തിക്കാത്ത സിഗററ്റുമായി നിൽക്കുന്ന ലിജുവിനെകണ്ടപ്പോൾ ലൈറ്റർ തിരക്കിയാകാം എന്റെ ഉറക്കംകളഞ്ഞത് എന്ന മുൻധാരണയിൽ വായിൽതോന്നിയത് പറഞ്ഞുതുടങ്ങിയപ്പോഴേക്കും...
പുറകിൽ നിന്ന് എന്തൊക്കെയോ അറബിവാക്കുകൾ കേട്ടു...
പുറകിൽ നിന്ന് എന്തൊക്കെയോ അറബിവാക്കുകൾ കേട്ടു...
തൊട്ടപ്പുറത്തെ മുറിയിൽ താമസിക്കുന്ന കമ്പനിയിലെ കണക്കപിള്ള സുഡാനിയായ ഖാലിദ്.,....
"എന്തായാലും നാളെ വെള്ളിയാഴ്ച്ചയല്ലേ , ഡ്യുട്ടിക്ക് പോകണ്ടല്ലോ,നമുക്ക് ഇവന്റെ കൂടെ ജുബൈല്‍ വരെ പോയാലോ ,ഇന്നു ഇവന്റെ സുഡാനി കുട്ടുകാരുടെ മുറിയില്‍ താമസിച്ചു,നല്ല ഒട്ടകമിറച്ചിയും , ഈന്തപ്പഴമിട്ടു വാറ്റിയ ചാരായവും കഴിച്ചു നാളെ വൈകിട്ട് തിരിച്ചുപോരാം "
ലിജു കാര്യമവതരിപ്പിച്ചു....
" ഹേയ് അതൊന്നും ശരിയാവില്ല, നമുക്ക് പോകണ്ടാ "
ഒട്ടകമിറച്ചിയുടെ കാര്യംകേട്ടതോടെ മനസ്സില്‍ലഡ്ഡു പോട്ടിയെങ്ക്കിലും,അത് പുറത്തുകാണിക്കാതെ ഞാന്‍ ഗൌരവം പൂണ്ടു ....................
"എന്നാല്‍ നീ ഇവിടെ നിന്നോ , ഞാന്‍ പോകുവാ " ലിജു ഏടുത്തടിച്ചപോലെ പറഞ്ഞ് പുറത്തേക്ക് ....
പോകണോ വേണ്ടയോ എന്ന ചിന്ത അലട്ടിയ നിമിഷങ്ങള്‍, പോകുന്നത് ഒരു പരിചയവുമില്ലാത്ത സുഡാനികളുടെ ഫ്ലാറ്റിലെക്കാണ്, വല്ലഹുഡായിപ്പുമാണേല്‍ പണിപാളും,
"സൗദിയാണ് രാജ്യം ശരിയത്താണ് കോടതി ,വെട്ടുമെന്ന് പറഞ്ഞാല്‍ വെട്ടും "
പെരുമഴക്കാലത്തിലെ സലിംകുമാറിന്റെ ഡയലോഗ് മനസ്സിലേക്ക് ഓടിയെത്തി ,പോകണ്ടാന്ന് മനസ്സില്‍ ഏകദേശം ഉറപ്പിച്ചപ്പോള്‍ ആണ് , പോകാനായിഒരുങ്ങി ഇറങ്ങിയ ലിജു തിരികെ വാതിലില്‍ ഏത്തിയത്,
" എന്താടെ ഇത്ര പേടി കഴിഞ്ഞ ആഴ്ച്ച സനുജും ,ജിതിനും പോയിരുന്നു, നല്ല വാറ്റും,ഒട്ടകമിറച്ചിയും സുപ്പര്‍ കോമ്പിനേഷനാ, ഡേയ് വരുന്നേല്‍ വേഗം വാടെ ,അഞ്ചു മിനിറ്റേ വെയിറ്റ് ചെയ്യു ........... "
എന്നിലേക്ക് പ്രലോഭനത്തിന്റെ അമ്പുകള്‍വര്‍ഷിച്ച് ലിജു പോകാനായി പുറത്തേക്ക് ........................
പോയാലോ എന്ന ചിന്ത എന്നില്‍ വീണ്ടും ഉടലെടുത്ത നിമിഷങ്ങള്‍, ഒട്ടകമിറച്ചിയുടെ രുചിയും,നാടന്‍ വാറ്റിന്റെ ലഹരിയും ഓര്‍ത്തതോടെ,മനസ്സിലുണ്ടായിരുന്ന പേടിയെ ആട്ടിപുറത്താകി പോകാനുള്ള തയ്യാറെടുപ്പിലേക്ക്...............
ഉടുത്തിരുന്ന ലുങ്ക്കി മാറ്റി പാന്റും ഷര്‍ട്ടും ഇട്ട് ,ചപ്പലു മാറ്റി ഷൂവാക്കി പോകാനിറങ്ങുമ്പോഴാണ് നാട്ടില്‍നിന്ന്‍ അമ്മയുടെ മിസ്സ്‌കാള്‍.....................
പത്തുമിനിറ്റോളം അമ്മയുമായി സംസാരിക്കുന്നതിനിടയില്‍ , ലിജുവിന്റെ കാള്‍ രണ്ടു മുന്ന് തവണ ഫോണിലേക്ക് വന്നിരുന്നു,ഒടുവില്‍ അമ്മയുമായുള്ള സംസാരംഅവസാനിപ്പിച്ച് പോകാനായി പുറത്തിറങ്ങിനോക്കുമ്പോള്‍ ലിജോയെം,ഖാലിദിനെയും കാണാന്‍ഇല്ല ...........................
" ഞാന്‍ കുറെ നേരം വിളിച്ചു ,ഫോണ്‍ഏടുക്കാതതിനാല്‍ നീ വരുന്നില്ല എന്ന് കരുതി ഞങ്ങള്‍ ഇറങ്ങി " ലിജോയുടെ വാക്കുകള്‍ കേട്ടതോടെ , മന്ത്രിസ്ഥാനം പോയ ജയരാജന്റെ മനസികാവസ്ഥയിലായി ഞാന്‍................
അമ്മക്ക് മിസ്സ്‌കാള്‍ അടിക്കാന്‍ കണ്ട നേരമേ, എന്നൊക്കെയോര്‍ത്ത് തിരികെ റുമിലേക്ക്,
നഷട്ടമായ ഒട്ടകമിറച്ചിയെയും ,നാടന്‍വാറ്റിനെയും മനസ്സിലോര്‍ത്തു രാത്രിയില്‍ കുബ്ബുസ് തൈരില്‍മുക്കി കഴിക്കുന്നതിനിടയില്‍ ലിജുവിന്റെ ഫോണ്‍കാള്‍.............
നഷട്ടമായ ഒട്ടകമിറച്ചിയെയും ,നാടന്‍വാറ്റിനെയും മനസ്സിലോര്‍ത്തു രാത്രിയില്‍ കുബ്ബുസ് തൈരില്‍മുക്കി കഴിക്കുന്നതിനിടയില്‍ ലിജുവിന്റെ ഫോണ്‍കാള്‍.............
അവിടുത്തെ പാട്ടുംബഹളവുമൊക്കെ ഫോണിലുടെ കേള്‍ക്കാം
എന്തുവാടെ അവിടെ റിമിടോമിയുടെ ഗാനമേളയോ ? എന്റെ ചോദ്യം കൂടികേട്ടതോടെ ലിജു ആവേശത്തിലായി
എന്തുവാടെ അവിടെ റിമിടോമിയുടെ ഗാനമേളയോ ? എന്റെ ചോദ്യം കൂടികേട്ടതോടെ ലിജു ആവേശത്തിലായി
" നിനക്ക് മിസ്സായടാ കാര്യങ്ങള്‍ നേരുപ്പാ അളിയാ ഇവിടെ ......" ലിജു ഫോണിലുടെ കത്തികയറികൊണ്ടിരുന്നു ......................
അത് കൂടികേട്ടതോടെ നഷ്ട്ടബോധത്തിന്റെ ഗ്രാഫ് വീണ്ടുംഉയര്‍ന്നു........
ആ നഷട്ടബോധത്തില്‍ കിടന്നുറങ്ങിയ എന്നെ ഉണര്‍ത്തുന്നത് തൊട്ടപ്പുറത്ത് തന്നെ താമസിക്കുന്ന വേണുബായിയുടെ ഫോണ്‍ കാള്‍ ആണ്.............
"ലിജുവിനെയും ,ഖാലിദിനെയും പോലിസ് പിടിച്ചു "......
സുഡാനികളുടെ ബാച്ചിലര്‍ഫ്ലാറ്റിലെ ബഹളംസഹിക്കവയ്യാതെ തൊട്ടടുത്ത ഏതോ ഫാമിലീസ് വിളിച്ചുപറഞ്ഞതനുസരിച്ച് പോലീസ് വന്നു തൂക്കികൊണ്ട് പോയതാണ് ..........................
ഒടുവില്‍ വ്യാഴംരാത്രിയും ,വെള്ളിയാഴ്ച്ച മുഴുവനായും അകത്തുകിടന്നതിനു ശേഷം ശനിയാഴ്ച്ച കഫീല്‍ ഇറക്കികൊണ്ട് വരുമ്പോള്‍ വെള്ളത്തില്‍വീണകോഴിയെപോലെയായിരുന്നു ലിജു ..............
ഒട്ടകമിറച്ചിയും , വാറ്റും കഴിക്കാന്‍ പോയിട്ട് രണ്ടുദിവസ്സം അകത്തുകിടന്ന അനുഭവം ലിജു റുമിലിരുന്നു അവതരിപ്പിക്കുമ്പോള്‍,കൃത്ത്യസമയത്തെത്തിയ അമ്മയുടെ മിസ്സ്‌കാളിനു നന്ദിപറയുകയായിരുന്നു ഞാന്‍ ...............................
കെ.ആര്‍.രാജേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക