Slider

രജതരേഖകൾ

0


കൂരിരുട്ടിൽ
മിന്നാമിനുങ്ങുകൾ
തന്ന ധൈര്യത്തിൽ
വഴി തെറ്റാതെ
തപ്പിത്തടഞ്ഞ്
ലക്ഷത്തിലെത്തുന്നു.
പകൽ സൂര്യനെ മറച്ച
കാർ മേഘക്കൂട്ടത്തിനുള്ളിലും
മിന്നി മറയുന്ന
വെള്ളി വരകൾ
ജീവിക്കാൻ
പ്രതീക്ഷ നൽകുന്നു.
സർപ്പത്തിന്റെ വയറ്റിൽ
ഇരകൾ സംഘടിക്കുമ്പോൾ
തീർച്ചയാക്കിയ മരണത്തിലും
അവാച്യമായൊരു സുഖം
ഞാനറിയുന്നു.
ശവത്തിന്റെ മുന്നിൽ
ഉറുമ്പുകൾ സംഘടിക്കുമ്പോൾ
ജീവന്റെ ചെറു തുടിപ്പുകൾ
പ്രതീക്ഷയുടെ
പുതുനാമ്പുകൾ മുളപ്പിക്കുന്നു.
ഇരയും വേടനും
പ്രണയത്തിലായിരുന്നില്ല
എന്നെങ്കിലും അറിയുമ്പോൾ
മനുഷ്യനായ് പിറന്നതിൽ
അഭിമാനത്തിന്റെ
ചെറുമുകുളങ്ങൾ നാമ്പിടുന്നു.

by: 
Shabnam Siddeequi Mp 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo