ജാതി ,മതം ,സാമ്പത്തികം പ്രശ്നമല്ല. തെറ്റിദ്ധരിക്കണ്ട. ഇത് ഒരു വിവാഹ പരസ്യമല്ല. മുകളിൽ പറഞ്ഞ ഈ കാര്യങ്ങളൊക്കെ മറന്ന് നാട്ടുകാരെല്ലാവരും ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് .എന്തിനാണെന്നല്ലേ .... തെരുവ്പട്ടിയെ കൊല്ലാൻ ..... നാട്ടുകാരുടെ ഒരു ഒന്നൊന്നര സംഘം ...
പട്ടിയെ കൂട്ടത്തോടെ പിടികൂടി കൊല്ലുക അതാണ് അജണ്ട . അതിപ്പൊ പേപ്പട്ടി ,തെരുവുപട്ടി ,വീട്ടിൽ നിന്നും ചങ്ങല പൊട്ടിച്ചു വന്ന പട്ടി എന്നിങ്ങനെയുള്ള വിവേചനങ്ങളൊന്നുമില്ല കേട്ടോ ? എല്ലാ പട്ടികളെയും അവർ കൊല്ലും ...... നാടിന്റെ നന്മയ്ക്ക് വേണ്ടിയായതുകൊണ്ട് ആരു പ്രതികരിക്കാൻ ... ശരിയാണ് പ്രായ ഭേദമന്യേ ഒരു വിധം നാട്ടുകാരെയൊക്കെ പട്ടി കടിച്ചിട്ടുണ്ട് ....
എന്നാലും കണ്ണിൽ കാണുന്ന പട്ടികളെയെല്ലാം ഇങ്ങനെ കൊല്ലാമോ?
എന്നാലും കണ്ണിൽ കാണുന്ന പട്ടികളെയെല്ലാം ഇങ്ങനെ കൊല്ലാമോ?
ഭരണപക്ഷമുണ്ടെങ്കിൽ ഒരു പ്രതി പക്ഷവും വേണമല്ലോ '???? അങ്ങനെ ഞങ്ങൾ പത്തിരുപത്തഞ്ച് ആളുകൾ ചേർന്ന് തെരുവുപട്ടികളെ സംരക്ഷിക്കാൻ ഒരു കമ്മിറ്റി, രൂപീകരിച്ചു. തെരുവുപട്ടികളെ കൂട്ടത്തോടെ കൊല്ലുന്നത് അവസാനിപ്പിക്കുക, അവറ്റകളെ പിടിച്ച് വേണ്ട മരുന്ന് കുത്തിവെപ്പൊക്കെ നടത്തി നമ്മുടെ നാട്ടുകാരായിത്തന്നെ ജീവിക്കാനനുവദിക്കുക .... ഇതായിരുന്നു ഞങ്ങൾ പട്ടിക്കമ്മറ്റിക്കാരുടെ ... ക്ഷമിക്കണം കമ്മറ്റിക്കാരുടെ അജണ്ട ....
ഇതുവരെ കണ്ടിട്ടില്ലാത്ത മൃഗസംരക്ഷണവകുപ്പിന്റെയും കേട്ടറിവു പോലുമില്ലാത്ത നിയമങ്ങളെപ്പറ്റിയും ഒക്കെ വാചകമടിച്ച് ഞങ്ങൾ നാട്ടിലെ പട്ടി വിരോധികളെ നിലയ്ക്ക് നിർത്താൻ തുടങ്ങി ......
ഇതിനിടെ ഞങ്ങളുടെ കമ്മറ്റി പ്രസിഡന്റിനെ ഒരു ദിവസം രാത്രി ,സൂചി കുത്താനിടമില്ലാത്ത രീതിയിൽ ഏതാനും പട്ടികൾ കടിച്ചത് ഞാനോർക്കുകയാണ് .... ഏതായാലും ഇഷ്ടൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ,പട്ടി വിരോധികളോടൊപ്പം ചേർന്നു. ഇത് ഞങ്ങൾക്ക് അല്പം ക്ഷീണം ഉണ്ടാക്കിയെങ്കിലും ഞങ്ങൾ ശക്തമായിത്തന്നെ തുടരാൻ തീരുമാനിച്ചു.
പറയാൻ മറന്നു, നാളെയാണ് ഞങ്ങളുടെ പ്രധാന പരിപാടി .മൃഗസംരക്ഷണ വകുപ്പീന്ന് ആളു വരുന്നുണ്ട് .... അവരുടെ പ്രസംഗം ഒക്കെയുണ്ട് ... പരിപാടി ഒന്ന് കഴിഞ്ഞോട്ടെ ,പിന്നെ ഒരാളും പട്ടിയെ തൊടില്ല ... നാളെ കാലത്ത് പത്ത് മണിക്കാണ് പരിപാടി ..
സമയം രാത്രി പതിനൊന്ന് മണി
............................................................
............................................................
വീട്ടിലെത്തിയപ്പോൾ കലശമായ ഉറക്കം വരുന്നു .... എന്റെ മുറി വരെ നടന്നെ ത്താനുള്ള ക്ഷമ ഇല്ലാത്തോണ്ട് പെട്ടെന്ന് ഇടത്തോട്ട് തിരിഞ്ഞ് ചേട്ടന്റെ റൂമിൽ കയറി ,അവന്റെ കൂടെയങ്ങ് കിടന്നു.
ഞാൻ : "ചേട്ടാ നാളെ ഞങ്ങളുടെ പട്ടിക്കമ്മറ്റിയുടെ പരിപാടിയുണ്ട് ... വരണം "
ചേട്ടൻ: "പോടാ പട്ടീ... രണ്ടു ദിവസമായി പണിയില്ലാതെ കിടക്കുന്നു. ഒന്നു പോടാപ്പാ ... എന്റെ പട്ടി വരും.......
പിന്നെ ഒന്നും പറയാൻ നിന്നില്ല. മെല്ലെ സുഗ നിദ്രയിലേക്ക് . കണ്ണടച്ചതും നേരം വെളുത്തതും ഒരുമിച്ച് . നേരം ഒമ്പത് മണി .. അയ്യോ വൈകിപ്പോയി ... നേരെ എഴുന്നേറ്റ് ചായ പോലും കുടിക്കാതെ ബൈക്കെടുത്ത് പറന്നു... അല്പം വി ചനമായ സ്ഥലം എത്തിയതും എനിക്ക് നെ ബക്കിന്റെ സ്പീഡ് കൂട്ടാൻ തോന്നിയതും ഒരുമിച്ചായിരുന്നു. ബൈക്കിന്റെ നിയന്ത്രണവും പോയി ... നേരെ പോയി എതിരെ വന്ന ഒരു ലോറിയിൽ പോയി ഇടിച്ചു ..വിജനമായ സ്ഥലമായതുകൊണ്ട് ധാരാളം കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലത്തേക്ക് ഞാൻ തെറിച്ചു വീണു ... അവിടെയുണ്ടായിരുന്ന കല്ലിൻമേൽ എന്റെ തല ശക്തമായി ഇടിച്ചു.
പിന്നെ ഒരു അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ ബോധം വന്നു. എഴുന്നേറ്റു കഴിഞ്ഞപ്പോൾ ദാ രണ്ട് കൊമ്പുള്ള ഒരു മനുഷ്യൻ ഇരിക്കുന്നു. എന്നെ കണ്ടതും അയാൾ പറഞ്ഞു.
… ' "വാ പോകാം"
ഞാൻ: എങ്ങോട്ടു പോകാൻ?
നിങ്ങളാരാണ്?
നിങ്ങളാരാണ്?
ഉടൻ അയാൾ മറുപടി പറഞ്ഞു.
" ഞാൻ യമ ദേവൻ ....... കാലനെന്നും പറയും "
ഞാൻ : അതിന് എന്നെ എന്തിനാണ് വിളിക്കുന്നത്?
കാലൻ': മകനേ നീ മരിച്ചു കഴിഞ്ഞു ദാ.. അങ്ങോട്ടു നോക്കൂ
ഞാൻ ഞെട്ടിപ്പോയി അതാ എന്റെ ചേതനയറ്റ ശരീരം അവിടെ കിടക്കുന്നു .
ഞാൻ : അപ്പോ ഞാൻ മരിച്ചാ ....?
ഞാൻ : അപ്പോ ഞാൻ മരിച്ചാ ....?
മുപടി ഒന്നും പറയാതെ കാലൻ എന്റെ കയ്യും പിടിച്ച് പരലോകത്തേക്ക് കുതിച്ചു.
ഞാൻ: നമ്മൾ എങ്ങോട്ടാണ് പോവുന്നത് ??
കാലൻ : പരലോകത്തേക്ക് , അതായത് പ്രഭുവിന്റെ അടുത്തേക്ക് .
ഞാൻ: പ്രഭുവോ ?
കാലൻ: അതെ .. നിന്നെയും പിന്നെ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ചയാൾ .
അങ്ങനെ പരലോകത്തെത്തിയപ്പോൾ അതാ അവിടെ ഒരു വിശ്വരൂപം ഇരിക്കുന്നു. സാക്ഷാൽ സർവ്വേശ്വരൻ ..
ഞങ്ങളെ കണ്ടയുടനെ പ്രഭുവിന്റെ ചോദ്യം .
ഞങ്ങളെ കണ്ടയുടനെ പ്രഭുവിന്റെ ചോദ്യം .
ദൈവം: അല്ലാ ... ഇതൊരു ചെറുപ്പക്കാരനാണല്ലോ യമ ദേവാ? എന്തടിസ്ഥാനത്തിലാണ് ഇയാളെ ഇങ്ങോട്ട് കൊണ്ടുവന്നത് .?
കാലൻ: പ്രഭു... അങ്ങേയ്ക്കറിയാമോ ഞാൻ ഒരു മാസമായി മനുഷ്യരെ കൊല്ലാൻ കേരളത്തിൽ എത്തിയിട്ട്. സത്യം പറഞ്ഞാൽ വല്ലാതെ മടുത്തിരിക്കുന്ന സമയമായിരുന്നു
അത് . അങ്ങനെയിരിക്കുമ്പോഴാണ് സോഷ്യൽ മീഡിയായിലെ എഴുത്തുകാരുടെ ഒരു കൂട്ടം കാണാനിടയാവുന്നതും ഞാനതിൽ അംഗമാവുന്നതും. അവിടെ വച്ചാണ് ഞാൻ ഇവനെ ആദ്യമായി കണ്ടത്.
ദൈവം : യമ ദേവാ ഇപ്പോഴും ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല'. ഇവനെ പരലോകത്തേക്ക് കൊണ്ടുവന്നതെന്തിനാണ് ?
കാലൻ : പ്രഭൂ ... ആ എഴുത്തുകാരിൽ ഇവൻ എഴുതിയതാണ് ഞാൻ കൂടുതലായും വായിച്ചത് .
ദൈവം : അതിന്?
കാലൻ: നിരാശ, ദുഖം ,ആത്മഹത്യ ഇതായിരുന്നു ഇവന്റെ പ്രധാന എഴുത്തുകൾ. പോരാത്തതിന് അവസാനം "മടുത്തു " എന്ന ഒരു ലേഘനത്തിൽ ജീവിതം മടുത്തു എന്നും കണ്ടു. പിന്നെ ഒന്നും നോക്കിയില്ല. ഇവനേം വിളിച്ച് ഇങ്ങു പോന്നു. മാത്രമല്ല എന്റെ കമന്റിന് ഇവൻ ലൈക്കും അടിച്ചു.
ഞാൻ: ലൈക്കടിച്ചെന്നോ ? എന്താണ് നിങ്ങളുടെ ഐഡി നെയിം ?
കാലൻ : യമദേവ്
ഞാൻ :ആ ........ നിങ്ങളായിരുന്നോ എനിക്ക് "കട്ട സപ്പോർട്ട് ബ്രോ " എന്നും പറഞ്ഞ് കമന്റിട്ടത്?
കാലൻ : അതേ ......
ദൈവം: യമ ദേവാ .. നിങ്ങൾ തെറ്റ് ചെയ്തിരിക്കുന്നു. ഈ സാഹിത്യം എന്നു പറയുന്നത് നാം മനുഷ്യർക്ക് കൊടുത്ത ഒരു വരദാനമാണ്. അത് ഒരു സാങ്കല്പിക തയാണ്.ഇവൻ എഴുതിയതും ഒരു സങ്കല്പമാണ്. അല്ലാതെ ഇവന് മരിക്കാൻ ഉദ്ദേശമില്ലായിരുന്നു. നമ്മുടെ വക്താവായ താങ്കൾക്ക് ഇതിനെ പറ്റി അറിവില്ലാതെ പോയിരിക്കുന്നു ... താങ്കളുടെ പേരിൽ ബോധപൂർവ്വമല്ലാത്ത നരഹത്യക്ക് ശിക്ഷ വിധിക്കുന്നതായിരിക്കും .
പെട്ടെന്ന് ദൈവം എന്നെ നോക്കി പറഞ്ഞു .
" നിന്റെ ശരീരം ഇപ്പോഴും ആ പൊന്തക്കാട്ടിൽ കിടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അതിൽ പ്രവേശിക്കുക .നിനക്ക് മനുഷ്യനായിത്തന്നെ ജീവിക്കാം ."
" നിന്റെ ശരീരം ഇപ്പോഴും ആ പൊന്തക്കാട്ടിൽ കിടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അതിൽ പ്രവേശിക്കുക .നിനക്ക് മനുഷ്യനായിത്തന്നെ ജീവിക്കാം ."
പിന്നെ ഒന്നും നോക്കിയില്ല. എന്റെ ശരീരം ലക്ഷ്യമാക്കി ഞാൻ കുതിച്ചു .കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ഞാൻ എന്റെ ശരീരത്തിനടുത്തെത്തി .ആ കാഴ്ച കണ്ട് ഞാൻ ഞെട്ടിപ്പോയി.
ഒരു കൂട്ടം തെരുവുപട്ടികൾ എന്റെ ശരീരം കടിച്ചു തിന്നുകയാണ് .കണ്ണും മൂക്കും ചെവിയുമെല്ലാം അവറ്റകൾ കടിച്ചെടുത്തിരിക്കുന്നു .മുഖം വികൃതമായിരക്കുന്നു.
എന്റെ ജീവിതം നശിപ്പിച്ച തെരുവുപട്ടീ എന്നും പറഞ്ഞ് ഓടിപ്പോയി ഞാൻ ആ പട്ടികളെ ആഞ്ഞു ചവിട്ടി ...
ആ പട്ടി ഉറക്കെനിലവിളിച്ചു.
" അയ്യോ "
" അയ്യോ "
ദാ കിടക്കന്നു ചേട്ടൻ നിലത്ത് ......
" പാതിരാത്രി കട്ടിലിൽ വന്ന് കിടന്നതും പോരാ ചവിട്ടി താഴെയിടുന്നോടാ ............"
ഞാൻ കണ്ണു തിരുമ്മി ചേട്ടനെ സൂക്ഷിച്ചു നോക്കി.
അത് ഞാനൊരു സ്വപ്നം കണ്ടതാ ചേട്ടാ ...
ഞാൻ കണ്ണു തിരുമ്മി ചേട്ടനെ സൂക്ഷിച്ചു നോക്കി.
അത് ഞാനൊരു സ്വപ്നം കണ്ടതാ ചേട്ടാ ...
സമയം ഒമ്പത് മണി .അയ്യോ പരിപാടി തുടങ്ങാൻ ഒരു മണിക്കൂർ മാത്രം .ചായ പോലും കുടിക്കാതെ ബൈക്കുമായി ഞാൻ പരിപാടി സ്ഥലത്തേക്ക് കുതിച്ചു.
ഒരു വിധം പട്ടസ്റ്റേഹികളൊക്കെയും എത്തിച്ചേർന്നിട്ടുണ്ട്.ഞാൻ വേദിയിലേക്ക് കയറി ..എല്ലാ പട്ടി സ്റ്റേഹികളെയും മൃഗസംരക്ഷണ വകുപ്പിനെയും സാക്ഷിയാക്കി എന്റെ രണ്ട് വരി പ്രസംഗം
ഒരു വിധം പട്ടസ്റ്റേഹികളൊക്കെയും എത്തിച്ചേർന്നിട്ടുണ്ട്.ഞാൻ വേദിയിലേക്ക് കയറി ..എല്ലാ പട്ടി സ്റ്റേഹികളെയും മൃഗസംരക്ഷണ വകുപ്പിനെയും സാക്ഷിയാക്കി എന്റെ രണ്ട് വരി പ്രസംഗം
"കൊല്ലണം...
പട്ടിയെ കൊല്ലണം"
പട്ടിയെ കൊല്ലണം"
സഘാടകരുടെ ബലിഷ്ഠമായ കരങ്ങൾ എന്റെ മുഖത്ത് പതിക്കുന്നതിനു മുന്നേ ഞാൻ വേദിയിൽ നിന്നും ഇറങ്ങിയോടി ........
മിഥുൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക