Slider

പഴയ തണ്ട പ്പേര്‍

0

കായല്‍ നിലങ്ങള്‍ നിറഞ്ഞ പച്ചപ്പിന്റെപപറുദീസയായ കുട്ടനാടന്‍ ഗ്രാമം .സാധാരണ കണ്കാഴ്ചകള്ക്കലപ്പുറം ,ഞാറുകള്‍ തിങ്ങി പച്ചപ്പട്ടുപോലെ കുളിര്‍ കാറ്റിന്‍ തലോടലില്‍ തത്തിക്കളിക്കുന്ന നെല്കലതിരുകള്‍ .പാടത്തിന്റെ നടുക്കുകൂടി നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ചെമ്മണ്ണിന്പാറത ..മെയിന്‍ റോഡില്നിനന്നും രണ്ടുകിലോമീറ്റര്‍ നടന്നാല്‍ കുട്ടനാടിന്റെറപ്രധാന വില്ലജ് ആഫീസ് .ഓഫീസി ന്റെന വരാന്തയില്‍ നിന്നാല്‍ നാലുഭാഗത്തും ഉള്ള പച്ചപ്പിന്റെആ പ്രൌഡികാണാം. വീടുകളെക്കാള്‍കൂ ടുതല്‍വയലുകളായതിനാല്‍അകെയുള്ളവര്‍ ഉച്ചക്കുമുന്പു തന്നെ വില്ലജ് അഫീസ്സില്‍ വന്നുപോകും .പാടത്തെകൃഷിയിറക്കുമായി ബന്ധപെട്ടു കരം അടക്കേണ്ടതിനാല്‍ആണ്ടിലൊരിക്കല്‍ എങ്കിലും എത്താതെ തരമില്ല.
തൊമ്മിക്കുഞ്ഞ് നാട്ടിലെ അറിയപെടുന്ന ജന്മിയാണെങ്കിലും അല്ലറ ചില്ലറ വഴക്കും വക്കാണവും കൈമുതലായുള്ള ചെറിയ റൌഡിയാണ് .അല്പം വാറ്റുചാരായം അകത്താക്കിയാല്‍ പറയുകയും വേണ്ട.പ്രമാണി വര്ഗ്ഗത്തിന്റെ അവസാന കണ്ണി .വായില്‍ നിന്നും വരുന്നതുകേട്ടല്‍ വെറുതേപോകുന്നവര്‍ പോലും കൈവക്കും ,അതാണ് പ്രകൃതം .
രാവിലെ മുതലുള്ള കുത്തിയിരുപ്പും സര്ട്ടിെഫിക്കറ്റ് എഴുത്തും കഴിഞ്ഞു നടു ഒന്നു നിവര്ക്കാ ന്‍ എഴുനേറ്റു നിന്നപ്പോഴാണ്ആഫീസര്‍ ആ കാഴ്ച കണ്ടത് .അകലെനിന്നും മുട്ടോളമെത്തുന്നഅരക്കൈയന്‍ ഷര്ട്ടും കാല്മുആട്ടിന് അരച്ചാന്താനഴെയെത്തുന്ന മുണ്ടും ഉടുത്ത്,വലത്തെകൈ കൊണ്ട് ചൂടിനെ തടുക്കാന്‍ തലക്കുമുകളില്മടറപിടിച്ച തോര്ത്തുയമുണ്ടും ചോഴറ്റി വാണംവിട്ട കണക്കെ പാഞ്ഞു വരുന്ന തൊമ്മിക്കുഞ്ഞ് .മനസമാധാനം പറന്നുപോയതുപോലെ ആഫീസര്ക്ക്ക‌ തോന്നി .പുള്ളിക്കാരന്‍ ഒരു സ്ഥിരം
ശല്യക്കരനാണ് .എപ്പോള്‍ വന്നാലും വഴക്കിട്ടെ പിരിയൂ .വായില്നി്ന്നും വരുന്നത് കേട്ടാല്‍ വരുമ്പോള്‍ കിട്ടവുന്നത് മൂന്നുദിവസം നടന്നേ വാങ്ങാറുള്ളൂ...
മേശ പുറത്തിരുന്ന പേപ്പറുകള്‍ ഒരുകണക്കില്‍ വാരിയെടുത്തു മേശ ക്കകതാക്കിപൂട്ടി താ ക്കോലെടുതുബാഗ്ഗിലാക്കി .അടുത്ത മുറിയിലേക്ക് നോക്കി ആഫീസര്‍ കീഴ് ജീവനക്കരോടായി പറഞ്ഞു ,ഞാന്‍ പുറത്തേക്ക് പോവുകയാണ് ആ പി റ്റി വരുന്നുണ്ട് കൈകാര്യം ചെയ്തേക്കണം. എന്നു പറഞ്ഞു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയതും ,അതാ ...വാതുക്കലെത്തി തോമ്മികുഞ്ഞു ഒരുകണക്കില്‍ മുഖം കൊടുക്കാതെ വില്ലേജാഫീസര്‍
ഞാനോന്നുപറഞ്ഞില്ലെന്ന മട്ടില്‍ ഊറചിരിയുമായി മുന്നോട്ടുപോയി . നട്ടുച്ച വെയിലിനെ വകഞ്ഞു മാറ്റി ഓടികിതച്ച്‌എത്തിയ തോമ്മികുഞ്ഞു കയറിവന്നതും ആഫീസര്‍ പി റ്റി .വരുന്നുണ്ട് എന്നു പറഞ്ഞതുകൊണ്ട് പോകുന്നതുന്നതും ഒരുമിച്ചായിരുന്നൂ അല്പ.നേരം ആഫീസര്‍ പോകുന്നത് നോക്കി സ്തബ്ധനായി നിന്ന തോമ്മികുഞ്ഞു .സ്ഥലകാലബോധംവീണ്ടെടുത്ത മാതിരി അഫീസിന്റെവരാന്തയില്‍ കയറി മീന്‍ ചൂണ്ടി കൊക്കിനെപോലെ പിടലി തിരിച്ചു അകത്തേക്കുനോക്കി അകത്തിരിക്കുന്ന ജോലിക്കരോടായി ചോദിച്ചു? .സാറെ സാറെ ....അധികാരി പോയപ്പോള്‍ എന്നെകണ്ട്‌ പി റ്റി
വരുന്നു എന്നോമറ്റോ പറയുന്നത് കേട്ടു ...എന്താ സാറന്മാരെ പി റ്റി എന്നുവച്ചാല്‍ ...?
ജീവനക്കാര്‍ പരസ്പരം നോക്കി ഊറിച്ചിരിച്ചു .ആ ചിരിയിലൊരു പോരുളുണ്ട്. എല്ലായിടത്തും സ്ഥിരം ശല്യക്കാരായ ചിലയാളുകളുണ്ട് .
അവരെ പി റ്റി ..പൂര്ണ്ണട രൂപം ..പന്ന.....താ ......(.പോലീസ് ഭാഷ്യ മായെടുക്കം) കേള്ക്കാ നായി അക്ഷമനായി നില്ക്കുിന്ന തോമ്മികുഞ്ഞി നോടായി അകത്തനിന്നും, “അത് സാര്‍ റ്വെറുതേ പറഞ്ഞതല്ലേ ? പി റ്റി. എന്നുപറഞ്ഞാല്‍....... വലിയവലിയ ആളുകളെ ബഹുമാനം കൊണ്ട് വിളിക്കുന്നതല്ലേ? ... പഴയ തണ്ടപേര്‍...........(..Pazhaya Thandaper )
ഇതുകേട്ടമാത്രയില്‍ ത ലയാട്ടി അട്ടഹസിച്ചുകൊണ്ട് തോമ്മികുഞ്ഞു, “അല്ലേലും
ഞങ്ങള്‍ അപ്പനപ്പൂന്മാര്‍ മുതല് പി റ്റി കളാണ് സാറേ ? ആ ചിരിയുടെ അലയൊലികള്‍ അഫീസിലുള്ളവരിലേക്കും പൂത്തിരിയും
മാ ലപടക്കവുമായി പടര്ന്നു കത്തി ..............
By: aravindakshan Nair
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo