Slider

കാണിനേരം മനുഷൃനാവുക.....കവിത ....പടുതോള്‍

0

ഞങ്ങളുടെ തടിമിടുക്കീലുണ്ടായിരുന്നു ഞങ്ങള്‍ ഉഴുതുമറച്ചുവിത്തിട്ട ചേറിന്റെ ഗന്ധം.
വെയിലുകൊണ്ട് കറുത്ത ഞങ്ങളുടെ മേനിിക്കുണ്ടായിരുന്നു വിയര്‍പ്പിന്റെ രുചി.
മണ്ണിന്റെ ആ രുചിയും മണവുമായിരുന്നു ഞങ്ങളുടെ രതിരഹസൃം.
പകലിന്റെ തുടര്‍ച്ചയായിരുന്നു ഓരോ രാവും.
മണ്ണിന്റെ മണമായിരുന്നു പെണ്ണിന് .
രണ്ടും ഞങ്ങളെ ചതിച്ചിട്ടില്ല.
ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ, മക്കളേ?
ചായം തേച്ച നിങ്ങളുടെ മുഖവും, ലിപ്സ്റ്റിക്കിട്ട ചുണ്ടും, രാസസുഗന്ധം തൂറ്റിയ നിങ്ങളുടെ ഉടലും നിങ്ങളെ ഷണ്ഡരാക്കിക്കൊണ്ടിരിക്കുന്നു.
വേഷങ്ങള്‍ അഴിച്ചുവെയ്ക്കുക,
കവിള്‍ത്തടം കണ്ണീരുകൊണ്ട് ആര്‍ദ്രമാക്കുക,
ഉമിനീരുകൊണ്ട് ചുണ്ട് നനയ്ക്കുക
ഉടലിന്റെ വിയര്‍പ്പിലൂടെ മണ്ണിലെ ഉപ്പ് അനൃോനൃം പകരുക,
കാണിനേരം മനുഷൃനാവുക.
അന്ന് മഴ പെയ്യും, മണ്ണും പെണ്ണും നൂറു മേനി വിളയും.
By rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo