Slider

വില

0

അഹങ്കരിച്ചിരിന്നു ഇന്നുവരെ
ഞങ്ങളോളം വില ഇല്ല മറ്റൊന്നിനുമേ
എന്തുമളക്കാം ഞങ്ങളെ കൊണ്ട് 
ഉള്ളവനെ മഞ്ചത്തിലും
ഇല്ലാത്തവനെ ശവമഞ്ചത്തിലും-
നിരൂപിച്ചു ഭൂമിയിൽ.
വീടുണ്ട്, പൊന്നുണ്ട്, പെണ്ണുണ്ട്.
അവരുണ്ട്, ഇവരുണ്ട്, രതിയുണ്ട്.
എല്ലാത്തിലുമുണ്ട്, ഞങ്ങളുണ്ട്.
ലോകം മുടിഞ്ഞാലും
ഞങ്ങൾ മുന്നിടും എന്നുനിൽക്കെ -
ഒരു രാത്രി കൊണ്ട് വലിച്ചെറിഞ്ഞില്ലേ
ഒരുതുണ്ടു കടലാസ്സിൻ വിലപോലുമില്ലാതെ..
പണമല്ല വലുതെന്നു -
കാലം തെളിയിച്ച സത്യമിത്...
എങ്കിലും കാത്തിരിക്കും
പുത്തനുടുപ്പിട്ട് എത്തിടും ഞങ്ങളെ
പുറകെ പിടിക്കാൻ എത്തിടും നിങ്ങളെ..
അപ്പോൾ വീണ്ടും പറയും
പിണമല്ല പണമാണ് വലുതെന്നു പലരും...
**********
പെട്ടെന്നെഴുതിയ കവിത
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo