Slider

ഉദ്ധാരകർ : (നർമ്മം )

0

" ഷു ഷു ഷി ഷു ഷു യ് ... "
'One new notification received.. '
അവൾ മെസ്സേജ് തുറന്നു നോക്കി.
Friend request. എഴുത്ത് ഗ്രുപ്പിലെ പുതുമുഖം.
' Request confirmed, now you are friends.. '
"ക് ണിം... "
"ഹായ്.. "
"ഹായ്.. "
"മായ -യാണല്ലേ... "
" മായ ആണല്ലാ... പെണ്ണാണ്.. "
" Joke.. Joke... മായയുടെ ഈ നർമ്മബോധമാണ് എന്നെ ആകർഷിച്ചത്.. "
" hmmmmm.... "
" മായയുടെ എഴുത്തുകളൊക്കെ വായിക്കാറുണ്ട്.. എല്ലാം Excellent.. "
" K..Hmmmm.... "
" മായയൊരു വിപ്ലവകാരിയാണല്ലേ.. എഴുത്തുകളിൽ തീ പാറുന്നു... "
" തീയോ... എവിടെ.. ഞാൻ കണ്ടില്ലല്ലോ... ? "
" അങ്ങനത്തെ തീയല്ലാ.. ഉൾത്തീ.. ഉൾത്തീ.. ഇഷ്ടമുള്ളവർക്കേ കാണാൻ പറ്റൂ.. "
" Hmmmm.. "
" പിന്നേ.. മായേടെ പ്രൊഫൈൽ പിക്‌ചറിൽ എന്താ ഒരു വിപ്ലവമുഖം... തീരെ റൊമാന്റിക്കല്ല.. എനിക്കിഷ്ടല്ലട്ടോ.. എഴുത്തും വിപ്ലവവും തമ്മിൽ കൂ ട്ടിക്കുഴക്കണോ... ഒരു ഫ്ലോ കിട്ടുന്നില്ല... "
" എന്ത് ഫ്ലോ... ആർക്ക് കിട്ടുന്നില്ല... ?? "
" അല്ലാ.. അങ്ങനെയല്ല.. അതല്ലാ.. ഞാനുദ്ദേശിച്ചത്... "
"ഏതല്ലാ... "
• • • • • • •
" മായേടെ വിപ്ലവാഗ്നി എന്നിലും പടർന്നോന്നൊരു സംശയം.. ഞാൻ മായയ്ക്ക് വേണ്ടി ഒരു വിപ്ലവ കവിത എഴുതിയിട്ടുണ്ട്.. കാണിക്കട്ടെ.. ?. "
" Hmmm.. കാണിക്കൂ.. "
" കരിമ്പനകൾ ആടുന്നു..
ചെന്തെങ്ങു ചുവക്കുന്നു..
യുധിഷ്ഠിരന് ജലദോഷം..
വാസുകി നാടുവിട്ടു..
കമലഹാസൻ നൃത്ത.......... "
" നിർത്തടോ തന്റെ നൃത്തം..
ഇതാണോ തന്റെ കവിത.. ?
തന്റെയൊരു ജലദോഷം.. "
"എന്താ പിടിച്ചില്ലേ.. പിടിച്ചില്ലെങ്കിൽ വേറെയുണ്ട്..
എടുക്കട്ടേ.. ? അതിരിക്കട്ടെ മായ സിംഗിളാണോ.. ?"
• • • • • • • •
• • • • • • • •
" മായ പോയോ... "
• • • • • • • •
പച്ച ലൈറ്റ് അണഞ്ഞു..
• • • • • • • • •
• • • • • • • • •
പച്ച ലൈറ്റ് പിന്നെയും കത്തി.
" സംസാരിച്ചോണ്ടിരുന്നപ്പം പറയാത്തങ്ങു പോയല്ലേ... ? "
" അതെന്താ.. പറഞ്ഞിട്ട് പോകാൻ താനെന്റെ മാമന്റെ മോനൊന്നുമല്ലല്ലോ.. ഉവ്വോ.. ഫ്രണ്ടല്ലേ..? "
" ഒന്നൂല്ലടി.. എനിക്ക് വല്ലാത്ത മൂത്രക്കടച്ചിൽ.. നിന്റെല് വല്ല മരുന്നുണ്ടോന്നറിയാനാരുന്നു... "
"പ്‌ഫ... നിന്റെ അമ്മയോട് പോയി ചോദിക്കടാ.. "
" നീ ആരാന്നാടി നിന്റെയൊക്കെ വിചാരം.. ക്ലിയോപാട്രയോ... അതോ ലൈലയോ.. ?
നിന്നെ ഞാൻ ഫ്രണ്ട്‌ ആക്കിയതേ.. നിന്റെ തൊലിവെളുപ്പും ഭംഗിയും കണ്ടിട്ടൊന്നുമല്ല.. പിന്നെ എഴുത്തിനെ ഒന്ന് ഉദ്ധരിക്കാമെന്ന് വിചാരിച്ചിട്ടാ.. പോടീ ---------- ----------- "
" Thanks verymuch... "
'Block >> '
' Are you sure you want to block this person.. ?
Confirm. '
" Block Confirmed "
സ്വസ്ഥം, ശുഭം.
×××××××××××××××××××××××××××××××××××××
ബിനു കല്ലറക്കൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo