Slider

സർപ്പ്രൈസ്‌

0

പുറത്ത്‌ മഴ കൊരിച്ചൊരിയുന്നുണ്ട്‌....നിലം പൊത്തുമോ എന്ന ഭീതിയിൽ കവുങ്ങുകളുടെ വിറ...അതോ അവ മഴനനഞ്ഞ്‌ തുള്ളിച്ചാടുന്നതോ???ആർക്കറിയാം.....
എന്തിനാണന്നറിയാതെ ജനാലക്കരികിൽ മഴച്ചാറലേറ്റ്‌ ഞാനിരിക്കുന്നു....ഒറ്റക്ക്‌....
അല്ല...വീണ്ടും തെറ്റി....എന്റെ ശരീരം ഒറ്റക്ക്‌....മനസിനകത്ത്‌ ഞാനൊറ്റക്കല്ല.....
അവിടെ വല്ലാത്ത തിരക്ക്‌....പൊട്ടിച്ചിരികൾ,കരച്ചിലുകൾ....എല്ലാം എനിക്ക്‌ കേൾക്കാം......
ശരീരം ഒറ്റക്കായപ്പോഴൊക്കെ നിങ്ങൾ കൂട്ടുണ്ടായിരുന്നു....ഒരിക്കലും എന്നെ ഒറ്റക്കാക്കാതെ.....
എവിടയോ ഒരു കുശുകുശുപ്പ്‌ കേൾക്കുന്നുണ്ടല്ലോ....ആഹാ....അത്‌ നമ്മുടെ മനുവും രമ്യയുമാണല്ലോ.....ഇതുവരെ തീർന്നില്ലേ കമിതാക്കളുടെ സൊള്ളൽ......
വിഷ്ണു വരുന്നുണ്ടല്ലോ...ഒന്നരക്കാലും വലിച്ച്‌...ചട്ടൻ.....
നിങ്ങൾക്കറിയില്ലേ വിഷ്ണുവിനെ.....ചട്ടാന്ന് വിളിക്കുംബോ ചിരിക്കുന്ന വിഷ്ണുവിനെ......
അറിയാൻ വഴിയില്ല.....അവൻ ആകേ മിണ്ടണത്‌ ഞങ്ങളോട്‌ മാത്രല്ലേ.......
ദാണ്ടെ ഐസ്ക്രീമും നുണഞ്ഞെത്തി ഞങ്ങ്ടെ കുറുംബി,,,വീണ്ടും തെറ്റ്‌ എല്ലാർക്കും അവൾ അനുമോളാണു....നിക്ക്‌ മാത്രാണു കുറുംബി....ന്റെ മാത്രം കുറുംബി.....
എന്താന്നറീല്ല...ഓൾക്കിന്ന് ബല്ലാത്ത സന്തോഷംണു......നല്ല ചിരിയാ ഓൾടെ.....
പത്രത്തിലെന്റെ പടം കണ്ടിട്ടാണോ ആവോ അവൾക്കിത്ര സന്തോഷം....അറില്ലാ......
ആഹ്ഹ്ഹ്‌.....ഒരു മഴത്തുള്ളി മുഖത്ത്‌ വീണു...വല്ലാത്ത വേദന....വെടിയുണ്ട കൊണ്ടപോലെ.....ജനൽ പാളി മൂടണം എന്നുണ്ട്‌...പക്ഷേ......
കാമുകിയെ പീഡിപ്പിച്ച്‌ കൊന്ന കാമുകനെ പൂട്ടിയിട്ട ഇരുംബഴികൾക്കെവിടാ ജനൽപാളി......
പുറത്ത്‌ മഴ തിമിർത്ത്‌ പെയ്യുന്നു.....മഴക്ക്‌ തോറ്റ്‌ പിന്മാറാൻ ഉദ്ദേശമില്ലന്ന് തോന്നുന്നു.....കവുങ്ങുകൾ പേടിച്ച്‌ വിറച്ചതല്ല,തുള്ളിയത്‌ തന്നയാണു.....ഇപ്പോഴും തുള്ളിക്കോണ്ടിരിക്കുന്നു......
മനസിനുള്ളിൽ ഇതിലും ശക്തിയാണു മഴക്ക്‌......
കണ്ണുകൾക്ക്‌ ഒന്ന് പെയ്തിറങ്ങണമെന്നുണ്ട്‌.......പക്ഷേ കണ്ണുനീർ തുള്ളികൾക്ക്‌ കവിളിലൂടൊഴുകാൻ ഒരു മടി പോലെ......
അല്ല ഞാനെന്തിനാ കരയുന്നത്‌....കരഞ്ഞാൽ ഞാൻ തോറ്റ്‌ പോവില്ലെ.......പോകും....ഇല്ല.....കരയരുത്‌......കരയാണ്ട്‌ പിടിച്ച്‌ നിക്കണം.......
ന്റെ കുറുംബിയുടെ അടിവസ്ത്രങ്ങൾ തുളച്ച്‌ കയറിയത്‌ ഞാനല്ലന്ന് ബോധ്യപ്പെടുത്തണം......നാടിനേയും നാട്ടാരയുമല്ല....ഒരാളെ...ഒരേ ഒരാളെ.......
ഓൾടെ മമ്മിയെ......ന്നെ മരുമോനേ എന്ന് വിളിക്കാറുള്ള,ആൻസമ്മേന്ന് ഞാൻ വിളിക്കാറുള്ള ന്റെ കുറുംബിയുടെ മമ്മിയെ......
ആൻസമ്മ ആണാണന്ന് നാട്ടുകാർ പറയുമായിരുന്നു....രാജ്യത്തിനു വേണ്ടി മരിച്ച പട്ടാളക്കാരന്റെ ഭാര്യ.....ചെറുപ്രായത്തിൽ വിധവയാകേണ്ടി വന്നിട്ടും തളരാതെ നിന്നവൾ....കാമം മുറ്റിയ കണ്ണുമായ്‌ കതകിൽ തട്ടിയവനെ ഒക്കെ വായിലെ തുപ്പലുകൊണ്ട്‌ നിഷ്ഭ്രമമാക്കിയവൾ....
തയ്യലും മറ്റ്‌ ചില്ലറപ്പണികലും ചെയ്ത്‌ ഒറ്റ മകളെ എം.കോമിനു ചേർത്തവൾ......
ആൻസമ്മയോട്‌ അസൂയ ആയിരുന്നു അയൽസ്ത്രീകൾക്ക്‌...
എന്നെക്കുറിച്ചു ആൻസമ്മയോട്‌ പറഞ്ഞത്‌ കുറുംബിയായിരുന്നു....കാണണം എന്ന് മാത്രമായിരുന്നു അമ്മ പറഞ്ഞത്‌......
വന്നു നേരിട്ട്‌ കാണാൻ....ക്യാന്റീനിൽ ഒരു മേശക്കപ്പുറം ആൻസമ്മ ഇപ്പുറത്ത്‌ ഞാനും......
ഗോപാലേട്ടനോട്‌ രണ്ട്‌ ചായ പറഞ്ഞു......ചായ എത്തിയിട്ടും അമ്മ ഒന്നും മിണ്ടുന്നില്ല.........ഞാൻ വിളിച്ചു "അമ്മേ"... ചായകപ്പ്‌ ചുണ്ടോടടുപ്പിച്ച്‌ അമ്മ സംസാരിച്ചു തുടങ്ങി.......എന്തോ ഒക്കെ ചോദിച്ചു...എന്തോ ഒക്കെ പറഞ്ഞു.....അവസാനം ചോദ്യം കുടുംബത്തെ കുറിച്ചായി........
കുപ്പത്തൊട്ടിയിൽ നിന്നും പാർട്ടി എടുത്ത്‌ വളർത്തിയ അനാധനു ആ ചോദ്യത്തിനു മുൻപിൽ തലകുനിച്ചിരിക്കാനെ കഴിഞ്ഞുള്ളൂ.....ചായയിൽ കെട്ടിക്കിടന്ന പാൽപാട എന്റെ മുഖത്തുകണ്ട അമ്മ പിന്നെ ഒന്നും ചോദിച്ചില്ല....കാണാം എന്ന് പറഞ്ഞ്‌ പുറത്തേക്ക്‌ നടന്നു.....പുറത്ത്‌ കാത്തുനിന്ന അനുമോൾ കൈ വീശിയപ്പോൾ ചിരിച്ചന്ന് വരുത്തി ഞാൻ അവിടെ തന്നെ ഇരുന്നു......
ഓഫീസ്‌ സെക്രട്ടറിടെ ബെഡിൽ കിടന്ന് മൊബെയിൽ ചിരിച്ചു......കുറുംബിയുടെ മുഖം കാട്ടി.....എണീറ്റ്‌ ലൈറ്റ്‌ ഇട്ടു.....
സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു.....കഴിക്കാൻ വാങ്ങിക്കൊണ്ട്‌ വന്ന പൊറോട്ടയും ചാറും പൂച്ച നക്കിയിരുന്നു....വിശപ്പ്‌ മാറിയ അവൻ മേശപ്പുറത്ത്‌ തന്നെ ചുരുണ്ട്‌ കൂടി കിടപ്പുണ്ട്‌....ഓളെ തിരിചു വിളിച്ചു...വീണ്ടും വിളിച്ചത്‌ മാത്രം മിച്ചം.....ഏതോ സുന്തരി അപ്പുറത്ത്‌ ഓൾ പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞു.മൊബെയിൽ ചാർജ്ജിംഗ്‌ പിന്നിൽ കുത്തി വീണ്ടും കിടന്നുറങ്ങി......
കാലത്ത്‌ എഴുന്നേട്ടപ്പോൾ ഉറങ്ങിപ്പോയി എന്ന അനുമോളുടെ മെസ്സേജും രണ്ട്‌ മിസ്സ്‌ കോളും.....
കോളേജിൽ കണ്ടപ്പോ അവൾക്ക്‌ സന്തോഷമായിരുന്നു....അമ്മ എന്തോ ഒക്കെ ചോദിച്ചത്രേ.....വീണ്ടും ആ പഴയ പാൽപ്പാട എന്റെ മുഖത്ത്‌ എത്തി....വളിച്ചൊരു ചിരിയും ചിരിച്ചു....
ഒരാഴ്ച്ചകഴിഞ്ഞു അമ്മയെ വീണ്ടും കണ്ടു....ടൗണിൽ വച്ച്‌.....അന്നാണു അമ്മ മരുമോനേ എന്ന് വിലിച്ചത്‌....ആ വിളിയിൽ എല്ലാമുണ്ടായിരുന്നു എല്ലാം.......
കാണേണ്ടത്‌ ആ ആൻസമ്മയെ ആണു......എല്ലാം പറയണ്ടതും...
ജയിൽജീവിതം വല്ലാത്ത വിരസത ഉണ്ടാക്കിയത്‌ ഇതാദ്യമാണു.ഇതിനു മുൻപ്‌ പലപ്പഴും ജയിലിൽ കിടന്നിട്ടുണ്ട്‌.പക്ഷേ അന്നൊപ്പം കൂടെ മുദ്രാവാക്യങ്ങൾ മുഴക്കിയ സഖാക്കലുണ്ടായിരുന്നു,വിപ്ലവം തുളുംബുന്ന ഓർമ്മകൾ ഉണ്ടായിരുന്നു,കുറുംബിയും,മനുവും,ചട്ടനുമൊക്കെ ഉണ്ടായിരുന്നു......
ഇന്ന്...തനിച്ച്‌......സെല്ലിനു മുൻപിലെ പൂന്തോട്ടത്തിൽ വല്ലപ്പോഴും പൂക്കുന്ന റോസാപ്പൂ മാത്രമാണു മാറിവരുന്ന കാഴ്ച.....പിന്നെ വിജയേട്ടനും........
വിജയേട്ടൻ ജയിൽ സൂപ്രണ്ടന്റ്‌ ആണു......വിജയൻസാർ എന്ന് തന്നാണു ഞാനും ആദ്യം വിളിച്ചിരുന്നത്‌.....ഏട്ടാ എന്ന് വിളിക്കാൻ നിർബന്ധം പിടിച്ചതും പുള്ളിക്കാരൻ തന്നെ.......മരിച്ചു പോയ അനിയന്റെ ഒർമ്മകളാണു എന്നെ കാണുംബോൾ പുള്ളിക്കെന്നാണു ഒരു കോൺസ്റ്റബിൾ പറഞ്ഞത്‌.......
വിജയേട്ടൻ ഇടക്കിടക്ക്‌ വരും....വിശേഷങ്ങളൊക്കെ പറഞ്ഞിട്ടു പോകും.......ഇന്നും വന്നിരുന്നു.....അപ്പൊഴാ അറിഞ്ഞത്‌ ഈ പുതിയ കുപ്പായം ഞാൻ അണിഞ്ഞിട്ട്‌ കൊല്ലം മൂന്ന് ആയത്രേ.....
പരോളൊന്നും വേണ്ടേ എന്ന് ചോദിച്ചു.....
പുറത്ത്‌ ചെന്നിട്ട്‌ ആരേം കാണാനില്ലാത്ത ഞാൻ വേണ്ട എന്നും പറഞ്ഞു......
പണ്ട്‌ അർദ്ധരാത്രിയിൽ ആനിയമ്മയുടെ കതകിൽ മുട്ടിയവർക്ക്‌ കിട്ടിയ ആട്ടിന്റെ ബാക്കി എനിക്കായ്‌ അമ്മയിപ്പോഴും കാത്തുവച്ചിട്ടുണ്ടാകും എന്ന് എനിക്ക്‌ അറിയാമായിരുന്നു.......
വീണ്ടും ദിവസങ്ങൾ കൊഴിഞ്ഞു വീണു....എല്ലാം പതുവു പോലെ തന്നെ....റൊസാ ചെടിയിൽ ഒരു പുതിയ പൂവു വിരിഞ്ഞിട്ടുണ്ട്‌...അതിനെ നോക്കി ഇരിക്കുംബോ മുഖത്തിന്റെ ഇടത്‌ വശത്ത്‌ ലാത്തി കൊണ്ട്‌ ഒരടി കന്നു വീണു....സെല്ലിന്റെ കംബിയിൽ ലാത്തിവീണ ശബ്ദം ചെവിയിൽ മുഴങ്ങി നിന്നു.......
ഒപ്പം ഒരു പരുപരുക്കൻ ശബ്ദവും.......നിനക്ക്‌ പരോൾ കിട്ടിയിട്ടുണ്ട്‌...വേഗം എണീറ്റ്‌ വാ എന്ന്......
മിഴിച്ച്‌ നിൽക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ.....പരോൾ....എനിക്ക്‌....ആരെടുക്കാൻ.......
ആളുമാറിപ്പോയതാവും,ഞാൻ മനസിലുറപ്പിച്ചു..........വീണ്ടും ആ പരുക്കൻ ശബ്ദം.കൂടുതൽ പരുക്കനായി തന്നെ....എണീറ്റ്‌ വാടാ കോപ്പേ......
ഞാൻ കംബിയിൽ പിടിച്ച്‌ എഴുനേറ്റു......പുറത്തെ റോസാപ്പൂ എന്നെ നോക്കി ചിരിക്കുന്നു.....
കാക്കിക്കുപ്പായക്കാരനു ആളുമാറിയതാ....വന്നിട്ട്‌ നിന്റെ ചിരി മാറ്റിത്തരാം...ഞാൻ മനസിൽ പറഞ്ഞു..........
അഴികൾ എനിക്ക്‌ മുൻപിൽ തുറക്ക്പ്പെട്ടു......പുറത്ത്‌ കടന്ന് ഞാൻ ഒന്ന് ഗാഡമായി ശ്വസിച്ചു......പിന്നെ പയ്യെ നടന്നു സൂപ്രണ്ടന്റി റൂമിലേക്ക്‌......പുറത്ത്‌ തന്നെ നിപ്പുണ്ടായിരുന്നു വിജയേട്ടൻ ...എന്നെ നോക്കി ചിരിച്ചു...തിരിചു ഞാനും......
നീ നാട്ടിലേക്കൊക്കെ ഒന്ന് പോയിട്ട്‌ വാ.....ഇവിടെ തന്നെ ഇരുന്നാൽ ഇറങ്ങുംബോ ചിലപ്പോ നിനക്ക്‌ നാട്‌ തന്നെ മനസിലായില്ലന്ന് വരും.......
ആരാ പരോളിനു അപേക്ഷിച്ചത്‌ എന്ന് ചോദിക്കേണ്ടിരുന്നില്ലങ്കിലും ചോദിച്ചു......പോക്കറ്റിലേക്ക്‌ കുറച്ച്‌ നോട്ടുകൾ തിരുകി തന്ന് ഒന്ന് പുഞ്ചിരിച്ചതായിരുന്നു മറുപടി......
മൂന്ന് വർഷം മുൻപ്‌ ഞാൻ കയറിവന്ന ആ വലിയ വാതിലിലെ കൊച്ച്‌ വാതിൽ തുറക്കപ്പെട്ടു......ഇടത്തെ കാൽ പുറത്തേക്ക്‌ വച്ചതും പുറകിൽ നിന്നൊരു വിളി....ഡാ..........
വിജയേട്ടനാണു......അതേ.....നീ തിരിച്ച്‌ വരുംബോൾ ഞാൻ കാണില്ല...അടുത്ത ആഴ്ച്ച റിട്ടയർ ആവുകയാണു.......
കെട്ടിപ്പിടിച്ച്‌ കരയാനാണു തോന്നിയത്‌.......ഉം എന്ന് മൂളുക മാത്രം ചെയ്ത്‌ പുറത്തേക്ക്‌ ഞാൻ നടന്നു......
ജയിലിനു പുറത്ത്‌ വല്ലാത്ത മാറ്റമായിരുന്നു.പുതിയ കടകൾ,വഴികൾ..മൊത്തത്തിൽ വന്നപ്പോഴുള്ള ഒരു കാഴ്ചകളും കാണാനില്ലായിരുന്നു....അവിടെ നിന്ന് ബസ്‌ സ്റ്റാന്റിലേക്ക്‌ പോകുന്ന ബസ്‌ എവിടന്ന് കിട്ടുമെന്ന് അന്വേഷിച്ചു.....ഒരു ബസ്സ്‌ ഇപ്പൊ പോയതേ ഉള്ളൂ ഇനി ബസ്‌ വരാൻ ഒരു മണിക്കൂർ കഴിയുമന്നും അറിയാൻ കഴിഞ്ഞു. .
ഓട്ടോ ആണിനി ശരണം......സ്റ്റന്റിലേക്ക്‌ ഇരുപത്തഞ്ച്‌ രൂപയാകുമത്രേ......ജയിലിൽ നിന്ന് ഇറങ്ങിയവന്റെ മുഖത്തേക്ക്‌ ഉള്ള മറ്റുള്ളവരുടെ നോട്ടം താങ്ങാൻ മനസിനു കഴിയാതിരുന്നത്‌ കൊണ്ട്‌ മറ്റൊന്നും ആലൊചിച്ചില്ല....ഓട്ടോയിൽ കയറി.....ടൗണിൽ ആകെ ബ്ലോക്ക്‌....സ്റ്റാന്റിലെത്താൻ പത്ത്‌ പതിനഞ്ച്‌ മിനിറ്റ്‌ എടുത്തു....ബസ്സിന്റെ ബോർഡുകളിലാകയും ഞാൻ കണ്ണോടിച്ചു.നാട്ടിലേക്കുള്ള ബസ്‌ അതിലൊന്നുമില്ല.അഞ്ച്മിനിറ്റ്‌ കാത്തിരിപ്പിനപ്പുറം ബസ്‌ വന്നു....ഞാൻ ബോർഡ്‌ ഒരിക്കൽ കൂടി വായിച്ചു......തെക്കും പുഴ......
ബസ്‌ പോകാൻ തുടങ്ങുകയാണു.....ഇല്ല....എന്റെ കാലുകൾ അനങ്ങുന്നില്ല......കയറാൻ തോന്നിയില്ല........ബസ്സ്‌ പോയിക്കഴിഞ്ഞു........
വീണ്ടും അവിടെ തന്നെ ഇരുന്നു.ഇടത്‌ വശത്തുനിന്നും ചെറിയ ശബ്ദത്തിൽ പാട്ടുപെട്ടി പാടിക്കൊണ്ടിരുന്നു.....മധുരിക്കും ഓർമ്മകളേ,,,,"മലർമ്മഞ്ചൽ കൊണ്ടുവരൂ.....കൊണ്ടുപോകൂ ഞങ്ങളെയാ.........."
ഒരു സിഡി കടയിൽ നിന്നാണു......കുറച്ച്‌ പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്‌.....
പണ്ടുമുതൽ ബസ്സിൽ കയറിയാൽ ഉറക്കമാണു പ്രധാന പരിപാടി.ഉറക്കം വരുന്നില്ല എന്നുണ്ടങ്കിൽ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കും...ഇന്ന് ഇനി ഉറക്കം നടക്കില്ല....മഴയുടെ തണുപ്പിൽ ഇന്നലെ നല്ലോണം ഉറങ്ങിയിരുന്നു......പുസ്തകക്കടയിലേക്ക്‌ കണ്ണോടിച്ചു ..ചെഗുവേര മോട്ടോർസ്സൈക്കിൾ ഡയറി മലയാളം പരിഭാഷയാണു കണ്ണിലുടക്കിയത്‌...കാലുകൾ ഒരു കുതിപ്പായിരുന്നു...അല്ലെങ്കിലും ഇഷ്ടപ്പെട്ടത്‌ സ്വൊന്തമാക്കാൻ മനുഷ്യനെന്നും തിടുക്കമാണല്ലോ......
വാങ്ങി....പണം എണ്ണിക്കൊടുത്തപ്പോഴാണു നൂറിന്റെ നോട്ടുകൾക്കിടയിൽ എന്തോ ഒളുപ്പിച്ച്‌ വച്ചിരിക്കുന്നത്‌ കണ്ടത്‌....
നോട്ട്‌ കെട്ടുകൾക്കിടയിൽ നിന്നും ഞാനത്‌ വലിച്ചെടുത്തു....പുറം തിരിച്ചാണിരുന്നത്‌......ഒരു ഫോട്ടോ ആണു........കുറുംബിയുടെ ചിരിക്കണ ഫോട്ടോ......
ആഹ്‌,ഓർമ്മ വന്നു...പോലീസ്‌ പിടിക്കുന്ന സമയത്ത്‌ ബാഗിലുണ്ടായിരുന്നതാണത്‌.....വിജയേട്ടൻ വച്ചതാവും.......അവളെ ആ പുസ്തകത്താളുകളിൽ ഒളിപ്പിച്ച്‌ ഞാൻ വീണ്ടും പഴയസ്ഥലം പിടിച്ചു.ബസ്സുകൾ പലതും വന്ന് പോയി....ഒടുവിൽ ഒരു ആനവണ്ടി വന്നു...തെക്കും പുഴ.....മറ്റോന്നും ആലോചിച്ചില്ല...വണ്ടിയിൽ കയറി.ജനാലക്കരികിൽ തന്നെ ഇരുപ്പുറപിച്ചു....ബസ്‌ നീങ്ങി തുടങ്ങി.....
ടിക്കറ്റ്‌,ടിക്കറ്റ്‌ വലത്‌ വശത്ത്‌ നിന്ന് കണ്ടക്ടർ.....
ഒരു അംബലപ്പടി ടിക്കറ്റ്‌ എടുത്തു.....
മനസിൽ മൊത്തം അന്നത്തെ ദിവസമായിരുന്നു.....പുസ്ഥകം അടച്ചുവച്ചു......ജനൽ കംബിയിൽ മുഖം ചേർത്തുവച്ച്‌ ഞാനിരുന്നു.....മനസ്സ്‌ വീണ്ടും ഓർമ്മകളിലേക്ക്‌ നീന്തുകയാണു......
ആന്ന് രാത്രി അവൾക്ക്‌ പറയാൻ ഒരുപാടുണ്ടായിരുന്നു.....ക്ലാസ്‌ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ തുടങ്ങിയ ഫോൺ സംഭാഷണം പാതിരാ വരെ നീണ്ടു.ഇടക്ക്‌ അവൾക്ക്‌ ഭക്ഷണം കഴിക്കാൻ ഒരു പത്ത്‌ മിനിറ്റ്‌ മാത്രമാണു ഫോണിനു വിശ്രമം കിട്ടിയത്‌.....അവസാനം ഫോണിലെ പൈസ തീരാറായപ്പോൾ അവൾ പറഞ്ഞു സഖാവിനെ ഒന്ന് കാണണം എന്ന്.....
അവളങ്ങിനയാണു.ഇഷ്ടം കൂടുംബോ സഖാവേ എന്നേ വിളിക്കൂ......കാണാം എന്ന് പറഞ്ഞ്‌ ഞാൻ പാർട്ടി ഓഫീസിനു പുറത്തേക്കിറങ്ങി.........ഇടത്തെക്കുള്ള വഴി അവളുടെ വീട്ടിലേക്കാണു....ഒരു അരമണികൂർ നടക്കാനുള്ള ദൂരമുണ്ട്‌.പതിയെ നടന്ന് തുടങ്ങി..വീണ്ടും പോക്കറ്റിൽ ഫോൺ ചിലക്കുന്നു.....പാവം കാണാഞ്ഞിട്ടാവും....പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുക്കാതെ ഞാൻ നടപിനു വേഗം കൂട്ടി.....വീണ്ടും ഫോൺ ചിലച്ചു...ഒരു പത്ത്‌ മിനിറ്റ്‌ കൂടി പെണ്ണേ എന്ന് മനസിൽ പറഞ്ഞു വേഗത്തിൽ നടന്നു....ഫോൺ വീണ്ടും ചിലച്ചപ്പോൾ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു......മറുതലക്കം അപരിചിതമായ നംബർ.....
ഈ നട്ടപ്പാതിരക്കേത്‌ ഏത്‌ മറ്റവനാടാ എന്ന് പ്രാകി ഫോൺ എടുത്തു...ഹലോ വയ്ക്കും മുൻപ്‌ മറുപടിയെത്തി......
ടാ....ഞാൻ ബിൻസാ....കട്ടപനേന്ന്.....എന്നേ ഒന്ന് സഹായിക്കണമെടാ...
ബിൻസ്‌...പാർട്ടിപ്രവർത്തനത്തിലൂടെ എന്റെ ഉറ്റമിത്രമായവൻ.പ്രസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ്‌ മാർച്ചുകളിൽ ഒപ്പം മുദ്രാവാക്യങ്ങൾ വിളിച്ചവൻ..എനിക്ക്‌ നേരേ വന്ന ലാത്തിയടികളെ ശരീരം കൊണ്ട്‌ തടഞ്ഞവൻ...പണമില്ലാതെ പട്ടിണിയിറ്റുന്നപ്പോൾ വിശപ്പകറ്റിയവൻ.....അപ്പന്റെ മരണത്തോടെ അമ്മയേയും കുഞ്ഞുപെങ്ങളേയും കൂട്ടി കട്ടപ്പനയിലേക്ക്‌ പോയവൻ......
എന്തുപറ്റി സഖാവേ എന്ന് ചോദിക്കേണ്ടി വന്നു അവൻ സംസാരിക്കാൻ.....
അവൻ പറഞ്ഞു തുടങ്ങി......
ഞാൻ നാട്ടിലില്ല...നാട്ടിലുണ്ടായ ഒരു അടിപിടിയുമായി ബന്ധപെട്ട്‌ ഒന്ന് മാറി നിക്കുകയാണു...അമ്മക്ക്‌ വയ്യന്ന് പെങ്ങളുകുട്ടി വിളിച്ച്‌ പറഞ്ഞു....ഒന്ന് നീ അവിടം വരെ ചെല്ലാമോ???
ഇത്രയും ചോദിക്കുന്നതിനിടയിൽ അവൻ വിങ്ങിപ്പൊട്ടി തുടങ്ങിയിരുന്നു......
ചെല്ലാം എന്ന് ഉറപ്പ്‌ കൊടുക്കാൻ എനിക്കധികം ആലോചിക്കേണ്ടീരുന്നില്ല...അത്രക്കുണ്ടാരുന്നു അവൻ തന്ന സ്നേഹം....
വെളുപ്പിനു 4 മണിക്ക്‌ ടൗണിലേക്ക്‌ ഒരു ബസ്സുണ്ട്‌......ടൗണിൽ എത്തിയാൽ പിന്നെ എങ്ങനേലും പോകാം എന്നാലോചിച്ച്‌ നിക്കുംബോഴാണു കുറുംബി വിളിച്ചത്‌.....നടപ്പിനു വേഗം കൂട്ടി അവളുടെ വീടെത്തുംബോൾ ജനലോരത്ത്‌ കാത്തുനിപുണ്ടായിരുന്നു അവൾ.....
ഒരു ജനലിനപ്പുറം ഞാനും അവളും......
എന്താ കാണണം എന്ന് പറഞ്ഞതെന്ന് ഞാൻ....
ചുമ്മാ കാണാൻ എന്ന് അവൾ......
ഓളൊന്നും മിണ്ടില്ല....കട്ടപ്പനയിലേക്ക്‌ പോണകാര്യം ഞാൻ പറഞ്ഞു.....ഉം...അവൾ ഒന്ന് മൂളുകമാത്രം ചെയ്തു.....
എത്രനേരം മുഖത്തോട്‌ മുഖം നോക്കി നിന്നന്നറിയില്ല.....സമയം മൂന്നര കഴിഞ്ഞു.....
പോട്ടേ എന്ന് ഞാൻ......
ഒരു ഉമ്മ തന്നിട്ടു പോ സഖാവേ എന്നവൾ.....
വേണേൽ ഇങ്ങോട്ട്‌ താ സഖാത്തിന്ന് ഞാൻ തിരിചടിച്ചു.....
കവിൾ ജനാലയിൽ അടിപ്പിച്ച്‌ വക്ക്‌ സഖാ എന്ന് അവൾ......
ഞാൻ കവിൾ ജനലിനോടടുപ്പിച്ച്‌ വച്ചു....എനിക്കൊരുമ്മ നൽകാൻ വെംബി അവളുടെ അധരങ്ങൾ അടുത്തേക്ക്‌ വന്നു...ഇല്ല,കഴിയുന്നില്ല തടസമായി ജനൽ കംബികൾ നിന്നു....അങ്ങനെ നീ സുഖിക്കണ്ട എന്ന് ആ കംബിക്ക്‌ തോന്നിക്കാണും....
സമയം പൊയ്ക്കൊണ്ടിരുന്നു...കട്ടപ്പനക്ക്‌ പോണം.....
ഈ ഉമ്മ നീ സൂക്ഷിചു വച്ചോ.....നമ്മളൊന്നാകുന്ന് ആന്ന് തന്നാമതി,ആന്നു നമുക്ക്‌ ഇതോർത്ത്‌ ചിരിക്കണ എന്ന് പറഞ്ഞ്‌ ഞാൻ തിരിച്ച്‌ നടന്നു......
പിന്നിൽ വാതിൽ തുറക്കുന്ന ശബ്ദം....സഖാവിനു അന്ന് തരാൻ ഞാൻ വേറെ ഒരു കൂട്ടം സൂക്ഷിചു വച്ചിട്ടുണ്ട്‌ എന്ന് പറഞ്ഞ്‌ അവൾ എനിക്കൊരുമ്മ തന്നു...ഗാഡമായി...എന്റെ ചുണ്ടിൽ തന്നെ.........
വാച്ച്‌ പിന്നെയും ഓടിക്കൊണ്ടിരുന്നു...കട്ടപ്പന.....ഞാൻ അവളോട്‌ യാത്രപറഞ്ഞ്‌ ഓടുകയായിരുന്നു.....4മണിയുടെ ബസ്സ്‌ പിടിക്കണം......
സ്റ്റാന്റിലെത്തിയപ്പോൾ ബസ്സ്‌ പുറപ്പെടാൻ തുടങ്ങുന്നു.ബസ്സിൽ കയറി പറ്റി....സീറ്റ്‌ ഒഴിവില്ല.....എല്ലം ടൗണിലേക്ക്‌ പോകുന്ന കച്ചവടക്കാർ....ബസ്സിനകത്ത്‌ വഴിയോര കച്ചവടക്കാരുടെ സാമാനങ്ങൾ.നിൽക്കുന്നത്‌ തന്നെ കഷ്ടപ്പെട്ടാണു.അരമണിക്കൂർ കുണ്ടും കുഴിയും ചാടി ബസ്സ്‌ ടൗണിലെത്തി......ഒരൽപം കാത്തിനുൽക്കേണ്ടി വന്നു മുണ്ടക്കയത്തിനു ബസ്സ്‌ കിട്ടാൻ....ബസ്സിൽ കയറി ടിക്കറ്റ്‌ ഏടുത്തതും ഉറങ്ങുകയായിരുന്നു ലക്ഷ്യം....തലേന്ന് ഉറങ്ങാത്തത്‌ കാരണം ഉറക്കം ഉടൻ വരുമെന്നായിരുന്നു പ്രതീക്ഷ...പക്ഷേ ഓളു തന്ന സമ്മാനം ഉറക്കത്തെ എനീൽ നിന്നും അകറ്റി നിർത്തി.....
സമയം നോക്കാൻ മൊബെയിൽ തപ്പിയപ്പോഴാണു അത്‌ പോക്കറ്റിലില്ല എന്ന് മനസിലായത്‌...റൂമിലുണ്ടാകും,അല്ല അത്‌ കയ്യിലില്ലങ്കിലും കട്ടപ്പനക്ക്‌ പോക്ക്‌ ഒരു പ്രെശ്നമല്ല,നാട്ടിൽ നിന്ന് മാറിനിക്കേണ്ടി വരുംബോഴൊക്കെ ബിൻസിന്റെ വീടാ ശരണം...ഇടക്കിടക്ക്‌ മാറിനിക്കേണ്ടി വരാറുണ്ട്‌ എന്നത്‌ എന്നേ തന്നെ ചിരിപ്പിച്ചു.......
കട്ടപ്പനയിലെത്തിയ ഉടൻ ബിൻസിന്റെ വീട്ടിലെത്താൻ ഒരു ഓട്ടോയിൽ കയറി.പുലർച്ചെ ആയതുകൊണ്ട്‌ കൊല്ലുന്ന ചാർജ്ജും ആ നായിന്റെ മോൻ വാങ്ങി....പുല്ല്ല്.....
വാതിൽ തുറന്നത്‌ പെങ്ങളുകുട്ടിയാണു.....രാത്രിമുഴുവൻ കരഞ്ഞിട്ടാണന്ന് തോന്നുന്നു മുഖത്ത്‌ വല്ലാത്ത ക്ഷീണം ഉണ്ടവൾക്ക്‌...അമ്മക്ക്‌ വല്ലാണ്ട്‌ പനിക്കുന്നുണ്ട്‌...ശരീരം വിറക്കുന്നു.....അമ്മയേയും കൊണ്ട്‌ ഗവർണ്ൺമന്റ്‌ ആശുപത്രിയിലെത്തി....രണ്ടു പേരെയും കണ്ടാലറിയാം ആഹാരം കഴിചിട്ടില്ല....വല്ലതും കഴിക്കാൻ വാങ്ങിവരാം എന്ന് പറഞ്ഞ്‌ ഞാൻ ആശുപത്രിയുടെ പുറത്തെക്ക്‌ നടന്നു......
അപ്പൊഴാണു കുറുംബി വീണ്ടും മനസിൽ വന്നത്‌....പാവം ഒരുപാട്‌ വിളിച്ച്‌ കാണും......ബാഗിൽ നിന്നും കുറുംബിയുടെ ഫോട്ടോ എടുത്ത്‌ നോക്കി....മനസുകൊണ്ട്‌ അവൾക്കൊരുമ്മ നൽകി വീണ്ടും ബാഗിൽ വച്ചോ ഒരു എസ്‌.റ്റി.ഡി ബൂത്ത്‌ തപ്പിയപ്പോഴാണു ഒരു പോലീസ്‌ വണ്ടി മുൻപിൽ വന്നതും....രണ്ടു മൂന്ന് കാക്കിപ്പോലീസുകാർ എന്റെ കോളറിനു പിടിച്ച്‌ ജീപ്പ്പിനുള്ളിൽ കയറ്റിയതും......
എനിക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല.അനുമോൾ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു.ആശുപത്രിയിൽ വച്ചായിരുന്നു മരണം,വീടിനു പുറത്ത്‌ ബോധമില്ലാതെ കിടക്കുകാരുന്നു..മുറിവുകളേറ്റ്‌ വാങ്ങി....
രാത്രി മുഴുവൻ ഫോൺ സംസാരം,രാത്രിയിൽ ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്‌ കേട്ടു എന്ന അമ്മയുടെ മൊഴി,കട്ടപ്പനക്കുള്ള യാത....
ഇതൊക്കെ ധാരാളമായിരുന്നു എന്നെ പ്രതിയാക്കാൻ....ഡി.എൻ.എ ടെസ്റ്റ്‌ റിസൾറ്റ്‌ അനുകൂലമായ്‌ വന്നത്‌ മാത്രമാണു എന്നേ അംബരപ്പിച്ചത്‌.....ചെയ്തവൻ കയ്യിൽ ഗാന്തിയുള്ളവനായിരിക്കണം......
പിന്നീടെല്ലാം പെട്ടന്നായിരുന്നു...പത്രക്കാർ കഥകൾ പലതും മെനഞ്ഞു...ആൻസമ്മയെ കുറിച്ച്‌ പോലും അപവാദ കഥകൾ പതിവായി.അമ്മയുടെ ആട്ടുകിട്ടിയിട്ടുള്ളവർ അതിൽ എരുവും പുളിയും നല്ലോണം ചേർത്തു......കോടതി,ജീവപര്യന്തം,ജയിൽ എല്ലാം സംബവിച്ചു......
തെക്കും പുഴ,തെക്കും പുഴ എന്ന വിളികേട്ടാണു ഞാൻ ഓർമ്മകളിൽ നിന്നുണർന്നത്‌....ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞു പൊയിരിക്കുന്നു.....ഇനി തിരികേ അടുത്ത ബസ്‌ പിടിക്കണം.....ആ ബസ്സ്‌ ഉടൻ തിരികേ പോകുന്നതാണന്നറിഞ്ഞ്‌ അതിൽ തന്നെ ഇരുന്നു........
ഇറങ്ങാൻ മറന്ന് പോയോ എന്ന് ചോദിച്ച്‌ കണ്ടക്ടർ ചിരിച്ചു...ടിക്കറ്റിനു പണം നൽകിയപ്പോൾ സാരമില്ല രണ്ട്‌ സ്റ്റോപ്പ്‌ അല്ലേ ഉള്ളൂ എന്ന് പറഞ്ഞ്‌ പുള്ളി പണം മടക്കിതന്നു.....
ഞാൻ ഒരു വളിച്ച ചിരിചിരിചു.....
അംബലപ്പടി എത്താറായി....ഞാൻ ഇറങ്ങി....ചേട്ടോ പിറകിൽ നിന്നോരു പയ്യന്റെ വിളി.....തിരിഞ്ഞു നോക്കിയപ്പോ അവൻ താഴേക്ക്‌ കൈ ചൂണ്ടി...മോട്ടോർസ്സൈക്കിൾ ഡയറി താഴേ കിടക്കുന്നു.....ഞാൻ ചാടി ബുക്ക്‌ ഏടുത്തു.ന്റെ കുറുബി ചിരിക്കണത്‌ ഇനി അതിനുള്ളിൽ മാത്രാ.......
അംബലപ്പടിക്കുമുണ്ട്‌ മാറ്റം....തുണിക്കട.ബാർബർഷോപ്പ്‌,സ്റ്റുഡിയോ എല്ലാം തുറന്നിട്ടുണ്ട്‌......ഒരു സിഗരറ്റ്‌ വലിക്കണം എന്ന് തോന്നി.കടയിൽ കയറി ഒരു ഗോൾഡ്‌ ഫ്ലാക്ക്‌ പറഞ്ഞു..കത്തിക്കാനൊരുങ്ങുംബോ തൊട്ടടുത്ത്‌ ഒരാൾ വന്ന് ഒരു മുറുക്കാനു പറഞ്ഞു....നല്ല പരിചയമുള്ള ശബ്ധം...മുഖവും പരിചയമുണ്ട്‌....മുറുക്കാൻ എടുക്കും വരെയും ഞാനയാളെ നോക്കി നിന്നു.....കീറിയ ഷർട്ട്‌,ഒട്ടും വൃത്തിയില്ലാത്ത മുടിയും താടിയും ആകെ ഒരു നിരാശ......മുറുക്കാനും വായിലിട്ട്‌ ആളു തിരിഞ്ഞു നടക്കുംബോഴാണു ഞാൻ ആ നടപ്പ്‌ ശ്രദ്ദിച്ചത്‌....ഒന്നരക്കാലും വലിച്ച്‌......
അവൻ ചട്ടൻ,ഞങ്ങടെ ചട്ടൻ....
കത്തിക്കാൻ പോയ സിഗ്രറ്റ്‌ പോക്കറ്റിൽ വച്ച്‌ ഞാൻ തിരിഞ്ഞു നിന്നു....ഒന്നരക്കാലും വലിച്ച്‌ അവൻ അദികദൂരം പോയിട്ടുണ്ടായിരുന്നില്ല....
ചട്ടാ....ഞാൻ ഉറക്കെ വിളിച്ചു......
അവൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും ഞാൻ അവന്റെ അടുത്തെത്തിയിരുന്നു....
മനസിലായോ എന്ന ചോദ്യത്തിനു ചുളിച്ച നെറ്റി ആയിരുന്നു മറുപടി....ഞാനാടാ റൊഷൻ....
അവൻ മനസിലായില്ല എന്നത്‌ അവനെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു.....
ഞാൻ ഒരിക്കൽ കൂടി പറഞ്ഞു സഖാവ്‌ റൊഷൻ....
ത്ഫൂ.....വായിലെ മുറുക്കിതുപ്പൽ മുഴുവൻ എന്റെ മുഖത്തിരുന്നു.......
എന്തിനാടാ പന്നീ വീണ്ടും ഈ മണ്ണിലേക്ക്‌ വന്നത്‌.....ഞങ്ങടെ അനുക്കുട്ടിയെ കോന്നിട്ടും മതിയായില്ലെ നിനക്ക്‌.......എന്തിനാടാ മൈരേ കൊന്ന് കളഞ്ഞത്‌ അവളെ.....നിന്റെ ആവശ്യം കഴിഞ്ഞു ജീവനോടെ വിട്ടിരുന്നെങ്കിൽ ഞാൻ പൊന്നുപോലെ നൊക്കില്ലായിരുന്നോടാ അവളെ.....
പിന്നയുമെന്തെല്ലാമോ പിറുപിറുത്ത്‌ അവൻ തിരിഞ്ഞ്‌ നടന്നു.....തലകുനിച്ച്‌ നിൽക്കാനെ എനിക്ക്‌ കഴിഞ്ഞുള്ളു.....എല്ലാവരും എന്നെ തന്നെ നോക്കുന്നു....ഞാൻ വീണ്ടും പഴയ ആ കടയിലേക്ക്‌ നടന്ന് ഒരു സോഡ വാങ്ങി....മുഖം കഴുകുന്നതിനിടയിൽ കടക്കാരൻ ചോദിച്ചു വിഷ്ണുവിനെ അറിയുമോ എന്ന്.....ഞാൻ ഒന്ന് മൂളി......
പാവം പണ്ട്‌ അവന്റെ ഒരു കൂട്ടുകാരി കൊല്ലപ്പെട്ടതിൽ പിന്നിങ്ങനാ....എല്ലാരോടും ദേഷ്യം...എല്ലാറ്റിനോടും......
ഞാൻ എല്ലാം കേട്ട്‌ കൊണ്ട്‌ സിഗരറ്റിനു തീ കൊളുത്തി......
ഞാൻ മനുവിനെ കുറിച്ച്‌ ചോദിച്ചു....അവനിപ്പൊ വിദേശത്താണന്ന് അറിയാൻ പറ്റി......രമ്യയുടെ കല്യാണം കഴിഞ്ഞത്രേ........
ഇവരെ കുറിച്ചെല്ലാം ചോദിച്ചപ്പോ കടക്കാരനൊരു സംശയം.....പുള്ളിക്ക്‌ ഞാനാരാണന്നറിയണം.......ഞങ്ങളെല്ലാം ഒന്നിച്ച്‌ പടിച്ചവരാണന്ന് പറഞ്ഞു ഞാനൊഴിഞ്ഞു....അന്നു മരിച്ചകുട്ടിയും താനും ഒന്നിച്ചല്ലേ പടിച്ചത്‌...ഞാൻ ഒന്ന് ഞെട്ടി.....ഞെട്ടൽ പുറത്ത്‌ കാണിക്കാതെ ഞാൻ അതേ എന്ന് പറഞ്ഞു ഞാൻ നടന്നു.....
നടന്ന് പോകുന്ന വഴികളിൽ ഞാൻ കണ്ടു....ഉപേക്ഷിക്കപ്പെട്ട കുപ്പത്തൊട്ടി, പാർട്ടി ആപ്പീസ്‌,കുറുംബിയുടെ വീട്ടിലേക്ക്‌ തിരിയുന്ന വഴി......
അവളുടെ വീട്‌.......ഗേറ്റ്‌.....
ഗേറ്റ്‌ തുറന്ന് അകത്ത്‌ കയറി വാതിലിൽ മുട്ടി.....പുറത്ത്‌ വന്ന ആളെ ഒരു പരിചയവുമില്ല........
ആരാ എന്ന ചോദ്യം....
ആൻസമ്മയെ തിരക്കി....അവരിതു വിറ്റു....
ഇപ്പൊ എവിടാന്നറിയോ എന്ന് ഞാൻ.......
കാനായിപാറ ഭാഗത്തെവിടയോ ആണു......അപരിചിതമായ പറഞ്ഞു......
തിരികേ നടക്കുംബോ പാർട്ടി ആപ്പീസിനു മുൻപിൽ പരിചയമുള്ള ഒരുപാട്‌ മുഖങ്ങൾ......
തലകുനിച്ച്‌ ഞാൻ നടന്നു ബസ്‌ സ്റ്റാണ്ടിലേക്ക്‌......
കാനായിപ്പാറക്ക്‌ പത്ത്‌ മുപ്പത്‌ കിലോമീറ്ററുണ്ട്‌....പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവുന്നില്ല....കണ്ടാൽ പ്രതികരണമെന്താവുമന്നുമറിയില്ല.....
ബസ്‌ സ്റ്റാന്റിനു ഒരറ്റത്ത്‌ നിന്ന് കുറെ വലിച്ച്‌...ഒരു തീരുമാനത്തിലെത്താൻ മാത്രമായില്ല...ഒരു സിഗ്രറ്റ്‌ കൂടി കത്തിച്ചു...അവസാന പുക ഊതിപ്പുറത്തേക്ക്‌ വിടുംബോൾ തീരുമാനമെടുത്തിരുന്നു....
ജീവിതത്തിൽ ഇനി കാണാനാരുമില്ല.....ആൻസമ്മയെ മാത്രം...ഇവരെ മാത്രമേ എനിക്കിനി കാണാനുള്ളൂ.....
കാനായിപാറക്ക്‌ ബസ്സ്‌ പിടിച്ചു.മനസ്‌ നിറയെ ആശങ്കയായിരുന്നു....എന്താണു സംബവിക്കുക എന്നോർത്ത്‌....ഒരിക്കൽ കൂടി മോട്ടോർ സൈക്കിൾ ഡയറി തുറന്ന് കുറുംബിയെ നോക്കി......ഓളിപ്പഴും ചിരിക്കുകാ......ഓൽടെ ആ ചിരി കാണുംബോ എന്റെ നെഞ്ചിന്റെ ഇടി കൂടിവന്നു......
കാനായിപാറ എത്തി....ചെറിയോരു കവൽ......രണ്ട്‌ കടകൾ,ഒരു ബസ്സ്റ്റോപ്പ്‌....ഒരു ചായക്കട....ഇത്രമാത്രം......
സമയമറിയാൻ വാച്ചിൽ നോക്കി...ഇല്ല കൈകൾ നഗ്നമാണു.....അവസാനമായി വാച്ച്‌ കെട്ടിയത്‌ പോലീസ്‌ പിടിക്കുന്നതിനു തലേദിവസമാണു....അവൾ കടം ബാക്കി വയ്ക്കതെ ഉമ്മ തന്ന ദിവസം.ഏകദേശം ആറുമണി കഴിഞ്ഞിട്ടുണ്ടാവും....ആൻസമ്മയെ കണ്ടുപിടിക്കാൻ കടക്കാരൻ തന്നെ ശരണം.....
കടയിൽ കയറി സിഗ്രറ്റ്‌ ചോദിച്ചു....അവൈടെ സിഗ്രറ്റ്‌ ഇല്ലത്രേ.....കുടിക്കാൻ വല്ലതും ഉണ്ടോ....നാരങ്ങാ വെള്ളം ഉണ്ട്‌....
ഒരെണ്ണം തരാൻ പറഞ്ഞു പുള്ളി എടുക്കുന്ന സമയം ഞാൻ ചോദിച്ചു.....
ഇവിടെ ഒരു ആൻസമ്മേവിടാ ചേട്ടാ താമസം????
എത്‌ ആൻസമ്മ??
തെക്കും പുഴക്കാരി.......
അങ്ങനൊരാളെ കുറിച്ചറിയില്ല എന്നായി കടക്കാരൻ.......
പിന്നെ കുന്നിനു മുകളിൽ ഒരു ആൻസി ഉണ്ട്‌....അവരിവുടത്തുകാരിയല്ല...പുറത്തുന്ന് വന്നതാ.....അവരെങ്ങാനുമാണോ എന്ന് ഒന്ന് അന്വേഷിച്ച്‌ നോക്ക്‌...
വെള്ളം കുടിച്ച്‌ കാശു കൊടുക്കാൻ നിന്നപ്പൊ പുള്ളി പറഞ്ഞു അവരു കുറച്ച്‌ മുൻപ്‌ അങ്ങോട്ട്‌ നടന്ന് പോയിട്ടുണ്ട്‌ ഒത്താൽ തിരികേ വരും..കാത്തുനിന്ന് നോക്ക്‌ എന്ന്.......
ഒരൽപം മാറി ഞാൻ ഒരു പാറക്കല്ലിൽ ഇരുന്നു ബുക്ക്‌ തുറന്നു.....ഒരു പത്ത്‌ മിനിറ്റ്‌ കഴിഞ്ഞപ്പോ അകലെ നിന്നും ഒരു സ്ത്രീരൂപം നടന്ന് വരുന്നത്‌ ഞാൻ കണ്ടു.....ഞാൻ ബുക്ക്‌ മടക്കി മടിയിൽ തിരുകി......ആൻസമ്മ എന്നേ കടന്നു പോയി......ഞാൻ പിറകേ നടന്നു.കവല കഴിഞ്ഞാൽ പിന്നെ കയറ്റം തുടങ്ങുകയായ്‌...കുത്ത്കയറ്റം.....ഒരു വശത്ത്‌ പാറക്കെട്ടുകൾ മറുവശത്ത്‌ കുഴിയാണു....കായറിപോകുന്തോറും കുഴി കൊക്കയായ്‌ മാറിക്കൊണ്ടിരുന്നു.....മൊത്തം പൊട്ടിപ്പൊളിഞ്ഞ റോഡ്‌....കുഴികൾ നറയേ വെള്ളം കെട്ടിക്കിടക്കുന്നു.....ജയിലിൽ നിന്ന് വന്നുകഴിഞ്ഞ്‌ ഈ കുഴിയിൽ വല്ല മീനും വളർത്തി ജീവിക്കാമെന്നോർത്ത്‌ ഞാൻ മനസിൽ ചിരിച്ചു.......
നടത്തം തുടർന്ന് കൊണ്ടിരുന്നു...വിജനമായ വഴിയാണു.....ഇടക്ക്‌ ആൻസമ്മ ഒന്ന് നിന്ന് തിരിഞ്ഞു നോക്കി...നോട്ടം എന്നെ തന്നെ....ഞാൻ മുഖം കുറിച്ച്‌ നടന്നു......ആനിയമ്മ യും നടത്തംതുടർന്നു.....ഒരു വീഴാറായ പുരയിലേക്ക്‌ ആൻസമ്മ കയറാൻ പോകുന്നു....ഞാൻ പുറത്തുനിൽക്കുകയാണു.........ആൻസമ്മേ എന്ന് വിളിക്കാനുള്ള പേടികൊണ്ട്‌ തന്നെ ആൻസിയല്ലേ എന്ന് ചോദിച്ചു......
അമ്മ എന്നെ തിരിഞ്ഞു നോക്കി...അടിമുടി ഒരു നോട്ടം.......ഒരിക്കൽ കൂടി ഞാൻ ചോദ്യമാവർത്തിച്ചു....
ഉം എന്നൊരുമൂളൽ ആദ്യമെത്തി.....
"ഇന്ന് ഒരാളുണ്ട്‌,നാളെ വാ..കാര്യം കഴിഞ്ഞ്‌ കൈ മലർത്താനാണു പരിപാടിയെങ്കിൽ ബുദ്ദിമുട്ടി ഈ മല കയറണമെന്നില്ല....എനിക്കും ജീവിക്കണ്ടതാ.....പിന്നെ വല്ല രോഗവും വരുമെന്ന് പേടിയുണ്ടങ്കിൽ ഉറ വാങ്ങിക്കോളൂ...ഞാൻ ഇവിടെ വാങ്ങിവക്കാറില്ല......"
ഇതും പറഞ്ഞ്‌ ആൻസമ്മ വീട്ടിൽ കയറി വാതിലടച്ചു.....ചുറ്റും സംബവിക്കുന്നത്‌ എന്താണന്ന് എനിക്കൊരുപിടിയുമുണ്ടായിരുന്നില്ല....കുറച്ച്‌ നേരം ഞാനാ വീട്ടിലേക്ക്‌ നോക്കി നിന്നും......ആണായ ആൻസമ്മ,കാമം കതകിൽ തട്ടി വിളിച്ചപ്പോൾ കാർക്കിച്ച്‌ തുപ്പിയവൾ......
ഹ്ം...അവരെ കുറ്റം പറയാൻ പറ്റില്ല....മനസിൽ ചിലത്‌ തീരുമാനിച്ച്‌ ഞാൻ ആ കതകിനടുത്തേക്ക്‌ നടന്നു
പോക്കറ്റിൽ കയ്യിട്ട്‌ ഉണ്ടായിരുന്ന പണം പുറത്തെടുത്തു.അതിൽ നിന്ന് ഒരു നൂറിന്റെ നോട്ട്‌ പോക്കറ്റിലിട്ട്‌ ബാക്ക്‌ ആ വാതിലിനു സമീപം വച്ച്‌ പുറത്തേക്ക്‌ നടന്നു.......
വഴി രണ്ടായി പിരിയുന്നു.ഒന്ന് നടന്ന് വന്ന വഴി..പിന്നൊന്ന് കുന്നിൽ മുകളിലേക്ക്‌......മുകളിലേക്ക്‌ നടക്കാൻ തീരുമാനിച്ച്‌...മനുഷ്യനെന്നും ഉയരങ്ങളിലേക്ക്‌ പോകേണ്ടവനാണല്ലോ.....വഴിയിൽ കണ്ട കടയിൽ നിന്നും പോക്കറ്റിലുണ്ടായിരുന്ന അവസാന നൂറുകൊടുത്ത്‌ ഒരു പാക്കറ്റ്‌ സിഗ്രറ്റും ഒരു കുപ്പി വെള്ളവും വാങ്ങി....
നടപ്പ്‌ വല്ലാതെ മടുത്തുതുടങ്ങിയിരിക്കുന്നു....ഹൃദയത്തിൽ ഭാരം കൂടുതൽ ചുമക്കുന്നത്‌ കൊണ്ടാവാം ഇത്തവണ കാലുകൾക്ക്‌ കഴപ്പനുഭവപ്പെടുന്നത്‌.....മുകളിൽ ഒരു വെട്ടം കാണുന്നുണ്ട്‌...അവൈടെ വരെ നടന്നെത്തി....ഒരു ഇലക്റ്റ്രിക്ക്‌ പോസ്റ്റിനു മുകളിലെ ലൈറ്റിൽ നിന്നാണു വെളിച്ചം കണ്ടത്‌...ആ പോസ്റ്റിൽ ചാരിയിരുന്നു പുസ്തകം നിവർത്തി വായന തുടങ്ങി......സിഗ്രറ്റ്‌ കുറ്റികൾ മുൻപിൽ വീണുകൊണ്ടേ ഇരുന്നു......
പുസ്തകം പകുതിയായപ്പോഴേക്കും കുറുംബി ചിരിചു കാട്ടി.....അവളെ തന്നെ കുറേ നേരം നോക്കിയിരുന്നു.....ഒരു സിഗ്രറ്റ്‌ കൂടി കത്തിച്ചു...പാക്കറ്റ്‌ കാലിയായിരുന്നു....അത്‌ ചുരുട്ടി കൂട്ടി അലക്ഷ്യമായ്‌ വലിച്ചെറിഞ്ഞു....അവളെ വീണ്ടും പുസ്ഥകത്തിനുള്ളിലൊളിപ്പിച്ച്‌ ഞാൻ എഴുനേറ്റു നിന്നു.....താഴേക്ക്‌ നോക്കിയിട്ട്‌ ഒന്നും കാണാൻ പറ്റുന്നില്ല...മൊത്തം ഇരുട്ട്‌,എന്റെ ഉള്ളിലെ പോലെ....
കുറുംബി പുസ്തകത്തിനുള്ളിൽ ഒളിച്ചിരിക്കുകാണന്നുറപ്പാക്കി പുസ്ഥകം താഴെ വച്ച്‌ ഒരു കവിൾ വെള്ളം കുടിച്ചു.....കണ്ണടച്ച്‌ ഞാൻ തഴേക്ക്‌ കുതിച്ചു..ഇരുട്ടിലേക്ക്‌....
താഴേക്ക്‌ പോകുന്തോറും മേലേക്ക്‌ പോകാൻ എന്റെ ജീവൻ കൊതിച്ചു....
ഇതൊന്നും കാണാതെ കുറുംബി പുസ്ഥകത്തിനുള്ളിൽ ഒളിച്ചിരിപ്പാണു.....ഞാൻ അവളുടെ അടുത്തേക്ക്‌ വരുന്നത്‌ അവളറിയണ്ട......
ഓൾക്കൊരു സർപ്പ്രൈസ്‌ ആകട്ടേന്ന്......
അവസാനിച്ചു
....................അജു(Ajmal khader ponthanal)..............................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo