ഉറങ്ങാൻ കിടന്നപ്പൊ തന്നെ നന്നായി തലവേദനിക്കുന്നുണ്ടായിരുന്നു..
കിടന്നപ്പൊ അവളടുത്തു വന്നു ബാമൊക്കെ വാരിത്തേച്ചു കൊച്ചു കുട്ടിയെ എന്നപോലെ പുതപ്പിച്ചു കിടത്തിയതോർമയുണ്ട്..
പിന്നീടു ഉണർന്നത്
അർദ്ധരാത്രി ആയപ്പോഴാണു.
അർദ്ധരാത്രി ആയപ്പോഴാണു.
അതും തലവെട്ടിപ്പൊളിക്കുന്ന വേദന സഹിക്കാൻ
വയ്യാത്തോണ്ടു..
വയ്യാത്തോണ്ടു..
അല്ലങ്കിലും ഈ തലവേദനകളൊക്കെ നട്ടപ്പാതിരക്കേ വരുള്ളൂ..
ഇന്ധന വില കൂട്ടി ജനങ്ങൾക്ക് തലവേദനയുണ്ടാക്കുന്നതുംദെ ഇപ്പൊ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതും നട്ടപ്പാതിരാക്കായിരുന്നു..
അതുകൊണ്ടേറ്റവും പ്രയാസമുണ്ടാക്കിയതോ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള
കുടിയന്മാർക്കും..
കുടിയന്മാർക്കും..
അടിച്ചു പാമ്പാവേണ്ടവർ തൊണ്ട നനക്കാൻ ഒരു തുള്ളി കിട്ടാതെ നെട്ടോട്ടമോടി..
പറഞ്ഞു പറഞ്ഞു വിഷയം കാടുകയറി..
അങ്ങിനെ വേദന കാരണം ഉണർന്നെഴുന്നേറ്റ ഞാൻ ബെഡ്റൂമിന് പുറത്തേക്കിറങ്ങാൻ നോക്കുമ്പൊഴേക്കും അവളുണർന്നു..
"എന്തുപറ്റി ഞാനും വരാമെ"ന്നു പറഞ്ഞവള് എഴുന്നേൽക്കാൻ തുനിഞ്ഞതും ഞാനവളെ നിർബന്ധിച്ചു തിരികെ കിടത്തി..
പിറ്റേന്ന് രാവിലെ ഉണർന്നെഴുന്നേറ്റപ്പോ അവളെന്റെ കണ്ണിലേക്കു സ്നെഹത്തോടെ നോക്കിക്കൊണ്ടു ചോദിക്കാ..
"എന്നോടത്രക്കിഷ്ടമുണ്ടല്ലേ അതുകൊണ്ടല്ലേ എഴുന്നേൽക്കാൻ സമ്മതിക്കാഞ്ഞെ"ന്നു..
ഞാനൊന്നും മിണ്ടാതെ ചിരിച്ചാൽ മതിയാരുന്നു..
പക്ഷേ അബദ്ധവശാൽ അപ്പോഴേക്കും നാക്കിൽ ഗുളികൻ കേറി പുറത്തേക്കു വന്നവാക്കുകൾ ഇപ്രകാരമായിരുന്നു..
"എടീ ഒരു തലവേദന സഹിക്കാൻ വയ്യാഞ്ഞിട്ടാ ഞാനെഴുന്നേറ്റതു..
അതിന്റൊപ്പം നീകൂടെ വന്നാ രണ്ടു തലവേദനയും ഞാനൊറ്റക്ക് സഹിക്കണ്ടേ.."
അതിന്റൊപ്പം നീകൂടെ വന്നാ രണ്ടു തലവേദനയും ഞാനൊറ്റക്ക് സഹിക്കണ്ടേ.."
അത്രയും പറഞ്ഞതും അന്തരീക്ഷത്തിലൂടെ പറക്കും തളികപോലെ എന്തൊക്കെയൊ എന്റെനേർക്കു പറന്ന് വരുന്നതായി തോന്നിയെനിക്കു..
പിന്നീടൊന്നും ഓർമ്മയില്ലായിരുന്നു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക