അന്നും ആ കരച്ചിൽ കേട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്, കുമാരൻ എന്തിനായിരിക്കും കരയുന്നത്, എന്തായിരിക്കും അയാളുടെ രൂപം, അയാളെയെന്താ ആരും നോക്കാത്തത്, എന്നും ഞാൻ എന്നോട് ചോദിക്കുന്ന അതേ ചോദ്യങ്ങൾ,
ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളുമായി ഞാൻ അന്നും ഉറക്കിനെ പുൽകി -
ഈ നാട്ടിൽ വന്ന് താമസമാക്കിയ അന്നു മുതൽ കേൾക്കുന്നതാ ഈ കരച്ചിൽ, പകൽ സമയത്ത് ഇത് വരേ കേട്ട ഓർമ്മയില്ല,
അമ്മയോട് ചോദിച്ചപ്പോൾ കുമാരന് ഭ്രാന്താണ് അതാ കരയുന്നത് എന്ന ഉത്തരം മാത്രം,
അച്ചനും അതേ ഉത്തരം,

ഭ്രാന്ത് വന്ന എല്ലാവരും കരയുമോ?
കുമാരൻ എങ്ങനെ ഭ്രാന്തനായി?
കുമാരൻ എങ്ങനെ ഭ്രാന്തനായി?
ഒരു നൂറ് ചോദ്യങ്ങൾ എന്നെ വേട്ടയാടി......
ആദ്യമാദ്യം പേടിയായിരുന്നെങ്കിലും പിന്നീട് ആ കരച്ചിൽ എന്നിൽ സങ്കടത്തിന്റെ അലകൾ തീർത്തു -
കാടുപിടിച്ച ഒരു പറമ്പിലാണ് കുമാരന്റെ വീട്, അമ്മയോടൊപ്പം പോകുമ്പോ പലപ്പഴും പേടിയായിരുന്നു പകൽ വെളിച്ചത്തിൽ പോലും ആ ഇടവഴിയിലൂടെ പോവാൻ,
ആകെ ഇരുട്പിടിച്ച് പൊന്തക്കാടുകൾ നിറഞ്ഞ പറമ്പ് -- ...
വല്ലാത്ത ഒരുതരം ശാന്തത -
ആകെ ഇരുട്പിടിച്ച് പൊന്തക്കാടുകൾ നിറഞ്ഞ പറമ്പ് -- ...
വല്ലാത്ത ഒരുതരം ശാന്തത -
ആ വീട്ടിലേക്ക് നോക്കാൻ എനിക്ക് പേടിയായിരുന്നു,
മരങ്ങൾക്കിടയിലൂടെ ആ ഇരുനില വീടിന്റെ മുകളിലത്തെ ഓട് ഞാൻ കണ്ടിട്ടുണ്ട് -
മരങ്ങൾക്കിടയിലൂടെ ആ ഇരുനില വീടിന്റെ മുകളിലത്തെ ഓട് ഞാൻ കണ്ടിട്ടുണ്ട് -
വളർന്ന് വരുംതോറും കുമാരനെ കുറിച്ച് അറിയാനുള്ള എന്റെ ആഗ്രഹം കൂടി വന്നു, എന്റെ പല കൂട്ടുകാരോടും ഞാൻ ചോദിച്ചു, അവർക്കും എനിക്കറിയുന്നതിൽ കൂടുതൽ കുമാരനെ പറ്റി അറിയില്ല എന്നു ഞാൻ തിരിച്ചറിഞ്ഞു,
ആ വീട്ടിൽ നിന്നും അദികമാരും പുറത്ത് പോകുന്നതായി ഞാൻ കണ്ടിട്ടില്ല, അതേ പോലെ അവിടെക്കും,
ആ വീട്ടിൽ നിന്നും അദികമാരും പുറത്ത് പോകുന്നതായി ഞാൻ കണ്ടിട്ടില്ല, അതേ പോലെ അവിടെക്കും,
എന്റെ മനസ്സ് കുമാരനെ പറ്റി കൂടുതൽ അറിയാൻ തന്നെ എന്നെ പ്രേരിപ്പിച്ച് കൊണ്ടേയിരുന്നു -
പതിയെ പതിയെ കുമാരൻ എന്ന ഭ്രാന്തൻ കുമാരൻ എന്റെ ഉറക്കം കളയാൻ തുടങ്ങി,
കുമാരന്റെ കരച്ചിലിന് ഞാൻ കാതോർക്കാൻ തുടങ്ങി, കുമാരനെ പറ്റിയുള്ള എന്റെ അന്യേഷണം ചാത്തു എന്ന മനുഷ്യനിൽ എത്തി നിന്നു ,
കുമാരന്റെ കരച്ചിലിന് ഞാൻ കാതോർക്കാൻ തുടങ്ങി, കുമാരനെ പറ്റിയുള്ള എന്റെ അന്യേഷണം ചാത്തു എന്ന മനുഷ്യനിൽ എത്തി നിന്നു ,
ആ വീട്ടിലേക്ക് സ്ഥിരമായി പോകുന്ന ഒരേഒരാൾ,
ചാത്തു ഏട്ടനെ ഒറ്റയ്ക്ക് ഒന്നുകിട്ടാൻ, സംസാരിക്കാൻ ഞാൻ കാത്തിരുന്നു,
കുറച്ചു ദിവസങ്ങൾക്ക് ശേഷം നാട്ടിലെ ഒരു കല്യാണ വീട്ടിൽ ചാത്തു ഏട്ടനെ എനിക്ക് തനിച്ചു കിട്ടി,
ഞാൻ എന്നെ പരിചയപെടുത്തി, പിന്നെ കുറെ നാട്ടുവർത്തമാനങ്ങളും പറഞ്ഞു,
പിന്നെ മെല്ലെ കുമാരനെ പറ്റി ചോദിച്ചു -
പിന്നെ മെല്ലെ കുമാരനെ പറ്റി ചോദിച്ചു -
അല്ല ചാത്തുഏട്ടാ നമ്മളെ കുമാരേട്ടനെന്തു പറ്റിയതാ?
ഏത് കുമാരൻ? ചാത്തു ഏട്ടന്റെ മുഖം ആകെ മാറി -
അതിപ്പ എന്തിനാ നീ തിരക്കുന്നത്? കുമാരേട്ടനോ?
ഭ്രാന്തൻ കുമാരനല്ലെ?
ഭ്രാന്തൻ കുമാരനല്ലെ?
ഒരു ചോദ്യത്തിന് ഒരു പാട് മറുചോദ്യങ്ങൾ,
ഏറെ നേരത്തെ എന്റെ നിർബന്ധത്തിന് ശേഷം ചത്തു ഏട്ടൻ പറഞ്ഞു തുടങ്ങി,
കുമാരന്റെ കുട്ടിക്കാലം മുതൽ,
കുമാരൻ നന്നായി എഴുതും, പാടും അങ്ങനെയങ്ങനെ അതുവരേ ഞാൻ കേട്ട കഥകളിൽ നിന്നും വളരേ വെത്യസ്ഥമായ ഒരു മനുഷ്യനെ ചാത്തു ഏട്ടൻ എന്റെ മുന്നിൽ വിവരിക്കാൻ തുടങ്ങി, കുമാരൻ പട്ടാളത്തിൽ ചേർന്നതും അവിടെ നിന്ന് പരിചയപ്പെട്ട അന്നമ്മ എന്ന അച്ചായത്തിപെണ്ണിനെ കല്യാണം കഴിച്ചതും വരേ പറഞ്ഞു -

ഇടക്ക് കയറി ഞാൻ ചോദിച്ചു ?
ഇവരുടെ വീട്ടിൽ മറ്റാരുമില്ലേ?
ഇവരുടെ വീട്ടിൽ മറ്റാരുമില്ലേ?
ഇപ്പോ അമ്മ മാത്രമേ ഉള്ളൂ,
ഒരു ചേച്ചി ഉണ്ടായിരുന്നു, അവർ കുടുംബത്തോടൊപ്പം ഏതോ വിദേശ രാജ്യത്താ-
ഒരു ചേച്ചി ഉണ്ടായിരുന്നു, അവർ കുടുംബത്തോടൊപ്പം ഏതോ വിദേശ രാജ്യത്താ-
ചാത്തു ഏട്ടൻ കഥ തുടർന്നു ,
കുമാരന്റെ കല്യാണം അവരുടെ കുടുംബത്തിൽ എല്ലാവരും അംഗീകരിച്ചിരുന്നില്ല,
എങ്കിലും എതിർപ്പുകളെ അവഗണിച്ച് അവർ അവിടെ ഒരുമിച്ച് താമസിച്ചു,
അതോടെ പല ബന്ധങ്ങളും അകലാനും തുടങ്ങി,
ആദ്യമൊക്കെ എതിർപ്പുകൾ കാട്ടി എങ്കിലും അന്നമ്മ കുമാരന്റെ അമ്മക്ക് മകളെ പോലായി, അഛനും അവളെ ഇഷ്ടമായിരുന്നു,
കുമാരൻ ലീവ് കഴിഞ്ഞ് വീണ്ടും പട്ടാളത്തിലേക്ക് തിരിച്ച് പോയി,

ഏതാനും ആഴ്ച കഴിഞ്ഞ ഒരു സന്ധ്യാനേരത്ത് കുമാരന്റെ അഛൻ പാമ്പുകടിയേറ്റു മരിച്ചു, അതിന്റെ പഴി കുറച്ച് അന്നമ്മയും കേൾക്കേണ്ടി വന്നിട്ടുണ്ട്,
അഛന്റെ മരണവാർത്ത അറിഞ്ഞിട്ടും വരാൻ കഴിയാത്ത കുമാരനെത്തേടി ദിവസങ്ങൾക്കുള്ളിൽ മറ്റൊരു സന്തോഷ വാർത്തയെത്തി,
താനൊരു കുഞ്ഞിന്റെ അഛനാവാൻ പോണു, അന്നമ്മ ഗർഭിണിയായി,
അഛന്റെ മരണവാർത്ത അറിഞ്ഞിട്ടും വരാൻ കഴിയാത്ത കുമാരനെത്തേടി ദിവസങ്ങൾക്കുള്ളിൽ മറ്റൊരു സന്തോഷ വാർത്തയെത്തി,
താനൊരു കുഞ്ഞിന്റെ അഛനാവാൻ പോണു, അന്നമ്മ ഗർഭിണിയായി,
ഇടക്ക് പത്തു ദിവസം ലീവിന് വന്ന് പോയ കുമാരനെ കണ്ടപ്പോൾ അന്നവൻ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു -
അദികം ലീവെടുക്കുന്നില്ല ചാത്തു ഏട്ടാ, ഇപ്പ ലീവെടുത്താ അവളുടെ പ്രസവത്തിന് വരാനൊക്കില്ല,
അദികം ലീവെടുക്കുന്നില്ല ചാത്തു ഏട്ടാ, ഇപ്പ ലീവെടുത്താ അവളുടെ പ്രസവത്തിന് വരാനൊക്കില്ല,
മാസങ്ങൾ കടന്നു പോയി -
ഒരു ദിവസം രാവിലെ കുമാരന്റെ അമ്മയുടെ കരച്ചിൽകേട്ട് ഓടി വന്ന ഞാൻകണ്ടത് കുളിമുറിയുടെ പ ടിയുടെ താഴെയായ് മരിച്ചു കിടക്കുന്ന അന്നമ്മയെയാണ്,
ആ കാഴ്ച ഇന്നുമെന്റെ കണ്ണുകളിൽ ഉണ്ട് -
എട്ട് മാസം ഗർഭിണിയായിരുന്നു അന്നമ്മ -
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ,
എന്നോട് ഈ കഥകൾ പറയുന്നതിനിടയിൽ ആ കല്യാണ വീട്ടിൽ വരുന്ന പല രോടും കൈ ഉയർത്തിയും മറ്റും ചാത്തു ഏട്ടൻ ലോഗ്യം പറഞ്ഞു കൊണ്ടിരുന്നു,
കുമാരന്റെ ജീവിതം പറയുന്നതിനിടയിൽ ചാത്തു ഏട്ടന്റെ കണ്ണുകൾ പലവട്ടം നിറഞ്ഞു,
ചാത്തു ഏട്ടൻതുടർന്നു,
അവന് വരാൻ വേണ്ടി കമ്പി അടിച്ചതു ഞാനാ ----

അവളെയാരോ എന്തോ കൊടുത്ത് കൊന്നതാണെന്നും, അതല്ല വീഴ്ചയിൽ ചോരവാർന്ന് മരിച്ചതാണെന്നും ഒക്കെ അന്നൊരു സംസാരമുണ്ടായിരുന്നു,
അവനു വേണ്ടി ഒരു രാത്രി മുഴുവൻ ഞങ്ങൾ അവളുടെ ശവശരീരവുമായി കാത്തിരുന്നിരുന്നു,
പിറ്റെ ദിവസം രാവിലെയാണ് അവൻ എത്തിയത്,
ചിതയ്ക്ക് തീ കൊളിത്തിയ ശേഷം അവൻ ആ മുറിയിൽ കയറി വാതിലടച്ചതാ-- -- .
ചാത്തു ഏട്ടന്റെ വാക്കുകൾ മുറിഞ്ഞു -
പിറ്റെ ദിവസം രാവിലെയാണ് അവൻ എത്തിയത്,
ചിതയ്ക്ക് തീ കൊളിത്തിയ ശേഷം അവൻ ആ മുറിയിൽ കയറി വാതിലടച്ചതാ-- -- .
ചാത്തു ഏട്ടന്റെ വാക്കുകൾ മുറിഞ്ഞു -
ഇന്നും എന്റെ കുമാരൻ അതേ മുറിയിൽ - - - - - ..
ആദ്യമൊന്നും വലിയ കുഴപ്പമില്ലായിരുന്നു, പിന്നെ എപ്പഴോ മനസ്സിന്റെ സമനില തെറ്റി തുടങ്ങി,
കണ്ണും മലർക്കെ തുറന്നു വെച്ച് കട്ടിലിൽ അങ്ങനെ കിടക്കും, ആ മുറി വിട്ട് തീരേ പുറത്തിറങ്ങാതായി,
ഭക്ഷണമൊക്കെ അവിടെ തന്നെ,
നിർബന്ധിച്ച് കുളിപ്പിക്കണം,
അതിനാ ഞാനാ വീട്ടിൽ എന്നും പോണത്, അവന്റെ അമ്മയ്ക്ക് തനിച്ച് പറ്റില്ല, ഞാൻ പറഞ്ഞാ കേൾക്കും,
രാത്രി അവളെ ദഹിപ്പിച്ച ആ പുളിമരച്ചോട്ടിൽ ഇരുന്ന് കുറേ നേരം കരയും,
പിന്നെ എന്തൊക്കയാ ഉച്ചത്തിൽ പറയും വീണ്ടും ഏങ്ങി ഏങ്ങിക്കരയും,
ആ കരച്ചിലാ മോനേ നീ കേൾക്കുന്നത്, അല്ലാതെ
എന്റെ കുമാരന് ഭ്രാന്തില്ല,

അവന്റെ വിധി,
അവനെ അരല്ലാമോ ചേർന്ന് അങ്ങനെയാക്കിയതാ.....
കഥ പറഞ്ഞ് നേരം പോയതറിഞ്ഞില്ല, ഞാൻ ഇറങ്ങട്ടെ മോനേ, വീട്ടിൽ പെണ്ണ് തനിച്ചാ-- .
എന്റെയുള്ളിൽ തീക്കനൽ കൊണ്ടൊരു ചിത്രം വരച്ചിട്ട് ചാത്തു എന്ന ആ അനുഭവം നടന്നു നീങ്ങുന്നത് മിഴിയടക്കാതെ ഞാൻ നോക്കി നിന്നു,
മാസങ്ങൾക്ക് ശേഷം എന്തോ ആവശ്യത്തിന് ചാന്തു ഏട്ടന്റെ വീട്ടിന് മുമ്പിലൂടെ പോവുമ്പോൾ ആ മനുഷ്യൻ എന്നെ വീട്ടിലേക്ക് വിളിച്ചു,
ഉമ്മറ കോലായിലേക്ക് കയറുന്നതിനിടെ,
നീ ഇരിക്കിട്ടാ, ഞാൻ ഇപ്പ വരാം എന്നും പറഞ്ഞ് ചാത്തു ഏട്ടൻ അകത്തേക്ക് പോയി,
അദികം വൈകാതെ ഒരു തകര പെട്ടിയുമായി തിരിച്ച് വന്നു,
പെട്ടി തുറന്നപ്പോൾ അതിൽ പഴയ ഏതാനും ആധാര കെട്ടുകളും, കണക്കുകളും മറ്റും ഞാൻ കണ്ടു,
അതിനിടയിൽ നിന്ന് പട്ടിൽ പൊതിഞ്ഞ ഒരു ഡയറി ചാത്തു ഏട്ടൻ എനിക്കു നേരേ നീട്ടി,

ഒന്ന് മറിച്ച് നോക്ക്,
ഇപ്പത്തന്നെ തരണട്ടോ -
ഇതാണ് ശരിക്കും എന്റെ കുമാരൻ,
ഇപ്പത്തന്നെ തരണട്ടോ -
ഇതാണ് ശരിക്കും എന്റെ കുമാരൻ,
ആ ഡയറി താളുകളിലെ ഓരോ വരികളും ഓരോ അനുഭവങ്ങളായിരുന്നു,
അതിന്റെ അവസാനത്തെ താളിൽ ഞാൻ ഇങ്ങനെ കണ്ടു -
ഈ മണ്ണ് എന്റെതല്ല, നിന്റെ താണ്,
ഇവിടെ വിരിയുന്ന ഓരോ പ്രഭാതങ്ങളും,
ഇവിടെ വിടരുന്ന ഒരോ പനിനീർ പൂക്കളും,
കാറ്റും, മഴയും, മഞ്ഞും, നിലാവും എല്ലാം, എല്ലാമെല്ലാം നിന്റെ താണ് ...... നിനേറെത് മാത്രം -
ഇവിടെ വിരിയുന്ന ഓരോ പ്രഭാതങ്ങളും,
ഇവിടെ വിടരുന്ന ഒരോ പനിനീർ പൂക്കളും,
കാറ്റും, മഴയും, മഞ്ഞും, നിലാവും എല്ലാം, എല്ലാമെല്ലാം നിന്റെ താണ് ...... നിനേറെത് മാത്രം -
''... ഹരി മേലടി ......"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക