Slider

ആത്മാവിലൊരു ചിത

0

ചെളിപുരണ്ട ഉടുപ്പും കൈയ്യിൽ പുസ്തക സഞ്ചിയുമായി ചിരിച്ച മുഖത്തോടെ സ്കൂളില്‍ നിന്നും അമ്മയുടെ അടുത്തേക്ക് ഓടിവന്ന ഉണ്ണിക്കുട്ടന്റെ മുഖത്ത് പെട്ടെന്നാണ് ചിരിമാഞ്ഞത്,,
വീട്ടില്‍ ഒരാൾകൂട്ടം തന്നെയുണ്ട് അമ്മയുടെ ഉച്ചത്തിലുള്ള കരച്ചിലും അച്ഛന്റെ ചീത്തവിളിയും ഉയര്‍ന്ന് കേൾക്കാം,
കൂടി നിൽക്കുന്ന ആൾക്കാരുടെ ഇടയിലൂടെ കരഞ്ഞുകൊണ്ട് ഉണ്ണിക്കുട്ടൻ മുറ്റത്തേക്ക് ഓടിച്ചെന്നു..
കുടിച്ചു വന്ന അച്ഛന്‍ അമ്മയെ മുടിയിൽ പിടിച്ചു താഴെയിട്ട് വയറ്റില്‍ ചവിട്ടുന്നു
ആ കാഴ്ച്ച കണ്ട് ഏങ്ങി കരഞ്ഞുകൊണ്ട് അവന്‍ അമ്മയുടെ അടുത്തേക്ക് ഓടിചെല്ലാൻ തുടങ്ങും മുമ്പേ അയൽവക്കത്തെ ജാനകിയമ്മ ഉണ്ണിക്കുട്ടനെ വട്ടം പിടിച്ചു നിറുത്തി .,
ജാനകിയമ്മയുടെ കൈയ്യില്‍ നിന്നും കുതറി ചാടാൻ ശ്രമിച്ചു കൊണ്ട് ഉണ്ണിക്കുട്ടൻ അച്ഛനെ നോക്കി അലറി കരഞ്ഞു..
അമ്മയെ വിടച്ഛാ..അമ്മയെ ഒന്നും ചെയ്യല്ലേ അച്ഛാ...അമ്മയെ ഒന്നും ചെയ്യല്ലേ അച്ഛാ,,
കാഴ്ച്ച കാണാന്‍ കൂടി നിൽക്കുന്ന ഒരാളോട് ജാനകിയമ്മ പറയുന്നത് കേട്ടു
ഇത് ഉത്തമന്റെ സ്ഥിരം പരിപാടിയ കള്ളു കുടിച്ചുവന്ന് പാവം സിന്ധുവിനെ എന്നും ഉപദ്രവിക്കും..
പ്രേമിച്ച് കല്യാണം കഴിച്ചതാണ് അവന്‍ അവളെ എന്നിട്ടും അവന് സംശയരോഗം..പാവം ഈ ചെക്കനെയോർത്താ അവൾ ചാവാതെ കിടന്ന് ഇതെല്ലാം സഹിക്കുന്നത്,,
സിന്ധുവിനെ കണക്കിന് ഉപദ്രവിച്ചിട്ട് കള്ളിന്റെ കെട്ടിറങ്ങിയപ്പോൾ ഉത്തമൻ ചീത്തയും വിളിച്ചുകൊണ്ട് ഷാപ്പ് ലക്ഷ്യം വെച്ച് പിന്നെയും നടന്നു,,
ജാനകിയമ്മയുടെ കൈയ് തട്ടിമാറ്റി വായില്‍ നിന്നും മൂക്കിൽ നിന്നും ചോരയൊലിപ്പിച്ച് കിടക്കുന്ന അമ്മയുടെ അടുത്തേക്ക് ഉണ്ണിക്കുട്ടൻ കരഞ്ഞുകൊണ്ട് ഓടിച്ചെന്നു..
ഉണ്ണിക്കുട്ടനെ കെട്ടിപ്പിടിച്ചു അവള്‍ അവനെ ആശ്വസിപ്പിച്ചു ..ഇല്ല മോനെ അമ്മയ്ക്ക് ഒന്നുമില്ലടാ എന്റെ മോന്‍ കരയണ്ട,,
ആരൊക്കെയോ ചേര്‍ന്ന് സിന്ധുവിനെ മുറ്റത്തുനിന്നും എഴുന്നേൽപ്പിച്ചു മുറിയില്‍ കൊണ്ടിരുത്തി..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സിന്ധു ജാനകിയമ്മയോടായി പറഞ്ഞു
എനിക്ക് മടുത്തു ജാനകിയമ്മേ ഈ ജീവിതം
എന്റെ മോന്‍ ജനിച്ചന്നു മുതല് ഞാന്‍ സഹിക്കാന്‍ തുടങ്ങിയതാ ഇനിയെനിക്കു വയ്യ..
സിന്ധുവിനെ ആശ്വസിപ്പിച്ചു കൊണ്ട് ജാനകിയമ്മ വീടു വിട്ടിറങ്ങി,,
അന്ന് രാത്രി ഉണ്ണിക്കുട്ടനെ നെഞ്ചോട് ചേര്‍ത്ത് കിടത്തി സിന്ധു പറഞ്ഞു മോനെ നമുക്ക്‌ മരിക്കാം
അമ്മയ്ക്ക് ഇനിയിത് സഹിക്കാന്‍ വയ്യാ..
ഉണ്ണിക്കുട്ടൻ തലയുറത്തി ചോദിച്ചു മരിക്കാം എന്നു പറഞ്ഞാല്‍ എന്താ അമ്മേ..
ഏഴ് വയസ്സുള്ള അവന് മരണത്തെക്കുറിച്ച് എന്തറിയാനാ എന്ന് ചിന്തിച്ചുകൊണ്ട് അവള്‍ പറഞ്ഞു
നമുക്ക് അച്ഛനില്ലാത്ത മറ്റൊരു ലോകത്തിലേക് പോകാം ..നമ്മളെ പിന്നെ ആരും കാണില്ല..
അപ്പോള്‍ അച്ഛന് അമ്മയെ കാണാന്‍ പറ്റില്ല അല്ലേ ..ഒന്നും ചെയ്യാനും പറ്റില്ല അല്ലേ..?
എന്നാല്‍ നമുക്ക് അങ്ങോട്ട് പോകാം അമ്മേ വാ പോകാം,,
അത്താഴം കഴിക്കാനെടുത്ത ചോറിൽ മുമ്പ് എപ്പഴോ കൂടെ കരുതിയിരുന്ന വിഷം കലർത്തി നിറഞ്ഞൊഴുകുന്ന കണ്ണുമായി അവള്‍ ഉണ്ണിക്കുട്ടന്റെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങിയതും
വാതിലില്‍ ആരോ തട്ടുന്ന ശബ്ദം കേട്ട് അവള്‍ ഞെട്ടിനിന്നു,,
മോളെ ഞാനാ ജാനകിയമ്മ ...മോള് വാതില്‍ തുറക്ക്..
വിഷം പുരട്ടിയ ചോറ് മാറ്റിവെച്ച് കണ്ണും തുടച്ച് സിന്ധു വാതില്‍ തുറന്നു ,,
അണച്ചുകൊണ്ട് ജാനകിയമ്മ പറഞ്ഞു..
അത് മോളെ ഞാന്‍ പറയുന്നത് കേട്ട് നീ ഒച്ചപ്പാടും ബഹളവും കൂട്ടരുത്..
...മോളെ കവലയിൽ വെച്ച് ഉത്തമനെ ഒരു വണ്ടി തട്ടി
അപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും വഴിയില്‍ വെച്ചുതന്നെ മരിച്ചു മുഴുവനും കേൾക്കുമുമ്പേ സിന്ധു അലറി കരഞ്ഞുകൊണ്ട് ജാനകിയമ്മയുടെ ദേഹത്തേക്ക് ബോധംകെട്ട് വീണു ,,
നേരം പുലരുമ്പോഴേക്കും പോസ്റ്റുമാർട്ടമെല്ലാം കഴിഞ്ഞ് ഉത്തമന്റെ ശരീരം ആരൊക്കെയോ ചേര്‍ന്ന് വെള്ള പുതപ്പിച്ച് തിണ്ണയ്ക്ക് കിടത്തിയിരുന്നു..
അച്ഛന്റെ അടുത്തിരുന്ന് അലറി കരയുന്ന അമ്മയുടെ അടുത്തേക്ക് ചെന്ന് അവളുടെ കണ്ണീര് തുടച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു
അമ്മേ....ഇനി അമ്മ കരയണ്ട അച്ഛന്‍ ഇനി വരില്ലമ്മേ..
ജാനകിയമ്മ പറഞ്ഞല്ലോ അച്ഛന്‍ മരിച്ചു പോയെന്ന് ...മറ്റൊരു ലോകത്തേക്ക് പോയെന്ന്...
നമ്മള്‍ പോകാനിരുന്ന ആ ലോകത്തേക്ക് ,,
ഉണ്ണിക്കുട്ടനെ നൊഞ്ചോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് സിന്ധു പൊട്ടികരഞ്ഞു..
ഞാന്‍ പറഞ്ഞില്ലേ അമ്മേ ..ഇനി അമ്മ കരയണ്ട അച്ഛന്‍ ഇനി അമ്മയെ ചീത്ത വിളിക്കില്ല...കണ്ടോ അച്ഛന്റെ വായെല്ലാം കെട്ടിവെച്ചിരിക്കുവാ..
അച്ഛന്റെ കാലും കെട്ടിയിട്ടുണ്ട് അമ്മയെ ഇനി അച്ഛന്‍ ചവിട്ടില്ല.,,,
ഉണ്ണിക്കുട്ടനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് സിന്ധു മനസ്സില്‍ മന്ത്രിച്ചു..
നമ്മള്‍ ഇന്നുമുതൽ അനാഥരാണ് മോനെ
ഞാന്‍ താലി പൊട്ടിപ്പോയ വിധവയും..
എന്റെ മകന്‍ അച്ഛനില്ലാത്തവനും.,,
"ഇനിയും അണയാത്ത ചിതയുണ്ട് മോനെ ഈ അമ്മയുടെ മനസ്സിൽ.....
ആത്മാവിലൊരു ചിത....,,,,,,
അൻഷാദ് ഓച്ചിറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo