കറുത്തു ദുഷിച്ച മനസ്സിന്റെ മേലെയൊരു
കറുപ്പിന്റെ മേലാട ചുറ്റിപ്പോതിഞ്ഞു
കടവായില്‍ ഒളിപ്പിച്ച ദംഷ്ട്രകള്‍
ചോരനുണയാന്‍ വെമ്പുന്ന നാവിനൊപ്പം
തള്ളിപ്പുറത്തെക്ക് വന്നിട്ട്
ഉച്ചത്തില്‍ ഉയരുന്ന ചോദ്യക്കുരകള്‍
കറുപ്പിന്റെ മേലാട ചുറ്റിപ്പോതിഞ്ഞു
കടവായില്‍ ഒളിപ്പിച്ച ദംഷ്ട്രകള്‍
ചോരനുണയാന്‍ വെമ്പുന്ന നാവിനൊപ്പം
തള്ളിപ്പുറത്തെക്ക് വന്നിട്ട്
ഉച്ചത്തില്‍ ഉയരുന്ന ചോദ്യക്കുരകള്‍
ഇരയെ...നിനക്കു വേദനിച്ചോ...
അതോ നിന്റെ രതിരസമുകുളങ്ങള്‍
പൂത്തുവിടര്‍ത്തിയതിവരില്‍ ആര്
ആരാണ് നിന്നില്‍ മാനഭംഗത്തിന്റെ
സുഖമുള്ള നോവുകള്‍ തന്നത്
അതോ നിന്റെ രതിരസമുകുളങ്ങള്‍
പൂത്തുവിടര്‍ത്തിയതിവരില്‍ ആര്
ആരാണ് നിന്നില്‍ മാനഭംഗത്തിന്റെ
സുഖമുള്ള നോവുകള്‍ തന്നത്
കീറിപ്പിന്നിയ ഇത്തിരി തുണികൊണ്ട്
മറച്ച നാണത്തെ പിന്നെയും
വലിച്ചുരിഞ്ഞു രസിക്കുന്ന
കറുത്ത കാടന്‍ ചോദ്യങ്ങള്‍
മറച്ച നാണത്തെ പിന്നെയും
വലിച്ചുരിഞ്ഞു രസിക്കുന്ന
കറുത്ത കാടന്‍ ചോദ്യങ്ങള്‍
പെറ്റിട്ട ഗര്‍ഭപാത്രം ശപിക്കുന്ന
അന്തിക്ക് ചൂട് പകരുന്നവള്‍ വെറുക്കുന്ന
മകളുടെ കാതുകള്‍ പഴുക്കുന്ന
നിന്റെ നാവു പുഴുക്കുന്ന വാക്കുകള്‍
എന്നില്‍ തൊലിപ്പുറത്തിഴയുന്ന ഒച്ചിന്റെ
മൃതത്തണുപ്പിന്‍ അറപ്പൊഴുക്കുന്നു
അന്തിക്ക് ചൂട് പകരുന്നവള്‍ വെറുക്കുന്ന
മകളുടെ കാതുകള്‍ പഴുക്കുന്ന
നിന്റെ നാവു പുഴുക്കുന്ന വാക്കുകള്‍
എന്നില്‍ തൊലിപ്പുറത്തിഴയുന്ന ഒച്ചിന്റെ
മൃതത്തണുപ്പിന്‍ അറപ്പൊഴുക്കുന്നു
ഇനിയെന്റെ നാവിന്റെ വിലങ്ങറക്കണം
ഇനിയുറക്കെ അലറി പ്പറയണം
ഞാന്‍ മാനഭംഗയല്ല
മാനാഭിമാനമില്ലാത്ത നികൃഷ്ടജന്മങ്ങള്‍
നാളെപ്പുഴുത്തു പോകുന്ന ദേഹിയില്‍
പറ്റിപ്പിടിപ്പിച്ച ചെളിച്ചിന്തുകള്‍
ഒരുതുള്ളി അണുനാശിനിയില്‍
എന്നേക്കുമായ് കഴുകിക്കളയും ഞാന്‍
ഇനിയുറക്കെ അലറി പ്പറയണം
ഞാന്‍ മാനഭംഗയല്ല
മാനാഭിമാനമില്ലാത്ത നികൃഷ്ടജന്മങ്ങള്‍
നാളെപ്പുഴുത്തു പോകുന്ന ദേഹിയില്‍
പറ്റിപ്പിടിപ്പിച്ച ചെളിച്ചിന്തുകള്‍
ഒരുതുള്ളി അണുനാശിനിയില്‍
എന്നേക്കുമായ് കഴുകിക്കളയും ഞാന്‍
എന്റെ മാനത്തിനു വിലയിടാന്‍
ഈ ചിതലെടുത്തു ജീര്‍ണ്ണിച്ച
ജടിലനിയമ സംഹിതകള്‍ക്കാവില്ല
എന്റെ മാനത്തിനു മുന്നില്‍
അന്ധയാം നീതിദേവതയുടെ
ഉയര്‍ത്തിപ്പിടിച്ച ന്യായത്രാസുകള്‍
വിറച്ചുപൊട്ടി ത്താഴെ വീഴും
ഉടയാട അഴിഞ്ഞു നഗ്നയാകും
ഉറക്കെ ഞാനപ്പോഴും പറയും
ഞാന്‍ മാനഭംഗയല്ല
--------------------അനഘ രാജ്
ഈ ചിതലെടുത്തു ജീര്‍ണ്ണിച്ച
ജടിലനിയമ സംഹിതകള്‍ക്കാവില്ല
എന്റെ മാനത്തിനു മുന്നില്‍
അന്ധയാം നീതിദേവതയുടെ
ഉയര്‍ത്തിപ്പിടിച്ച ന്യായത്രാസുകള്‍
വിറച്ചുപൊട്ടി ത്താഴെ വീഴും
ഉടയാട അഴിഞ്ഞു നഗ്നയാകും
ഉറക്കെ ഞാനപ്പോഴും പറയും
ഞാന്‍ മാനഭംഗയല്ല
--------------------അനഘ രാജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക