Slider

ഡി.എൻ.എ

0

കൈയിൽ കിട്ടിയ ഒരു ഫയൽ എടുത്തു
എന്നിട്ട് അവളുടെ നടുപ്പുറം നോക്കി രണ്ടടി അങ്ങട്ട് കൊടുത്തു.ഒരു സെക്കന്റ് കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു
"അബ് സഹീ ഹോഗയാ!"
സ്ത്രീ പീഡനത്തിന് എന്റെ പേരിൽ കേസെടുക്കാൻ വരട്ടെ.ആദ്യം കാര്യം എന്താണെന്ന് അറിഞ്ഞിട്ടു പോരെ.! മോർണിംഗ് ഡ്യൂട്ടി ഉള്ള ദിവസം ഞങ്ങൾ ഷാർജക്കാർ നേരത്തെ ഇറങ്ങും ഡ്യൂട്ടിക്ക്.അഞ്ചു മണിക്ക് തിരിച്ചാൽ വലിയ ട്രാഫിക് ഇല്ലാതെ ദുബായിൽ എത്താം.
പക്ഷെ ഒരു കുഴപ്പം ഡ്യൂട്ടി തുടങ്ങാൻ പിന്നെയും
ഒരു പാട് സമയം ബാക്കി കാണും അപ്പൊ ഞങ്ങൾ അലാറം വച്ച് കാറിൽ ഇരുന്നു സുഖമായി ഉറങ്ങും.
അന്ന് ഞാൻ പതിവിലും നേരത്തെ
ഉണർന്നു. പിന്നീട് ഉറക്കം വരാത്തത് കൊണ്ട് വണ്ടി വിട്ടേക്കാം എന്ന് കരുതി.അഞ്ചു മണി
ആയപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തി.
ഏഴ് മണിക്കാണ് ഡ്യൂട്ടി.സ്കാനിംഗ് റൂമിൽ ആരും ഇല്ല അവിടെ സൂപ്പർവൈസറുടെ റൂമിൽ
നല്ല സുഖമായി ഉറങ്ങാം.ചെയറിൽ ചാരിയിരുന്ന് കാലൊക്കെ മേശയിൽ കയറ്റി വച്ച് ലൈറ്റ് ഒക്കെ ഓഫ് ചെയ്ത് അടിപൊളി ഉറക്കം...zzz
..zzzz...
ഒരു നിലവിളി കേട്ടാണ് ഞാൻ ഉണരുന്നത്
എന്റെ സഹപ്രവർത്തക വന്ന് ലൈറ്റിട്ടപ്പോൾ
എന്നെ കണ്ടു പേടിച്ചു പോയീ.
അല്ല അവളെ കുറ്റം പറയാൻ പറ്റുമോ?
കാലിയായ റൂം പ്രതീക്ഷിച്ചു വരുന്ന ഒരാൾക്ക്
പെട്ടെന്ന് അവിടെ ഒരു മനുഷ്യനെ കണ്ടാൽ
ആരായാലും പേടിച്ചു പോകും.
ഞാൻ ആണെന്ന് തിരിച്ചറിയുന്നതിനു മുന്നേ
ഭയം അവളെ കീഴടക്കി കഴിഞ്ഞിരുന്നു.
ഞാൻ ആണ് പേടിക്കേണ്ട എന്ന് പലതവണ പറഞ്ഞിട്ടും അവൾ നോർമൽ ആകുന്നില്ല.
കൈകൾ വിറക്കുന്നു.മുഖം വലിഞ്ഞു മുറുകുന്നു. പേടി മനുഷ്യനെ വേറെ ലെവലിൽ
എത്തിക്കും എന്ന് നല്ല പോലെ അറിയാവുന്ന ഞാൻ പെട്ടെന്ന് ചെറുപ്പത്തിൽ നമ്മൾ പേടിച്ചാൽ അമ്മ ചെയ്യുന്ന കാര്യം ഓർത്തു പുറത്തു രണ്ടു അടി അടിക്കുക.അതിന്റെ പിന്നിൽ ഉള്ള ശാസ്ത്രം ഞാൻ തിരഞ്ഞിട്ടു കിട്ടിയില്ല പക്ഷെ സംഭവം ഓ.കെ ആണ്. യാഥാസ്ഥിക ചിന്താഗതി ഉള്ളവരെ പെട്ടെന്ന് നമ്മൾ കൈ കൊണ്ട് തൊട്ടു ഒരു വേണ്ട എന്ന് കരുതി ഫയൽ എടുത്തു അലക്കി. സംഭവം ഒരു വിജയമായിരുന്നു.
അവൾ എന്നോട് നന്ദി പറഞ്ഞു..
ഞാൻ അവളോട് സോറിയും....
........
എമർജൻസിയിൽ നൈറ്റ് ഡ്യൂട്ടി
സ്കാൻ ചെയ്ത് കൊണ്ടിരിക്കുന്പോൾ
എന്തോ ചോദിയ്ക്കാൻ അത് വരെ അടുത്ത് ഉണ്ടായിരുന്ന സിസ്റ്ററെ നോക്കാൻ വേണ്ടി ഒന്ന്
തിരിഞ്ഞതാ. സിസ്റ്ററെ കാണുന്നില്ല പകരം ഒരു
കറുത്ത രൂപം..
എന്റമ്മേ !!!
പേടിച്ചു പോയീ..
മുടിയൊക്കെ മുന്നിലേക്ക് ഇട്ട് മുഖം ഒരു പ്രത്യേക കോലമാക്കി വച്ചിരിക്കുന്നു.
ഹു ആർ യു.!?
ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു.!
ഐ ആം ഹിസ് വൈഫ്.!
അത് ശരി
ഇപ്പൊ ഞാൻ സ്കാൻ ചെയ്തോണ്ടിരിക്കുന്ന ആളുടെ ഭാര്യയാണ്.!
അങ്ങിനെ വരട്ടെ.
പക്ഷെ അത് വരെ എന്റെ കൂടെ ഉണ്ടായിരുന്ന
സിസ്റ്റർ ഇബടെ ?
ഇവർ എങ്ങിനെ ഒച്ചയും അനക്കവും ഇല്ലാതെ
എന്റെ പുറകിൽ വന്ന് നിന്നു..
സ്കാനിംഗ് കഴിഞ്ഞു അയാളെ പുറത്തിറക്കുന്പോൾ അയാളോട് ഒരു സ്നേഹമൊക്കെ തോന്നി..
പാവം പേടിച്ചു പേടിച്ചു പണ്ടാരമടങ്ങി
രോഗം പിടിപെട്ടതായിരിക്കും.!
സിസ്റ്റർ ഇങ്ങോട്ടു വരട്ടെ എന്നാലും എന്നെ
ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒറ്റക്കാക്കി പോകാമോ?
.....
"ഭൂത പ്രേത പിശാച് വേതാളം
കാളി കൂലി കരിങ്കാലി"
ഇത്തരം സാധനങ്ങൾ ഈ ഭൂമിയിൽ ഉണ്ടോ ഇല്ലയോ എന്നത് ഒരു തർക്ക വിഷയമാണ്.
പക്ഷെ ഇതിനെ വേറൊരു ലോജിക് ലൂടെ കാണാനാണ് ഇത്രയും വിവരിച്ചത്.
നമ്മുടെ ശരീരത്തിനുള്ളിലുള്ള ഡി.എൻ.എ
(ഡയോക്സിറൈബോ ന്യൂക്ലിക് ആസിഡ്)
പറയുന്ന പോലെ ആണ് നമ്മുടെ ശരീരം നിർമ്മിക്കപെട്ടിട്ടുള്ളത്. നൂറ്റാണ്ടുകളുടെ വിവരങ്ങൾ ഈ ഡി. എൻ.എ യിൽ ഉണ്ട്.
ഈ പ്രപഞ്ചത്തിൽ നമ്മുടെ
ലക്ഷകണക്കിന് വർഷം പണ്ടത്തെ പൂർവികർമാർ അനുഭവിച്ച വേദനകളും സന്തോഷങ്ങളും എല്ലാം അതിന്റെ
മെമ്മറിയിൽ ഉണ്ട്.
ഒരു ഉദാഹരണം പറഞ്ഞാൽ..
ചിലർ ഭക്ഷണം കുറച്ചു തടി കുറക്കാൻ ശ്രമിക്കും ആദ്യത്തെ കുറച്ചു ദിവസം
ഭാരം കുറയും പക്ഷെ പിന്നീട് പഠിച്ച പണി പതിനെട്ടു എടുത്താലും ഭാരം കുറയില്ല
അതിന്റെ കാരണം നമ്മുടെ ഡി.എൻ.എ യിൽ
എവിടെയോ പണ്ട് അനുഭവിച്ച ഭക്ഷണ
ക്ഷാമം ഇപ്പോഴും മറക്കാതെ കിടപ്പുണ്ട്.
ശരീരം തെറ്റിദ്ധരിക്കുന്നു അതായത്
വീണ്ടും ആ ക്ഷാമം വന്നിരിക്കുന്നു.
അതായത് ശരീരത്തിൽ അവശേഷിക്കുന്ന ഊർജ ശ്രോതസുകൾ എന്ത് വിലകൊടുത്തും നിലനിർത്തിയാൽ മാത്രമേ നിലനിൽക്കാൻ കഴിയൂ.. ഈ ജന്മം വിചാരിച്ചാൽ ആ ഫാറ്റ് നിങ്ങൾക്ക് കിട്ടില്ല. കാരണം ശരീരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.
അപ്പൊ പറയാൻ ഉദ്ദേശിച്ച കാര്യം ഇത്രയേ ഒള്ളൂ.
പ്രപഞ്ചത്തിൽ ഇല്ലാത്ത ഒരു കാര്യത്തിനും
നമ്മുടെ ശരീരം പ്രതികരിക്കില്ല.
ശരീരം പേടിയുടെ രൂപത്തിൽ പ്രതികരിക്കുന്നൂ
എങ്കിൽ ഉറപ്പാണ് പണ്ടെങ്ങോ അങ്ങനെ ഒന്നോ അതിൽ കൂടുതലോ അനുഭവങ്ങൾ നമ്മുടെ
ഡി.എൻ.എ ഫേസ് ചെയ്തിട്ടുണ്ട്...
അതായത് തള്ളി കളയാൻ വരട്ടെ.
ഒരു നെഗറ്റിവ് ഫോഴ്സ് ഈ പ്രപഞ്ചത്തിൽ
ഉണ്ട് എന്ന് തന്നെ വിശ്വസിക്കേണ്ടി വരും.
ഡോ.രാകേഷ് വല്ലിട്ടായിൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo