Slider

തേച്ചിട്ട് പോകല്‍.

0

സൂരജിന്‍െറയും മായയുടെയും കഥയാണിത്.മാറിയ സമൂഹത്തിന്‍േറയും മാറിയ കാഴ്ചപ്പാടുകളുടേയും കൂടി കഥ..!!
മായ.. മായ ഗിരിധരന്‍.. അതാണവളുടെ പേര്.റെയില്‍വേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമിലെ കല്ലുപാകിയ ബെഞ്ചിലിരുന്നു കരയുമ്പോഴാണ് സൂരജ് അവളെ ആദ്യമായി കാണുന്നത്.കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് ഏറെ നേരം നോക്കി നിന്നു സൂരജ്.എന്തിനാണ് കരയുന്നതെന്ന സൂരജിന്‍െറ ചോദ്യത്തിന് ദേഷ്യത്തോടെ 'ലീവ് മീ എലോണ്‍' എന്നുമാത്രമാണ് അവള്‍ മറുപടി പറഞ്ഞത്..
അവിടെ നിന്നും എഴുന്നേറ്റ സൂരജ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ബോധരഹിതയായി തറയിലേക്കു മറിയുന്ന അവളെയാണ് കണ്ടത്.ഇടതു കെെ കൊണ്ട് അവളെ താങ്ങി വലതുകെെയ്യാല്‍ അവളെ കോരിയെടുത്ത് റെയില്‍വെയുടെതന്നെ വിശ്രമ മുറിയിലേക്ക് നടന്നു അവന്‍..
അവിടെയുളള കസേരയില്‍ അവളെ ഇരുത്തിയശേഷം മുഖത്തേക്ക് ആഞ്ഞ് വെളളം തളിച്ചപ്പോഴാണ് അവള്‍ക്ക് ബോധം വീണത്.കാര്യം തിരക്കിയപ്പോള്‍ വേദനയോടെ അവള്‍ പറഞ്ഞു.
അവളുടെ പേര് മായ ഗിരിധരന്‍ എന്നാണെന്നും അടുത്തുതന്നെയാണ് വീടെന്നും തൊട്ടടുത്തുതന്നെയുളള ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണെന്നും പ്രവീണ്‍ എന്ന യുവാവുമായി അവള്‍ അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ അവന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞ് ജീവനൊടുക്കാനായി വീടുവിട്ടിറങ്ങിയതായിരുന്നു അവളെന്നും പറഞ്ഞു.
സൂരജ് അവളെ ആശ്വസിപ്പിച്ചു.തിരികെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു.
സുഹൃത്താണെന്നാണ് അമ്മയെ പരിചയപ്പെടുത്തിയത്.വഴിയരികില്‍ തളര്‍ന്നുവീണ തന്നെ ഹോസ്പിറ്റലിലാക്കിയതും സൂരജാണെന്ന് അമ്മയെ ധരിപ്പിച്ചു.താനൊരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവാണെന്നും അമ്മയോട് സൂരജ് പറഞ്ഞു.മായയുടെ അച്ഛന്‍ മരിച്ചതാണെന്നും അവള്‍ക്ക് ഒരു അനിയത്തികൂടി ഉണ്ടെന്നും അവള്‍ ജേര്‍ണലിസ്റ്റാണെന്നും അവളുടെ പേര് മിയ ഗിരിധരന്‍ എന്നാണെന്നും അമ്മ സൂരജിനോട് പറഞ്ഞു.അമ്മയുടെ കയ്യില്‍ നിന്നും ചായയും വാങ്ങിക്കുടിച്ചാണ് സൂരജ് തിരികെ യാത്രയായത്.
മായയും സൂരജും തമ്മിലുളള അടുപ്പം ക്രമേണ അവരുടെ പ്രണയത്തിലേക്കും വഴിമാറി..
ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് പഠിച്ചു വളര്‍ന്നവനായിരുന്നു സൂരജ്.ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചതിനാല്‍ ചെറിയ പ്രായത്തില്‍ തന്നെ പഠനവും ഒപ്പം കുടുംബവും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നവന്‍.അതിനാല്‍ തന്നെ ജീവിതത്തെപ്പറ്റി മികച്ച കാഴ്ചപ്പാടുകളുളളവനും.. കൂലിപ്പണിക്കാരനായ നന്‍മയുളള ഒരച്ഛന്‍െറ മകന്‍.. സ്വപ്രയത്നം കൊണ്ട് ഇല്ലാഴ്മകളെ മറികടന്നവന്‍.ഇന്ന് ആ വീട്ടിലെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുളളതെല്ലാം അവന്‍െറ മാത്രം പ്രയത്നഫലമായിരുന്നു.അവന്‍ കൊണ്ട വെയിലായിരുന്നു അവന്‍െറ അമ്മയുടെ കയ്യിലും കാതിലും കഴുത്തിലും മിന്നിത്തിളങ്ങിയ പൊന്ന്..
അച്ഛനുളളപ്പോള്‍പ്പോലും അവന്‍െറഅമ്മ അത്രത്തോളം ജീവിത സുഖം അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.നേരും നെറിയുമുളളവന്‍.സമയം കിട്ടുമ്പോഴൊക്കെ സാധാരണക്കാരുടെ പ്രശ്നങ്ങളിലിടപെട്ട് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നവന്‍.നാട്ടുകാരുടെയും കുടുംബക്കാരുടെയും പ്രീയപ്പെട്ടവന്‍...
ഇരു വീട്ടുകാരുടെയും സമ്മതത്തോടെതന്നെ അവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു.കല്ല്യാണത്തിന് ഡേറ്റും എടുത്തു.ഒരു ജീവിതത്തില്‍ ഒരു പങ്കാളി എന്ന ചില ജീവിതവ്രതങ്ങളും സാംസ്കാരിക മൂല്യങ്ങളും ഇറുകെപ്പിടിക്കുന്നവനായിരുന്നു സൂരജ്.അതിനാല്‍ തന്നെ നാളിതുവരെയും ഒരു പ്രണയത്തിലേക്കോ തെറ്റിന്‍െറ വഴിയിലേക്കോ അവന്‍ സഞ്ചരിച്ചിരുന്നില്ല.കെട്ടുന്ന പെണ്ണിനെത്തന്നെ പ്രണയിക്കണം എന്നതായിരുന്നു അവന്‍െറ ആഗ്രഹവും.ഒരുപാട് സ്വപ്നങ്ങളുമുണ്ടായിരുന്നു അവന്..!!
അതിനാല്‍ സ്വന്തം വീട്ടുകാരെപ്പോലെ അവന്‍ അവരെയും സ്നേഹിച്ചു.അവളുടെ അമ്മ അവന്‍േറയും അമ്മയായിരുന്നു അവന്‍െറ മനസ്സില്‍.എന്നാല്‍ മായയുടെ ചിന്ത വേറെയായിരുന്നു.ആധുനിക കാലത്തിന്‍െറ സന്തതിയായതിനാലാവണം ലിവിങ്ങ് ടുഗെതറിനോടായിരുന്നു അവള്‍ക്ക് കൂടുതല്‍ താല്പ്പര്യം.
''എപ്പൊ വേണ്ടെന്നു തോന്നുന്നോ അപ്പൊസെെന്‍ ഔട്ട് ചെയ്യണം''
ഒരു അധ്യാപികയുടെ വായില്‍ നിന്നുവീഴുന്ന ഇത്തരം വാക്കുകള്‍ അവനെ വല്ലാതെ വിഷമിപ്പിക്കുക തന്നെ ചെയ്തു.
'പുറമെ കാണുന്നതുപോലെയൊന്നുമല്ല ഇവള്‍'.. അവന്‍ ഓര്‍ത്തു.എന്നാലും പതിയെ അവളെ നേരിന്‍െറ.. പച്ചയായ ജീവിതത്തിന്‍െറ പാതയിലേക്ക് കൊണ്ടുവരാമെന്ന് അവന്‍ പ്രത്യാശിച്ചു.
പക്ഷെ! പെട്ടെന്നൊരു ദിവസം തന്‍െറ ചെറിയ വീട്ടിലേക്കും ആ സാഹചര്യത്തിലേക്കുമൊന്നും വരാന്‍ തനിക്ക് കഴിയില്ലെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.അവളുടെ അമ്മയേയും വീട്ടുകാരേയും അവന്‍ മാറിമാറി വിളിച്ചു.എല്ലാം സ്വിച്ച്ഡ് ഓഫ്..
കാര്യമെന്തെന്നറിയാതെ സൂരജ് വല്ലാതെ വിഷമിച്ചു.അതിനിടെ വിശ്വാസ വഞ്ചനയെന്നും പറഞ്ഞ് അവനെതിരെ കളളക്കേസും കൊടുത്തു.കല്ല്യാണം വേണ്ട എന്ന ഒറ്റ നിലപാടിലായിരുന്നു അവള്‍..!!
സ്വന്തം വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും അവരെ കോടതി കയറ്റണ്ട എന്ന് തീരുമാനമെടുത്തവനായിരുന്നു അവന്‍.എന്തെന്നാല്‍ ആ അമ്മയും മക്കളും വിഷമിച്ചാല്‍ അവന്‍െറ ഹൃദയം പൊട്ടുമായിരുന്നു. അത്രയേറെ ഇഷ്ടമായിരുന്നു അവന് ആ അമ്മയെയും മക്കളെയും..
സത്യത്തിന്‍െറ മാര്‍ഗ്ഗം തന്നെ അവിടെയും വിജയിച്ചു.അവന്‍ ആഗ്രഹിച്ചതുപോലെതന്നെ ആ അമ്മയെയും മക്കളെയും സുരക്ഷിതരാക്കാന്‍ അവനു കഴിഞ്ഞു..!!
അറിവില്ലാഴ്മയെന്നാണ് അവനാദ്യം കരുതിയത്.എന്നാല്‍ പിന്നീടറിഞ്ഞു.പണത്തിനോടുളള ആര്‍ത്തിയായിരുന്നു അവളിലും വീട്ടുകാരിലുമെന്ന്..
തദവസരത്തില്‍ത്തന്നെ ഒന്നുമറിയാതെ അവിടേക്കെത്തിയ ഒരു പട്ടാളക്കാരനുമായി അവളുടെ വിവാഹം ഉറപ്പിച്ചിരുന്നു..!! അങ്ങനെ ചതിയുടെ ലോകത്തെ ആ മാലാഖ രാജ്യത്തെ കാക്കുന്നവനെതന്നെ ചതിച്ചുകൊണ്ട് രാജ്യദ്രോഹിയുമായി..!!
അവളോടൊപ്പം ചിലവിട്ട നിമിഷത്തെക്കുറിച്ചോര്‍ത്തപ്പോള്‍.. മറ്റൊരു കുട്ടിയേയും കുടുംബത്തേയും ചതിക്കാന്‍ സൂരജിന് മനസ്സുവന്നില്ല.. ഇനിയൊരു വിവാഹം വേണ്ടെന്ന് അവനും ദൃഢനിശ്ചയമെടുത്തു..!!
''ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധി''
കാലങ്ങള്‍ മാറിമറിയും പുതുതലമുറക്കുട്ടികള്‍ ഇനിയുമുണ്ടാവും നന്‍മയുളള മനസ്സുമായി ഒരുപാട് സൂരജ്മാരും..!!
പണത്തിന്‍െറയും പ്രതാപത്തിന്‍െറയും പുറകെ പാഞ്ഞുനടക്കുന്ന നെറികെട്ട കാലത്തിലെ നന്‍മ നശിച്ചമനസ്സുകളുടെ അറിവില്ലാഴ്മയുടെയും നെറികേടിന്‍െറയും സംസ്ക്കാരശൂന്യതയുടെയും പുതു തലമുറയുടെ പുതിയപേര്
''തേച്ചിട്ട് പോകല്‍''...!!!!
(NB: കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം
മാത്രമാണ്.ജീവിച്ചിരിക്കുന്നവരോ
മരിച്ചവരുമായോ ഇതിന് യാതൊരു ബന്ധവുമില്ല..!! എല്ലാ സ്ത്രീകളും ഇങ്ങനെയല്ല എന്നാല്‍ ചിലര്‍ ഇങ്ങനെയുമാണ്. Fb യില് തന്നെ കാണാറുളള ചില ആത്മഹത്യാക്കുറിപ്പുകളാണ് കഥക്ക് പ്രചോദനം.)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo