Slider

മകൾ

0

നിഴലുകളാടും നിശയുടെ യാമത്തിൽ
മകളെ നീയൊരു വെൺചന്ദ്രികയോ
മറക്കുവാനാകുമോ നിൻമുഖം 
വെൺമണി പല്ലിനാൽ നീ ചിരിച്ചതും
പിച്ചവച്ചു അച്ഛന്റെ അരുകിൽ
അണഞ്ഞതും ഇന്നലെയായിരുന്നില്ലേ.
എന്തിനു വേണ്ടി നെയ്തു ഞാനെന്നും
നിന്നെ കുറിച്ചുള്ള സ്വപ്നങ്ങളെല്ലാം
രക്തം തുളുമ്പി നീ വാടിത്തളർന്നപ്പോൾ
സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല ഞാൻ
നിന്നെ പ്രതിയെന്റെ ഹൃദയം കരയുമെന്നു.
ഇനിയെന്തു മുന്നിൽ പൊൻമകളെ
നീയെനിക്കിന്നു ഓർമ്മതൻ നോവുമാത്രം.
അനിലൻ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo