ഇന്നലെ അർദ്ധരാത്രിയാണ്,
ബ്രെയിൻ വാർത്താസമ്മേളനത്തിൽ
പ്രഖ്യാപിച്ചത്,
പഴയ പ്രണയങ്ങളെ നിരോധിച്ചിരിക്കുന്നു,
അഞ്ഞൂറിനും, ആയിരത്തിനും വേണ്ടി
പ്രണയിക്കുന്നവർ ഞെട്ടി,
ഹ്യദയത്തിൽ കളള സ്നേഹത്തിന്റെ
പൊതികെട്ട് സൂക്ഷിക്കുന്നവർ ബോധരഹിതരായി നിലം പതിച്ചു,
ബ്രെയിൻ വാർത്താസമ്മേളനത്തിൽ
പ്രഖ്യാപിച്ചത്,
പഴയ പ്രണയങ്ങളെ നിരോധിച്ചിരിക്കുന്നു,
അഞ്ഞൂറിനും, ആയിരത്തിനും വേണ്ടി
പ്രണയിക്കുന്നവർ ഞെട്ടി,
ഹ്യദയത്തിൽ കളള സ്നേഹത്തിന്റെ
പൊതികെട്ട് സൂക്ഷിക്കുന്നവർ ബോധരഹിതരായി നിലം പതിച്ചു,
ശരീരത്തിന്റെ നിലനില്പ്പിനും,
ആയുസിനെതിരെയുളള കളള സ്നേഹാക്രമണങ്ങളിൽ നിന്നും,
ജീവനെ രക്ഷിക്കാനാണെത്രേ
പഴയ പ്രണയങ്ങളെ നിരോധിക്കുന്നതെന്ന്
ബ്രെയ്ൻറെ ആഹ്വാനം,
ആയുസിനെതിരെയുളള കളള സ്നേഹാക്രമണങ്ങളിൽ നിന്നും,
ജീവനെ രക്ഷിക്കാനാണെത്രേ
പഴയ പ്രണയങ്ങളെ നിരോധിക്കുന്നതെന്ന്
ബ്രെയ്ൻറെ ആഹ്വാനം,
പഴയ പ്രണയത്തിന്റെ സിനിമാ ടിക്കറ്റും,
ഐസ്ക്രീം ബില്ലുമായി ഡിസംമ്പർ 31 നകം
ഹ്യദയത്തിലെത്തിയാൽ പുതിയ പ്രണയത്തിനുളള പാസ് തരാമെന്ന് ബ്രെയിനിന്റെ നിർദ്ദേശം,
ഐസ്ക്രീം ബില്ലുമായി ഡിസംമ്പർ 31 നകം
ഹ്യദയത്തിലെത്തിയാൽ പുതിയ പ്രണയത്തിനുളള പാസ് തരാമെന്ന് ബ്രെയിനിന്റെ നിർദ്ദേശം,
പിറ്റേന്ന്,
ഹ്യദയത്തിന്റെ നെഞ്ചുവരി പാതയിൽ
പഴയ പ്രണയം ചെയ്ഞ്ചാക്കാൻ ഞാനെത്തി,
തൊട്ടടുത്ത ലെെനിൽ അവളും,
അവളുടെ മിഴികളിൽ നനവ്,
ഞാനവളെ കണ്ണ് കാണിച്ച് വിളിച്ചു,
അവളോടിയെത്തി എന്നെ കെട്ടിപ്പിടിച്ചു,
കരഞ്ഞ് കൊണ്ട് പറഞ്ഞു,
എന്റെ പൊന്നേ,
എന്നെ ചെയ്ഞ്ചാക്കല്ലേ ,
എന്റെ ഹ്യദയത്തിന്റെ അറയിൽ
കളള സ്നേഹമില്ല,
എല്ലാം ഒർജിനലാണ്, അവൾ കെഞ്ചി,
ഹ്യദയത്തിന്റെ നെഞ്ചുവരി പാതയിൽ
പഴയ പ്രണയം ചെയ്ഞ്ചാക്കാൻ ഞാനെത്തി,
തൊട്ടടുത്ത ലെെനിൽ അവളും,
അവളുടെ മിഴികളിൽ നനവ്,
ഞാനവളെ കണ്ണ് കാണിച്ച് വിളിച്ചു,
അവളോടിയെത്തി എന്നെ കെട്ടിപ്പിടിച്ചു,
കരഞ്ഞ് കൊണ്ട് പറഞ്ഞു,
എന്റെ പൊന്നേ,
എന്നെ ചെയ്ഞ്ചാക്കല്ലേ ,
എന്റെ ഹ്യദയത്തിന്റെ അറയിൽ
കളള സ്നേഹമില്ല,
എല്ലാം ഒർജിനലാണ്, അവൾ കെഞ്ചി,
എങ്കിലും, പ്രിയേ,
പഴയ പ്രണയങ്ങൾ മാറ്റണമെന്നല്ലേ
നിയമം
അവൾ മൗനിയായി,
പിന്നെ,
മനസില്ലാ മനസോടെ പഴയ പ്രണയം
ഹ്യദയത്തിന്റെ കൗണ്ടറിൽ കൊടുത്തു,
അവർ എന്റെ വിരലിൽ മഷി പുരട്ടി,
ശേഷം,
പുതിയ പ്രണയത്തിന്റെ പാസ് തന്നു,
ദെെവമേ, അത്ഭുതം,
പുതിയ പാസിലും അവളുടെ മുഖമായിരുന്നു,
ഞാനവളെ ചേർത്തു പിടിച്ചു,
മൂർദ്ധാവിൽ ചുംമ്പിച്ചു,
ചുംമ്പന ലഹരിയിൽ
അവളെന്റെ കാതിൽ പറഞ്ഞു,
ഐ ലൗ യു,
ഈ സമയം,
ഹ്യദയത്തിന്റെ സ്നേഹ കൗണ്ടർ
കൊട്ടിയടക്കുന്ന ശബ്ദം
കേട്ട് ഞങ്ങൾ തിരിഞ്ഞ് നടന്നു, !!
പുലിമുരുകൻ കളിക്കുന്ന
കൊട്ടകയിലേക്ക്,
=================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
പഴയ പ്രണയങ്ങൾ മാറ്റണമെന്നല്ലേ
നിയമം
അവൾ മൗനിയായി,
പിന്നെ,
മനസില്ലാ മനസോടെ പഴയ പ്രണയം
ഹ്യദയത്തിന്റെ കൗണ്ടറിൽ കൊടുത്തു,
അവർ എന്റെ വിരലിൽ മഷി പുരട്ടി,
ശേഷം,
പുതിയ പ്രണയത്തിന്റെ പാസ് തന്നു,
ദെെവമേ, അത്ഭുതം,
പുതിയ പാസിലും അവളുടെ മുഖമായിരുന്നു,
ഞാനവളെ ചേർത്തു പിടിച്ചു,
മൂർദ്ധാവിൽ ചുംമ്പിച്ചു,
ചുംമ്പന ലഹരിയിൽ
അവളെന്റെ കാതിൽ പറഞ്ഞു,
ഐ ലൗ യു,
ഈ സമയം,
ഹ്യദയത്തിന്റെ സ്നേഹ കൗണ്ടർ
കൊട്ടിയടക്കുന്ന ശബ്ദം
കേട്ട് ഞങ്ങൾ തിരിഞ്ഞ് നടന്നു, !!
പുലിമുരുകൻ കളിക്കുന്ന
കൊട്ടകയിലേക്ക്,
=================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക