കറാച്ചിയിലെ 'ജൈത്രയാത്ര' കഴിഞ്ഞ് കോഴി ക്കോട്ടുകാരന്‍ ചന്ദ്രബാബു ലഹോറില്‍ എത്തിച്ചേ
ര്‍ന്നു.അല്‍പ്പദിവസത്തിനകം..പെങ്ങളുടെ വിവാഹം കഴിഞ്ഞ് മലപ്പുറത്ത്കാരന്‍ കാദര്‍കുട്ടി
യും ലഹോറിലെത്തി.
കാദര്‍ സ്വന്തം ഹോട്ടല്‍ 'മുഹബത്തൊ'ന്നു വിപു
ലീകരിച്ചു.മലബാര്‍ ബിരിയാണിയായിരുന്നു സ്പെ
ഷ്യല്‍.ലഹോര്‍ക്കാര്‍ക്ക് ബിരിയാണി വളരെ ഇഷ്
ട്ടമായി.കാദര്‍ ഒന്നുകൂടി പച്ചപിടിച്ചു. അങ്ങനെ ലഹോര്‍ ..കാദറിന്‍റെ ഭാഗ്യനഗരമായി.
പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഫീല്‍ഡ് സ്റ്റാഫാ
യതുകൊണ്ട് ചന്ദ്രുവിന് ലഹോറിലും തൊട്ടടുത്തു
ള്ള ഗ്രാമപ്രദേശങ്ങളിലുമൊക്കെ ഒട്ടേറെ സുഹൃ
ത്തുക്കളുണ്ടായിരുന്നു. അടുത്ത ഗ്രാമമായ പീല്‍ ഗാവിലെ ചന്ദ്രുവിന്‍റെ ഉറ്റ സുഹൃത്തായിരുന്നു
ദീപക് ചന്ദ്.ചന്ദ്രുവും കാദറുമൊക്കെ ഒഴിവുദിനങ്ങ
ളില്‍ പീല്‍ഗാവിലേയും ദീപകിന്‍റെ വീട്ടിലേയുമൊ
ക്കെ സന്ദര്‍ശകരായിരുന്നു.ദീപകിന്‍റെ വീട്ടിലെത്തി
യാല്‍ പിന്നെ പലതരം വിഭവങ്ങളുണ്ടകും.
തന്തൂരി ചിക്കനും ഗോതമ്പ് കൊണ്ടുള്ള പല വിഭവ
ങ്ങളും,തൊട്ടടുത്ത അരുവിയില്‍ നിന്നും പിടിച്ച
മീന്‍-വിഭവങ്ങളും. ഒരു വിഭവം സ്നേഹത്തോടെ
വിളമ്പിത്തരുമ്പോഴാണ്..അത് കൂടുതല്‍ രുചികര
മെന്ന് ചന്ദ്രുവിന് തോന്നി.ഒരിക്കല്‍ ദീപക്കിന്‍റെ
വീട്ടില്‍ നിന്നും ഭക്ഷണം വെട്ടിവിഴുങ്ങുന്നതിനിടെ
ചന്ദ്രുവിനെന്തോ..ഒരു ശ്വാസം മുട്ടും, കണ്ണുതള്ളു
ന്നതു പോലേം.അപ്പോഴാണ് കാദര്‍ പ്രതികരിച്ചത്..
''വെള്ളം കുടിക്കെടാ ഹിമാറേ..ചങ്ക് പൊട്ടും..''!!
ദീപകിന്‍റെ അയല്‍വീട്ടുകാരാണ് സുരീന്ദര്‍സിംഗും
കുടുംബവും.മൂന്ന് മക്കളാണദ്ദേഹത്തിന്.കുല്‍ദീപ്
സിംഗ്,പുനം കൗര്‍,പൂജ കൗര്‍.പൂനത്തിനേയും
പൂജയേയും കാണുമ്പോള്‍..ആരാരാ കൂടുതല്‍
സുന്ദരിയെന്നു മത്സരിക്കുന്നതുപോലെ തോന്നി
ചന്ദ്രുവിന്.പുനത്തിന്‍റെ കണ്ണാണ് കൂടുതല്‍ ഭംഗി യെങ്കില്‍..പൂജയുടെ ചുണ്ടുകളൊക്കെ കാണാന്‍ എന്തൊരു ചേലാ..!.
ഹോളി അടുത്തെത്തി.ഹോളി ആഘോഷത്തിന് പീല്‍ഗാവ് ഒരുങ്ങി.ഗ്രാമീണരൊക്കെ ജാതിമത ഭേ
ദമന്യേ സൗഹാര്‍ദ്ദവും നിഷ്കളങ്കമായ സ്നേഹവു
മൊക്കെ ഊട്ടിയുറപ്പിക്കാനുള്ള തിരക്കിലും.
ഹോളിക്ക്..ആളുകളൊക്കെ ഒരുതരം ചായം കലക്കിവെച്ചിരുന്നു.അവര്‍ പാട്ട് പാടുന്നു..നൃത്തമാ
ടുന്നു.അതിനിടെ കുല്‍ദീപ്സിംഗ് കാദറിനെയെടു ത്ത് നീല ചായം കലക്കിയ പാത്രത്തിലിടുന്നു. അത്ഭുതം..കാദര്‍ അടിമുടിയൊരു ബ്ളൂമാന്‍.!
കാദറാകട്ടെ..''ഇപ്പ ശെര്യാക്കിത്തരടാ'' എന്നും പറ
ഞ്ഞ് കുല്‍ദീപിനേയും ചന്ദ്രുവിനേയും രണ്ട് കളര്‍
പാത്രങ്ങളില്‍ മുക്കി.കുല്‍ദീപ് അടിമുടിയൊരു റെ
ഡ് മാന്‍..ചന്ദ്രുവാകട്ടെ ഒരു 'പച്ച'യായ മനുഷ്യനും.!
ആ പൂനത്തിനേം പൂജയേം ചായം തേക്കുന്നതിലു
ള്ള ആത്മാര്‍ത്തത കണ്ടാല്‍..ചന്ദ്രുവിനും കാദറി
നുമൊക്കെ സ്വന്തം ജോലിയില്‍,അതിന്‍റെ കാല്‍ ഭാഗമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കി
ലെന്ന് കണ്ട് നില്‍ക്കുന്ന ആര്‍ക്കും തോന്നി പ്പോകും..!
ഹോളിയോടനുബന്ധിച്ച് രാത്രിയില്‍ സലിംഖാ ന്‍റെ ഗസലുണ്ടായിരുന്നു.
'മേരേ മന്മേം..പ്രേം കഹാനീ..'എന്ന ഗസല്‍ കേട്ട്..
ലയിച്ച് പ്രേക്ഷകരൊക്കെ വിഷാദ-പ്രണയ സാഗര ത്തിലാറാടി.അതിനു ശേഷം അര്‍വിന്ദ് കൃഷ്ണാ
ഗോല്‍ക്കറുടെ ഹിന്ദുസ്ഥാനിയും...
സരി..നിസസരി.....ഗമരി.......
ചാന്ദ്നീ....രാത് മേം..കയീ രംഗ് ഹേ....
പാടിക്കഴിഞ്ഞപ്പോഴേക്കും..ഒരു പുതുമഴപെയ്ത്
തോര്‍ന്നപോലെ.ആനന്ദവും സുഗന്ദവുമൊക്കെ
എങ്ങുനിന്നോ തഴുകിയൊഴുകി വരുന്നത് പോലെ.!
കുല്‍ദീപിന്‍റെ ബെല്ലെ..ബെല്ലെ നൃത്തമൊക്കെ
എന്ത് കേമം.! പുനവും പൂജയും പാടാന്‍ തുടങ്ങി..
ഹൊ..കുയില്‍നാദം തന്നെ.!
അതിനിടയില്‍ ചന്ദ്രു കാദറിനോട് പറയുന്നുണ്ടായി രുന്നു..
''ഡാ കാദറേ..പൂനത്തിനെ ഞാന്‍ നോക്കിക്കോ ളാം,വേണെങ്കി..പൂജയെ നീയെടുത്തോ..''!!
കാദറിന്‍റെ പ്രതികരണം പെട്ടെന്നായിരുന്നു...
''ആഗ്രഹംണ്ട് പക്ഷേങ്കില് നടക്കൂലാ....ഉമ്മ ഞങ്ങ
ളെ പോരേ കേറ്റൂല്ല.! ഡാ..സെയ്ത്താനേ..ന്നും പറ
ഞ്ഞ് കൊടുവാളും കൊണ്ട് പിന്നാലെക്കുടും....
പിന്നെ ഈ കാല്‍പത്ത്യോന്നൂല്ലാതെ ഞാനും പൂജേം മലപ്പുറം കോട്ടപ്പടിക്കക്കൂടെ കയ്യും വീശി
ലെഫ്റ്റ് റൈറ്റ്..ലെഫ്റ്റ് റൈറ്റീന്നും പറഞ്ഞ് നടക്കു
മ്പം കാണുന്നോര്‍ക്ക് ഇമ്മിണി ബല്ല്യ രസാ... പക്ഷേങ്കില് ഇനിക്കും പൂജക്കും അത്ര രസൊന്നൂ ണ്ടാവൂല്ല മോന്യേ..ഹ.ഹ.ഹ.!!''
ഏതായാലും പൂനത്തിന്‍റേയും പൂജയുടേയും
പാട്ടുകളൊക്കെ അവസാനിച്ചു.അടുത്ത ഊഴം
ചന്ദ്രുവിന്‍റേതായിരുന്നു...സൈഗാളിന്‍െറ ശബ്ദ
മനുകരിച്ച് പാടി.....
സോജാ രാജ്കുമാരീ...സോജാ...
വലിയ കയ്യടിയും കിട്ടി.പിന്നെ എല്ലാവരും പ്രതീക്ഷ
യോടെ നോക്കിയത് കാദറിനെയായിരുന്നു..അവ സാനം കാദറും പാടി..പാടുപെടാതെത്തന്നെ..!
'ആമിനാബീവിക്കോമനമോനേ.....ഇമ്പത്തേനേ....'
പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.അവര്‍ കാദര്‍..
കാദര്‍..കാദര്‍ എന്നു വിളിച്ചുപറയുന്നുണ്ടായി രുന്നു.ഒരു ഗാനമാസ്വദിക്കാന്‍ ഭാഷപോലും ഘടക മല്ല എന്ന് തോന്നിച്ച നിമിഷമായിരുന്നു അത്.!
എന്നാല്‍..ജാതിമതഭേദമന്യേയുള്ള ഈ ആ ഘോഷങ്ങള്‍ക്കും സ്നേഹ പ്രകടനങ്ങള്‍ക്കും
എന്നെന്നേക്കുമായി വിരാമമിട്ടുകൊണ്ട് എല്ലാവ
രും ഭയപ്പെട്ടിരുന്നത് സംഭവിക്കുകതന്നെ ചെയ്തു.....
By: Ashok Kumar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക