അറിയപ്പെടാതെ പോകുന്ന ഓൺലൈൻ എഴുത്തുകാർക്ക് വേണ്ടി സമർപ്പിക്കുന്നു..
വാഷ് റൂമിലേക്ക് കടന്ന് ചെന്ന് പോക്കെറ്റിൽ നിന്ന് അയാൾ മൊബൈലിൽ ഇസഡ് വരച്ച് ലോക്ക് തുറന്നു, എട്ട് മിസ്കോളുകളും" പ്ലീസ് കാൾ മീ അർജെന്റ് "എന്ന മെസ്സേജുകളും വന്ന് നിറഞ്ഞു കഴിഞ്ഞിരുന്ന് എന്തോ പന്തികേടുണ്ടല്ലോ !
ഹലോ അശ്വതി
ഹ ഹലോ പ്രശാന്തേട്ടാ എത്രനേരമായി വിളിക്കുന്നു എന്താ ഫോണെടുക്കാഞ്ഞേ ?
ചെറിയൊരു മീറ്റിങ് ഉണ്ടാരുന്നു ഫോൺ സൈലന്റ് ആയിരുന്നു, നീ പറ
എല്ലാം പോയി പ്രശാന്തേട്ടാ, ഞാൻ പേടിച്ചത് തന്നെ സംഭവിച്ചു അവൾ....
എന്താ അശ്വതീ ഈ പറയുന്നേ ??
അതേ വെയ്ൻ കട്ട് ചെയ്തു, ഗോകുലത്തിൽ അഡ്മിറ്റാണ് കൂട്ടുകാരിയാണ് എന്നേ വിളിച്ച് പറഞ്ഞത് ഒന്നും പറയാറായിട്ടില്ല പ്രശാന്തേട്ടാ അവൾ... പറഞ്ഞു മുഴുമിപ്പിക്കാനാകാതെ അവളുടെ ശബ്ദമിടറുന്നത് എനിക്ക് മനസിലായി
നീ പേടിക്കാതെ,ഞാൻ ഉടൻ പുറപ്പെടാം
"മ്മ് ഞാൻ ഹോസ്പിറ്റൽ എത്താറായി പ്രശാന്തേട്ടൻ പെട്ടന്ന് വാ " മ്മ് ശരി
ഫോൺ പോക്കറ്റിലേക്ക് ഇട്ട് പൈപ്പ് തുറന്ന് മുഖം കഴുകി, ദൈവമേ ഇനി ടീച്ചറോടെന്ത് പറയും. ഈ ദിവസം തന്നെ എന്തിനവള്‍ തിരഞ്ഞെടുത്തു..? എന്റെ മനസ്സ് വിങ്ങുകയായിരുന്നു.. കൈയിലേക്കെടുത്ത കാറിന്റെ ചാവിയിലെ കുഞ്ഞു പാവ കുട്ടീ വിറയ്ക്കുന്നത് പോലെയെനിക്ക് തോന്നി. എന്റെ ജന്മദിനത്തിനവൾ സ്നേഹത്തോടെ സമ്മാനിച്ച കുഞ്ഞു മാലാഖകുട്ടി എന്തിനാണിത്ര വിറച്ചത്?
അരുതാതെന്തെങ്കിലും ??
വേണ്ട ഒറ്റയ്ക്ക് വണ്ടിയോടിച്ച് പോയാൽ ശരിയാവില്ല. മീറ്റിങ് എന്ന കൊട്ടിക്കലാശം കഴിഞ്ഞത് കൊണ്ട് പുറപ്പെടാനായ് നിന്ന സന്തോഷിനെ ഞാൻ ഒപ്പം കൂട്ടി, കാറിന്റെ ഏസി നാലാം ബട്ടനിലേക്ക് തിരിച്ച് ഞാനൊന്ന് ചാഞ്ഞിരുന്നു..
പോകുന്ന വഴിയിലെല്ലാം അവളുടെ ചിന്തയായിരുന്നു, എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി അശ്വതിയുടെ റൂം മേറ്റ്, എഴുത്തിന്റെ ലോകത്ത് വിരാജിക്കുന്ന ഞങ്ങൾക്കവൾ എന്നുമൊരു അത്ഭുതമായിരുന്നു. അശ്വതി അവളെക്കുറിച്ച് പറഞ്ഞ നാൾ മുതൽ അവളെ ഞാൻ പിന്തുടരുകയായിരുന്നു. പക്ഷേ അവൾ പറഞ്ഞതിലുമേറെ ഒരുപാട് നിഗൂഢതകൾ തീർത്ത മനസ്സായിരുന്നു അവളുടേത്. കൈയിലിരുന്ന ഫോണെടുത്ത് ഞാനവളുടെ പേര് ടൈപ്പ് ചെയ്തു
രേവതി വിശ്വനാഥ്, അറിയപ്പെടാതെ പോകുന്ന ഓൺലൈൻ എഴുത്തുകാരിൽ ഒരുവൾ. ഒരിക്കലകപ്പെട്ട ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ നിന്നും കര കയറിയതില്‍ പിന്നെ എല്ലാവരെയും അവള്‍ക്കു ഭയമായിരുന്നു. അശ്വതിയുടെ കൂട്ടുകാരന്‍ എന്ന ഒറ്റ പരിഗണനയിലാണ് തന്റെ റിക്വസ്റ്റ്പോലും നാളുകള്‍ക്കു ശേഷം അവള്‍ സ്വീകരിച്ചത്. പലപ്പോഴും സൗഹൃദങ്ങളുടെ എണ്ണക്കൂടുതല്‍ ആണ് വായനക്കാരുടെ എണ്ണത്തെയും കൂട്ടുന്നത്. സൗഹൃദവലയങ്ങളോട് അകലം പാലിച്ചിരുന്ന അവളുടെ രചനകൾക്കും വായനക്കാര്‍ നന്നേ കുറവായിരുന്നു.അതിലവള്‍ അസ്വസ്ഥയുമായിരുന്നു. പക്ഷേ അക്ഷരങ്ങളോടുള്ള അടങ്ങാത്ത അവളുടെ മോഹം കണ്ടാണ് അശ്വതി അവളെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചത്. എഴുത്തുകൾ കൊണ്ട് അതിശയിപ്പിക്കുന്ന അവളുടെ ഓരോ രചനയും വായനക്കാരില്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അപാര ഭാഷപാടവവും സാഹിത്യഭംഗിയും ഒത്തുചെര്‍ന്നവ. ചെറുതെന്ന് കരുതുന്ന പലതിനും മനോഹര തലങ്ങള്‍ നല്‍കാന്‍ അവള്‍ക്കു കഴിഞ്ഞിട്ടുണ്ട്. കൊഴിഞ്ഞു വീഴുന്ന ഇലകളും പെയ്തൊഴിയുന്ന മഴത്തുള്ളികളും അവളുടെ ഭാവനയില്‍ കവിതകളായി..
"അവിടെ നിന്നാണ് തുടങ്ങേണ്ടത്
ഓരോ മഴത്തുള്ളിയും
പെയ്തുതോർന്നിടത്തു നിന്നും
ഓരോ ഇലയും കൊഴിഞ്ഞു വീണിടത്തു നിന്നും
കരഞ്ഞു തളർന്ന തവളകളിപ്പോൾ
തണുത്തു വിറയ്ക്കുന്നുണ്ടാവും
കൂമനും കുറുനരിയും ഉറങ്ങിയിട്ടുണ്ടാവുമിപ്പോൾ
എനിക്ക് നടക്കണം പെയ്ത്
തോർന്ന ഇടവഴികളിൽ
കാലുകൾ നനച്ച് നടക്കണം
താളം നിലച്ച പാദസ്വരങ്ങളെ
മഴപ്പാട്ട് കേൾപ്പിക്കണം
പായൽ നിറഞ്ഞ ഇടവഴികളിലവയെ
ഉയർന്ന് പാടാൻ പഠിപ്പിക്കണം
അതേ എനിക്ക് നടക്കണം
പെയ്ത് തോർന്ന മഴതുള്ളികൾക്കെനിക്കെന്റെ
പാദസ്വരകിലുക്കങ്ങളുണർത്തണം"
ഓരോ മഴത്തുള്ളിയും
പെയ്തുതോർന്നിടത്തു നിന്നും
ഓരോ ഇലയും കൊഴിഞ്ഞു വീണിടത്തു നിന്നും
കരഞ്ഞു തളർന്ന തവളകളിപ്പോൾ
തണുത്തു വിറയ്ക്കുന്നുണ്ടാവും
കൂമനും കുറുനരിയും ഉറങ്ങിയിട്ടുണ്ടാവുമിപ്പോൾ
എനിക്ക് നടക്കണം പെയ്ത്
തോർന്ന ഇടവഴികളിൽ
കാലുകൾ നനച്ച് നടക്കണം
താളം നിലച്ച പാദസ്വരങ്ങളെ
മഴപ്പാട്ട് കേൾപ്പിക്കണം
പായൽ നിറഞ്ഞ ഇടവഴികളിലവയെ
ഉയർന്ന് പാടാൻ പഠിപ്പിക്കണം
അതേ എനിക്ക് നടക്കണം
പെയ്ത് തോർന്ന മഴതുള്ളികൾക്കെനിക്കെന്റെ
പാദസ്വരകിലുക്കങ്ങളുണർത്തണം"
വെറും നാല് ലൈക്കുകളിൽ ഒതുങ്ങി അവളുടെ മനോഹരരചന വീർപ്പ് മുട്ടുമ്പോൾ "ഞാൻ നിന്നെ പ്രണയിച്ചോട്ടെ ജീവിത അവസാനം വരെയും പ്രിയനേ " എന്ന റോസാപൂ മുഖക്കാരിയുടെ വാക്കുകൾ 350 മത്തെ ലൈക്ക് വാങ്ങുകയായിരുന്നു. അവള്‍ തഴയപെടുന്നു എന്നാ തോന്നല്‍ അവളില്‍ ശക്തമായി. ഒരുവേള എഴുത്തു നിറുത്തിയാലോ എന്ന് പോലും അവള്‍ ചിന്തിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഒരിക്കല്‍ അവള്‍ അറിയപ്പെടുമെന്നു.
ഫോണിലുള്ള എന്റെ ശ്രദ്ധ കണ്ടിട്ടാവണം ആശുപത്രിയിൽ എത്തുന്നവരെ സന്തോഷ് എന്നേ വിളിച്ചതേയില്ല.
പടിക്കെട്ടുകൾ കയറി മുകളിലെത്തി അശ്വതിയവിടെ കാത്ത്നിൽക്കുണ്ട് എന്നേ കണ്ടപാടെ അവളോടി വന്നു, " ദൈവം കാത്തു പ്രശാന്തേട്ടാ അവൾക്ക് ബോധം തെളിഞ്ഞു വരൂ നമുക്ക് പോയ് കാണാം"
ടീച്ചർ ഇപ്പോൾ വരും എന്നിട്ട് നമുക്കൊരുമിച്ച് കാണാം
പടിക്കെട്ടുകൾ കയറി മുകളിലെത്തി അശ്വതിയവിടെ കാത്ത്നിൽക്കുണ്ട് എന്നേ കണ്ടപാടെ അവളോടി വന്നു, " ദൈവം കാത്തു പ്രശാന്തേട്ടാ അവൾക്ക് ബോധം തെളിഞ്ഞു വരൂ നമുക്ക് പോയ് കാണാം"
ടീച്ചർ ഇപ്പോൾ വരും എന്നിട്ട് നമുക്കൊരുമിച്ച് കാണാം
" ടീച്ചർ എന്തെങ്കിലും പറയുമോ ? ഇന്നത്തെ ദിവസം കൂടി അവൾ നമുക്ക് തന്നില്ലായിരുന്നുവെങ്കിലോ എനിക്കോർക്കാൻ വയ്യ "
ഞാൻ ടീച്ചറോടെല്ലാം പറഞ്ഞിട്ടുണ്ട്
ഭിത്തിയിൽ ചാരി നിന്ന് ഞാനവളുടെ അവസാന കവിത ആലോചിച്ചു..
"എവിടെയാണെൻ വളപ്പൊട്ട് തിരയുക
എവിടെയാണെൻ കളിവഞ്ചി തുഴയുക
എവിടെയാണെൻ കളിക്കൂട്ട് തേടുക
എവിടെയാണെൻ കുഞ്ഞോർമകൾ പരതുക
എവിടെയാണെൻ കളിവഞ്ചി തുഴയുക
എവിടെയാണെൻ കളിക്കൂട്ട് തേടുക
എവിടെയാണെൻ കുഞ്ഞോർമകൾ പരതുക
ഒറ്റയ്ക്ക് കളിച്ച കൊത്തം കല്ലുകൾക്കിടയിലോ
മൂകത നിറച്ച ചുവരുകൾക്കുള്ളിലോ
ചൂട് നിലച്ചൊരാ അമ്മതൻ മടിയിലോ
മധുരം നിലച്ചൊരാ അധരങ്ങളപ്പോഴും
തേടുന്നുണ്ടൊരാ അമ്മിഞ്ഞ പാൽമണം.. "
മൂകത നിറച്ച ചുവരുകൾക്കുള്ളിലോ
ചൂട് നിലച്ചൊരാ അമ്മതൻ മടിയിലോ
മധുരം നിലച്ചൊരാ അധരങ്ങളപ്പോഴും
തേടുന്നുണ്ടൊരാ അമ്മിഞ്ഞ പാൽമണം.. "
ബാല്യത്തിൽ നഷ്ടപ്പെട്ടുപോയ അമ്മയെ കുറിച്ചെഴുതിയ നോവുള്ള വരികള്‍.
ഒറ്റയ്ക്കാവാൻ ഇഷ്ടമില്ലാഞ്ഞാവും അച്ഛൻ പുതിയ വിവാഹം കഴിച്ചത്. പക്ഷേ തന്റെ പൊന്നുമകളെ അച്ഛൻ മറന്ന് പോയോ ? രണ്ടാനമ്മയും അതിലെ മകനായിരുന്നു അവരുടെ ലോകം.. മനസ്സ് നൊന്ത് അവളെഴുതിയ ഈ കവിതയെ എല്ലാവരും കളിയാക്കിയത് സഹിക്ക വയ്യാഞ്ഞാവും, അല്ലെങ്കിലും അവൾക്കെല്ലാം മടുത്തിരുന്നു, അല്ലെങ്കിൽ ഹോസ്റ്റൽ മുറിയിൽ അശ്വതിയുടെ മുന്നിൽ അവൾ അത്രമാത്രം പൊട്ടിക്കരയുമായിരുന്നില്ല. പരിചയപ്പെട്ടനാൾ മുതൽ അവൾക്ക് ഞാൻ ഏട്ടനായിരുന്നു അവളെന്റെ കുഞ്ഞുപെങ്ങളും..
ഒറ്റയ്ക്കാവാൻ ഇഷ്ടമില്ലാഞ്ഞാവും അച്ഛൻ പുതിയ വിവാഹം കഴിച്ചത്. പക്ഷേ തന്റെ പൊന്നുമകളെ അച്ഛൻ മറന്ന് പോയോ ? രണ്ടാനമ്മയും അതിലെ മകനായിരുന്നു അവരുടെ ലോകം.. മനസ്സ് നൊന്ത് അവളെഴുതിയ ഈ കവിതയെ എല്ലാവരും കളിയാക്കിയത് സഹിക്ക വയ്യാഞ്ഞാവും, അല്ലെങ്കിലും അവൾക്കെല്ലാം മടുത്തിരുന്നു, അല്ലെങ്കിൽ ഹോസ്റ്റൽ മുറിയിൽ അശ്വതിയുടെ മുന്നിൽ അവൾ അത്രമാത്രം പൊട്ടിക്കരയുമായിരുന്നില്ല. പരിചയപ്പെട്ടനാൾ മുതൽ അവൾക്ക് ഞാൻ ഏട്ടനായിരുന്നു അവളെന്റെ കുഞ്ഞുപെങ്ങളും..
" പ്രശാന്തേട്ടാ ഫോണടിക്കുന്നു "
ങേ, ആ ടീച്ചറാ താഴെ എത്തിക്കാണും ഞാൻ പോയി കൂട്ടികൊണ്ട് വരാം...
*******
"രേവതി, രേവതി " , അവൾ പതുക്കെ കൺതുറന്ന് എന്നേ നോക്കി, ജീവിതം അവസാനിപ്പിക്കാൻ പറ്റാത്തതിന്റെ ദേഷ്യമോ, എന്നോടുള്ള മാപ്പ് പറച്ചിലോ അവളുടെ കണ്ണിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീരിന് എന്താണ് അർത്ഥമെന്ന് എനിക്കറിയാൻ വയ്യ.
അശ്വതി അവളുടെ അടുത്തിരുന്നു, എന്തിനാ രേവൂ നീയിത് ചെയ്തേ, നിന്നോട് ഞാൻ പറഞ്ഞതല്ലേ വെറുതെ ഓരോന്ന് വിചാരിച്ച് മനസ്സ് വിഷമിപ്പിക്കരുതെന്ന്.
ഒന്നും മിണ്ടാതെ അവൾ വീണ്ടും ബെഡിലേക്ക് മുഖമമർത്തി
ഇന്ന് നിനക്കൊരു സർപ്രൈസ് തരാനിരുന്നതാ ഞങ്ങൾ.നിന്നോടൊപ്പം ഞങ്ങളില്ലെടാ പിന്നെന്തിനാ ?
നിനക്കൊരു ആളിനെ കാണണോ ദേ നോക്കിയേ.
പഞ്ഞിതലയിണകളിൽ നിന്ന് പതുക്കെ മുഖമുയർത്തി അവൾ നോക്കി..
നിറഞ്ഞു തുളുമ്പിയ കണ്ണുനീരില്‍ അവ്യക്തമായി ആ രൂപം അവള്‍ കണ്ടു. കണ്ണ് തുടച്ചവൾ ഒന്നുകൂടി ആ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകള്‍ എന്തെന്നില്ലാത്ത വണ്ണം തിളങ്ങി.
ടീച്ചർ, അതേ അവൾ കാണാനാഗ്രഹിച്ചിരുന്ന അവളെപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്ന സുഗതകുമാരി ടീച്ചർ. ഇത്രയും വലിയ ഗിഫ്റ്റാണോ തനിക്കിവർ കാത്തു വെച്ചിരുന്നത് എന്ന ഭാവത്തിൽ അവൾ എന്നെയും അശ്വതിയെയും മാറി മാറി നോക്കി. പിന്നെയും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അവളുടെ കിടക്കയുടെ അരികിലിരുന്ന് ടീച്ചർ അവളുടെ മുടിയിഴകളിൽ തഴുകി. “എന്തിനാ കുട്ടീ.. ഈ വേണ്ടാതീനമെല്ലാം കാട്ടിക്കൂട്ടിയെ..”
" ലാസ്യമോടാടീടുന്ന മയൂഖമേ
നീയെന്തിനിന്ന് ആടാൻ മറന്ന് പോയി
തിങ്കളെ നീയുമെന്തേ പകുതി മുറിഞ്ഞുപോയ്
അകലെ നിൽക്കുമാ താരകത്തെ കണ്ടുവോ നീ
സ്വർണനിറമാർന്ന അവളെ നോക്കി
നീയൊന്ന് പുഞ്ചിരിക്കൂ
ആ നയനങ്ങളെ നോക്കി
ഇനിയുമിനിയും പുഞ്ചിരിക്കൂ....
താനെഴുതിയ മായാമയൂഖത്തിലെ വരികൾ ടീച്ചർ പാടിയത് കണ്ട് അവൾ അമ്പരന്നു...
നീയെന്തിനിന്ന് ആടാൻ മറന്ന് പോയി
തിങ്കളെ നീയുമെന്തേ പകുതി മുറിഞ്ഞുപോയ്
അകലെ നിൽക്കുമാ താരകത്തെ കണ്ടുവോ നീ
സ്വർണനിറമാർന്ന അവളെ നോക്കി
നീയൊന്ന് പുഞ്ചിരിക്കൂ
ആ നയനങ്ങളെ നോക്കി
ഇനിയുമിനിയും പുഞ്ചിരിക്കൂ....
താനെഴുതിയ മായാമയൂഖത്തിലെ വരികൾ ടീച്ചർ പാടിയത് കണ്ട് അവൾ അമ്പരന്നു...
"എന്താ മോളെയിത് ? ഇത്രയും മനോഹരമായ് കവിതകൾ രചിച്ച എന്റെ കുട്ടി എന്തിനാ ഈ കടുംകൈ ചെയ്തത്. പ്രശാന്തൻ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ശരിക്കും ഞെട്ടി കേട്ടോ. പക്ഷേ എനിക്ക് ഉറപ്പുണ്ടായിരുന്നു നിനക്കൊന്നും സംഭവിക്കില്ലായെന്ന്. അക്ഷരങ്ങളെ തനിച്ചാക്കി നിനക്കെങ്ങനെ പോകാൻ കഴിയില്ല എന്നെന്റെ മനസ് പറഞ്ഞു, രണ്ടു മാസങ്ങൾക്ക് മുൻപ് ഒരു ചടങ്ങിൽ വെച്ചാണ് ഞാൻ പ്രശാന്തിനെ പരിചയപ്പെടുന്നത് അവിടെ നിന്നാണ് രേവതി വിശ്വനാഥ് എന്ന കവിയത്രിയെ ഞാൻ അറിഞ്ഞു തുടങ്ങിയത്. അശ്വതിയാണ് മോൾടെ കവിതകളെല്ലാം എനിക്ക് തന്നത്. ആരും കാണാതെ പോകരുത് ഈ കഴിവുകൾ എന്നെനിക്ക് തോന്നി അതിന്റെ പ്രചോദനത്താലാണ് ഞാനിന്നിവിടെ ഇരിക്കുന്നത്.
ബാഗിൽ നിന്ന് ഒരു പുസ്തകമെടുത്ത് ടീച്ചർ അവൾക്ക് നേരെ നീട്ടി, ഇത് നോക്കൂ
മഴ പറഞ്ഞത് - രേവതി വിശ്വനാഥ്
അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, തന്റെ കവിതകൾ എവിടെയൊക്കെയോ എപ്പോഴൊക്കെയോ എഴുതി കൂട്ടിയ എന്റെ കവിതകൾ മനോഹരമായ പുസ്തകമായി തന്റെ മുന്നിൽ, തന്റെ കവിതയും അച്ചടി പുരണ്ടിരിക്കുന്നു. എന്നെയും അശ്വതിയെയും നോക്കി പുസ്തകം നെഞ്ചോടടക്കി പിടിച്ച് ഗാഢമായി അവൾ കരഞ്ഞു .
കരയരുത് മോളെ, നിന്റെ അക്ഷരങ്ങൾക്ക് ശക്തിയുണ്ട് അത് കൊണ്ടാണ് നിന്നെ ഞങ്ങൾക്ക് തിരിച്ച് കിട്ടിയത്. നിന്റെ രചനകളിൽ ഇനിയുമേറെ മായാമയൂഖങ്ങൾ ജനിക്കാനുണ്ട്. വായിച്ചപ്പോഴേ ഈ എഴുത്തുകാരിയെ നേരിൽ കാണണമെന്നുണ്ടായിരുന്നു, പ്രശാന്തനാണപ്പോൾ പുസ്തകമാക്കിയാലോ എന്ന ആശയം മുന്നിലേക്ക് വെച്ചത്, അതുമായി നിന്നെക്കാണാൻ വരണമെന്നത് പ്രാശാന്തന്റെ ആഗ്രഹമായിരുന്നു. അറിയപ്പെടാതെ പോകുന്ന ഒരുപാട് എഴുത്തുകാർ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ താൻ അവഗണിക്കപ്പെടുന്നു എന്ന് കരുതാതെ നമുക്ക് നമ്മുടെ അക്ഷരങ്ങളെ സ്നേഹിക്കുക. അതൊരു ഭാഗ്യമാണ് നമുക്ക് ദൈവം തന്നിട്ടുള്ള ഭാഗ്യം,മറ്റുള്ളവന്റെ മുന്നിൽ ഞാൻ ആളാണെന്ന് കാണിക്കാനല്ല എഴുതേണ്ടത് നിനക്ക് വേണ്ടി എഴുതുക നിന്റെ ഹൃദയത്തിന് വേണ്ടി എഴുതുക.
പിന്നെ ഒരു സന്തോഷ വാർത്തയും കൂടെയുണ്ട് പ്രശാന്തനോടും ഞാനത് പറഞ്ഞിട്ടില്ല, കലാസാഹിത്യ വേദിയുടെ പുത്തൻ എഴുത്തുകാരുടെ സൃഷ്ടികളിൽ രേവതിയുടെ
"മഴ പറഞ്ഞത് "ഞാൻ പരിചയപ്പെടുത്തി.. ഈ വർഷത്തെ മികച്ച പുതുമുഖ എഴുത്തുകാരിയായി നിന്നെ അവർ തിരഞ്ഞെടുത്തു. അടുത്ത ആഴ്ച നടക്കുന്ന ആദരിക്കൽ ചടങ്ങിൽ വെച്ച് ഈ എഴുത്തുകാരിയെയും കവിതകളെയും മലയാള സാഹിത്യത്തിന് ഞാൻ സമർപ്പിക്കാൻ പോവുകയാണ് നിന്റെ അനുവാദത്തോട് കൂടി..
അവൾ ടീച്ചറുടെ കൈകൾ മുറുകെപ്പിടിച്ച് നെറുകയില്‍ വെച്ചു. "ഹേയ് എന്തായിത് കുട്ടി കരയരുത് തീക്ഷ്ണമായ നിന്റെ വാക്കുകൾ ഇനി അങ്ങോളമിങ്ങോളം തിരയടിക്കാൻ പോവുകയാണ്. നിന്റെ ഇടവഴികളിൽ ഇനി പാദസ്വരങ്ങൾ കിലുങ്ങട്ടെ, ഇപ്പോൾ നീ നല്ലപോലെ ഒന്നുറങ്ങൂ ക്ഷീണമുണ്ട് പാവം..
"മഴ പറഞ്ഞത് "ഞാൻ പരിചയപ്പെടുത്തി.. ഈ വർഷത്തെ മികച്ച പുതുമുഖ എഴുത്തുകാരിയായി നിന്നെ അവർ തിരഞ്ഞെടുത്തു. അടുത്ത ആഴ്ച നടക്കുന്ന ആദരിക്കൽ ചടങ്ങിൽ വെച്ച് ഈ എഴുത്തുകാരിയെയും കവിതകളെയും മലയാള സാഹിത്യത്തിന് ഞാൻ സമർപ്പിക്കാൻ പോവുകയാണ് നിന്റെ അനുവാദത്തോട് കൂടി..
അവൾ ടീച്ചറുടെ കൈകൾ മുറുകെപ്പിടിച്ച് നെറുകയില്‍ വെച്ചു. "ഹേയ് എന്തായിത് കുട്ടി കരയരുത് തീക്ഷ്ണമായ നിന്റെ വാക്കുകൾ ഇനി അങ്ങോളമിങ്ങോളം തിരയടിക്കാൻ പോവുകയാണ്. നിന്റെ ഇടവഴികളിൽ ഇനി പാദസ്വരങ്ങൾ കിലുങ്ങട്ടെ, ഇപ്പോൾ നീ നല്ലപോലെ ഒന്നുറങ്ങൂ ക്ഷീണമുണ്ട് പാവം..
പ്രശാന്താ കൈ പിടിച്ചേ ഒന്ന് എഴുന്നേൽക്കട്ടെ, ഞാനിറങ്ങട്ടെ നേമത്ത് എത്താമെന്ന് ഏറ്റതാണ് ഇപ്പോൾ തന്നെ വൈകി. തിരിഞ്ഞു നടക്കുന്നതിന് മുൻപ് ഒഴുകിയിറങ്ങിയ അവളുടെ കവിളുകൾ തുടച്ച്, നെറ്റിയിൽ ടീച്ചർ ഉമ്മ വെച്ചു. എന്റെ തറവാടിലേക്ക് മോൾക്ക് എപ്പോൾ വേണമെങ്കിലും വരാം അവിടെ നിക്കാം, എന്റെ കണ്ണടയുന്നത് വരെ അമ്മയെ പോലെ ഞാൻ എന്നും കൂടെയുണ്ടാവും, പ്രശാന്താ നിങ്ങൾ ഇവിടെയുണ്ടാകില്ലേ ? ഇവൾക്കിങ്ങനെ വന്നുവെന്ന് നമ്മൾ മാത്രം അറിഞ്ഞാമതി എഴുത്തുകളിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കുന്ന കവിചാപല്യങ്ങൾ ആരുമറിയരുത്. അവൾ ഉറങ്ങി എഴുനേൽക്കട്ടെ നാളെയുടെ ശബ്ദമാണവൾ. ഞാനെന്നാ നടക്കട്ടെ അടുത്ത ആഴ്ചത്തെ ചടങ്ങ് നമുക്ക് ആവശ്യമെങ്കിൽ പിന്നെത്തേക്ക് മാറ്റിവെക്കാം അവളുടെ മനസിന്റെ മുറിവും ഒന്നുണങ്ങുമല്ലോ....
മ്മ് നമുക്ക് ആലോചിക്കാം ടീച്ചർ കാറു വരെ ഞാനും വരാം, ടീച്ചറുടെ തണുത്ത കൈകൾ പിടിച്ച് ഞാൻ താഴേക്ക് നടന്നു. നെഞ്ചോട് ചേർത്ത് പിടിച്ച പുസ്തകവുമായി രേവുവപ്പോൾ മനസ്സിൽ പുതിയകവിത രചിക്കുകയായിരുന്നു.
നഷ്ടമായൊരെൻ അമ്മനേത്രമേ
നീ നഷ്ടമെന്നാരു പറഞ്ഞൂ
നിന്റെ ചിരിയും കൊഞ്ചലും
ചൂട് പടർന്നോരാ നിശ്വാസവും
എന്റെ കണ്ണുനീരുറവ വറ്റിച്ചിരിക്കുന്നു
എന്റെയധരങ്ങളിപ്പോൾ തേനൊഴുകിപ്പരക്കുന്നു
അന്നനാളങ്ങളിൽ നിന്ന് ഹൃദയത്തിനടിത്തട്ടിലേക്കായ്
മുലപ്പാലൊഴുകിപരക്കുന്നത് ഞാനറിയുന്നു
ഉറവ വറ്റാത്ത പുഴകൾ പോലവ
ശാന്തമായ് ഒഴുകുന്നു
ഇനിയുമിനിയും ആഴങ്ങളിലേക്കവ
ശാന്തമായ് ഒഴുകുന്നു
ശാന്തമായ് ഒഴുകുന്നു .......
നീ നഷ്ടമെന്നാരു പറഞ്ഞൂ
നിന്റെ ചിരിയും കൊഞ്ചലും
ചൂട് പടർന്നോരാ നിശ്വാസവും
എന്റെ കണ്ണുനീരുറവ വറ്റിച്ചിരിക്കുന്നു
എന്റെയധരങ്ങളിപ്പോൾ തേനൊഴുകിപ്പരക്കുന്നു
അന്നനാളങ്ങളിൽ നിന്ന് ഹൃദയത്തിനടിത്തട്ടിലേക്കായ്
മുലപ്പാലൊഴുകിപരക്കുന്നത് ഞാനറിയുന്നു
ഉറവ വറ്റാത്ത പുഴകൾ പോലവ
ശാന്തമായ് ഒഴുകുന്നു
ഇനിയുമിനിയും ആഴങ്ങളിലേക്കവ
ശാന്തമായ് ഒഴുകുന്നു
ശാന്തമായ് ഒഴുകുന്നു .......
* ശുഭം *
By:- Vimal Vava
(ഈ കഥ എഴുതാൻ എനിക്ക് പ്രചോദനവും നിർദ്ദേശങ്ങളും നൽകിയ Faizal Surabhi ഇക്കയ്ക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക