Slider

സ്പോർട്സ് ഡേ.

0

ഇന്ന് പക്രുസിന്റെ കഞ്ഞി കുടി വേഗം കഴിഞ്ഞിരിക്കുന്നു.അമ്മയ്ക്കും ഗീതമേമയ്ക്കും അത്ഭുതം. സാധാരണ സ്കൂൾ ഉള്ള ദിവസങ്ങളിൽ മൂപ്പർ ഇങ്ങനെ അല്ല, പരമാവധി നേരം കഞ്ഞിടെ മുന്നിൽ ഇരിക്കും,വെറുതെ ഇരിക്കയല്ലാട്ടോ,പിന്നേം പിന്നേം കഞ്ഞി വിളമ്പിച്ചു കുടിക്യന്നെ....ഇത്തിരി അധികം കഞ്ഞി കുടിക്കണം ന്നല്ലേ ഉള്ളു സ്കൂളിന്റെ നേരം അത്രേം വൈകി കിട്ടൂ ലോ.,അത് തന്നെയാണ് മൂപ്പരുടെ ഉദ്ദേശം. എന്നാൽ വല്യമ്മേം അമ്മേം ഒക്കെ ഞട്ടിച്ചു കൊണ്ട് പക്രു സ് ഇന്ന് നേരത്തെ കഞ്ഞി കുടിച്ചു കഴിഞ്ഞിരിക്കുന്നു.എന്തകാര്യം ? അവൻ അത് വെളിപ്പെടുത്തി .."സബീം ഞാനും ഇന്ന് നാലുകണ്ടം സ്കൂളിൽ കുട്ടേട്ടന്റെ സ്പോർട്സ്‌ മീറ്റ് കാണാൻ പോവ്വാണ്". ആ അങ്ങനെ വരട്ടെ,ഇപ്പോളല്ലേ കാര്യം പിടികിട്ടീത്.ശരിയാണ് ദേവു ഇന്നലെ പറയണ് കേ ട്ടൂ ,നാലുകണ്ടം സ്കൂളിൽ സ്പോർട്സ് ആണ് ..ദേവൂന്റെ കുട്ടി റെഡ് ഹൗസ് ആണ്, മാർച്ച്പാസ്റ്റ് നു ഇടാൻ ചോപ്പ് ഷർട്ട് വേണം ന്നൊക്കെ .പിന്നെ ഗീതമേമ പക്രുന്റെ ഒരു റെഡ് ഷർട്ട് തപ്പി എടുത്തു കൊടുക്കേം ചെയ്തു. വിദ്യപാപ്പു പിന്നെ റെഡ് ന്റെ ആളാണല്ലോ അതോണ്ട് പക്രൂന് കൂടുതലും റെഡ് ഷർട്ട് ആയിരുന്നു . ദേവു നു കൂടുതൽ ബുദ്ധിമുട്ടേണ്ടിവന്നില്ല.
അല്ല കുട്ടാ നീ ഏതാ ഹൌ സ് ?നിനക്ക് മാർച്ച്പാസ്റ്റ് ഒന്നും ഇല്ലേ ?'അമ്മ ചോദിച്ചു..അവൻ യെല്ലോ ഹൗസാ, ഷർട്ട് ഒക്കെ അവന്റെ അടുത്ത് തന്നെ ഉണ്ട്.ഞാൻ പറഞ്ഞു.അല്ലേലും കുട്ടൻറെ സ്പോർട്സ് ഒക്കെ അങ്ങനെയാണ് മൂപ്പർക്ക് ഇതിലൊന്നും ഒരു താല്പര്യോം ഇല്ല,ടീച്ചർ പറഞ്ഞു ഞാൻ yellow ഹൌ സ് ആണെന്ന് അത്രതന്നെ.ഇനിയിപ്പോ ടീച്ചർ 100 മീറ്റർ ഓടാൻ പറഞ്ഞന്നുവോ ആവോ എന്തായാലും ഞാനും പക്രു കൂടി കാണാൻ പോണുണ്ടല്ലോ അപ്പൊ അറിയാം ടീച്ചർ എന്തിനോക്കയാ ചേർത്തണ്ണന്നു.
സ്പോർട്സ് ഡേ അല്ലെ ഗ്രൗണ്ട് റെ ചുറ്റും നിറയെ കച്ചോടക്കരൊക്കെ ഉണ്ടാകും..ഞാൻ ഉ ഹിച്ചു. "അമ്മെ കുറച്ചു കാശ് തരൊ.. ചിലപ്പോളെ ചിലവാക്കു, വെറുതെ കയ്യിൽ കരുതാ നാണു" ഉം.....അമ്മ അധികം ഉപദേശിക്കാനൊന്നും നിൽക്കാതെ ചില്ലറ പെട്ടിന്നു 10 രൂപ എടുത്തു തന്നു."അമ്മെ ആ രണ്ടു 5 രൂപ തുട്ടും കൂടി താരൊ ഒരു ഭംഗിക്കു".അങ്ങനെ 20 രൂപയുമായി മൂവർ സംഘം നാലുകണ്ടം സ്കൂളിലെ സ്‌പോര്ടസ് മീറ്റിനു പുറപ്പെട്ടു.
സ്കൂളിൽ ഞങ്ങൾ എത്തുമ്പോഴേക്കും ഗ്രീൻ ഹൌസ്,ബ്ലൂ ഹൌസ്,റെഡ് ഹൌസ് ,യെല്ലോ ഹൌസ് കാരുടെ നിറങ്ങൾ കൊണ്ടു ഗ്രൗണ്ട് നിറഞ്ഞിരുന്നു. കച്ചവടക്കാർ വന്നു തുടങ്ങുന്നെ ഉള്ളു.എന്റേം പക്രുന്റേം നോട്ടം അവരിലേക്ക്‌ തന്നെ ആയിരുന്നു.ഒറ്റയ്ക്ക് പണം ചിലവഴിക്കാൻ കിട്ടുന്ന ആദ്യ അവസരം ആണ്.L P school തൊട്ടടുത്തുള്ള വീരാൻകുട്ടിടെ കടപോലുംഞങ്ങൾക്കു ജാനകിടേം,കുട്ട്യേമേ ടേം,ഹൈദ്രുന്റേം ഒക്കെ മക്കൾ പറഞ്ഞുള്ള അറിവെ ഉള്ളു. അതിന്റെ ഉള്ളിൽ ഒന്ന് മേയാനും ആ ചോപ്പ് കളറിലുളള്ള അച്ചാർ വാങ്ങി ചോറിൽ കൂട്ടി കഴിക്കാനും ഒക്കെ തോന്നിട്ടുണ്ടെങ്കിലുംഅതൊക്കെ മോശത്രെ.😳.. ന്ന പിന്നെ ഇന്ന് അതിന്റെ ഒക്കെ കേടുതീർത്തു പോരാം...മനസ്സിൽ ഒരു ലഡു പൊട്ടി.
"മാർച്ചപാസ്റ് നു ഉള്ള കുട്ടികളൊക്കെ ഹൌസ് വൈസ് അതാത് ക്ലാസ് റൂമിൽ പോയി ഇരിക്കണം".മൈക്ക് അനൗ ണ്സ്മെന്റ് വന്നു. "കുട്ടാ നീ വേഗം പോയ്ക്കോ... 5 .C ആണ് yellow ഹൌസ് റെ റൂം." അവൻ ആർക്കോ വേണ്ടി ഓക്കാനിക്കുന്നപോലെ 5.C ലേക്ക് മെല്ലെ നടന്നു.
ജയപ്രകാശ് ൻ മാഷും ഗോപി മാഷും വരുന്നുണ്ട്, "ആ സബിതെ എന്തൊക്കെയുണ്ട് നവോദയ വിശേഷങ്ങൾ" ഞാൻചിരിച്ചു ...അതെ കഴിഞ്ഞ വർഷമാണ് നവോദയായിൽ പോയതു അല്ലേൽ ഞാനും7ആം ക്ലാസ്സുകാരിയായി ഇവിടെ ഏതെങ്കിലും ക്ലാസ് മുറിയിൽ മാർച്ച്പാസ്റ്റ്നു റെഡി ആവേണ്ടതാണ്. "സബിത് ൻറെ കൂടെ വന്നതാണല്ലേ?ഇതാരാ കൂടെ "? മാഷ് ചോദിച്ചു. "ഇത് വിദ്യമാഷ്ടെ മോനാണ്,ചുണ്ടോട്ടുകുന്നിലാ പടിക്കണത്..."ഓക്കേ..👍 .അവർ പോയി.
കച്ചോടക്കാരെല്ലാം ഗ്രൗണ്ട് നു ചുറ്റും നിരന്നു കഴിഞ്ഞു.എനിക്കും പക്രുനും ക്ഷമ നശിച്ചു. 20 രൂപ യുണ്ട്,നമുക്ക് കുട്ടനുള്ളത് ബാക്കി വച്ചിട്ട് എന്തേലും ഒക്കെ വാങ്ങി തിന്നാലോ ?പക്രുനും ആവേശം കേറി.സ്പോർട്സ് കാണാൻ വന്നവരേറെയും കച്ചോടക്കാരന്റെ മുന്നിലായിരുന്നു.കൂട്ടത്തിൽ ഞങ്ങ്ളും ഒരു പാക്കറ്റ് കടലേം രണ്ടു കഷ്ണം കരിമ്പും വാങ്ങി,പിന്നെ രണ്ടു കോൽ ഐസും.അതും തിന്നു കൊണ്ട് സ്കൂളിന്റെ പിറകിലൂടെ നടന്നു.അവിടെയാണ് ലോങ്ങ് ജമ്പ് പിറ്റ്..അപ്പൊ ഐറ്റം കാണലും തീറ്റെം നടത്താം.കരിമ്പ് കടിച്ചു തുപ്പുന്നതിനിടക്കു തിരിഞ്ഞു നോക്കുമ്പോൾ ജനലിന്റെ ഇടയിലൂടെ ഞാൻ കണ്ടു.. yellow shirt ൽ രണ്ടു കണ്ണുകൾ ഞങ്ങളെ നോക്കുന്നു.... കുട്ടൻ.! ഞങ്ങൾ ജനലിനടുത്തു ചെന്നു. "എനിക്കും വേണം കരിമ്പ്‌, ഐസ്...അവൻ ജനലിലൂടെ കൈ നീട്ടി. "ഏയ് ...പറ്റില്ല്യ.. പറ്റില്ല്യ.. ടീച്ചർ ചീത്ത പറയും...നിന്റെ ഐറ്റംസ് ഒക്കെ കഴിയട്ടെ എന്നിട്ടു വാങ്ങിത്തരാം"... . ഞാൻ കർക്കശ കാരിയായ ചേച്ചിയായി..."ഊം പോയി ആ ബെഞ്ചിൽ ഇരുന്നോ,കഴിയുമ്പോൾ ഞങ്ങൾ പുറത്തുണ്ടാകും, കാണാം.ജന്നലിനടുത്തു വന്നു നിൽക്കേണ്ട."...ഞങ്ങൾ പിന്നെ അവിടെ നിന്നില്ല.
ഗ്രൗണ്ടിൽ ഐറ്റംസ് പലതും കഴിഞ്ഞു, കൂട്ടത്തിൽ കുട്ടന്റെ യും,അവൻ ഓടിയോ ചാടിയോ എന്നൊന്നും ഞങ്ങൾ അറിഞ്ഞതെ ഇല്ല,.. കച്ചോടക്കാരന്റെ കയ്യിലെ ഐറ്റംസ് തീർക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ.
സ്പോർട്സ്‌ഡേ ഏതാണ്ട് തീരനായി.... ..ദാ കുട്ടൻ... ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നു....."എന്റെ കഴിഞ്ഞു, ഇനി എനിക്ക് കരിമ്പും,കടലേം ഐ സുംഒക്കെ വാങ്ങി താ"..
ഞാൻ പക്രുവിന്റെ മുഖത്തേക്കൊന്നു നോക്കി.. ഒരുനിമിഷം ഞങ്ങൾ സ്തംഭിച്ചു നിന്ന് പോയി!!...കാശു മുഴുവൻ തീർന്നിരിക്കുന്നു......!!.
"കുട്ടാ നമുക്ക് വേഗം വീട്ടിൽ പോകാം.ഇനി നാളെ വീരാന്കുട്ടിടെ കടെന്നു വാങ്ങിക്കാം...."അവിടെ കരിമ്പൊന്നും ഇല്ല...കുട്ടൻ വിതുമ്പി... ശെരി യാ...കരിമ്പൊക്കെ ഫെസ്റ്റിവൽ ഐറ്റം ആണ് സാദാ കടേല് കിട്ടില്ല...
ഒടുവിൽ എന്തൊക്കെയോ പറഞ്ഞു അവനെ സമാധാനിപ്പിച്ചു ഞങ്ങൾ തിരിച്ചു നടന്നു.ആരും ഒന്നും സംസാരിച്ചില്ല. കുട്ടന്റെ മുഖം കടന്നൽ കുത്തിയ പോലെവീർത്തിരുന്നു.പിന്നെ അവന്റെ മുഖത്തേക്ക് ഞാൻ നോക്കിയില്ല . പക്രു പക്ഷെ ഹാപ്പി ആയിരുന്നു. അവൻ അടുത്ത വർഷത്തെ സ്പോർട്സ് ഡേ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു.
അപ്പോഴേക്കും കുറച്ചു മുന്നേ തിന്ന പേരക്കയുടെ കുരു പല്ലിനിടയിൽ വല്ലാതെ കുത്തിതറച്ചു വേദനിക്കാൻ തുടങ്ങിയിരുന്നു.... മനസ്സിലും....

By: sabitha prasad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo