എനിക്ക് ഒരു ചങ്ങാതി ഉണ്ടായിരുന്നു, ഉറ്റ ചങ്ങാതി.
അതിർത്തിയിൽ ഞങ്ങളുടെ ക്യാമ്പ് എതിർ സൈന്യം വളഞ്ഞു. വെടിയുണ്ടകൾ ചീറി പാഞ്ഞു വരുന്നു. ഞങ്ങളും പൊരിഞ്ഞ യുദ്ധം തുടങ്ങി. ഇടയിൽ ഓഫീസർ നിർദ്ദേശങ്ങൾ തരുന്നുണ്ട്. ഇടയ്ക്ക് എപ്പോഴോ പുറകിലോട്ട് നോക്കുമ്പോളേക്കും എന്റെ ചങ്ങാതി ചോര വാർന്നു കിടങ്ങിൽ കിടക്കുന്നു.
ഒരു വശത്തു ഉറ്റ ചങ്ങാതി മറുവശത്തു എതിർ സൈന്യം. ഞാൻ അവനെ നോക്കി. അവൻ എന്നെ നോക്കുന്നുണ്ടായിരുന്നു. കണ്ണുകൾ പതിയെ അടയുന്നുണ്ട് . രക്തം മണ്ണോടെ ചേരുന്നുണ്ട്.
ഞാൻ അവനെ വാരിയെടുത്തു നെഞ്ചോട് ചേർക്കാൻ കൊതിച്ചു കാലുകൾ പിന്നോട്ടെ വലിഞ്ഞു.

" നോക്ക്, താങ്കൾ ഒരാൾക്ക് വേണ്ടി മറ്റുള്ളവരെ കൂടി ബലി കൊടുക്കുവാണോ...? യുദ്ധത്തിൽ ഇതൊക്കെ സ്വാഭാവികം." കേണൽ രഘുറാം എന്നെ വിലക്കി. അപ്പോഴും അവൻ എന്നെ പാതിയടഞ്ഞ കണ്ണിലൂടെ നോക്കുന്നുണ്ടായിരുന്നു.
കയ്യിലെ ആയുധങ്ങൾ ഒന്നൊന്നായി ഊർന്നു പോയി. ഉദ്ദ്യോഗസ്ഥന്റെ വാക്ക് ചെവിക്കൊള്ളാൻ നിൽക്കാതെ
തുളച്ചു കയറുന്ന വെടിയുണ്ടകൾക്കിടയിലൂടെ ഞാൻ ഓടി കൂട്ടുകാരനെ നെഞ്ചോട് ചേർത്ത് നിർത്തുമ്പോൾ അവൻ അവസാനമായി പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഹൃദയം തകർക്കുന്നതാണ്.
" വൈകിയാണെങ്കിലും എനിക്കറിയാം നീ വരുമെന്ന്...."
അതെ നല്ല സൗഹൃദത്തിന്റെ ഉടമകളാകാം. ആ സാമിപ്യങ്ങളെ നെഞ്ചോട് ചേർത്ത് നിർത്താം. വൈകിയാണെങ്കിലും.
ഇന്ന് ഞാൻ നിൽക്കുന്നത് ആ ചങ്ങാതിയുടെ ധീര ബലികുടീരത്തിനു മുൻപിലാണ്. എനിക്കറിയാം നമ്മൾ തമ്മിലുള്ള അകലം വിദൂരമല്ല എന്ന്. ഞാനിന്നും എന്നിലെ ഓർമ്മകളിലൂടെയാണ് ജീവിക്കുന്നത്.
വെടിയേറ്റു വീണപ്പൊഴും എന്റെ സാമീപ്യമായിരിക്കണം നീ ആശിച്ചിട്ടുണ്ടാവുക. ഇന്നും എനിക്ക് തരാൻ ഒന്നുമില്ല; ഒരു കുല ചുവന്നപ്പൂക്കളല്ലാതെ.

ഉണ്ണി കാഞ്ഞങ്ങാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക