1
ജോൺ വർഗ്ഗീസ് ആണ് ആദ്യം കണ്ടത്. സനീഷ് ഭാർഗ്ഗവൻ, സലിം കോയ, ശിവകുമാർ സദാശിവൻ എന്നിവർ പിന്നാലെ കണ്ടു. ഉച്ച കഴിഞ്ഞുള്ള ആദ്യ പീരീഡ് ആണ്. കരുണാകരൻ സാറിന്റെ ക്ലാസ്സ്. ഇൻഷുറൻസ് ഏജൻറ്റ് കൂടിയാണ് സാറ്! അതിന്റേതായ ഒരുപാട് എഴുത്തു കുത്തുകൾ ഉണ്ട്! അത് തീർന്ന ശേഷമേ ക്ലാസ് എടുക്കുകയുള്ളു. അത് കൊണ്ട് അത് തീരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോഴാണ് ജോൺ വർഗ്ഗീസ് അത് കാണുന്നത്! കഞ്ഞിപ്പുരയുടെ വടക്ക് മാറി, ഗ്രൗണ്ടിലോട്ടിറങ്ങുന്ന വഴിയുടെ ഒത്ത നടുക്ക്, മണ്ണിൽ പുതഞ്ഞൊരു അഞ്ഞൂറ് രൂപാ നോട്ട്!! കണ്ണിൽ ഇരുട്ട് കേറിയ പോലെ. ജോൺ വർഗ്ഗീസ് കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി. അതെ! അത് തന്നെ! ഒരൽപ്പം നനഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. അല്ലെങ്കിൽ കാറ്റടിച്ച് ഇതിനോടകം പറന്നു മാറേണ്ടതാണ്. കർത്താവേ...വേറെ ആരും ഇത് കാണുന്നുണ്ടാകല്ലേ..!! അഴി ഇല്ലാത്ത തടി കട്ടള ജനാലയാണ്. ഒറ്റ ചാട്ടത്തിന് പുറത്തിറങ്ങി അതെടുക്കാം. പക്ഷെ ചാടിയില്ല. കരുണാകരൻ സാറ് ഒരു ദാക്ഷിണ്യം ഇല്ലാത്ത ദുഷ്ടൻ ആണ്. അടിച്ചു തുട പൊളിക്കും. ഇനിയിപ്പോ അങ്ങേര് കാണാതെ ഇറങ്ങി എടുത്ത് തിരിച്ചു കേറാം എന്ന് വച്ചാൽ ജോൺ വർഗ്ഗീസ് ചാടിയാൽ എല്ലാരും കാണും. അത്ര വലിയ ശരീരം ആണ്. ബല്ലടിയ്ക്കുന്നതു വരെ കാത്തിരിക്കുകയെ നിവൃത്തി ഉള്ളു.

2
വേറെ ആരെങ്കിലും ആരുന്നെങ്കിൽ സനീഷ് ഭാർഗ്ഗവൻ കൈ മുട്ട് കൊണ്ട് നല്ല ഇടി കൊടുത്തേനെ. പക്ഷെ ജോൺ വർഗ്ഗീസ് കാലൻ ആണ്. അവനെ ഇടിക്കാൻ ചെന്നാൽ വിവരം അറിയും. തടി മാത്രമല്ല ഒടുക്കത്തെ ആരോഗ്യോം ഉണ്ട്! പത്തു ബിയിലെ സാം കുട്ടിയെ പൂച്ച കുട്ടിയെ പോലെ പൊക്കി എറിഞ്ഞവനാണ് . പി ടി. സാറിനെ പുഷ്പം പോലെ പഞ്ച് പിടിച്ചു തോൽപ്പിച്ചവനാണ്. എന്ന് കരുതി ഇങ്ങനെ ഉണ്ടോ ഒരു ശല്യം. തിരിയുന്നു, പിരിയുന്നു ഇടയ്ക്കിടയ്ക്ക് ജനലിലൂടെ പുറത്തേക്ക് തല ഇട്ട് നോക്കുന്നു. അടുത്തിരിക്കുന്നവനെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. പക്ഷെ എന്തിന്? സാധാരണ ക്ലാസ്സിൽ സാർ ഉണ്ടേൽ പ്രതിമ കണക്കെ പമ്മി ഇരിക്കുന്നോനാണ്. ഇവനിത് എന്തോന്നാണീ തല ഇട്ടു നോക്കുന്നത്? അവിടേതാണ്ട് കിടക്കുന്നോ?സനീഷ് ഭാർഗ്ഗവൻ ജോൺ വർഗ്ഗീസിന്റെ പിന്നിലൂടെ ബദ്ധപ്പെട്ട് തല എത്തിച്ച് പരതി നോക്കി.

3
എന്ത്???
ഒന്നൂല്ല....!!!!
എന്ത്?????
ഒന്നൂല്ല....!!!! ഞാങ്കണ്ട്!!
എന്ത് കണ്ട്??
ഞാങ്കണ്ട്!!
ആദ്യങ്കണ്ടേ ഞാനാ...! ഞാൻ എടുക്കും. ജോൺ വർഗ്ഗീസ് സനീഷ് ഭാർഗ്ഗവന്റെ കൈ പിടിച്ചമർത്തി.
കാണാം..!
കാണാം...!

അല്പനേരത്തെ മൗനത്തിന് ശേഷം സനീഷ് ഭാർഗ്ഗവൻ ജോൺ വർഗ്ഗീസിനെ നോക്കി.
എന്ത്??
പപ്പാതി!
ആദ്യങ്കണ്ടേ ഞാനാ...! മുഴുവൻ ഞാൻ എടുക്കും.
നിനക്ക് മുന്നൂറ് ! എനിക്കിരുന്നൂറ്!
പള്ളീ പറഞ്ഞാ മതി!

ഞാൻ എല്ലാരോടും പറേം. നിന്നെക്കാൾ മുമ്പേ വേറെ ആബ്ബിള്ളേര് ചാടി എടുക്കും.
ബല്ലടിക്കുമ്പോ ജന്നലിനടുത്ത് ആര് വന്നാലും ഞാൻ ഇടിക്കും!

ഞാൻ സാറിനോട് വിളിച്ചു പറേം!
എങ്കി ഇന്ന് നീ കരഞ്ഞോണ്ട് വീട്ടീ പോം!
എങ്കി ഇന്ന് നീ കരഞ്ഞോണ്ട് വീട്ടീ പോം!
4
എല്ലാ പ്രതീക്ഷയും അവസാനിച്ചു. ബല്ലടിക്കാൻ ഇനി നിമിഷങ്ങളെ ഉള്ളു. അതിനുള്ളിൽ ഒരു വഴി കണ്ടെത്തണം. സനീഷ് ഭാർഗ്ഗവൻ രഹസ്യം വേണ്ടപ്പെട്ടവരും തൊട്ടടുത്തിരിക്കുന്നവരും ആയ സലിം കോയ, ശിവകുമാർ സദാശിവൻ എന്നിവരോട് കൂടി പങ്കു വെയ്ക്കാൻ തീരുമാനിച്ചു. ഒരു ടീം രൂപപ്പെടുത്തേണ്ടതുണ്ട്. ഒന്നോ രണ്ടോ പേർക്ക് മാത്രമായി ജോൺ വർഗ്ഗീസിനെ തടയാൻ പറ്റില്ല! സാറ് കാണാതെ ഞൊടിയിടയിൽ സലിം കോയയെ വലതു വശത്തേക്ക് നീക്കി അവൻ ശിവകുമാർ സദാശിവന്റെ അടുത്തെത്തി. തോളിലൂടെ കൈകളിട്ട് രണ്ടാളേം ഡസ്‌കോളം താഴ്ത്തിപ്പിടിച്ച് കാര്യം ധരിപ്പിച്ചു. വളരെ തന്ത്രപരമായി മറ്റാരും ശ്രദ്ധിക്കാത്ത തരത്തിൽ തല എത്തിച്ച് സലിം കോയയും ശിവകുമാർ സദാശിവനും അത് കണ്ട് ബോധ്യപ്പെടുകയും ചെയ്തു.
"ഇനി ഉള്ള ഓരോ മിനിറ്റും വളരെ വിലപ്പെട്ടതാണ്! സനീഷ് ഭാർഗ്ഗവൻ പറഞ്ഞു.
എന്താ നിന്റെ പ്ലാൻ?
സനീഷ് ഭാർഗ്ഗവൻ ബുക്ക് തുറന്നു.പേന കൊണ്ട് അതിൽ ഒരു വലിയ ചതുരം വരച്ചു. വലതു വശത്ത് ഒരു ചെറിയ ചതുരം വേറെയും. ഒന്ന് ക്ലാസ് മുറി. മറ്റേത് ജനാല. ജനാലയ്ക്കപ്പുറത്ത് ഒരു കുത്ത്. അവിടെയാണ് നോട്ട് കിടക്കുന്നത്. ജനാല ചതുരത്തിനോട് ചേർന്ന് അത്ര തന്നെ വലിപ്പം ഉള്ള ഒരു വൃത്തം കൂടി വരച്ചു.
" ഇത് ജോൺ വർഗീസ്സ്" സലിം കോയ പറഞ്ഞു.
"അതെ! ഇത് ജോൺ വർഗീസ്സ്" സനീഷ് ഭാർഗ്ഗവന് തന്നോട് തന്നെ അസൂയ തോന്നി. എത്ര കൃത്യമായി വരച്ചിരിക്കുന്നു. ഈ ലോകത്ത് വരയ്ക്കാൻ ഏറ്റോം എളുപ്പം ജോൺ വർഗ്ഗീസ് തന്നെ!
"ബല്ലടിച്ചു സാർ ക്ലാസ്സ് വിട്ടാലുടൻ തടിയൻ ജനാല ചാടും. അതിനു മുൻപേ ഞാനും സലിം കോയയും കൂടി അവനെ പിന്നീന്ന് വട്ടം ചുറ്റി പിടിക്കും. ആ സമയം കൊണ്ട് നീ മുന്നിലത്തെ വാതിലിലൂടെ ഓടിപ്പോയ് അതെടുക്കണം."
"അപ്പൊ നിങ്ങളെ രണ്ടാളേം തടിയൻ ശരിയാക്കില്ലേ?" ശിവകുമാർ സദാശിവൻ ചോദിച്ചു.
"ശരീരം നോവാതെ കാശൊണ്ടാക്കാൻ പറ്റത്തില്ല! രണ്ട് തല്ലൊക്കെ കിട്ടീന്ന് വരും. സഹിച്ചോളാം!"
"പക്ഷെ ഒരു പ്രശ്നം ഉണ്ട്! നിങ്ങള് രണ്ടാള് പിടിച്ചാലൊന്നും ജോൺ വർഗ്ഗീസ് നിൽക്കാൻ പോണില്ല! അവന് ആനേടെ ബലവാ...! എന്നും ഉച്ചയ്ക്ക് നമ്മള് കഞ്ഞി കുടിക്കുമ്പോ അവൻ പൊറോട്ടേം ചിക്കനും ആണ് കഴിക്കുന്നത്. അവന്റപ്പന് ഹോട്ടലുണ്ട്!"
"അപ്പൊ പിന്നെ എന്ത് ചെയ്യും??
"ഞാങ്കൂടെ പിറകീന്നു പിടിക്കാം...നമുക്ക് അപ്പുറത്തെ ബഞ്ചിൽ ഇരിക്കുന്ന പല്ലൻ വിനോദിനെക്കൂടെ കൂട്ടാം. അവൻ നല്ല ഓട്ടക്കാരൻ ആണ്. നമ്മള് പിടിക്കുമ്പോ അവൻ ഓടി പോയ് കാശ് എടുത്തോളും.
നിമിഷങ്ങൾക്കകം കെ പി വിനോദ് കുമാർ എന്ന പല്ലൻ വിനോദ് ആ ബെഞ്ചിലേക്ക് മാറ്റപ്പെട്ടു. സനീഷ് ഭാർഗ്ഗവൻ ഒരിക്കൽ കൂടി പദ്ധതി വിശദീകരിച്ചു. " നോക്ക് പല്ലാ....കാശ് എടുത്തു കഴിഞ്ഞാലുടൻ ക്ലാസ്സിൽ കേറാൻ പാടില്ല. തടിയൻ പിടിക്കും. അടുത്ത പീരീഡിലെ സാർ വരുന്ന വരെ പല്ലൻ പുറത്തു വെയിറ്റ് ചെയ്യണം. സാറ് ക്ലാസ്സിൽ കേറുമ്പോ അങ്ങേരുടെ കൂടെ കേറണം. ചോദിച്ചാ പെടുക്കാൻ പോയതാന്നു പറയണം. ലാസ്‌റ് പീരീഡ് ഡ്രിൽ ആണ്. അതോണ്ട് ആ ബെല്ലടിച്ചാ ഉടൻ ഗ്രൗണ്ടിലോട്ട് ഓടി രക്ഷപ്പെടാം. തടിയന് നിന്നെ ഓടി പിടിക്കാൻ പറ്റില്ല! വീതം വെയ്പോക്കെ സ്‌കൂൾ വിട്ടിട്ട്!" അല്പനേരത്തേക്ക് എല്ലാവരും ചിന്തയിലായി. പഴുതുകൾ ഇല്ലാത്ത പ്ലാൻ ആണ്...പേടിക്കാൻ ഒന്നുമില്ല! "എല്ലാരും റെഡി അല്ലെ? ആർക്കേലും എന്തേലും പറയാൻ ഉണ്ടേൽ ഇപ്പൊ പറേണം. ഏത് നിമിഷോം ബല്ലടിക്കാം..!" സനീഷ് ഭാർഗ്ഗവൻ പറഞ്ഞു. ആരും ഒന്നും മിണ്ടുന്നില്ല! എല്ലാർക്കും സമ്മതം. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ കെ പി വിനോദ് കുമാർ പറഞ്ഞു. എനിക്കൊരു കാര്യം പറയാനുണ്ട്.സനീഷ് ഭാർഗ്ഗവൻ കാത് കൂർപ്പിച്ചു. പുതുതായി ചേർക്കപെട്ടവൻ ആണെങ്കിലും ഈ പദ്ധതിയിലെ ഏറ്റവും പ്രധാന ദൗത്യം നിർവ്വഹിക്കുന്നവനാണ്. അവന്റെ അഭിപ്രായത്തിന് വലിയ വിലയുണ്ട്.
"പറ പല്ലാ..എന്താ നിന്റെ സംശയം?"
കെ പി വിനോദ് കുമാർ തല നീട്ടി സനീഷ് ഭാർഗ്ഗവന്റെ ചെവിയ്ക്കടുത്തു കൊണ്ട് വന്നു. എന്നിട്ട് രഹസ്യം പറയുന്ന പോലെ പറഞ്ഞു. "അതേ.....പല്ലൻ നിന്റെ തന്ത!!!!"

5
ബല്ലടിച്ചു. കരുണാകരൻ സാർ എഴുത്തു നിർത്തി എണീറ്റു. അദ്ദേഹം ക്ലാസ്സിന് പുറത്ത് ആദ്യ കാൽ വെച്ചതും ജോൺ വർഗ്ഗീസ് ജനാലയ്ക്ക് നേരെ കുതിച്ചു. കെ പി വിനോദ് കുമാർ വാതിലിനു നേരെയും. സനീഷ് ഭാർഗ്ഗവൻ, സലിം കോയ, ശിവകുമാർ സദാശിവൻ എന്നിവർ ജോൺ വർഗ്ഗീസിന്റെ പുറത്ത് ചാടി വീണ് പിന്നോക്കം വലിച്ചു. തികച്ചും അപ്രതീക്ഷിതമായ ആക്രമണം ആയിരുന്നത് കൊണ്ട് അവൻ ഒന്ന് പകച്ചു. ഈ സമയം കൊണ്ട് കെ പി വിനോദ് കുമാർ പുറത്തെത്തി. ജനാലയിലൂടെ പല്ലനെ പുറത്തു കണ്ട ജോൺ വർഗ്ഗീസിന്റെ ശരീരം ഒന്നടങ്കം വിറച്ചു. ഇനി താമസിച്ചു കൂടാ!! മൂന്ന് പേരെയും പുറത്തിട്ടു കൊണ്ട് കട്ടളപ്പടിയിൽ കൈ പിടിച്ച്, അതിനു താഴെയുള്ള ഭിത്തിയിൽ കാൽ വെച്ച് സർവ്വ ശക്തിയും എടുത്ത് അവൻ മുന്നോട്ടാഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ച, ശതാബ്ധി കഴിഞ്ഞ ആ സ്‌കൂൾ കെട്ടിടത്തിന് അത്രയും ശക്തി താങ്ങാനായില്ല. വലിയ ശബ്ദത്തോടെ ജനലടക്കം ആ ഭാഗം തകർന്നു വീണു. കുമ്മായം പുരണ്ട കട്ടകൾക്ക് മീതെ, ഒടിഞ്ഞ കഴുക്കോലുകൾക്ക് മീതെ, തകർന്ന ഓടുകൾ!! എല്ലാറ്റിന്റെയും അടിയിൽ ജോൺ വർഗ്ഗീസ്, സനീഷ് ഭാർഗ്ഗവൻ, സലിം കോയ, ശിവകുമാർ സദാശിവൻ....വേറെയും ഒരുപാട് പേർ. കൂട്ട നിലവിളി!!!

6
ജോൺ വർഗ്ഗീസ് കണ്ണ് തുറന്നു. ഒരു ദിവസം കഴിഞ്ഞു പോയിരിക്കുന്നു. അറിഞ്ഞതേയില്ല! ആസ്പത്രി കട്ടിലിൽ ആണ് കിടക്കുന്നത്. തലയ്ക്ക് കെട്ടുണ്ട് . കൈയ്യിലും കാലിലും കെട്ടുകൾ ഉണ്ട്. ശരീരമാസകലം വേദന! ഭാഗ്യത്തിന് എല്ലുകൾക്കൊന്നും ഒടിവില്ല! അവൻ ചുറ്റിലും നോക്കി. ജനറൽ വാർഡ് ആണ്. അമ്മച്ചി അടുത്തിരിപ്പുണ്ട്! അടുത്തടുത്തുള്ള എല്ലാ കട്ടിലുകളിലും പരിചിത മുഖങ്ങൾ! "നല്ല വേദന ഉണ്ടോ?" ശബ്ദം കേട്ട് ബദ്ധപ്പെട്ട് തിരിഞ്ഞു നോക്കുമ്പോൾ കട്ടിൽ തലയ്ക്കൽ ചിരിച്ചു കൊണ്ട് സനീഷ് ഭാർഗ്ഗവൻ! ഷർട്ട് ഇട്ടിട്ടില്ല. വലത്തെ കൈ പ്ലാസ്റ്ററിട്ട് കഴുത്തിൽ തൂക്കിയിരിക്കുന്നു. വലത്തേ കാലിലും നീളത്തിൽ കെട്ടുണ്ട്! അവൻ ജോൺ വർഗ്ഗീസിന്റെ കട്ടിലിൽ ഇരുന്നു. "ദൈവം സഹായിച്ച് എല്ലാർക്കും ഇത്രേ ഒക്കെയേ പറ്റിയൊള്ളു. ആരും ചത്തില്ല!" ജോൺ വർഗ്ഗീസ് കുറ്റബോധത്തോടെ തല കുനിച്ചു.
"നിനക്ക് മുന്നൂറ് ! എനിക്കിരുന്നൂറെന്ന് ഞാൻ പറഞ്ഞതാ....സനീഷ് ഭാർഗ്ഗവൻ ചിരിച്ചു. ജോൺ വർഗ്ഗീസിനും ചിരി വന്നു. "ആ കാശ് ആര് കൊണ്ടു പോയ്?"
" ആർക്കറിയാം...പല്ലൻ അപ്പുറത്തെ വാർഡിൽ കിടപ്പുണ്ട്! കട്ട തെറിച്ചു വീണ് അവന്റെ കാലിന് പൊട്ടലുണ്ട്!"
" എന്നാലും നമുക്ക് ആർക്കും വിധി ഇല്ലാതെ പോയല്ലോ?!!" ജോൺ വർഗ്ഗീസ് നിരാശപ്പെട്ടു.
"അത് പോട്ടെ! അഞ്ഞൂറ് പോയപ്പോ അയ്യായിരം വന്നില്ലേ!! അതോർത്തു സന്തോഷിക്ക്!"
"എന്ത് അയ്യായിരം??"'
" നീ അറിഞ്ഞില്ല അല്ലെ? സനീഷ് ഭാർഗ്ഗവൻ അപ്പുറത്തെ കട്ടിലിൽ പോയ് പത്രം എടുത്തു കൊണ്ട് വന്ന് നിവർത്തി കാണിച്ചു. "സ്‌കൂൾ കെട്ടിടം ഇടിഞ്ഞു വീണു പരിക്കേറ്റ പന്ത്രണ്ടു കുട്ടികളുടെയും ആശുപത്രി ചിലവുകൾ സർക്കാർ ഏറ്റെടുക്കുന്നതിനോടൊപ്പം ഓരോരുത്തർക്കും അടിയന്തിര നഷ്ടപരിഹാരമായി അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും........"
"ഹൂ........ ജോൺ വർഗ്ഗീസ് പൊട്ടിച്ചിരിച്ചു!!! അടുത്തിരിക്കുന്ന അമ്മച്ചിയോട് അവൻ ഉറക്കെ പറഞ്ഞു. " ഞാൻ അധ്വാനിച്ചുണ്ടാക്കിയ കാശ് ആണ്. അതേ തൊട്ടേക്കരുതെന്നു അപ്പച്ചനോട് പറേണം!!

by: ആലപ്പുഴക്കാരൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക