Slider

നർമ്മ ഭാവന ! കനിവ് തേടുന്നു,!!!

0

എഴുത്ത് നില നിർത്താൻ യുവ കവി കനിവ് തേടുന്നു,
മൂങ്ങാം കുഴി പഞ്ചായത്തിലെ തോന്ന്യാസം വീട്ടിൽ കൂലിപ്പണിക്കാരായ രാജപ്പൻ = രാജമ്മ ദമ്പതികളുടെ ഏക മകനും യുവ കവിയുമായ കണ്ണപ്പനാണ് സുമനസ്സുകളുടെ കനിവിന്റെ ലെെക്കിനായി കെെകൾ നീട്ടുന്നത്,
ഫേസ്ബുക്കിലും മറ്റ് ഗ്രൂപ്പുകളിലും കണ്ണപ്പൻ കുറിച്ചിടുന്ന കവിതകൾക്ക് പ്രതീക്ഷിച്ച ലെെക്ക് കിട്ടാത്തതിൽ നിരാശനായി മനം നൊന്ത് കഴിഞ്ഞ ദിവസം സ്വന്തം ഐ ഫോണിൽ ബോധരഹിതനായി വീഴുകയായിരുന്നു, കവി '* സംഭവം കണ്ട
തൊട്ടടുത്ത ചില മ്യൂഛൽ ഫ്രണ്ട് സുകളാണ് കവിയെ ലെെക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർ ലൂക്കായുടെ അടുത്ത് എത്തിച്ചത്,
വാട്സാപ്പ് ഗ്രൂപ്പുകാരുടേയും, തൊഴിലുറപ്പ് ഗ്രൂപ്പുകാരുടേയും ശ്രമ ഫലമായി ഇതിനകം അയ്യായിരത്തിൽ പ്പരം ലെെക്കുകൾ സമാഹരിച്ച് കൊടുത്തപ്പോൾ കണ്ണപ്പന് ബോധം തിരിച്ചു കിട്ടി , എങ്കിലും, ജീവൻ നിലനിർത്താൻ ഇനിയും ലെെക്കുകൾ വേണമെന്നാണ് ഡോക്ടർ പറയുന്നത്,
മൂങ്ങാംകുഴി എം എൽ എ യുടെ ലെെക്ക് ഫണ്ടിൽ നിന്നും ഒരു ലക്ഷം ലെെക്കുകൾ വാഗ്ദാനം ചെയ്തെങ്കിലും അതിൽ തിരിമറി നടന്നതായി ജനങ്ങൾ ആരോപിച്ചു, എം എൽ എ ഫണ്ട് ലെെക്ക് ഏതോ സീനിയർ കവി തട്ടിയെടുത്തതായും പരാതിയുണ്ട്
നല്ലവരായ പ്രവാസി മലയാളികൾ ലെെക്കുകൾ കനിഞ്ഞ് നല്കിയാൽ കണ്ണപ്പന്റെ ജീവൻ രക്ഷിക്കാൻ കഴിയും
എന്ന വിശ്വാസത്തിലാണ് കുടുംമ്പക്കാർ
കൂടാതെ , പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേത്യത്വത്തിൽ മൂങ്ങാം കുഴിയിൽ ''കണ്ണപ്പൻ ലെെക്ക് സഹായ നിധി '* രൂപികരിച്ചിട്ടുണ്ട്,
_'**മൂങ്ങാം കഴി കവി കണ്ണപ്പൻ _'*എന്ന ഐഡി കണ്ടെത്തി സുമനസുകളുടെ വിലയേറിയ ലെെക്കുകൾ ലെെക്കി യുവകവിയുടെ ജീവൻ നിലനിർത്തണമെന്ന് അപേക്ഷിക്കുന്നു, ,!!!!എന്ന് മൂങ്ങാം കുഴി പൗരസമിതി, =====
============
ഷൗക്കത്ത് മെെതീൻ, !!കുവെെത്ത് (ഇടുക്കി )

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo