ആരോ വലിച്ചെറിഞ്ഞൊരു വിത്തിൽ -
മുളച്ചൊരു മരം ഞാൻ.
ഒരു മഹാ കുടുംബത്തിനു മുന്നില്ലെങ്കിലും
മഴ തന്ന ദാഹജലത്തിൽ വളർന്നു ഞാൻ.
വെയിലിൻ ചൂടിലും തളർന്നു ചിരിച്ചു ഞാൻ.
ഒരുപാട് തണലേകി പലർക്കും.
ചിന്തയായ് വന്നത് നന്മയല്ലോ
ആ നന്മയെല്ലാം പൂക്കളായി വിരിഞ്ഞു.
മുളച്ചൊരു മരം ഞാൻ.
ഒരു മഹാ കുടുംബത്തിനു മുന്നില്ലെങ്കിലും
മഴ തന്ന ദാഹജലത്തിൽ വളർന്നു ഞാൻ.
വെയിലിൻ ചൂടിലും തളർന്നു ചിരിച്ചു ഞാൻ.
ഒരുപാട് തണലേകി പലർക്കും.
ചിന്തയായ് വന്നത് നന്മയല്ലോ
ആ നന്മയെല്ലാം പൂക്കളായി വിരിഞ്ഞു.
ആരും കൂട്ടായി വരാതെ ഒറ്റക്ക് നിന്നപ്പോൾ
ചെറുകിളികൾ വന്നെന്റെ കൂട്ടുകൂടി.
അവർക്കു നല്കാൻ ഫലം ഞാൻ നിറച്ചപ്പോൾ -
അവകാശികളായി വന്നു ചില മനുഷ്യർ.
എന്റെ ചില്ലമേൽ നോവിച്ചെന്റെ -
ഫലമെല്ലാം കൊണ്ടുപോയി.
ചെറുകിളികൾ വന്നെന്റെ കൂട്ടുകൂടി.
അവർക്കു നല്കാൻ ഫലം ഞാൻ നിറച്ചപ്പോൾ -
അവകാശികളായി വന്നു ചില മനുഷ്യർ.
എന്റെ ചില്ലമേൽ നോവിച്ചെന്റെ -
ഫലമെല്ലാം കൊണ്ടുപോയി.
പാവം കിളികൾ... !
പിന്നെയും വളർന്നു ഞാൻ നാൾക്കുനാൾ.
എന്റെ ചില്ലമേൽ ഊഞ്ഞാലായി ഓണവും -
നക്ഷത്രമായി ക്രിസ്തുമസും കടന്നുപോയ്.
ഹരിത പ്രകാശമായി വിളക്കുകൾ തെളിഞ്ഞു -
പെരുന്നാളും കടന്നുപോയത് ഞാനറിഞ്ഞു.
എന്റെ ചില്ലമേൽ ഊഞ്ഞാലായി ഓണവും -
നക്ഷത്രമായി ക്രിസ്തുമസും കടന്നുപോയ്.
ഹരിത പ്രകാശമായി വിളക്കുകൾ തെളിഞ്ഞു -
പെരുന്നാളും കടന്നുപോയത് ഞാനറിഞ്ഞു.
പിന്നെയും കടന്നുപോയ് രാവിരവുകൾ.
എന്റെ ശരീരവും വളർന്നു തടിച്ചു.
എന്റെ ശരീരവും വളർന്നു തടിച്ചു.
ഒടുവിലിതാ മഹാകുടുംബത്തിൽ ചർച്ച.
എന്നെ മുറിച്ചു വിൽക്കാൻ.
ആരുമില്ലാതെ വളർന്നോരെന്നിൽ
അവകാശികളായി എത്രപേർ.
മുറിക്കണം വിൽക്കണമവർക്കെന്നെ.
തിടുക്കമായ് പണമായി -
വീതിച്ചെടുക്കാൻ എന്നെ.
എന്നെ മുറിച്ചു വിൽക്കാൻ.
ആരുമില്ലാതെ വളർന്നോരെന്നിൽ
അവകാശികളായി എത്രപേർ.
മുറിക്കണം വിൽക്കണമവർക്കെന്നെ.
തിടുക്കമായ് പണമായി -
വീതിച്ചെടുക്കാൻ എന്നെ.
ഒടുവിലെൻ ശിഖരങ്ങൾ മുറിഞ്ഞു വീണു.
പൂക്കളും ഫലങ്ങളും മണ്ണിൽവീണു -
എന്റെ കൂടെ.
ഞാൻ കരഞ്ഞതവർ അറിഞ്ഞില്ല.
ചെറുകിളികൾ കരഞ്ഞിരിക്കാം എന്നെയോർത്ത്,
അല്ലങ്കിൽ അവരുടെ താവളമോർത്ത്.......
=========
പൂക്കളും ഫലങ്ങളും മണ്ണിൽവീണു -
എന്റെ കൂടെ.
ഞാൻ കരഞ്ഞതവർ അറിഞ്ഞില്ല.
ചെറുകിളികൾ കരഞ്ഞിരിക്കാം എന്നെയോർത്ത്,
അല്ലങ്കിൽ അവരുടെ താവളമോർത്ത്.......
=========
രതീഷ് സുഭദ്രം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക