Slider

മറ്റൊരാൾ

0

ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞാൻ അവളെ ജീവനുതുല്യം സ്നേഹിച്ചു. പക്ഷെ അവളറിയാതെ ഞാൻ മറ്റൊരാളെ പ്രണയിച്ചു. തെല്ലും കുറ്റബോധമില്ലാതെ .
അപ്രതീക്ഷിതമായി അവളെന്നെ ഉപേക്ഷിച്ചപ്പോഴും ,കടുത്ത നിരാശയ്ക്ക് എന്നെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. കാരണം അവളേക്കാശ ഞാൻ സ്നേഹിച്ച ആ മറ്റൊരാളിന്റെ ശക്തമായ സാമീപ്യം. 
കാലം കുറേ കഴിഞ്ഞ് വിവാഹം ചെയ്ത പെണ്ണ് ഒരു ദയയുമില്ലാതെ എന്നിൽ നിന്ന് വിവാഹമോചനം നേടിയ പ്പോഴുംഈപറഞ്ഞകടുത്തനിരാശയ്ക്ക് എന്നെ കീഴ്പ്പെടുത്താനായില്ല ... കാരണം രഹസ്യമായി എനിക്ക് താങ്ങായി ആ മറ്റൊരാൾ എന്റെ കൂടെയുണ്ടായിരുന്നു .
അച്ഛനും അമ്മയും വിട്ടുപിരിഞ്ഞു .ഇത്തവണ പക്ഷെ നിരാശ എന്നെ കീഴ്പ്പെടുത്തി ... പക്ഷെ മറ്റൊരാൾ എനിക്ക് തന്ന ആത്മവിശ്വാസംവളരെവലുതായിരുന്നു.

ഇനി മറ്റൊരാൾഎന്ന്പറഞ്ഞാൽ
നിങ്ങൾ എന്നെ ഇൻബോക്സിൽ വന്ന് ചീത്ത വിളിക്കും. അത് കൊണ്ട് ആളെ ഞാൻ പരിചയപ്പെടുത്താം ..
അത് മറ്റാരുമല്ല ... എന്റെ ആത്മാവ് .... ഞാൻ മറ്റുള്ളവരെ സ്നേഹിക്കുമ്പോഴും ,മറ്റുള്ളവർ എന്നെ സ്നേഹിക്കുമ്പോഴുംഞാൻ എന്നെത്തന്നെ സ്നേഹിച്ചു.
മറ്റുള്ളവരുടെ സനേഹം അത് നമ്മെ വിട്ടു പോകും. പക്ഷെ നമ്മുടെ മനസ്സ് , ആത്മാവ് അത് നാം ഇല്ലാതാവുന്നതു വരെ അനശ്വരമായി നമ്മോടൊപ്പം ഉണ്ടാകും. ഇത് വായിച്ച് നിങ്ങൾക്ക് ഭ്രാന്തും വന്നിട്ടുണ്ടാകും .ഒന്നേ പറയാനള്ളു .....
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മത്സരിക്കുന്ന കൂട്ടത്തിൽ അനശ്വരമായ , നിങ്ങളെ വഞ്ചിക്കാത്ത ,നിങ്ങളെ ഉപേക്ഷിച്ച് പോവാത്ത ,സ്വന്തം ആത്മാവിനെയും സ്നേഹിക്കുക .നിങ്ങളുടെ മനസ്സായിരിക്കട്ടെ നിങ്ങളുടെ ഉറ്റ സുഹൃത്ത് ...
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo