" അമ്മായീ. ..........ഉമ്മാ......... ഓടിവാ.. ...... എൻറെ കണ്ണ്......... എൻറെ കണ്ണിലെന്തോ..... ഉമ്മാ........."
.
.
.
.
അലക്കിവെച്ച തുണി അയലിലിടാൻ പോയ ഇവളെന്താ ഇങ്ങനെ വലിയ വായിൽ നിലവിളിക്കുന്നതെന്നും ചോദിച്ച് അമ്മായിയും(ഭർത്താവിൻറെ ജ്യേഷ്ടൻറെ ഭാര്യ) ഉമ്മയും(ഭർത്താവിൻറെ മാതാവ്) ഓടിക്കിതച്ചു വന്നു.
അവർ വരുമ്പോഴുണ്ട് ഞാൻ കണ്ണും പൊത്തി അലറുന്നു. . .
"എന്താ എന്തു പറ്റി മുനീ. .. ..."
"അമ്മായീ...... എൻറെ ....കണ്ണ്....."
കൈ പിടിച്ചു മാറ്റി അമ്മായി കണ്ണിലേക്ക് നോക്കി.ഞാനാണെങ്കിൽ നിന്ന് തുള്ളുന്നു."
നീ ഒന്നടങ്ങി നിൽക്, ഞാനൊന്നു നോക്കട്ടെ"
ഒരു തുണിയുടെ അറ്റം ചെറുതാക്കി തിരിച്ച് അതു കൊണ്ട് കണ്ണിൽ മെല്ലെ തട്ടി എൻറെ കണ്ണിൽ അതിക്റമിച്ച് കേറിയ ഭീകരനെ പുറത്തെടുത്തു.എൻറെ കൈയ്യിൽ വെച്ച് തന്നു."ഇതിനാ ഇങ്ങനെ നിലവിളിച്ചേ"ന്നും ചോദിച്ച് രണ്ടാളും ഓരോ ചിരിയും പാസ്സാക്കി അങ്ങ് പോയി.ഞാൻ നോക്കുമ്പോൾ ഒരു കുഞ്ഞുറുമ്പ്.......ഞാൻ ആകെ എന്തോ പോലെയായി.....അയ്യേ....ഇതിനായിരുന്നോ ഞാൻ......ച്ചെ......മോശം..........
സംഭവം ഞാൻ ആറീടാൻ പോയതാണെങ്കിലും അയൽ പൊട്ടിയതു കണ്ടു നന്നാക്കി കെട്ടാൻ ശ്രമിച്ചതായിരുന്നു.മാവിൽ ന്ന് അടികൂടി ചങ്ങാതി കൃത്യം എൻറെ കണ്ണിൽ തന്നെ വന്നു ചാടുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. അതും ചിന്തിച്ചു നിൽകുമ്പോഴാ എൻറെ ചിന്താമണ്ഡലം പ്രവർത്തിച്ചതെന്ന് തോന്നുന്നു. ആ ചിന്തയാണ് താഴെ വിവരിക്കുന്നത്. വെറുപ്പിക്കൽ ക്ഷമിക്കുമല്ലോ....അല്ലേ....
.
ഇതൊരു പക്ഷെ സാധാരണ ഒട്ടു മിക്കവർക്കും സംഭവിക്കുന്ന ഒരു കുഞ്ഞു കാര്യമാവും. ഇവിടെ എന്തെങ്കിലും ചിന്തിക്കാനുണ്ടോ?
.
.
അതെ,ഉണ്ട് തീർച്ചയായും ഉണ്ട്.ഒരു കുഞ്ഞുറുമ്പ് കണ്ണിൽ വീഴുമ്പോഴേക്കും സഹായത്തിന് ആളെ വിളിക്കേണ്ട അവസ്ഥ. പിന്നെന്തിനാണ് 'ഞാൻ' എന്ന അഹങ്കാരം. നാം ഈ ഭൂമിയിലെ വിരുന്നുകാരാണ്.മണ്ണിൽ നിന്നും വന്ന് മണ്ണിലേക്ക് തന്നെ മടങ്ങേണ്ടവർ. എപ്പോൾ നമ്മുടെ അവധി തീരുന്നുവോ അപ്പോൾ പോകണം.ചിലപ്പോൾ ആരോടും യാത്ര ചോദിക്കാനോ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാനോ ഉള്ള അവസരം പോലും ലഭിക്കാതെ. .. അത്രയേ ഉള്ളൂ നമ്മൾ. 'ഞാൻ ഭയങ്കരമാണ്' എന്നൊക്കെ വെറുതെ ഗർവ്വ് നടക്കാനേ പറ്റൂ. ....നാമൊക്കെ വെറും നിസ്സാരരാണ്. ഒരവധിക്കാലത്ത് നാട്ടിൽ പോകുന്ന പ്രവാസികളെ പോലെ ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാതെ എല്ലാർക്കും പുന്ജിരിയെങ്കിലും ദാനം നല്കി ഉള്ള ജീവിതം സന്തോഷമാക്കിയാൽ പോകുമ്പോൾ സന്തോഷത്തോടെ പോകാം. ആരെയും വെറുപ്പിക്കാതെ യാത്രയാവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...
സസ്നേഹം
മുനീറ ഷംസുദ്ദീൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക