Slider

ചിലർ വരുമ്പോൾ : (കവിത ആണോന്നറിയില്ല )

0

ചിലർ സൂര്യനാണ്..
അവർ വരുമ്പോൾ
പ്രകാശം നിറയുന്നു
നിങ്ങളിൽ
ചിലർ പൗർണ്ണമി,
ശോഭയേറ്റും നിങ്ങളിൽ
ചിലർ താരകങ്ങൾ,
സ്വപ്‌നങ്ങൾ നിറയ്ക്കും
നിങ്ങളിൽ
ചിലർ മഞ്ഞുതുള്ളികൾ,
തണുപ്പിക്കും നിങ്ങളെ
ചിലർ വസന്തം,
പുഷ്പവൃഷ്ടി നടത്തും
നിങ്ങളിൽ
ചിലർ സുഗന്ധം,
സൗരഭ്യം നിറക്കും
നിങ്ങളിൽ
ചിലർ കുറുക്കന്മാർ,
വലയ്ക്കും നിങ്ങളെ
ചിലർ ഈച്ചകൾ,
അസ്വസ്ഥരാക്കും നിങ്ങളെ
ചിലർ വജ്രങ്ങൾ, 
ഉറപ്പിക്കും നിങ്ങളെ
ചിലർ മുത്തുകൾ,
വിലയേറ്റും നിങ്ങളെ
ചിലർ മന്ദമാരുതൻ,
തഴുകിത്തലോടും നിങ്ങളെ
ചിലർ കരിമുകിലുകൾ,
നിറയ്ക്കും അന്ധകാരം
നിങ്ങളിൽ
ചിലർ കൊടുങ്കാറ്റ്,
തകർത്തെറിയും നിങ്ങളെ..
മാറ്റുക, നീക്കുക
മുകിലുകളെ, ഈച്ചകളെ,
കുറുക്കന്മാരെ. അകറ്റുക,
കൊടുങ്കാറ്റിനെ
നിറയട്ടെ
ഐശ്വര്യ -പ്രകാശങ്ങൾ
നിങ്ങളിൽ.
~~~~~~~~~~~~
ബിനു കല്ലറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo