Slider

ആത്മഹത്യ

0

ജീവിതം; അസഹനീയം..
അയാൾ ആത്മഹത്യ ചെയ്യാൻ പോയ്.
കഴിക്കാൻ വാങ്ങിയ വിഷത്തിൽ മായം.
വയറിനസുഖം മാത്രം മിച്ചം.
തൂങ്ങി മരിക്കാൻ കയർ വാങ്ങി
കയർപൊട്ടി വീണു തല പൊട്ടി
പുഴയിൽ ചാടി മരിക്കാൻ പോയ്
അവിടെ ഒരു തുള്ളി വെള്ളം ഇല്ല.
വാഹനത്തിനു മുന്നിൽ ചാടി മരിക്കാൻ പോയ്
പോയിടത്തെല്ലാം ട്രാഫിക് ബ്ലോക്ക് ആയിരുന്നു.
ട്രെയിനിന് മുന്നിൽ ചാടാൻ പോയപ്പോൾ
അത് പന്ത്രണ്ടു മണിക്കൂർ വൈകുമത്രേ..
ഒടുവിൽ അയാൾ ജീവിക്കാൻ തീരുമാനിച്ചു.
=====
ഗദ്യ വരികൾ.
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo