വീട്ടിലേക്കുള്ള പടികൾ ഓടിക്കയറി, കാളിങ് ബെല്ലുപോലും അടിക്കാതെ, വാതിൽ തുറന്നകത്തു കയറുമ്പോൾ, സ്നേഹ നന്നായി കിതക്കുന്നുണ്ടായിരുന്നു. ദീപ ചേച്ചി അടുക്കളയിലാണെന്നു തോന്നുന്നു. പാത്രങ്ങളുടെ തട്ടലും മുട്ടലും കേൾക്കാം. നേരെ തന്റെ മുറിയിലേക്ക് കടന്ന്, കയ്യിലിരുന്ന പേപ്പറുകളും ബാഗും മേശപ്പുറത്തേക്കിട്ടിട്ട്, സ്നേഹ കട്ടിലിലേക്കിരുന്നു. ചെറുതായി വിയർക്കുന്നുണ്ടായിരുന്നു. ശ്വാസം മുട്ടുന്നത് പോലെ... കഴിഞ്ഞ മണിക്കൂറിൽ നടന്ന കാര്യങ്ങളോർത്തപ്പോൾ തലച്ചോറ് മരവിച്ചതുപോലെ. കൈകാലുകളിലെ വിറയൽ ഇതുവരെ മാറിയിട്ടില്ല. കഴിഞ്ഞ മണിക്കൂറിലെ സംഭവങ്ങൾ മനസ്സിൽ ചുര മാന്തുന്നത് പോലെ.
ഡൽഹിയിലെ പാണ്ഡവ് നഗറിലുള്ള വീട്ടിൽ നിന്നും താനിറങ്ങുമ്പോൾ അഞ്ചുമണി കഴിഞ്ഞിരുന്നു. പാണ്ഡവ്നഗറിലെ വീട്ടിൽ ചേച്ചി ദീപയോടൊപ്പമാണ് താമസിക്കുന്നത്. നഗരത്തിലെ കോളേജിൽ പഠിക്കുന്ന എന്റെ അവസാന സെമസ്റ്റർ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. റിപ്പോർട്ട് കമ്പ്യൂട്ടറിൽ റെഡിയാണ്. വീട്ടിൽ പ്രിൻറർ ഇല്ലാത്തതു കൊണ്ട്, റിപ്പോർട്ട് USB യിൽ കോപ്പി ചെയ്ത്, പ്രിന്റെടുക്കാനായി, അടുത്തുള്ള ലക്ഷ്മി നഗറിലെ DTP സെന്ററിലേക്കാണ് ഈ ഓട്ടം. പിങ്കും വെള്ളയും നിറങ്ങളിലുള്ള ബോഗൺവില്ല പടർന്നുകിടക്കുന്ന മതിൽക്കെട്ട് കടന്നു തിരക്കേറിയ നിരത്തിലേക്കിറങ്ങി. സ്കൂളുകളും ഓഫീസുകളുമൊക്കെ വിട്ടെന്ന് തോന്നുന്നു. റോഡിൽ നല്ല തിരക്ക്. സായാഹ്നത്തിലെ ' ബജി പാവ്, പാൻമസാല ' കച്ചവടക്കാരുടെ പെട്ടിക്കടകളുടെ സമീപത്തുകൂടി നടന്നു DTP സെന്ററിലേക്ക്. ഇരുപത് മിനിറ്റ് നടക്കാനുള്ളതേയുള്ളു, ലക്ഷ്മി നഗറിലേക്ക്. ഉന്തുവണ്ടിക്കാരും സൈക്കിൾ റിക്ഷക്കാരും റോഡിൽ മത്സരിക്കുന്നു. സിഗ്നൽ കാത്തുകിടക്കുന്ന ഓട്ടോകളുടെയും ടാക്സികളുടെയും നീണ്ട നിര. റോഡിലെ തിരക്കിൽ നിന്നും രക്ഷപെടാൻ ഞാൻ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്നു, ഒരു ഗലി (നിരത്തിലെ ഇടുങ്ങിയ തിരക്കില്ലാത്ത പാത )
യിലേക്ക് കയറി. എളുപ്പ വഴിയാണ്. തിരക്കില്ലെന്നു മാത്രമല്ല, അഞ്ച് മിനിറ്റ് ലഭിക്കുകയും ചെയ്യാം. ഏകദേശം അഞ്ച് മിനിറ്റ് നടന്നപ്പോൾ ഗലി തീർത്തും വിജനമായി. വഴിയരികിൽ, ഇടിഞ്ഞുപൊളിഞ്ഞ പഴയൊരു കെട്ടിടത്തിന് അരികിൽ ഒരു മനുഷ്യരൂപം കിടക്കുന്നത് ദൂരെനിന്നേ കണ്ടു. നടന്ന് അടുത്തെത്തിയപ്പോൾ കാഴ്ച കുറേക്കൂടി വ്യക്തമായി. മുഷിഞ്ഞ കുപ്പായങ്ങൾ ധരിച്ച, താടിയും മുടിയും നീട്ടിവളർത്തിയ, ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ഒരാളാണത്. അയാളെ ശ്രദ്ധിക്കാതെ കടന്നുപോകാൻ തുടങ്ങിയതാണ്. പെട്ടെന്ന് കൈത്തണ്ടയിൽ പിടി വീണതറിഞ്ഞു. പിടി മുറുകുന്നു. ആ ഭ്രാന്തൻ, അയാളെണീറ്റു കഴിഞ്ഞിരുന്നു. അയാളാണെന്റെ കയ്യിൽ.........അയാൾ തന്റെ നഗ്നത എന്റെ മുൻപിൽ പ്രദർശിപ്പിച്ചു.വന്യമായ ഭാവത്തോടെ എന്റെ ഉടയാടകളിൽ പിടിത്തമിട്ടു കൊണ്ട് അയാളെന്നെ ആ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുളിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചു. " ആവോ.. ആവോ (വരൂ.. വരൂ ) എന്നയാൾ മുരളുന്നുണ്ടായിരുന്നു. ഞാൻ ഞെട്ടിവിറച്ചു, ഉറക്കെ നിലവിളിച്ചുകൊണ്ട് അയാളുടെ കരുത്തുറ്റ കരങ്ങളിൽ നിന്നും പിടി വിടുവിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. എന്റെ കണ്ണുകൾ ഒരു സഹായത്തിനായി നാലുപാടും പരതിനോക്കി. വിഫലം.. അയാളുടെ വൃത്തികെട്ട കൈകളിൽ ഞാൻ കടിക്കാൻ ശ്രമിച്ചപ്പോൾ, മറുകൈ കൊണ്ട് അയാളെന്റെ ശിരസ് ഒരുവശത്തേക്ക് തള്ളിമാറ്റി. ശരീരം കുഴയുന്നതുപോലെ.
പെട്ടെന്നാണത് സംഭവിച്ചത്. കൈയിൽ നീണ്ട ഇരുമ്പ് പൈപ്പുമായി ഒരാൾ ഞങ്ങളുടെ സമീപത്തു പ്രത്യക്ഷപ്പെട്ടു. "ക് ഡേ.. " പൈപ്പ് കൊണ്ട് ആ മനുഷ്യൻ ഭ്രാന്തനെ തലങ്ങും വിലങ്ങും അടിച്ചു. എന്റെ കയ്യിലെ പിടിവിട്ടുകൊണ്ടു ആ ഭ്രാന്തൻ ഗലിയിലെ കെട്ടിടത്തിന് മുന്നിലൂടെ അതിവേഗം ഓടിപ്പോയി.
" ആപ് കഹാം ജാരി ഹോ.. ആപ് കിദർ കാ ഹേ.. "
(താങ്കൾ എവിടെപ്പോകുന്നു, എവിടുന്നാണ് വരുന്നത് ) രക്ഷകൻ ചോദിച്ചു. ഞാൻ വിറച്ചുകൊണ്ട് എന്നെക്കുറിച്ചെല്ലാം പറഞ്ഞു. "ഓ.. കുട്ടി മലയാളിയാണല്ലേ... ഞാൻ റഫീഖ്.. വടക്കാഞ്ചേരിയാ നാട്. ഇവിടെ വന്നിട്ട് ഇരുപതു കൊല്ലമായി. ഇവിടെ വർക്ഷോപ് നടത്തുന്നു.. മോള് പേടിക്കേണ്ട.. ഞാൻ കൂടെ വരാം.. ഇനി അവൻ വരില്ല.. ഭ്രാന്തനാ... " അയാൾ പറഞ്ഞു.
" അ രെ പാജി.. ഗാഡി റുഖിയേ.. ബേട്ടിക്കോ സവാരി ജാനാ ഹേ... "( പാജി, വണ്ടി നിറുത്തു, മോൾക്ക് യാത്ര പോകാനുണ്ട് ), അതുവഴി വന്ന ഒരു സിക്കുകാരന്റെ ഓട്ടോറിക്ഷാ തടഞ്ഞു നിർത്തിക്കൊണ്ട് റഫീഖ് പറഞ്ഞു. അയാളും എന്റെ കൂടെ ഓട്ടോയിൽ കയറി DTP സെന്ററിലെത്തി. പ്രിന്റ് എടുത്തു തീരുന്നതുവരെയും റഫീഖ് വെളിയിൽ കാത്തുനിന്നു. അതിനുശേഷം, " പാജി, ബേട്ടിക്കോ ഗർപേ ചോടിയെ.. യേ ലോ പൈസാ..ഓർ ആപ്കാ മൊബൈൽ നമ്പർ ദീജിയെ... " ( പാജി.. മോളെ വീട്ടിലാക്കണം, ഇതാ പൈസാ വാങ്ങു.. പിന്നെ, താങ്കളുടെ ഫോൺ നമ്പറും തരൂ.. ) എന്ന് ഓട്ടോക്കാരനോട് പറഞ്ഞു. റഫീഖ് പോക്കറ്റിൽ നിന്നും പൈസയെടുത്തു കൊടുത്തതോടൊപ്പം ഓട്ടോയുടെ നമ്പറും ഡ്രൈവറുടെ ഫോൺ നമ്പറും എഴുതിയെടുത്തു. ഓട്ടോയിൽ തിരിക്കുന്നതിന് മുൻപ് എന്റെ പേരും ഫോൺ നമ്പറും അയാൾ വാങ്ങിയിരുന്നു.
" മോള് പൊയ്ക്കോ...പേടിക്കേണ്ട.. ഇതൊക്കെയിവിടെ പതിവാ... ഞാനിടക്ക് വിളിക്കാം.. " അയാൾ ചിരിച്ചുകൊണ്ട് കൈവീശി. ഒന്നും പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ വെറുതെ തലയാട്ടി. ഓട്ടോ നീങ്ങിക്കഴിഞ്ഞപ്പോൾ, അയാളുടെ രൂപം കണ്ണീർപാടയിലൂടെ അവ്യക്തമായി കാണാമായിരുന്നു, അയാളുടെ വീശുന്ന കൈകളും....
****************
ഫോൺ ബെല്ലടിച്ചപ്പോളാണ് ചിന്തയിൽ നിന്നുണർന്നത്. നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ. സംശയം നിറഞ്ഞ കണ്ണുകളോടെ അറ്റൻഡ് ചെയ്തു. " മോളെ.. റഫീഖ് ആണ്. മോള് വീട്ടിലെത്തിയോ.. കുഴപ്പമൊന്നുമില്ലല്ലോ.. ?"റഫീഖ് ചോദിച്ചു. "വീട്ടിലെത്തി ഇക്കാ.. കുഴപ്പമൊന്നുമില്ല.. "
പിന്നെന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി. വാക്കുകൾ കിട്ടുന്നില്ല. "നന്ദി " എന്ന് മാത്രം പറയാൻ കഴിഞ്ഞു. ഇങ്ങനെയും മനുഷ്യരുണ്ടോ.. അതിനയാൾ മനുഷ്യനല്ലല്ലോ.. മാലാഖയല്ലെ.. ദൈവത്തിന്റെ മാലാഖ...

By: Preetty Tony

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക