ആ പൂമരത്തിൽ പൂവിട്ട സുന്ദര -
മായൊരു കൗതുകമാണെൻ സഖി.
ചിലപ്പോൾ വാടിയും
ചിലപ്പോൾ കുണുങ്ങിയും
ചിലപ്പോൾ പുഷ്പിച്ചിടുമെൻ സഖി.
മായൊരു കൗതുകമാണെൻ സഖി.
ചിലപ്പോൾ വാടിയും
ചിലപ്പോൾ കുണുങ്ങിയും
ചിലപ്പോൾ പുഷ്പിച്ചിടുമെൻ സഖി.
ആ മരത്തണലിൽ
പടരുന്ന സൗരഭ്യ-മായൊരു
കുളിരൂറും കുഞ്ഞിളം കാറ്റും.
കുഞ്ഞിളം കാറ്റിൽ
അനുഭൂതി അനന്തമായ്
അതിരസമേറെയെനി-
ക്കേകിയെൻ സഖി.
പടരുന്ന സൗരഭ്യ-മായൊരു
കുളിരൂറും കുഞ്ഞിളം കാറ്റും.
കുഞ്ഞിളം കാറ്റിൽ
അനുഭൂതി അനന്തമായ്
അതിരസമേറെയെനി-
ക്കേകിയെൻ സഖി.
ആ മരച്ചുവട്ടിൽ
അതിരസമേകിയ
അനുഭൂതി ധന്യമായ്
ഒഴുകിയെൻ സഖി.
ഒഴുകുന്ന അരുവി പോൽ
കളാകളാരവം കേട്
മനോഹര ഗീതമായ്
പടരുന്നെൻ സഖി.
അതിരസമേകിയ
അനുഭൂതി ധന്യമായ്
ഒഴുകിയെൻ സഖി.
ഒഴുകുന്ന അരുവി പോൽ
കളാകളാരവം കേട്
മനോഹര ഗീതമായ്
പടരുന്നെൻ സഖി.
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക