Slider

പെൻഡുലമനം..

0

നീയെന്നിൽനിന്നും ഞാൻ
നിന്നിൽ നിന്നും തുടങ്ങിയയാത്രയിൽ ഈ വർഷം
നമുക്കോണമില്ലായിരുന്നു
ഇനി ക്രിസ്തുമസും.
എങ്കിലുമൊരുവട്ടം കൂടി
ഒന്നു പോകാം ആ നദിക്കരയിലേക്ക്
അവിടെ നീയെനിക്ക് പറഞ്ഞു തരണം
നിന്റെ , ഞാനറിയാത്ത
ഹൃദയത്തിന്റെയുള്ളറകളെ
നിന്റെ പറയാതെപോയ മൗനങ്ങളിൽ
എന്റെയാത്മാവ് ഒരു പെൻഡുലമായ്
തൂങ്ങിയാടുകയാണിന്നും.
ഒരു ഘടികാരത്തിന്റെയിരു ദളങ്ങളായ്
പല നിമിഷങ്ങളിലൂടെ കടന്നു
പോകേണ്ടവർ നമ്മളിന്നെവിടെ
നിന്റെയുള്ളറിഞ്ഞശേഷം
ഒന്നുകൂടി മരിക്കുവാനെനിക്കാശ.
കാരണമെനിക്കിന്നും സംശയങ്ങളാ
ണിന്നലെകളിൽ നമ്മളൊന്നാ
യൊഴുകിനീങ്ങിയ സാഗരങ്ങൾ
ചായം കുടഞ്ഞെറിഞ്ഞ സായാഹ്നങ്ങൾ
കൊട്ടിവിയർത്ത രാവുകൾ
നെഞ്ചിൽ കൈവെച്ചുപറയൂ
യെന്റെമേൽ നിനക്കാശയില്ലായിരുന്നൂവെന്ന്
ശേഷം ഞാനറിഞ്ഞുകൊണ്ടുതന്നെ
കൊല്ലുക..
നൊമ്പരങ്ങളീ നദിയുടെതീരത്തലിയിച്ചു
സംശയം തെല്ലുമില്ലാതെ
മൂകമായ് സ്വയം പിൻവാങ്ങാനനുവദിക്കൂ
അതാണെന്റെ സന്തോഷമില്ലാത്ത
സന്തോഷം ,എന്നുംനീയാഗ്രഹിച്ച
നിന്റെ വിജയവും....(സാം)
ലിൻസി അരുൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo