കാലത്തു തന്നെ ഓടി അടുക്കളയിലേക്കു വന്ന അച്ചുവിനോട്.... അമ്മ...
വായാടി.. നീ വെളുപ്പാൻ കാലത് തന്നെ വന്നോ ..
മ്മ്... അമ്മേയെന്താ ഉണ്ടാകുന്നത്...
കാണുന്നില്ലേ....
മ്മ്... എന്താ അമ്മേ കല്യാണം ഇപ്പോൾ വേണ്ടായെന്നു ചേട്ടൻ പറഞ്ഞത്
അത് നീ തന്നെ പോയി ചോദിക്കു...
അമ്മ ചായ കപ്പിലേക്കു പകർത്തി...
അമ്മേ ഇതർക്ക...
അച്ഛന് ... പിന്നെ നിന്റെ ചേട്ടനും...
ഇങ്ങുതാ ഞാൻ കൊടുകാം....
ശരി... കൊണ്ടുപോകൂ...
അവൾ ചായയും കൊണ്ടു അച്ഛന്റെ അരികിൽ എത്തി...
അച്ഛാ... ചായ...
ആഹാ കല്യാണത്തിന് മുമ്പ് ഭരണം തുടങ്ങിയോ..
പെട്ടന്നു അവൾ അച്ഛൻ വലിച്ചുകൊണ്ടിരുന്നു സിഗരറ്റു ചുണ്ടിൽ നിന്നും എടുത്ത് വലിച്ചെറിഞ്ഞു..
ഡീ.... നിന്നെ യിന്നു ഞാൻ....
തല്ലാൻ കൈയ് ഉയർത്തിയതും... അവൾ വേഗം അകത്തേക്കു ഓടി...
കാന്താരി...
ഇതും പറഞ്ഞു അച്ഛൻ ചിരിച്ചുകൊണ്ട് പത്രം എടുത്തു...
ഇതും പറഞ്ഞു അച്ഛൻ ചിരിച്ചുകൊണ്ട് പത്രം എടുത്തു...
അവൾ അകത്തു ചെന്നു സഞ്ജുവിന്റെ മുറിയുടെ വാതിൽ തുറന്നു..അവൻ അപ്പോളും എഴുനേറ്റില്ലായിരുന്നു....
കുംഭകർണാൻ തന്നെയാണ്...ഏട്ടാ... ഏട്ടാ എഴുന്ല്ക്...
പുതപ്പ് വകഞ്ഞുമാറ്റി...
ഡീ പോയേ വെളുപ്പാൻ കാലത് തന്നെ...
ഡീ പോയേ വെളുപ്പാൻ കാലത് തന്നെ...
എഴുനേൽക്കു...
അവൾ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..
എന്താടി പെണ്ണേ....
അവൾ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..
എന്താടി പെണ്ണേ....
ഈ ചായ കുടിച്ചേ..
അവൻ ചായ വാങ്ങി കുടിക്കുകയായിരുന്നു
സഞ്ജുച്ചേട്ടാ.... ഞാൻ ഒരുകാര്യം പറയട്ടെ...
അവൻ ചായ കപ്പ് മേശയിൽ വെച്ചുകൊണ്ട്
അവൻ ചായ കപ്പ് മേശയിൽ വെച്ചുകൊണ്ട്
നിന്നു കൊഞ്ചത്തെ കാര്യം പറയ് പെണ്ണേ...
അതേയ്.. എന്നാ നമ്മുടെ കല്യാണം..
ഇപ്പോൾ തന്നെയായാലോ...
വെളുപ്പാൻ കാലത് കിന്നാരം പറയാതെ വീട്ടിൽപോടി... അവള്കു കല്യാണം കഴിക്കണം പോലും...
വെളുപ്പാൻ കാലത് കിന്നാരം പറയാതെ വീട്ടിൽപോടി... അവള്കു കല്യാണം കഴിക്കണം പോലും...
പാറ ചേട്ടാ...
അതിനു നീയാദ്യം വളർന്നു പതിനെട്ടു വയസ്സ് ആവട്ടെ.....
അയ്യോ ചേട്ടാ എനിക്കിപ്പോൾ പത്തൊമ്പത് വയസ്സായി..
ഞാൻ പറഞ്ഞത് നിന്റെ സ്വഭാവം... മനസ്സ്... അതിപ്പോള് lkg യിൽ തോറ്റു കിടക്കുകയല്ലേ...
പോ... അവിടെ നിന്ന്..
അതും പറഞ്ഞു സഞ്ജുവിന്റെ കൈയിൽ ആഞ്ഞൊരു പിച്ഛ്...
ഈശ്വര കൈയിലെ തൊലി പോയി...
നിന്നെ കെട്ടിയാൽ എന്റെ ശവം പോലും ബാക്കിയുണ്ടാവില്ലലോ....
നിന്നെ കെട്ടിയാൽ എന്റെ ശവം പോലും ബാക്കിയുണ്ടാവില്ലലോ....
കൈയ്യും തിരുമ്മി അവളുടെ മുഖത്തു നോക്കിയപ്പോൾ... അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....
എന്താടി പോത്തേ മോങ്ങുന്നത്...
ഒന്നുമില്ല..
ഞാൻ ഒരു വിവാഹം കഴിക്കുന്നുണ്ടാകിൽ അത് നിനെയാണ്... അതിനിപ്പോൾ എന്താ സംശയം...
അപ്പോൾ വല്യച്ചനോട് ചേട്ടൻ ഇപ്പോൾ വേണ്ടായെന്നു പറഞ്ഞതോ...
ഇപ്പോൾ വേണ്ടാ അത് തന്നെ...
എന്നെ ഇഷ്ട്ടമല്ലാത്തതു കൊണ്ടാണോ..
ഏയ്... നിന്നെ എനിക്കു ഇഷ്ട്ടം തന്നെ... പക്ഷേ... നല്ലൊരു ജോലിപോലുമില്ലാതെ നിന്നെ ഞാൻ എങ്ങനെ...
ജോലികിട്ടിയാലോ...
അപ്പോൾ കല്യാണം....
നിനക്കു വല്ലതും വെക്കാൻ അറിയുമോ...
ഇല്ല.. എന്തേയ്..
നീ ആദ്യം അത് പഠിക്കു... എന്നിട്ടാവാം കല്യാണം..
അതൊക്കെ ഞാൻ പഠിച്ചോളാം... ചേട്ടാ ഭാവി കാര്യമാണ് പാറ...
നീ പാറ...
എങ്കിൽ ഇവിടെയിരിക്ക്...
മ്മ്... ഈ പെണ്ണ്..
നിലത്തിരുന്നു സഞ്ജുവിന്റെ മടിയിൽ തലവെച്ചു അവളും...
ചേട്ടാ... നമുക്കു ആദ്യം വലിയൊരു ഊഞ്ഞാൽ കെട്ടണം... പിന്നെ ദേ.. ആ കുന്ന് ഇല്ലേ അതിന്റെ മുകളിൽ ഒരു വീട്
അതിനും ഉയരമുള്ള ഏരിയ ഒന്നും കണ്ടില്ലേ
മുറ്റം നിറയെ ചെടികൾ... അതിൽ നിറയെ
ചിത്രശലഭവും....
ചിത്രശലഭവും....
മ്മ്.. പിന്നെ....
നിറയെ മഴനനയണം...
മ്മ്.. മെഡിക്കൽ കോളേജ് തുടങ്ങേണ്ടി വരും..
പോ അവിടെനിന്നു....
പിന്നെയെന്തൊക്കെ...
വയര്നിറച്ചു ഐസ് ക്രീം കഴിക്കണം..
കൊതിയിതുവരെ മാറിയിട്ടില്ല...
പിന്നെ.... ലോകം മുഴുവനും കറങ്ങണം...
ഒറ്റക്കോ
പിന്നെ.... ആ നമുക്കു എത്ര കുട്ടികൾ വേണം....
നീ പാറ... ഇത്രയും നീ തന്നെ തീരുമാനിച്ചോ...
ചേട്ടൻ പാറ.. .
നമുക്കു ഒരു 20 കുട്ടികൾ വേണം...
ഇരുപതോ.... ഹമ്മോ.....
അല്ലെങ്കിൽ നമുക്കു ഗാന്ധാരിയുടെ റെക്കോർഡ് തകർകം.... ഒരു നൂറ്റിരണ്ട്‍...
അപ്പോളേക്കും എന്റെ പൊടിപോലും ബാക്കിയുണ്ടാവില്ല..... പിന്നെ നീ വേറേയാളെ നോക്കേണ്ടി വരും....
അത് തന്നെയാ എന്റെയും ഉദ്ദേശം....
ആഹാ.... അതിനുമുൻപ് ഞാൻ ചേട്ടനെ കൊല്ലും....
അതും പറഞ്ഞു അവൾ അവന്റെ കവിളിൽ മുത്തം കൊടുത്തു...
അവൻ പതിയെ മുഖം താഴ്ത്തി.... അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി....
അവൾക്കു അത് മനസിലായി... അവൾ വേഗം മുഖം കൈയ് കൊണ്ടു മുഖം പൊത്തി...
അവൾക്കു അത് മനസിലായി... അവൾ വേഗം മുഖം കൈയ് കൊണ്ടു മുഖം പൊത്തി...
പോ എനിക്കു നാണമാകുന്നു..
അതും പറഞ്ഞു അവൾ അവനെ തട്ടിമാറ്റി എഴുനേറ്റു ഓടി ......
എത്രകാലം കഴിഞ്ഞാലും ഈ വായാടിപ്പെണ് മാറില്ല... സ്നേഹം കൊതിക്കുന്ന കാന്താരി .. എത്രകാലം കാത്തിരിക്കണം... ആരും കൊതിക്കും ഇതുപോലൊരു കാന്താരിയെ.... അവൻ അവൾ പോകുന്നത് നോക്കിയിരുന്നു...
രചനാ :ശരത് ചാലക്ക....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക