Slider

പ്രകാശൻ അഥവാ പൊക്കൻ....

0

ആരോടും തീരെ സംസാരിക്കാൻ താല്പര്യമില്ലാത്ത ഒരു മുരടൻ അതാണ് പൊക്കൻ എന്റെ കൂടെ പടിച്ചവൻ പറഞ്ഞിട്ടെന്താ കാര്യം എട്ടാം ക്ലാസ്സിൽ നിന്നും ടീച്ചർ അടിച്ചപ്പോൾ ടീച്ചറെ തിരിച്ചടിച്ച അവൻ പിന്നെ സ്കൂളിന്റെ പടിചവിട്ടിയില്ല അല്ലെങ്കിൽ ചവിട്ടിച്ചില്ല...
അതിനുശേഷം പശുവായിരുന്നു പൊക്കന്റെ കൂട്ട്
നേരംവെളുക്കുമ്പോൾ പൊക്കൻ പശുവിനെയും പിടിച്ചുനടക്കാൻ തുടങ്ങും.... പശുവിന്റെ കൂടെ നടന്ന് നടന്ന് അവന്റെ സ്വഭാവം മൊത്തമായും പശുവിന്റേത് തന്നെ ആകുമല്ലോ പടച്ചതമ്പുരാനെ കൂട്ടുകാരൻ ഹംസയുടെ വേവലാതി
വർഷങ്ങൾ കഴിഞ്ഞു പോകുന്നതിനു സമമായി തന്നെ പോക്കന്റെ മുരടത്തരവും തുടരുന്നു
അവന്റെ അമ്മയ്ക്കാണെങ്കിൽ നമ്മളെ കാണുമ്പോഴൊക്കെ അവനെ പറ്റിയുള്ള വിഷമം മാത്രമേ പറയാൻ കാണു
മുമ്പൊക്കെ ആണെങ്കിൽ ഒരു പശുവിനെയും കൊണ്ടെങ്കിലും നടക്കും ഇപ്പോൾ അതും ഇല്ല വീട്ടിൽ തന്നെ കുറ്റി നാട്ടിയപോലെ ഇരിപ്പാ ഈ കുരിപ്പ്... ഇവനെ കൂടി നിങ്ങളുടെ കൂടെ കൂട്ടരുതോ അവനൊരു മാറ്റംവരട്ടെ...
അവന്റെ അമ്മയുടെ ശകാരം കേൾക്കുമ്പോൾ ഹംസയുടെ മുഖത്തു ചിരി വീണു കൊണ്ടിരുന്നു
നമ്മൾ ശ്രമിക്കാഞ്ഞിട്ടാണോ ഉമ്മ ആ മോയന്ത് വരുന്നില്ലല്ലോ കൂടെ ഹംസയുടെ കലക്കൻ മറുപടി
ഹാ എന്റെ തലവിധി അല്ലാതെന്തു പറയാൻ മക്കളെ....
എല്ലാം ശരിയാകും ഉമ്മാ ഇല്ലെങ്കിൽ നമ്മ ശരിയാക്കും ഇതു ഹംസയുടെ വാക്ക്...(ഹംസയുടെ വാക്കും കീറിയ ചാക്കും ഒരു പോലെയാ ഒന്നിനും കൊള്ളില്ല... ഈ സത്യം നമ്മൾ കൂട്ടുകാർക്കിടയിൽ ഒതുങ്ങി പോയത് ഏതായാലും നന്നായി )
വാക്കു കൊടുത്ത ഹംസ അടക്കം ആരും പൊക്കന്റെ അമ്മയുടെ പരിഭവംപറച്ചിൽ ഭയന്ന് അവന്റെ വീട്ടിനടുത്തുകൂടി പോലും പോകാതെയായി ....
ദിവസങ്ങൾ കടന്നുപോയി
വീട്ടിൽ ഇരിക്കുന്ന എന്നോട് അമ്മ
നീ അറിഞ്ഞില്ലേ
എന്തറിഞ്ഞില്ലെന്ന അമ്മ ഈ ചോദിക്കുന്നെ
നമ്മടെ പൊക്കന്റെ കാര്യം അവൻ ഇപ്പോൾ നമ്മുടെ ജോയിഏട്ടന്റെ വീട്ടിൽ പശുവിനെ നോക്കലും കൃഷിനോക്കലും ആയി ജോലിക്കു പോകുന്നു. പിന്നെ എല്ലാവരോടും വാ തോരാതെ സംസാരിക്കുന്നു അമ്മ പറഞ്ഞത് മുഴുവൻ കേൾക്കാൻ നിന്നില്ല ഞാൻ ഹംസയുടെ വീട്ടിലെത്തി
ഡാ നീ അറിഞ്ഞ നമ്മുടെ പൊക്കൻ വെള്ളമടി തുടങ്ങി
ആ ഞാൻ അറിഞ്ഞു ആ ജോയി ഏട്ടൻ അവനെയും നശിപ്പിച്ചു എന്തായാലും അവൻ സംസാരിക്കാൻ തുടങ്ങിയല്ലോ ബല്യ ഭാഗ്യം ഇത്രയും പറഞ്ഞു ഹംസയുടെ ഒരു ചിരി കൂട്ടത്തിൽ എന്റെയും
ജോയി ഏട്ടൻ നാട്ടിലെ മാന്യൻ, പണക്കാരൻ , ജോയിച്ചേട്ടന്റെ കൂടെ കൂടി പേരെടുത്ത കുടിയൻ
മാറായിട്ടുള്ളവർ നിരവധിപേർ അക്കൂട്ടത്തിൽ അവസാനത്തെ നമ്മുടെ പൊക്കനും.... ഇതൊന്നും എല്ലാവർക്കും അറിയില്ല.. നാട്ടുകാരിൽ പലർക്കും ജോയിച്ചേട്ടൻ ഇപ്പോഴും കൺകണ്ട ദൈവം
കാലം കഴിഞ്ഞപ്പോൾ മുരടൻ പൊക്കൻ എന്ന പേരുതന്നെ മാറിക്കിട്ടി
വീട്ടിൽ നിന്നും ഇറങ്ങാതിരുന്ന പൊക്കൻ ഇപ്പോൾ വീട്ടിൽ കയറാതെ ആയി..... നാട്ടുകാർ അവനെ സ്നേഹത്തോടെ വിളിച്ചു കുടിയൻ പൊക്കൻ......
പ്രവീൺ മേലേടത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo