ഒരിക്കലുംകാണില്ലയെങ്കിലും"
"ഒരിക്കലും മറക്കാൻ
കഴിയാത്ത സ്നേഹം"
ഓർക്കുകവല്ലപ്പോഴും"
എന്നോട്ടോഗ്രാഫി എഴുതിയവൾ
ഒരു ബെഞ്ചു മുഴുവൻ കൂടെയുണ്ട് എങ്കിലും ഒരുദിവസംഅവൾ വരാതിരുന്നാൽ മനസ് വേദനിച്ചിരുന്നു...
തട്ടമിട്ടുതലമറച്ചിരുന്നുവെങ്കിലും, തലകുനിച്ചേ നടന്നിരുന്നുള്ളു ...
മുല്ലമൊട്ടടുക്കി വച്ചതൊളിപ്പിച്ചേ
ചിരിക്കാറുള്ളു ...
എന്റെ മനസിൽനിന്നും സൈഫുനെആദ്യം
കണ്ടുപിടിച്ചതുംഅവൾത്തന്നെ...
ഇടക്കിടെ അവന്റെ പേരുപറഞ്ഞെന്നെ
കളിയാക്കിയതുംഅന്നൊക്കെ എന്തു രസമായിരുന്നു
ഒന്നും പറയാതെന്റെ മനസിലെ നൊമ്പരങ്ങളും കണ്ടിരുന്നു അവൾ ..
ഒരിക്കലെന്റെ കൈത്തണ്ട ഒഴിഞ്ഞു കിടക്കുന്നതു കണ്ടു അവൾ ചോദിച്ചു .
നിനക്ക് കുപ്പിവള ഇഷ്ടാണോ ??
ഇഷ്ടാ ഒത്തിരി പക്ഷെ....വാങ്ങാൻപൈസവേണ്ടേ ??
പിറ്റേന്ന് എനിക്കവൾ കൈയ്യിലിട്ടു തന്നു .
*നല്ല ചോരചുവപ്പു കുപ്പിവളകൾ ആറെണ്ണം *
അതിലൊന്ന് പൊട്ടിയപ്പോഴാണ് ആദ്യമായെന്റെ മനസ് മുറിഞ്ഞത് .. സൂക്ഷിച്ചുവച്ചു ..ഞാനാ വളപൊട്ടുകളും.അവളുടെ സ്നേഹവും ..
By:

super
ReplyDelete