അലാറം അടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.അഴിഞ്ഞുകിടക്കുന്ന മുണ്ട് വാരി ചുറ്റി. തപ്പി തടഞ്ഞ് ഉറക്കച്ചടവോടെ ഫോൺ കൈയിലെടുത്തു. മുറിയിലേക്ക് പുലർകാല വെളിച്ചം ജനൽ ഗ്ലാസിലൂടെ എത്തി നോക്കുന്നുണ്ട്. ജനൽ തുറന്നിട്ടപ്പോൾ വൃശ്ചിക കുളിർ കാറ്റ് ചെറുതായി വീശി. നെറ്റ് ഓൺ ചെയ്ത് ആദ്യം വാട്സ് അപ്പിൽ ടച്ച് ചെയ്തു. മെസേജുകൾ കുറെ വന്നിട്ടുണ്ടെങ്കിലും ഞാൻ പ്രതീക്ഷിക്കുന്ന മെസേജ് വന്നിട്ടില്ല.
അല്ലെങ്കിലും നീ മടിയനാ, ഞാനല്ലെ എന്നും ആദ്യം മെസേജ് അയക്കുന്നത്.പതിവു തെറ്റിക്കുന്നില്ല ഞാൻ തന്നെ അയക്കാം.
ഞാൻ മെസേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി.
ഹായ് ബാലു, ഗുഡ് മോർണിംഗ് ...... എണീറ്റോ .....നീ..
ഇന്ന് ഞാനാണോ നീയാണോ വണ്ടി എടുക്കുന്നത്. നീ എടുത്താൽ മതി. നിന്റെ ബുള്ളറ്റിൽ പോകുന്നതിന്റെ സ്റ്റൈൽ എന്റെ പഴയ ബൈക്കിൽ പോകുമ്പോൾ കിട്ടൂല മോനെ..., കവലയിൽ നിന്റെ ബുള്ളറ്റിന്റെ ശബ്ദം കാതോർത്തു നിൽക്കുന്ന തരുണിമണികളുണ്ട്. അവരെ ഞാനായിട്ട് നിരാശപെടുത്തുന്നില്ല. അതു കൊണ്ട് നീ ബുള്ളറ്റെടുത്ത് വാ...

പതിവു മെസേജുകൾ ഓരോന്നും അയക്കുമ്പോഴും ഇതൊന്നും അവന്റെ ഫോണിലേക്ക് എത്തുന്നില്ലെന്നും കാണുന്നില്ലെന്നും തിരിച്ചറിവ് പിന്നീടാണ് ഓർമ വരിക. അവൻ ഇല്ലാത്ത ലോകത്ത് അവന്റെ നമ്പറിലേക്ക് വീണ്ടും വീണ്ടും മെസേജുകൾ അയക്കാൻ തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു.
ബാലുവും ഞാനും ആത്മാർത്ഥ സുഹൃത്തുക്കളാണ്.കൂടപിറപ്പുകളെ പോലെയായിരുന്നു ഞങ്ങൾ. അവന്റെ ആകസ്മിക മരണം എന്നെ വല്ലാതെ തളർത്തി. ഒരു ഭ്രാന്തനെ പോലെ കഴിഞ്ഞ ദിവസങ്ങൾ, പല ചികിൽസകൾ, വഴിപാടുകൾ ,വീട്ടുകാരുടെ മനസ്സിൽ ഞാൻ ഒരു വേദനയാണ് അതോടൊപ്പം ബാലുവും.
പണ്ടത്തെ പോലെ കളിചിരിയില്ല. മിണ്ടാട്ടമില്ല.
എന്റെ സന്തോഷത്തിന് വേണ്ടി മാത്രം ടൂർ പ്ലാൻ ചെയ്തു. പല സ്ഥലങ്ങളിലും ചുറ്റിയടിച്ച് സന്തോഷത്തിൽ എല്ലാവരും മതിമറക്കുമ്പോൾ ഞാൻ മാറി നിന്നു. അവരുടെ സന്തോഷത്തിൽ കൂടാൻ എന്റെ മനസ് പ്രാപ്തമല്ലായിരുന്നു.
അനിയത്തി മീനുട്ടി എന്റെ കൈയിൽ പിടിച്ച് എന്തൊക്കെയോ കളിതമാശകൾ പറയുന്നുണ്ട്. അവൾ തനിക്ക് നേരെ നീട്ടിയ ചോക്കോബാർ, ഞാൻ നിരസിച്ചു.

ഈ മുറിയിൽ ഏറെ സമയം ഒറ്റ ഇരിപ്പ് ഇരിക്കും. മൊബൈലിൽ സമയം കളയും, ഞാനും ബാലും കൂടുതലും ചിലവഴിച്ച മുറിയാണിത്.
അവന്റെ ഗന്ധം ഇവിടെ ചുറ്റും ഉണ്ട്.
ഷെൽഫിൽ വെച്ചിരിക്കുന്ന ഫോട്ടോ എടുത്തു നോക്കി.
വെള്ളാരക്കണ്ണുകൾ ഉള്ള സുന്ദരനായ തന്റെ സുഹൃത്ത് ബാലഗോപാൽ ,എന്റെ ബാലു
ഞാനും അവനും തോളിൽ കൈയിട്ടു നിൽക്കുന്ന ഒരു സുന്ദര ഫോട്ടോ .
കൈകളിലിരുന്ന് ഫോട്ടോ വിറച്ചു.
തന്റെ കൺപീലിയിൽ നനവ് പടരുന്നുണ്ട്.
ശരിക്കും കരയുമോ ഞാൻ. വേണ്ട കരയാൻ പാടില്ല.
എന്റെ കണ്ണീർ അവന് സഹിക്കാൻ കഴിയില്ല. ഞാൻ വിഷമിച്ചിരിക്കുന്നതു പോലും അവനിൽ വിഷമം വരുത്തും.
കുറെ നേരം ഫോട്ടോയിലേക്ക് നോക്കി ഇരുന്നു.പല കഥകളും പറയാനുള്ളതുപോലെ

"ആത്മമിത്രമേ......... ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ജനിക്കുമോ എന്റെ കൂടപിറപ്പായി. നീ എന്റെ മിത്രമായിരുന്നില്ല. എന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെപ്പോയ എന്റെ സോദരനാണു നീ. നമ്മുടെ അമ്മമാർ ആദ്യ പേറ്റുനോവനുഭവിച്ചത് നമ്മളിലൂടെ ആയിരുന്നു. ഒരേ സമയം ഒരേ ആശുപത്രിയിൽ. അതു കൊണ്ടായിരിക്കണം സമീപ പ്രദേശത്തുള്ള നമ്മൾ ഇണപിരിയാത്ത സുഹൃത്തുക്കളായത്.ഇരട്ടകളാണെന്ന് പറഞ്ഞ് പലരും നമ്മളെ കളിയാക്കി. സുഹൃദ് ബന്ധത്തിന്റെ ആഴം കൂടിയപ്പോൾ സഹോദരങ്ങളെ പോലെയായി. സുഖദു:ഖങ്ങളെല്ലാം നമ്മളൊരുമിച്ചായിരുന്നല്ലോ പങ്കുവെച്ചത്.കൗമാരത്തിൽ എനിക്കാദ്യം പൊടിമീശ വന്നപ്പോൾ നീ കരിതേച്ചു നടന്നതും ഓർമയില്ലേ...
ബാലുവിന്റെ കണ്ണുകളിൽ നക്ഷത്ര തിളക്കം അനുഭവപ്പെട്ടതു പോലെ.
ഓർമകൾ കേട്ടപ്പോൾ സന്തോഷം തോന്നിയോ ബാലു ...
എന്റെ ചോദ്യം കേട്ടപ്പോൾ അവനിൽ ഒരു പാൽ പുഞ്ചിരി നിറഞ്ഞു.

നീ എന്നെ വിട്ടു പോയിട്ട് ഒരു വർഷം തികയുന്ന ദിവസമാണിന്ന്.
നീ ഞങ്ങളെ വിട്ടു പോയിട്ടില്ലെന്ന് വിശ്വസിക്കുകയാണ് ഇപ്പോഴും.
അതു കൊണ്ടാ ബാലു നിനക്ക് മുടങ്ങാതെ മെസേജ് അയക്കുന്നത്.
വാതിലിൽ ആരോ മുട്ടുന്നുണ്ട്.
"എടാ, എണീറ്റില്ലെ ? ബാബുട്ടാ...
അമ്മയുടെ ശബ്ദം ,
ഇപ്പം വരാം...
എന്റെ മറുപടിയിൽ വാതിലിൽ മുട്ടുന്ന ശബ്ദം നിലച്ചു.
അറിയാതെ ഒഴുകിയ കണ്ണീർ ചാലുകൾ തുടച്ചു.
കരയാതിരിക്കാൻ ശ്രമിച്ചതാണ്. എന്നിട്ടും കണ്ണീർ ഞാനറിയാതെ ഒഴുകി.
അവൻ എപ്പോഴും ചിരിക്കുന്ന പ്രകൃതമാണ്. അതു കൊണ്ട് തന്നെ ഞാനും അതുപോലെ പ്രസന്നവദനായിരിക്കണം. മുഖത്ത് മ്ലാനത വരാൻ പാടില്ല. അങ്ങനെ കണ്ടാൽ വഴക്കടിക്കും
അവന്റെ മുഖത്ത് സദാസമയവും പുഞ്ചിരി ഉള്ളതുകൊണ്ട് ടീച്ചേഴ്സിന് ഭയങ്കര ഇഷ്ടമായിരുന്നു. എന്തെങ്കിലും കുരുത്തക്കേടുകൾ കാണിച്ചാൽ പോലും തല്ല് കിട്ടാറില്ല."എടാ ബാലു നിന്റെ മുഖം കണ്ടാൽ എങ്ങനെയാ അടിക്കാൻ തോന്നുന്നത്''
ടീച്ചേഴ്സിന്റെ അടിയിൽ നിന്നും രക്ഷപ്പെട്ട ദിനങ്ങൾ.
ചിരിച്ചാൽ ആയുസ് ദീർഘിപ്പിക്കാൻ പറ്റും, അവൻ മിക്കവാറും പറയുന്ന ഡയലോഗാണത്.
എന്നിട്ടും എപ്പോഴും ചിരിക്കുന്ന അവന് ആയുസ് നീട്ടി കിട്ടിയില്ല.

"ബാലു ....
നമ്മൾ നടന്ന ചെമ്മൺപാതകൾ, ചാടി മറിഞ്ഞ കുളങ്ങളും കളിച്ചുല്ലസിച്ച പാടവും നിന്റെ വിയോഗത്തിൽ വിങ്ങിപൊട്ടിയത് ഞാനറിഞ്ഞു.
എങ്ങും നിശബ്ദത മാത്രം.
ഒരുറുമ്പിനു പോലും നിന്റെ വിടവാങ്ങൽ ഉൾകൊള്ളാനാകുന്നില്ല.
അപ്പോൾ എന്റെ അവസ്ഥയോ?
നമ്മുടെ അമ്മമാരുടെയും മറ്റുള്ളവരുടെയും അവസ്ഥ സഹിക്കാൻ കഴിയുമോ? "

എൽ കെ ജി മുതൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയതും ഞങ്ങളൊരുമിച്ചായിരുന്നു.അതും ഒരേ ബഞ്ചിൽ.
ഒരുപാടു സ്വപ്നങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു.
ഒരേ സ്ഥലത്ത് ജോലിക്കു പോകുന്നതും ഒരുമിച്ച് ഹോസ്റ്റലിൽ താമസിക്കുന്നതും,
വിവാഹം കഴിക്കുന്നതു പോലും ഒരേ വീട്ടിലെ സഹോദരിമാരെ ആകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു.
പക്ഷെ, ദൈവം ഞങ്ങളുടെ സന്തോഷത്തിലും അമിതാഗ്രഹത്തിനും ആയുസ് തന്നില്ല ഈ സ്നേഹ ബന്ധം ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല.

എന്തിനാണ് എനിക്കന്ന് ആ നശിച്ച പനി വന്നത്.
പനിയും വിറയലും കാരണം തൊട്ടടുത്തുള്ള സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി.
വിവരം അറിഞ്ഞ് ഹോസ്പിറ്റലിലേക്ക് പാഞ്ഞുവരികയായിരുന്നു ബാലു .
ഓവർ സ്പീഡിൽ വന്ന അവന്റെ ബുള്ളറ്റ് ഒരു പ്രൈവറ്റ് ബസ്സിനെ ഇടിക്കുകയായിരുന്നു. തൽക്ഷണം എല്ലാം കഴിഞ്ഞു.
"ബാലു,, എനിക്ക് വെറും പനിയല്ലായിരുന്നോ.... അതിനായിരുന്നോ നീ ഇത്രമേൽ ധൃതി കാണിച്ചത് ...
വേണ്ടായിരുന്നു ബാലു .... ഒന്നും
എന്റെ നശിച്ച പനി അതാ എനിക്ക് നിന്നെ നഷ്ടപ്പെടാൻ കാരണം.
അപ്പോഴും ഫോട്ടോയിൽ ബാലുവിന്റെ പുഞ്ചിരിച്ച മുഖം
എന്താടാ ബാബു നീ കരയുവാണോ? വേണ്ട അതു വേണ്ട ...
ബാലുവിന്റെ പുഞ്ചിരിയോടു കൂടിയ ചോദ്യം.
ഇല്ലടാ, ഞാൻ കരയുന്നില്ല... ഏയ് ഇല്യ
എങ്കിലും തികട്ടി വന്ന ഗദ്ഗദം ഞാൻ അമർത്തിയൊതുക്കി.
നീ ഉള്ളിന്റെയുള്ളിൽ തേങ്ങുന്നുണ്ട് എനിക്കറിയാം. സങ്കടപെടരുത്, എന്റെ അച്ഛനും അമ്മയ്ക്കും കുഞ്ഞാറ്റയ്ക്കും നീയാണുള്ളത്', നീ ഞാൻ തന്നെയാണ്.
ബാലുവിന്റെ ശബ്ദത്തിൽ നൊമ്പരം ഉള്ളതുപോലെ.
എനിക്കറിയാം ബാലു .... അറിയാം
ബാലുസദനത്തിൽ നീ പോയിട്ട് കുറച്ചായി അല്ലെ ബാബു ?
ബാലുവിന്റെ ചോദ്യം വിഷമത്തിലാക്കി .
നീ പറഞ്ഞത് സത്യം .കുറച്ചായി ആ വഴി പോയിട്ട്, ഫേയ്സ് ചെയ്യാൻ വയ്യ ഞാനെങ്ങനെ....
മുഴുവൻ പറയാൻ എന്നിലുണ്ടായ ഗദ്ഗദം സമ്മതിച്ചില്ല.
"എടാ, ഒരു കാര്യം പറയട്ടെ.... നീ ഞങ്ങളെ വിട്ടു പോയതിൽ ഒരുപാടു വിഷമങ്ങൾ ഉണ്ട്. എങ്കിലും നിനക്ക് അവിടെയിരുന്ന് സന്തോഷിക്കാം കാരണം നിന്നിലൂടെ രണ്ടു പേർ ജീവിക്കുന്നുണ്ട്. നിന്റെ അവയവങ്ങൾ ദാനം ചെയ്തു,
അവർ ആരാണെന്നോ എവിടെയുള്ളവരാണെന്ന് അറിയില്ല.
അത്തരം വിവരങ്ങൾ അധികൃതർ അറിയിച്ചിട്ടില്ല.
പുറത്തു നിന്നും ബുള്ളറ്റിന്റെ ശബ്ദം കേൾക്കുന്നുണ്ട്.
ജനൽ വഴി നോക്കി, ആരെയും കണ്ടില്ല.
പതിവുള്ളതാണ് ഈ നേരത്ത് ആ ശബ്ദം.
വീണ്ടും വാതിലിൽ മുട്ടുന്ന ശബ്ദം
" എടാ, ബാബു വേഗം വാ...
ബാലൂന്റെ വീട്ടിന്ന് വന്നിട്ടുണ്ട്. അമ്മയുടെ വിറയാർന്ന ശബ്ദം
അയയിൽ കിടന്ന ടീഷർട്ട് വേഗം ധരിച്ചു.
ബാലൂന്റെ അച്ഛനെയും അമ്മയെയും എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്ത എന്നെ അലട്ടുന്നുണ്ട്.
ഉമ്മറത്തെത്തിയപ്പോൾ എല്ലാരും തിണ്ണയിൽ ഇരിപ്പുണ്ട്.
ഒരു വർഷം തികഞ്ഞിട്ടും കണ്ണീരോടു ഇരിക്കുന്ന ബാലുവിന്റെ അമ്മ
ഒന്നിനും ശക്തിയില്ലാതെ പാവം അച്ഛൻ
ആകെ തളർന്നു പോയ കുഞ്ഞാറ്റ.
എന്നെ കണ്ടതും ബാബുവേട്ടാ എന്നു വിളിച്ചിട്ട് കുഞ്ഞാറ്റ വന്ന് കെട്ടി പിടിച്ചു.
ഉറക്കെ തേങ്ങി കരയുന്നുണ്ട്.
അവളെ സമാധാനപ്പെടുത്തുവാൻ എന്റെ ആശ്വാസവാക്കുകൾ പോരായിരുന്നു.
എന്റെ അമ്മ അവളെ ആശ്വസിപ്പിച്ചു.
ഞാൻ അവൾക്ക് സ്വന്തം ഏട്ടൻ തന്നെയായിരുന്നു. സയാമിസ് ഇരട്ടകൾ എന്നു വിളിച്ച് അവൾ കളിയാക്കും.ബാലുവിനെ കാണുന്നതുപോലെ തന്നെ അവൾ എന്നെയും കാണുന്നത്. അതുകൊണ്ടാണ് അവൾ എന്നെ കണ്ടതും സകല നിയന്ത്രണവും നഷ്ടപ്പെട്ട്പൊട്ടിക്കരഞ്ഞത്.
"അമ്മേ....
ഞാൻ ബാലുവിന്റെ അമ്മയുടെ തോളിൽ മെല്ലെ കൈവെച്ചു.
നിസഹയതയെ പോലെ അമ്മ എന്നെ നോക്കുന്നുണ്ട്.
ബലിയിട്ടു വരുന്ന വഴിയാ....
അവന്റെ അച്ഛൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
" ഉം, ഞാൻ മൂളി.
എന്നെ ഇറുകെ പുണർന്ന അമ്മയുടെ അരികിൽ ഞാൻ ഇരുന്നു.
" അവന് അമ്മയെ വേണ്ടാതായി. വിളിച്ചിട്ട് ഫോണെടുക്കുന്നില്ല. അവനെ പോലെ തന്നെ നീയും ഈ അമ്മയെ നിനക്കും വേണ്ടാതായി.
വിളിച്ചാൽ നീയും ഫോണെടുക്കില്ല...
ഒന്നു രണ്ടു തവണ വിളിച്ചിട്ടുണ്ട്. സംസാരിക്കുവാനുള്ള വിഷമം കാരണം ഫോൺ എടുത്തില്ല. അതാണ് അമ്മ സൂചിപ്പിച്ചത്.
ഒരു വർഷായിട്ടും ഇതു തന്നെയാ അവസ്ഥ
എന്റെ അമ്മയോട് ബാലുവിന്റെ അച്ഛൻ പറഞ്ഞു.
എന്നും വിഭവങ്ങൾ വെച്ചുവിളമ്പി കാത്തിരിക്കും
അവനു വേണ്ടി ഏതു സമയവും കണ്ണീർ ഒഴുക്കും.
പൊട്ടി കരയുന്ന അമ്മയെ സമാധാനപ്പെടുത്താൻ വല്ലാതെ ബുദ്ധിമുട്ടി.
"ബാലു നിന്നെ വിളിച്ചോ... എപ്പോഴെങ്കിലും, അധരങ്ങൾ വിറപൂണ്ടു.
അമ്മയുടെ പതർച്ചയോടുള്ള ശബ്ദം എനിക്ക് സഹിക്കാനായില്ല.
അമ്മ എന്റെ നെഞ്ചിൽ വീണു പൊട്ടി കരയുകയാണ്.
"ഈ അമ്മയെ മറക്കല്ലെ മോനെ.... ആരുല്യ എനിക്ക്:
കരയരുത് അമ്മേ, അമ്മയുടെ ഒരു മകൻ അല്ലെ പോയുളളൂ.മറ്റേ മകൻ ഇവിടെയുണ്ടല്ലോ...
എന്റെ സമാധാന വാക്കുകൾ അമ്മയുടെ മനസ്സിനെ തണുപ്പിച്ചു.
എന്റെ നെറുകെയിൽ അമ്മ ചുംബിച്ചു.
അമ്മയുടെ കണ്ണീർ എന്റെ മൂക്കിനുമേൽ ഒലിച്ചിറങ്ങി.
"വാ പോകാം, അമ്മ നിനക്ക് വേണ്ടി എന്തൊക്കെയാ ഉണ്ടാക്കി വെച്ചിരിക്കുന്നത് അറിയോ...
എന്റെ കൈ പിടിച്ചിട്ട് അമ്മ നടക്കാൻ തുടങ്ങി.
ഞാൻ ഫ്രഷായിട്ടു വരാം, അമ്മ പൊയ്ക്കോളൂ.. ഞാൻ പറഞ്ഞു.
എന്റെ വാക്കുകളെ അവഗണിച്ച് കൈയിൽ മുറുകെ പിടിച്ചു വലിച്ചു.
"ഒക്കെ അവിടെ ചെന്നിട്ട് മതി, അമ്മയുടെ മറുപടി.
"വായോ ഏട്ടാ ,അമ്മയുടെ ആഗ്രഹമല്ലെ ...
കുഞ്ഞാറ്റയുടെ വാക്കുകളിൽ വിഷമം തികട്ടി.
വാതിൽ പിടിച്ചു നിൽക്കുന്ന അമ്മയെ ഞാൻ നോക്കി.
അമ്മ പുഞ്ചിരിയോടെ, "ഉം ചെല്ലടാ..' എന്ന ഭാവത്തിൽ തലയാട്ടി.
അപ്പോഴും മുറുകെ തന്റെ കൈ പിടിച്ചു വലിക്കുകയായിരുന്നു ബാലുവിന്റെ അമ്മ
തന്റെ ഗേറ്റിനു വെളിയിൽ ആരോ നിൽക്കുന്നതു പോലെ
വെള്ളാരക്കണ്ണുകൾ ഉള്ള സുന്ദരനായ ഒരു യുവാവ്
സന്തോഷത്തോടെ എല്ലാം നോക്കി കാണുന്ന ബാലു
എന്റെ ബാലു ....
സന്തോഷമായി എന്ന് അവൻ പറയുന്നതുപോലെ തോന്നി.
അമ്മ എന്നെ കാറിനുള്ളിലിരുത്തി.
ഞാൻ ഡ്രൈവ് ചെയ്യണോ? ഞാൻ ബാലുവിന്റെ അച്ഛനോടു ചോദിച്ചു.
എയ് വേണ്ട, നീ അമ്മയുടെ അരികിലിരുന്നാൽ മതി.
അച്ഛന്റെ വാക്കുകൾ അമ്മയ്ക്ക് സന്തോഷം നിറഞ്ഞതായിരുന്നു.
ബാലുവിനെ കണ്ടതുപോലെയുള്ള സന്തോഷം അവരുടെ മുഖത്ത്.

പുഞ്ചിരിയോടെ ബാലു കൈ വീശി കൊണ്ട് ഞങ്ങളെ യാത്രയാക്കി.
ഞാൻ തല പുറത്തേക്കിട്ട് അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു,
ആ രൂപം എവിടെക്കോ അപ്രത്യക്ഷമായിരുന്നു.
ആ രൂപം എവിടെക്കോ അപ്രത്യക്ഷമായിരുന്നു.
സുമേഷ് കൗസ്തുഭം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക