Slider

കറുത്തങ്ങേലി മുതല് കാളിപ്പെണ്ണുവരെ - ചെറുകഥ

0

"വെളുത്ത് സുന്ദരിയായ വെളുത്തങ്ങേലിക്ക് കരിക്കട്ടപോലെ കറുത്ത ഒരു പണിക്കാരത്തിയുണ്ടായിരുന്നു." ഞാൻ കഥ പറഞ്ഞ്ഞു തുടങ്ങി.
"അമ്മയും നമ്മുടെ പണിക്കാരത്തിയും പോലെ, അല്ലേ?" മോന്റെ ആ ചോദ്യത്തിന് "അതെ" എന്ന ഉത്തരം ഉള്ളില നിന്ന് പോന്തിവന്നെങ്കിലും അത് തൊണ്ടയിൽ കുടുങ്ങിപ്പോയി.. കഥയുടെ രസച്ചരട് മുറിക്കുന്ന എന്തോ ഒന്ന് എന്നെ അസ്വസ്ത്ഥനാക്കി
"ഇടക്ക് കയറി ചോദിക്കാതെ കഥ കേൾക്ക്" എന്ന താാക്കീതോടെ ഞാൻ കഥ തുടരാൻ ശ്രമിച്ചു. പക്ഷെ അമ്മ പറഞ്ഞ്ഞു തന്ന ആ കഥയുടെ താളം എനിക്ക് പെട്ടെന്ന് നഷ്ടപ്പെട്ടത് പോലെ തോന്നി. അക്ഷമനായ അപ്പുവിനു വേണ്ടി കഥ തുടർന്നേ പറ്റു അറ്റ് പോയ രസചരടിന്റെ അറ്റം തപ്പിയെടുത്ത് ഞാൻ കഥ തുടർന്നു
“സ്വർണപണ്ടങ്ങളും പട്ടുവസ്ത്രങ്ങളും ധരിച്ച വെളുത്തങ്ങേലി മുന്നിലും എത്ര അലക്കിയാലും വെളുക്കാത്ത പഴയ രണ്ടാമുണ്ടുകൊണ്ട് മാറുമറച്ച കറുത്തങ്ങേലി പിന്നിലുമായി അവർ ശ്രീപാർവതി വാണ ശ്രീകൈലാസത്തിലെത്തി പൂമുഖപ്പടിമേൽ വെച്ചിരുന്ന സ്വർണക്കിണ്ടിയിലെ വെള്ളം കൊണ്ട് വെളുത്തങ്ങേലി കാൽ കഴുകി. അപ്പുറത്ത് വെച്ചിരുന്ന ക്ലാവ് പിടിച്ച ഓട്ടുകിണ്ടിയിലെ വെള്ളം കൊണ്ടാണു കറുത്തങ്ങേലി കാൽ കഴുകിയത്.,
താമരപോയ്കയിൽ സുഗന്ധ തൈലങ്ങൾ തേച്ചുകുളിച്ച് വന്ന വെളുത്തങ്ങേലി പൂമുഖപടിയിൽ മടക്കിവെച്ചിരുന്ന ഏറ്റവും മുന്തിയ തരം വസ്ത്രങ്ങൾ അണിഞ്ഞു. അടുക്കളകുളത്തിൽ വെറും കുളി കുളിച്ച് വന്ന കറത്തങ്ങേലി അപ്പുറത്ത് വെച്ചിരുന്ന തോർത്തുമുണ്ടു കൊണ്ട് മാറു മറച്ചുവെന്നുവരുത്തി
തൂശനിലയിൽ അറുപത്തിനാല് തരം വിഭവങ്ങൾ കൂട്ടി വെളുത്തങ്ങേലി വിസ്തരിച്ച് ഉണ്ടു., ഓട്ടുകിണ്ണത്തിൽ വെച്ച തണുത്ത കഞ്ഞിയായിരുന്നു കറത്തങ്ങേലിയുടെ ഭക്ഷണം
യാത്ര പറഞ്ഞിറങ്ങുമ്പോൾ പാര്വതിയുടെ ഭ്രുത്യന്മാർ അവർക്ക് മുൻപിൽ രണ്ടു പെട്ടികൾ കൊണ്ടുവന്നു വെച്ചു.ഒന്ന് ഒരു സ്വർണനിറമുള്ള പെട്ടി ;മറ്റേത് പഴയ
പാട്ടപെട്ടി. ഇഷ്ടമുള്ളത് എടുക്കാം
സ്വർണപെട്ടി മാറിൽ ഇറുകെ പിടിച്ച വെളുത്തങ്ങേലിയും പാട്ടപെട്ടി തലയിൽ വെച്ച കറുത്തങ്ങേലിയും അങ്ങനെ ഭൂമിയിലേക്ക് തിരിച്ചു പോന്നു.,
കൊട്ടാരസദ്രുശമായ തന്റെ വീട്ടിലെ വിശാലമായ തളത്തിലിരുന്ന് ആ സ്വർണപ്പെട്ടിയോന്നു തുറന്നു നോക്കാനുള്ള തിടുക്കം മൂലം നടക്കുകയല്ല ,ഓടുകയായിരുന്നു വെളുത്തങ്ങേലി., . വളരെ വിലപ്പെട്ട എന്തെങ്കിലും പാരിതോഷികമായിരിക്കും ശ്രീപാർവതി തനിക്കായി പെട്ടിയിൽ പൂട്ടിവെച്ചിരിക്കുന്നതെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. തലയിലിരിക്കുന്ന പെട്ടിയുടെ ഭാരം ഒന്നിറക്കിവെക്കാനുള്ള തിടുക്കത്തിൽ കറുത്തങ്ങേലിയും വെളുത്തങ്ങേലിയുടെ പിന്നാലെ തേങ്ങി വലിച്ച് ഓടാൻ പണിപ്പെടുകയായിരുന്നു.,
വലിയ ഉത്സാഹത്തോടെ പെട്ടി തുറന്നപ്പോൾ തന്റെ ഉടയാടയിലേക്ക് തെന്നി വീണ കരിക്കട്ട കഷണങ്ങൾ വെളുത്തങ്ങേലിയെ അല്പം സംഭ്രമിപ്പിച്ചെങ്കിലും ശ്രീ പാർവതി തന്നെ വഞ്ചിക്കില്ലെന്നും കരിക്കട്ടകൾക്കടിയിൽ മാണിക്യകല്ലുകളുണ്ടാവുമെന്നും അവൾക്കുറപ്പുണ്ടായിരുന്നു. കണ്ണുകൾ എരിക്കുന്ന കരിക്കട്ടപൊടിയെ മാനിക്കാതെ കരിക്കട്ടകൾ മുഴുവൻ നിലത്തു വാരിയിട്ടു .
എന്തോ കണ്ടു ഭയപ്പെട്ടിട്ടെന്നപോലെ തളത്തിലേക്കോടിയെത്തിയ കറത്തങ്ങേലി കരിക്കട്ടകൾക്കു നടുവിൽ കരിംപൂതം പോലെ നിൽക്കുന്ന തന്റെ തമ്പുരാട്ടിയെ കണ്ട് വല്ലാതെ അമ്പരന്നു. തനിക്കു കിട്ടേണ്ട പെട്ടി തമ്പുരാട്ടിക്കും തമ്പുരാട്ടിക്കു കിട്ടേണ്ടത് തനിക്കുമാണ് കിട്ടിയതെന്നു തിരിച്ചറിയാൻ കറുത്തങ്ങേലിക്ക് ഏറെ നേരം വേണ്ടി വന്നില്ല.,
"ഇനിയുള്ള കഥ ഞാൻ പറയാം " എന്റെ വായ പൊത്തിക്കൊണ്ട് മോൻ പെട്ടെന്ന് എഴുനേറ്റിരുന്നു.
"കറുത്തങ്ങേലിയുടെ പെട്ടിയിൽ നിറച്ചു സ്വർണ്ണകട്ടകളായിരുന്നു., സ്വർണത്തിന് പകരം കരിക്കട്ട കൈമാറ്റം ചെയ്ത് രണ്ടു പേരും സുഖമായി ഇരുന്നു., " ഞാനൂഹിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു അത്.,
" ആരാ നിനക്കിതു പറഞ്ഞു തന്നത്?" എന്ന എന്റെ ചോദ്യം അവൻ നിസ്സാരമാക്കി
" മ്മ്ടെ കാളിപ്പെണ്ണു ഒരിക്കൽ അമ്മയോടു പറയുന്നത് ഞാൻ കേട്ടതാ.,
"എനിക്കെന്തിനാ തമ്പുരാട്ടി സ്വർണം ? അതിനു പകരം ഒരു ചാക്ക് കരിക്കട്ടകിട്ടിയാാൽ ഒരു മാസം ചപ്പാത്തി ചുടാൻ വിറകന്വേഷിക്കണ്ട., പിന്നെ ഞങ്ങളേ പോലുള്ളവരുടെ കയ്യില സ്വർണം കണ്ടാൽ പോലീസു പട്ടാളവും ഞങ്ങളെ വിടില്ല., മോഷണകുറ്റമ പറഞ്ഞ് തല്ലി ചതക്കും "

By: 
പടുതോൾ രാജൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo