Slider

പഞ്ചാരക്കുന്നിലെ ഡേവിഡ് (കഥ)

0

പണ്ട് കൈകൊട്ടുന്ന കുരങ്ങൻറ്റെ പാവ വാങ്ങിക്കൊടുക്കാത്തതു കൊണ്ട് വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയ ഡേവിഡ് നടന്ന് നടന്ന് ദൂരെ ഒരു കാട്ടിലെത്തി. രാത്രിയേറെ വൈകിയിരുന്നു . ഇരുട്ട് മൂടിയ കാട്ടുവഴിയിലൂടെ നടക്കുമ്പോൾ വീട്ടിൽ നിന്ന് വഴക്കിട്ട്ഇറങ്ങിപ്പോകെണ്ടായിരുന്നെന്ന് അവന് തോന്നി .പേടിയോടെ അവൻചുറ്റിലും നോക്കി .എങ്ങും ഇരുട്ട് മാത്രം . 
അപ്പോൾ എവിടുന്നോ ഒരു പാട്ടുകേട്ടു തുടങ്ങി .കുറെ ആളുകൾ ചേർന്ന് പാടുന്നപ്പോലെ .ഡേവിഡ് പാട്ടു കേൾക്കുന്ന ദിക്കിലേക്ക് നടന്നു .ഒരു പാറക്കുന്നിനു അപ്പുറത്ത് നിന്നാണ് പാട്ടു കേൾക്കുന്നത് .അവൻ ആ പാറക്കുന്നിൽ വലിഞ്ഞുകയറി .താഴേയ്ക്ക് നോക്കി . അവന് ചിരി വന്നു കറുത്ത പുതപ്പ് പുതച്ച കുറേ അസ്ഥികൂടങ്ങൾ പാട്ടുപാടി നൃത്തം ചെയ്യൂകയാണ് .കത്തുന്ന തീക്കു ചുറ്റും കൈകോർത്ത് പിടിച്ച് ആണ് അസ്ഥികൂടങ്ങളുടെ നൃത്തം .
അവർ പാടുന്ന പാട്ട് അവനും ഏറ്റു പാടാൻ തുടങ്ങി . അവനും പാറക്കെട്ടിന് മുകളിൽ നിന്ന് അവർ കളിക്കുന്നത് പോലെ കളിച്ചു .ഡേവിഡിന് ശരിക്കും ചിരിവന്നു .അവൻ പൊട്ടി പൊട്ടി ചിരിച്ചു .നൃത്തം ചെയ്തുകൊണ്ടിരുന്ന അസ്ഥികൂടങ്ങൾ നൃത്തവും പാട്ടും നിർത്തി ഡേവിഡിനെ നോക്കി .പെട്ടന്ന് അവൻ പേടിച്ചു വിറച്ചു.കാൽ തെറ്റി അവൻ പാറക്കെട്ടിൽ നിന്നു വീണു .ഉരുണ്ടു ഉരുണ്ടു ഡേവിഡ് അസ്ഥികൂടങ്ങളുടെ അടുത്തെത്തി . അവരിൽ ഒരാൾ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു .ഡേവിഡിനോടും അവരുടെ കൂടെ നൃത്തം വയ്ക്കാൻ ഒരു അസ്ഥികൂടം ആവശ്യപ്പെട്ടു .
ഡേവിഡിൻറ്റെ പേടി വിട്ടൊഴിഞ്ഞു .അവൻ അവരോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി .
“നാട്ടിലെ നല്ല കൊച്ചുഡേവിഡ് .....
പഞ്ചാരക്കുന്നിലെ കുട്ടി ഡേവിഡ് ...ഇന്ന്
കാട്ടലെത്തി ഡേവിഡ് ...”
അസ്ഥികൂടങ്ങൾ ഉറക്കെ പാടി .
പെട്ടന്ന് എവിടെ നിന്നോ ഒരു പൂംങ്കോഴി കൂവി .അസ്ഥികൂടങ്ങൾ മഞ്ഞുപോയതറിയാതെ ഡേവിഡ് നൃത്തം വച്ച് കൊണ്ടിരുന്നു .
കുറച്ചു കഴിഞ്ഞ് അവൻ അത്ഭുത്തതോടെ ചുറ്റും നോക്കി താൻ ഒറ്റക്കേ ഉള്ളു എന്ന് അവന് മനസിലായി .അവൻ അമ്പരന്നു നിന്നു . അപ്പോൾ അതുവഴി ഒരു കണ്ടൻപൂച്ച നടന്നു വരുന്നത് ഡേവിഡ് കണ്ടു .കയ്യിൽ കത്തുന്ന നിറയെപൂത്തിരിയുമായി ഏതോഒരു പാട്ടും പാടിയാണ് ആശാൻറ്റെ വരവ് .
ആരാ നീ .... ഡേവിഡിൻറ്റെ അടുത്തെത്തിയ 
കണ്ടൻപൂച്ച ചോദിച്ചു .
ഞാൻ ഡേവിഡ് ...പഞ്ചാരക്കുന്നിലെ കുട്ടി ഡേവിഡ് ....
അവൻ പറഞ്ഞു .
ഓഹോ... നീ എന്താ ഇവിടെ ...
കണ്ടൻ പൂച്ച ചോദിച്ചു .
ഡേവിഡ് നടന്നതെല്ലാം പറഞ്ഞു .
ഉം ..ഇനി ഇങ്ങനെ വീട്ടിന്ന് ഇറങ്ങിപ്പോകല്ലേ .. നീ വേഗം വീട്ടിലേക്ക് തിരിച്ചു പോയിക്കോ ..
കണ്ടൻപൂച്ച പറഞ്ഞു .
നല്ല ഇരുട്ടാ ..ഇതാ ഈ പൂത്തിരിയുടെ വെട്ടത്തിൽ നടന്നോ....
കണ്ടൻ പൂച്ച കയ്യിലിരുന്ന പൂത്തിരിയിൽ ഒരെണ്ണം ഡേവിഡിനു കൊടുത്തിട്ടു പറഞ്ഞു .
കണ്ടൻപൂച്ചയുടെ പേര് ചോദിക്കാൻ ഡേവിഡ് മറന്നുപോയി .അതിനു മുൻപെ സ്വപ്നത്തിൽ നിന്ന് അവൻ ഉണർന്നിരുന്നു .
പിറ്റേന്ന് സ്കൂളിൽ വന്നപ്പോൾ ഡേവിഡ് ഇത് എന്നോട് പറഞ്ഞു .ഞാൻ ശരിക്കും ചിരിച്ചു പോയി .
Story by Rajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo