കാദര്‍കുട്ടി മലപ്പുറത്തേക്ക് പോയ ശേഷം ലഹോറില്‍ തികച്ചും ഏകാന്തപഥികനെപ്പോലെ യായി കോഴിക്കോട്ടുകാരന്‍ ചന്ദ്രബാബു.
ചന്ദ്രു ഒരു നിലാവുള്ള രാത്രിയില്‍ മുഗള്‍ ഗാര്‍ഡ നടുത്തുകൂടെ നടക്കാനിറങ്ങിയതായിരുന്നു..
അപ്പോഴാണ് ശ്രദ്ധിച്ചത്..അതാ ഒരു 'സ്കോട്ട്ലന്‍റ്'
വൈന്‍ ഷോപ്പ്.ഏതായാലും ബോറടിച്ചിരിക്കുകയ ല്ലേ..ഒന്നു കയറിക്കളയാമെന്ന് കരുതി..അല്പം സ്കോട്ടിഷ് വൈനും അകത്താക്കി. വൈനിന്‍റെ ചെറിയൊരു ലഹരിയില്‍ ആള്‍ മുഗള്‍ ഗാര്‍ഡനി
ല്‍പ്പോയി വിശ്രമത്തിലായി.അങ്ങ് ദൂരെയായി
മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍റെ പ്രിയപുത്രന്‍ സമ്രാട്ട് ജഹാംഗീറിന്‍റെ ഖബറിടവും കാണാം.
ചന്ദ്രു ആലോചിച്ചു..എത്ര പ്രൗഢോജ്ജ്വലമായ
ചരിത്രകഥകള്‍ പറയാനുണ്ടാകും ഈ മുഗള്‍ ഗാര്‍
ഡനും ഇവിടത്തെ വെണ്ണക്കല്ലുകള്‍ക്കും.?.!
ഡല്‍ഹിയിലെ മുഗള്‍ ഭരണത്തിനിടക്ക് കിട്ടുന്ന
കുറച്ച് ദിനങ്ങള്‍ ചെലവഴിക്കാനും,മനസ്സ് വീണ്ടു മൊന്ന് ആനന്ദപ്രദമാക്കാനും സാക്ഷാല്‍ സമ്രാട്ട്
ജഹാംഗീറിനും പരിവാരങ്ങള്‍ക്കും മാത്രം അനുമ
തിയുണ്ടായിരുന്ന സ്ഥലമാണിത്.!
അവിടെയാണല്ലോ വെറുമൊരു സാധാരണക്കാര
നായ ഈ പാവം കോഴിക്കോട്ടുകാരന്‍ ചന്ദ്രു ഇരി
ക്കുന്നത്.അതാലോചിച്ചപ്പോള്‍ മേലാകെയൊരു
കോരിത്തരിപ്പ്.മുഗള്‍കാലഘട്ടത്തില്‍ എന്നെപ്പോ
ലുള്ള എത്ര പാവങ്ങള്‍ ഇവിടെയൊന്നിരിക്കാന്‍ കൊതിച്ചുകാണും?.!!
എത്രയെത്ര നൃത്തനൃത്ത്യങ്ങളും സംഗീതരാവുക ളും ഇതിലെ കടന്നുപോയിട്ടുണ്ടാകും.?സമ്രാട്ട് ജഹാംഗീറും അന്ന് പാടാതിരുന്നിട്ടുണ്ടാകില്ല.!
..കാരണം സംഗീതത്തെ അത്രമേല്‍ പ്രണയിച്ച
പിതാവ് അക്ബറിന്‍റെ പ്രിയപുത്രനാണദ്ദേഹം. 'ടാന്‍സന്‍' എന്ന പേര് കേട്ടിട്ടില്ലേ.? അക്ബറിന്‍റെ
കാലത്തെ ആസ്ഥാന സംഗീതജ്ഞന്‍.ടാന്‍സന്‍റെ
ശിക്ഷണം എന്തായാലും കുട്ടിക്കാലത്ത് സമ്രാട്ട് ജഹാംഗീറിനും കിട്ടാതിരിക്കില്ല.!
അപ്പോഴെവിടെനിന്നോ ഹിന്ദുസ്ഥാനിയില്‍
ഒരു ഗാനം കേള്‍ക്കുന്നതുപോലെത്തോന്നി ചന്ദ്രു
വിന്.അതാ..സാക്ഷാല്‍ ജഹാംഗീര്‍ പാടുകയാ ണോ?! ''നദിയോം കിനാരേ...ദില്‍ തോ രങ്ക് ഹേ..''
താനും അറിയാതെ മനസ്സുകൊണ്ട് ആ രാജസദ
സ്സിലേക്ക് പോവുകയാണോ..? അദ്ദേഹത്തിന്‍റെ
ഗാനമവസാനിച്ചപ്പോള്‍ ...പിന്നെ ഒാരോരുത്തരാ യി പാടാന്‍ തുടങ്ങി...അവസാനം എന്‍റെ ഊഴവും..
ഞാന്‍ പാടുന്നു....
''സോജാ രാജ്കുമാരീ...സോജാ...'' അതാ..
സാക്ഷാല്‍ സമ്രാട്ട് ജഹാംഗീര്‍ എന്നെ തോളില്‍ തട്ടി അഭിനന്ദിക്കുന്നു.... ''അരേ..ചന്ദ്രൂ, ബലേ..ഭേഷ്, ബലേ..ഭേഷ് ഹ.ഹ.ഹ..''!
ചന്ദ്രു ഞെട്ടിത്തിരിഞ്ഞു നോക്കി..ഒരു സിഖ് യുവാവ്.!
തോളില്‍ തട്ടി അയാള്‍ പറയുന്നുണ്ടായിരുന്നു..
''അരേ ഭായ്, അച്ഛാ ഗാതാ ഹെ,മേം ഭീ സൈഗാള്‍
കാ ഫാന്‍ ഹെ..''
അയാളും പാടി..''സോജ രാജ്കുമാരീ...സോജാ..''
അപ്പോഴാണ് ചന്ദ്രുവിന് സ്ഥലകാല ബോധം വന്നത്.!
യുവാവിന്‍റെ കൂടെ കുറച്ചുപേരുകൂടിയുണ്ടായി രുന്നു..നല്ല വെളുത്ത് തുടുത്ത രണ്ട് പഞ്ചാബിസു ന്ദരികള്‍.!
നേര്‍ത്ത വെളിച്ചത്തില്‍ അവരുടെ കണ്ണിന്‍റെ കൃഷ്
ണമണികള്‍ക്കെന്തൊരു തിളക്കം.! എന്നാലും
കല്ലായിലുള്ള ശംഭുമാമന്‍റെ മകള്‍ താത്രിക്കുട്ടി (സാവിത്രിക്കുട്ടി) യുടെ അത്രയൊന്നും എെശ്വര്യമ-
വര്‍ക്കില്ലെന്ന് ചന്ദ്രുവിന് തോന്നി.!
വീട്ടില്‍ നിന്നും അമ്മയുടെ കത്തുണ്ടായിരുന്നു..
അതില്‍ ഇടക്കൊക്കെ അമ്പലത്തില്‍ പോകണ മെന്ന് പറഞ്ഞിരുന്നു.അതിന്‍റെ അടിസ്ഥാനത്തില്‍
അടുത്തുള്ള വാല്മീകി ടെമ്പിളില്‍ പോയി.പക്ഷേ
അത് വെറുമൊരു യാന്ത്രികമായി ചെയ്യുന്നതുപോ
ലെത്തോന്നി.താന്‍ നാട്ടിലുള്ളപ്പോള്‍ താത്രിക്കുട്ടി
യോടൊപ്പം പുലര്‍ച്ചെ മാനാഞ്ചിറ കുളത്തില്‍ പോയി..കുളികഴിഞ്ഞ് രണ്ട് പേരും കോഴിക്കോട്-
തളി ക്ഷേത്രത്തില്‍ പോകുമായിരുന്നു.തൊഴുതതി
നു ശേഷം അവള്‍ തനിക്ക് കുറി തൊട്ടുതരുമ്പോ
ളുള്ള നിര്‍വ്വൃതിയുണ്ടല്ലോ..അതിവിടെ കിട്ട്വോ..!
അടുത്ത വീട്ടിലെ ഗാന്ധിയനായ മാധവമേനോ ന്‍ സ്വന്തം ചര്‍ക്കയില്‍ തനിക്ക് വേണ്ടി നെയ്തെടു ത്ത ഖദര്‍ ഷര്‍ട്ടും 'കുത്താമ്പുള്ളി' കസവ് മുണ്ടുമു ടുത്ത് അമ്പലത്തില്‍ പോകുമ്പോള്‍ അവള്‍ ഒരി ക്കല്‍ പറഞ്ഞതോര്‍മ്മയുണ്ട്...''ന്‍റെ ചന്ദ്ര്വേട്ടാ.. ഇങ്ങളെ കാണാന്‍ എന്തൊരു ചേലാ..നിക്കൊരു
മുത്തം തരാന്‍ തോന്നുണു...''.അതും പറഞ്ഞോടി പ്പോകുമ്പോള്‍ അവളുടെ മുഖമൊന്ന് ചുവന്ന് തുടുത്തോ.?!
ഞാനും വല്ലാണ്ടായിപ്പോയി..!!
അതിനിടക്ക് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ
കറാച്ചി ഹെഡ് ഒാഫീസില്‍ വെച്ച് ഫീല്‍ഡ് സ്ററാ ഫിനൊക്കെ ഒരു ട്രെയിനിംഗുണ്ട്.ചന്ദ്രുവിനും
അവിടേക്ക് പോകേണ്ടതുണ്ടായിരുന്നു....
ഭാരതം വിഭജിക്കുന്നതിന് മുമ്പ് pnb യുടെ ആ സ്ഥാനം കറാച്ചി ആയിരുന്നുവല്ലോ.ചന്ദ്രു കറാച്ചി
യിലേക്കു പോകാനുള്ള തയ്യാറെടുപ്പിലായി....
(തുടരും)
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക