Slider

സ്വപ്നംകൊണ്ടൊരു നെയ്പ്പായസം

0

തറവാട്ടിലേക്കുള്ള മടക്കയാത്രയിൽ ഉണ്ണിമായ മാത്രമായിരുന്നു കൃഷ്ണദാസിൻറ്റെ മനസിൽ. അവളുടെ ഓർമ്മകൾ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു പതിനേഴ് കൊല്ലം മുൻപ് അമ്പലക്കുളത്തിൻറ്റെ ഇടിഞ്ഞമതിൽക്കെട്ടിന് അടുത്ത് അവളുടെ ജീവനറ്റ ശരീരംനോക്കി നിൽക്കുമ്പോൾ ഉണ്ടായ ആ വേദന ഇപ്പഴും അയാളെ വിട്ടു പോയിട്ടില്ല .
അവളെ കൊലപ്പെടുത്തിയ ആളെ കണ്ടുപിടിക്കണം. അതിനുംകൂടി ആണ് തറവാട്ടിലേക്കുള്ള ഈ വരവ് .ഒരു ദീർഘ നിശ്വാസത്തോടെ അയാൾ അമ്പാസിഡർ കാറിൻറ്റെ സീറ്റിൽ പിന്നിലേക്ക് തലവച്ച് കിടന്നു .
******
തറവാടിൻറ്റെ മുറ്റത്ത് കാർ വന്നു നിന്നു . ഉറക്കത്തിൻനിന്ന് കൃഷ്ണദാസ് ഞെട്ടി ഉണർന്നു .ഉണ്ണിമായുടെ പാദസരത്തിൻറ്റെ കിലുക്കം അയാൾ കേട്ടു .വിരസമായ തറവാട്ടിലെ കാറ്റിൽ അവളുടെ ഗദ്ഗദം ഉണ്ടെന്ന് അയാൾ അറിഞ്ഞു . തൻറ്റെ ആ പഴയ കളിക്കൂട്ടുകാരിയുടെ ആത്മാവ്ഇവിടെ എവിടെയൊക്കെയോ ഉണ്ടെന്ന് അയാൾക്ക് തോന്നി . ഭദ്ര ചെറിയമ്മ കാറിൻറ്റെ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി വന്നു .
തറവാട് ഭാഗം വെക്കുന്നതിനാൽ നേരത്തെ തന്നെ എല്ലാവരുംഎത്തിചേർന്നിരുന്നിട്ടുണ്ട് ..
ഭദ്ര ചെറിയമ്മ കൃഷ്ണദാസിനോട് പറഞ്ഞു .
അയാൾ വിഷാദത്തോടെ ഒന്നു ചിരിക്കാൻ ശ്രമിച്ചു .മുത്തശി മാവിലേക്ക് അയാളുടെ നോട്ടമെത്തി . ഇന്ന് മുത്തശി മാവിൽ ഊഞ്ഞാൽ ഇല്ല .തറവാട്ടിൽ കുട്ടികൾ ഉണ്ടെങ്കിലും ഊഞ്ഞാൽ ആടാൻ ആർക്കും സമയമില്ലെന്ന് അയാൾക്ക് തോന്നി . അമ്പലക്കുളത്തിൽപോയി ഒരു കുളി കഴിഞ്ഞു പാടവരംമ്പത്തുകൂടെ തറവാട്ടിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ് ശാന്തമായിരുന്നു .
******
കാലങ്ങൾ കുറേ കഴിഞ്ഞുള്ള തറവാട്ടിലെ ഊണ് വീണ്ടും കഴിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി തോന്നി അയാൾക്ക് .തറവാട്ടിലെ മാമ്പഴപുളിശേരിയുടെ സ്വാദ് ഒന്ന് വേറെ തന്നെ ആണ് .ഉണ്ണിമായ പലപ്പോഴും തന്നോട് അത് പറയാറുണ്ട് എന്നയാൾ ഓർത്തു .
ഉച്ചഊണ് കഴിഞ്ഞ് തറവാട് ഭാഗം വയ്ക്കുന്ന ചർച്ചയിലായി എല്ലാവരും .കുറച്ചു നേരം തർക്കങ്ങളും വഴക്കും അയാൾ കേട്ടിരുന്നു .ഒന്നിലും ഇടപെടാതെ ഒരുകാഴ്ചക്കാരനായി മാറി ഇരിക്കുന്ന അയാളെ വലിയമ്മാമ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു .
******
കൃഷ്ണദാസ് പുറത്തേക്ക് ഇറങ്ങി.നാട്ടുവഴിയിലൂടെ അയാൾ വെറുതെ നടന്നു . മേലെവീട്ടിലെ പൊന്നാഞ്ഞിലിയിൽ ആഞ്ഞിലിപ്പഴങ്ങൾ നിറഞ്ഞു കിടക്കുന്നത് അയാൾ കണ്ടു .വീണു കിടന്ന ഒരാഞ്ഞിലിച്ചക്ക അയാൾ എടുത്തു .ഉണ്ണിമായയുടെ പാദസരക്കിലുക്കം അയാൾ പ്രതീക്ഷിച്ചു .തൻറ്റെ പ്രണയി യുടെ ചേതനയറ്റ ഓർമ്മകൾ അയാളുടെ മനസിലേക്ക്കൊടുംങ്കാറ്റു പോലെ വീശി അടുത്തു .അയാൾ കൈയ്യിലിരുന്ന ആഞ്ഞിലിപ്പഴം ദൂരേക്ക് വലിച്ചെറിഞ്ഞു .
******
അമ്മിണിഅമ്മയാണ് ആ സത്യം അയാളോട് പറഞ്ഞത് .ഉണ്ണിമായയെ കൊന്നത് രാമൻ വൈദ്യരാണ് .ആ കൊലപാതകത്തിന് ഒരേ ഒരു സാക്ഷി അമ്മിണി അമ്മയാണ് .അവർ അന്ന് രാമൻ വൈദ്യരുടെ വീട്ടിൽ മരുന്നരക്കുന്ന പണി ചെയ്യുകയായിരുന്നു .അമ്മയ്ക്ക് വയറ്റു വേദനയ്ക്ക് മരുന്ന് വാങ്ങാൻ വന്നതായിരുന്നു അന്ന് ഒരു വൈകുന്നേരം ഉണ്ണിമായ .ആ പത്തു വയസുകാരിയെ അന്ന് വൈദ്യര് ബലാൽസഗം ചെയതു കൊന്നു .ആകുട്ടിയെ രക്ഷിക്കാൻ അമ്മിണിഅമ്മയ്ക്ക് കഴിഞ്ഞില്ല .രാമൻ വൈദ്യരാണ് ഉണ്ണിമായയെ കൊന്നതെന്ന് വിളിച്ചു പറയാനുള്ള ദൈര്യം അവർക്കന്ന് ഉണ്ടായതുമില്ല .
******
വൈദ്യരെ കലശലായ വയറു വേദന ...എന്തെങ്കിലും ഒറ്റമൂലി പറഞ്ഞു തരാമോ ... കേശുവേട്ടൻറ്റെ പീടിക തിണ്ണയിൽ വച്ച് കൃഷ്ണദാസ് രാമൻ വൈദ്യരോട് ചോദിച്ചു .
വിരയുടെ അസ്കിതയാ കച്ചോലം അരച്ച് രണ്ട് നേരം സേവിച്ച മാറിക്കിട്ടും ...കുറവില്ലാച്ചാൽ വൈദ്യര് മഠം വരെ ഒന്ന് വരിക ...
അത്രയും പറഞ്ഞിട്ട് നടന്നു നീങ്ങുന്ന രാമൻ വൈദ്യരെ ജ്വലിക്കുന്ന കണ്ണുകളോടെ കൃഷ്ണദാസ് നോക്കി നിന്നു .
പാമ്പ് വേലായുധൻ ഇപ്പോ എവിടെ ആണ് കേശുവേട്ട താമസം ...കൃഷ്ണദാസ് ചോദിച്ചു .
എന്താ വല്ല പാമ്പിനെം പിടിക്കാനുണ്ടോ ....വേലായുധൻ ഷാപ്പിൽ കാണും ...കേശുവേട്ടൻ പറഞ്ഞു .
******
രാമൻ വൈദ്യരുടെ കൈയ്യും കാലും കയർകൊണ്ട് വരിഞ്ഞു കെട്ടിയിട്ട് , പ്ലാസ്റ്റിക് ഭരണിയിൽ ഇട്ടു കൊണ്ടു വന്ന മൂർഖൻ പാമ്പിനെക്കൊണ്ട് വൈദ്യരുടെ കാൽപ്പാദത്തിൽ കൃഷ്ണദാസ് കടിപ്പിച്ചു ..
വൈദ്യര് തറയിൽ കിടന്ന് പുളഞ്ഞു കൊണ്ടിരുന്നു .ഉണ്ണിമായയെ പീഡിപ്പിച്ച് കൊന്നതിനുള്ളശിക്ഷയാണിതെന്ന് അയാൾ വൈദ്യരെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു .പാമ്പിൻ വിഷം കയറി നീല നിറമായ
അയാളുടെ ശരീരം നിശ്ചലമാകുന്നത് നോക്കി കൃഷ്ണദാസ് നിന്നു .അയാൾ നില്ക്കുന്നതിന് പിന്നിലായി പാതി തുറന്നിട്ടജനലിന് അപ്പുറം ഉണ്ണിമായയുടെ പ്രേതാത്മാവ് പ്രത്യക്ഷമായി .അവളുടെ ചുണ്ടിൽ വിരിഞ്ഞ നങിയാർവട്ടപ്പൂവിൻറ്റെ ഭംഗിയുള്ള മന്ദസ്മിതം അയാൾ കണ്ടില്ല .
Story by Rajeev AS
alackalrajeev@gmail.com
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo