ഞാനൊരു മരംകേറി പെണ്ണാണത്രേ.
എന്ന് ഞാൻ പറഞ്ഞതല്ലാ ട്ടോ ചെല ചെക്കന്മാരൊക്കെ പണ്ട് പറഞ്ഞതാ.. മരംകേറൽ അവന്മാർക്ക് മാത്രം പറ്റണ പണിയല്ലാ ന്ന് ഞാൻ തെളിയിക്കണ കണ്ടപ്പോൾ അസൂയോണ്ട് പറഞ്ഞതാ ന്നെ ഞാൻ കണക്കാക്കീട്ടുള്ളൂ ... ഈ പറഞ്ഞ ചെക്കന്മാരുടെ കൂടെയൊക്കെ ഞാൻ കളിക്കാൻ പോകുമായിരുന്നു പണ്ട്.
ഉസ്കൂളില്ലാത്ത ദിവസാണെങ്കപ്പിന്നെ രാവിലെ തുടങ്ങും ഞങ്ങൾ. വെശക്കുമ്പോൾ ചില ഇടവേളകൾ എടുത്താലായി . പിന്നെ വൈന്നേരേ നിർത്തൂ . മരം തൊട്ട് കളിയും..മാങ്ങ പെറുക്കലും ... തോട്ടിൽ നീന്തലും.. . ക്രിക്കറ്റും .. ചട്ടിപ്പന്തും ഒക്കീംണ്ടാവും..
മീൻ പിടിക്കലും ഉണ്ടാവേണ്ടതായിരുന്നു..
അതിനു പക്ഷേ ഉണ്ണി ന്നെ കൊണ്ടൊവേ ചെയ്യില്ല്യ .
"ഉണ്ണ്യേ ഞാനും ണ്ട് "
ഞാൻ പിന്നേം നാണല്ല്യാതെ ചിണുങ്ങും .
" ചേച്ച്യേ .. ഇയ്യ് പ്പൊ അങ്ങട് വരണ്ട അവിടെ കൊറേ ചെക്കന്മാരുണ്ടാവും "
ഛെ ഈ ചെക്കന്മാരെക്കൊണ്ട് തോറ്റു . ഇതുങ്ങളെക്കൊണ്ട് മനുഷ്യന് ഇഷ്ടമുള്ളോടത്തൊന്നും പോവാനും പറ്റാണ്ടായോ..എന്ന് പ്രാക്കിക്കൊണ്ട് ഞാൻ വേറെ എന്തേലും വിക്രസ്സുകളിലേർപ്പെടും അത്രേം നേരം. ചെക്കന്മാരൊക്കീം ഭീകര ജീവ്യോളാന്ന് എനിക്കന്ന് തോന്നാൻപോലും തുടങ്ങീട്ടില്ല്യായിരുന്നു...
എന്നാലും എന്നെക്കൊണ്ടങ്ങനെ തോന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പലയിടത്തൂന്നും നേരത്തെ തുടങ്ങിയിരുന്നു. പ്രായം കൂടുന്തോറും ചില ഓർമപ്പെടുത്തലുകൾക്ക് ശക്തിയും ആവൃത്തിയും കൂടിക്കൂടി വരുന്നതിന്ടെ അർത്ഥവ്യാപ്തി എനിക്കന്നു മനസിലാക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു... അയൽവാസിയായ ഒരുചേച്ചി എപ്പോഴും പറയുമായിരുന്നു..
. " നീ ചെക്കന്മാരുടെകൂടെ കൂട്ടുകൂടരുത് ട്ടൊ...
വല്ല്യേ ചെക്കന്മാരോട് വല്ലാതെ മിണ്ടാനും പോകണ്ടാ .." ന്നൊക്കെ...
"പെങ്കുട്ട്യോള് ആങ്കുട്ട്യോൾടെകൂടെ കളിക്കണത് നന്നല്ലാ... വേറേം പെങ്കുട്ട്യോളുണ്ടല്ലോ ഈ ചുറ്റുവട്ടത്ത്..
.അവരൊക്കെ ആങ്കുട്ട്യോൾടെ കൂടെ കളിക്കാൻ പോണുണ്ടോ? "
ഇത്തരം ചോദ്ദ്യോം പറച്ചിലുമായി ചേച്ചി ഇടയ്ക്കിടെ പിറകെ കൂടുമായിരുന്നു..ചിലപ്പോഴൊക്കെ അമ്മയോടും ഓരോന്നൊക്കെ പറഞ്ഞുകൊടുക്കും. അമ്മേം ചെറിയ ഉപദേശങ്ങളുമായി എന്നെ നന്നാക്കാനുള്ള ചില ശ്രമങ്ങൾ നടത്തും.. ഞാനെന്നിട്ടും നന്നാവാനൊന്നും പോയില്ല്യ.ഞാൻ ചീത്തയാണെന്നു തോന്നാത്തിടത്തോളം നന്നാവണം എന്നൊരു ചിന്ത എന്റെയുള്ളിൽ വരേണ്ടതില്ല്യാല്ലോ....!
കളിക്കുന്ന പ്രായത്തിലുള്ള കുട്ടികളെ സംബന്ധിച്ച് അത് ആണായാലും പെണ്ണായാലും കളി തന്നെ വലിയ കാര്യം.. അതുകൊണ്ടുതന്നെ ഞാൻ കളിച്ചുകൊണ്ടേയിരുന്നു.. കൂടെയുള്ളത് ആൺകുട്ട്യോളാണോ പെൺകുട്ട്യോളാണോ എന്ന് ഒന്നുറപ്പിച്ചു നോക്കാൻ പോലും നിൽക്കാതെ...
.ക്രിക്കറ്റ് കളിക്കാനും...
കള്ളനും പോലീസും കളിക്കാനും...ഒളിച്ചു കളിക്കാനുമൊക്കെ എനിക്കും പോകണമായിരുന്നു.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. അതുകൊണ്ടുതന്നെ പിന്നീട് വന്ന ഉപദേശങ്ങളെ ഞാൻ നൈസായിട്ട് ഒഴിവാക്കി. കൂടെ കളിക്കണ ചെക്കൻമാരൊക്കെ ആ പരിസരത്തുണ്ടായിരുന്ന പെണ്ണുങ്ങളേക്കാൾ പാവങ്ങളായിരുന്നു ട്ടോ. അതുങ്ങളെന്നെ വിഴുങ്ങാത്തോണ്ടാ ഞാനിങ്ങനെ ഇപ്പോഴും എഴുന്നേറ്റ് നടക്കണത്... എന്ടെ ഈ ജീവിതം തന്നെ അവറ്റോൾടെ ദാനാണെന്ന് വേണം പറയാൻ. ഹും... മഹാനുഭാവന്മാർ..
..ഉദാരമതികൾ...
എന്തൊക്കെ പറഞ്ഞ് പുകഴ്ത്തിയാലാ അന്നെന്നെ കളിക്കാൻ കൂട്ടിയതിന് പകരമാവാ ന്ടെ ചെക്കൻമാരേ..
കളി കഴിഞ്ഞ് ഏറ്റവും ഒടുവിൽ വീടെത്തുന്നത് ഞാനും ഉണ്ണീം തന്നെ ആയിരിക്കും...എന്നിട്ടും വരണ വഴിക്ക് ചില മാവിന്ടേയും പറങ്കി മാവിന്റേയുമൊക്കെ ചുവട്ടിൽ എത്തിനോക്കുന്ന ശീലം കൂടെത്തന്നെ ണ്ടായിരുന്നു...
. " ചോയ്ക്കാനും പറയാനും ആരുമില്ലേ ഇവറ്റോൾക്ക്...".
ചെല പറമ്പുകളിലൂടെ സന്ധ്യ കഴിഞ്ഞും അലഞ്ഞു തിരിയുമ്പോൾ കേട്ടിട്ടുണ്ട് ഇതുപോലെ ചില അശരീരികൾ.
. ന്ടേം ഉണ്ണീടേം കാര്യത്തിൽ സംഗതി സത്യായിരുന്നു.
.ചോയ്ക്കാനും പറയാനും ഉള്ളോര് രാവിലെ മുതൽ വൈന്നേരം വരെ വീടു വിട്ട് നിൽക്കണോണ്ടാ അന്നോന്നത്തെ ജീവിതം കഴിഞ്ഞിരുന്നതേ....
അമ്മ രാവിലെ 7.30 ന്റെ SRT യിൽ കേറിപ്പോയാൽ നേരത്തോടു നേരം കഴിഞ്ഞ് അതേ ബസിനു തന്നെയാ തിരിച്ചെത്താ...
അടയ്ക്കാ കമ്പനിയിൽ അടയ്ക്കാ പെറുക്കാൻ പോണതാ..
..വേഗം ഇരുട്ടാവുന്ന ചില ദിവസങ്ങളിൽ അമ്മ വരണതും നോക്കി ഞങ്ങൾ ഒരു ചിമ്മിനി വിളക്കിന്റെ വെട്ടത്ത് നത്തുകളെപ്പോലെ പടിക്കലേക്ക് കണ്ണും നട്ടിരിക്കാറുണ്ട്... അച്ഛനന്ന് സൈക്കിൾ ഷാപ്പായിരുന്നു..
.തുറക്കാനും അടക്കാനുമൊന്നും പ്രത്യേകിച്ച് നേരോം കാലോം ഇല്ലാത്തോണ്ട് വീട്ടിലേക്കുള്ള അച്ഛന്റെ വരവുകളും ചിലപ്പോ വൈകിയും വൈകാതെയുമിരുന്നു.. രാവിലെ അമ്മേം അച്ഛനും പോയിക്കഴിഞ്ഞാൽ പിന്നെ ചോയ്ക്കാനാര് പറയാനാര്... ?
.വീടും പറമ്പും എനിക്കും ഉണ്ണിക്കും ഞങ്ങടെ ശിങ്കിട്യോൾക്കും സ്വന്തം..
വീട്ടിലില്ലെങ്കിലും വിവരങ്ങളൊക്കെ അമ്മ കൃത്യമായി അറിഞ്ഞിരുന്നു...
" വെളക്ക് കൊളത്തണേനു മുന്നേ വീട്ടിൽ കേറണം..ട്ടോ "
അമ്മ ഇടയ്ക്കെന്നോട് പറയും.
" അപ്പോ ഉണ്ണ്യോ ? "
ഞാൻ ചോയ്ക്കും
"നിയ്യ് അവനെ പോല്യാണോ നീയൊരു പെൺകുട്ട്യാണ് . അത് മറക്കണ്ട .."..
അമ്മ വീണ്ടും അതോർമ്മിപ്പിക്കും. "പറഞ്ഞത് കേൾക്കാതെ നടന്നെന്നറിഞ്ഞാൽ അടി മലരാ . ഓർത്തോ ...."
ദേ പിന്നേം അമ്മ ...
"ന്നെ അടിച്ചാൽ ഉണ്ണീനേം അടിക്കണം (അന്നേ ഫെമിനിസ്റ്റ് ആവാൻ തുടങ്ങിയിരുന്ന ഞാൻ ) . ഞാൻ അവന്ടെ കൂടെയേ വരൂ ..എനിക്കിവിടെ ഒറ്റക്കിരിക്കാൻ പേട്യാ. . "
ഇത് പറഞ്ഞാൽ പിന്നെ അമ്മ കൂടുതലൊന്നും പറയില്ല്യാ ന്ന് നിക്കന്നേ ഉറപ്പായിരുന്നു.

"രണ്ടാൾടേം കാറോടൽ കൊറച്ച് കൂടുന്നുണ്ട് " .ന്നും കൂടെ കൂട്ടിച്ചേർത്ത് അമ്മ കൂട്ടാൻ വെക്കാനോ ..അലക്കാനോ ഒക്കെ പോകും ...പകലന്തിയോളം പണിയെടുത്ത് രാത്രി വന്നാലും അമ്മയ്ക്ക് പിന്നേയും പണിയാണ്.. .
പിറ്റേ ദിവസം ഉസ്ക്കൂൾ വിട്ടു വന്നാൽ ഞങ്ങൾ പഴേ ഉണ്ണീം ചേച്ചീം തന്നെ ആയിരുന്നു . ഞങ്ങടെ കളികളും പഴേതൊക്കെ തന്നെ. ഉണ്ണിക്കിഷ്ടം കോട്ടിക്കളിയാണ് .. ഗോട്ടീ ന്നോ ഗോലി ന്നോ ഒക്കെയാണത്രെ അക്ഷരസ്ഫുടതയുള്ളോർ പറയാ .. . .അന്നെന്ത് അക്ഷരസ്ഫുടത ! കോട്ടികളിക്ക് കൂടണമെന്ന് എനിക്ക് നല്ല ആഗ്രഹം തോന്നാറുണ്ടെങ്കിലും എനിക്ക് ഉന്നമില്ല ന്നും പറഞ്ഞ് അവൻ ന്നെ കൂട്ടാറേയില്ല്യ. എങ്കിലും അവൻ കളിക്കുമ്പോൾ ലാഭം കിട്ടുന്ന കോട്ടി പിടിക്കുന്ന പോസ്റ്റും തന്ന് അന്നേ ന്നെ ഒതുക്കിയിരുന്നു ആൺകുട്ടിയായ എൻറ്റെ ഉണ്ണിക്കുട്ടൻ .
ലാഭം കിട്ടിയ കോട്ടികളൊക്കെ അവൻ ഒരു കുപ്പീലാക്കും ..
.എന്നിട്ട് ന്നെ കാണാതെ എവിടെയോ ഒളിച്ചു വെക്കും ..ഞാനെടുത്തു കളിച്ചു തൊലയ്ക്കും ന്ന് വെച്ചിട്ടാണ് .....
പക്ഷേ ചില ദിവസങ്ങളിൽ അത്ഭുതങ്ങൾ സംഭവിക്കും.
ഉണ്ണി വീട്ടിലില്ലാത്ത സമയത്ത് ( എന്നെ കൊണ്ടോവാതെ തോട്ടിൽ മീൻ പിടിക്കാനോ ഉണിക്കാട്ടെ പറമ്പിലെ പഴയ വീടിന്ടെ മൂലോടിനുള്ളിൽ ന്ന് അണ്ണാൻകുഞ്ഞുങ്ങളെ പിടിക്കാനോ പോയതാവും ഉന്നക്കാരൻ ചെക്കൻ . ) ഒരു ശിങ്കിടിമണി വരും .. ന്നിട്ടെന്നോടൊരു ചോദ്ദ്യാ..
" അശ്വന്യേച്ച്യേ.. കോട്ടി കളിക്കാൻണ്ടോ ? "
പലപ്പോഴും ഉണ്ണി സമർത്ഥമായി ഈ പാവം ന്നെ കളിയിൽ നിന്നും മാറ്റി നിർത്തണത് കണ്ട സഹതാപം കൊണ്ടാ ചെക്കൻ വന്നിരിക്കണേ ന്ന് വിചാരിക്കുന്ന ഞാൻ നിസ്സഹായതയുടെ മുഖഭാവമണിഞ്ഞു പറയും..
. " ഞാൻ ഇല്ല്യടാ . ന്ടേൽ കോട്ടിയൊന്നും ഇല്ല്യ "
..ശിങ്കിടിയുണ്ടോ വിടുന്നു .
"കോട്ടി മണീടേൽ ഉണ്ടല്ലോ അതെടുത്തു വാ .... ലാഭം കിട്ടുമ്പോ ചേച്ചിക്കും സ്വന്തം കോട്ടി ആവൂലോ ..അപ്പോ ആവൻടേൽ ന്ന് എടുത്തത് അങ്ങോട്ടെന്നെ ഇട്ടാ പോരേ ..?. ."
ആഹാ എന്തൊരു ബുദ്ധി ... ! ചെറിയൊരു മോഹമൊക്കെ തോന്നും ...
" അയ്യോ ഡാ അയ്ന് അവൻ കോട്ടി എവിടയോ ഒളിച്ചു വെച്ചിരിക്ക്യാ നിക്കറിയില്ല്യാ .പിന്നെങ്ങന്യാ .. "
ഞാൻ മോങ്ങും ..
"ഇങ്ങടെ തെക്കേ മുറീലെ കട്ടിലിന്ടെ അടീലുണ്ട് മണി കോട്ടി ഇടുന്ന കുപ്പി . ചേച്ചി പോയെടുത്തു വാ ... "
ബുഹാഹ ..
കേട്ട ഉടനെ ഞാൻ തെക്കേ മുറീലേക്കോടും ... ഞങ്ങടെ വിലപ്പെട്ട ഒരു മുതൽ വെക്കണ സ്ഥലം ഈ ചെക്കനെങ്ങനെ അറിഞ്ഞു .... അതും ഞാൻ പോലും അറിയാത്ത കാര്യം .. എന്നൊന്നും ചിന്തിക്കാനുള്ള നേരോം കുനുഷ്ട് ബുദ്ധീം എനിക്കന്ന് ഇല്ലായിരുന്നോണ്ട് അവൻ രക്ഷപ്പെട്ടു . ലാഭം എന്ന അവന്ടെ പ്രലോഭനത്തിൽ ഞാനങ് വീണുരുളും.. . ന്നാലും പറയും..
" ഞാൻ ആഞ്ചെണ്ണേ എടുക്കുള്ളു ട്ടാ. . അത് തീരുമ്പോൾ കളീം നിർത്തണം." നിബന്ധനയൊക്കെ കേട്ട് ...
അവൻ മൂളും ..
" ഓക്കേ "

എന്ത് വോക്കെ ..!
കളി മുന്നോട്ട് തന്നെ. അടുത്തേല് കിട്ടും അടുത്തല് കിട്ടും ന്നും പറഞ്ഞ് പിരി കേറ്റി അഞ്ചും പത്തും പതിനഞ്ചും കഴിഞ്ഞ് ... കോട്ടീടെ നിരപ്പ് കുപ്പീടെ അടീലേക്ക് കൂപ്പുകുത്തുമ്പോ ന്ടെ മുഖഭാവോം മാറും. .
.ഇനി ഞാൻ കുപ്പീൽന്നു എടുക്കില്ല്യാ ന്നങ്ങട് തറപ്പിച്ചു പറയും ..
. ഉദാര മനസ്കൻ ചെക്കൻ അപ്പൊ ഒരഞ്ചെണ്ണം കനിയും.
പിന്നേം ഒരഞ്ചെണ്ണം.. അങ്ങനെയങ്ങനെ അത്യാവശ്യം കടോം ആയിക്കഴീംമ്പോ ..ചെക്കനൊന്ന് ഞെളിയും. .
"ഇനി മ്മക്ക് നിർത്താം ട്ടോ..
ചേച്ചി തരാനുള്ളത് ഞാൻ മണീടടുത്തുന്നു പിന്നെ വാങ്ങിക്കോളാം" ന്നും പറഞ്ഞ് പോക്കറ്റും കിലുക്കി ഒറ്റ പോക്കാ.. .
ഉണ്ണി വീട്ടിലെത്തുമ്പോൾ ചെറിയ ചില ഒച്ചേം വിളികളും ഒക്കെ വീട്ടിൽ ന്ന് പൊറത്തേക്ക് കേൾക്കുമെന്നേയള്ളൂ..അധികമാരും അറിയാതെ എന്ടെ കോട്ടിക്കളി കഥ അവിടങ്ങ് തീരും.
കളിക്കാൻ വിശാലമായ പറമ്പുണ്ടായിരുന്നു എന്നതായിരുന്നു എല്ലാവരും ഞങ്ങളെ അന്വേഷിച്ച് വീട്ടീലേക്ക് കളിക്കാനെത്താൻ ഒരു കാരണം .പല തരം കളികളിൽ ദൂരെ എവിടേം പോകാതെതന്നെ ഞാനും കൂടാൻ തുടങ്ങി ..
ക്രിക്കറ്റ് കളി തുടങ്ങിയപ്പോൾ കോട്ടിക്കളിയെക്കാൾ ഞാനതിനെ ഇഷ്ടപ്പെട്ടു....
ക്രിക്കറ്റിന്ടെ നിയമങ്ങളൊന്നും ദഹിക്കാത്ത അഹങ്കാരിയായിരുന്നു ഞാനന്ന്.. ഫുൾ മിടിയിട്ട് സ്റ്റമ്പ് ഫുൾ കവർ ചെയ്ത് ബാറ്റ് ചെയ്യുമ്പോൾ ഒരിക്കലും ഔട്ടാവരുതെന്ന് എന്ടെ സ്വാർത്ഥമനസ്സ് ആഗ്രഹിച്ചിരുന്നു. എന്നെ ഔട്ടാക്കാൻ പറ്റാത്തതിലുള്ള സങ്കടം കൊണ്ടും ക്രിക്കറ്റ് നിയമങ്ങൾ എന്ടെയടുത്ത് വിലപ്പോകാത്തതിലുള്ള ദേഷ്യം കൊണ്ടും .. എന്നെ കൂട്ടാതെ കളിച്ചാൽ ഞാൻ പന്തെടുത്തോടിക്കളയുമെന്ന ഭയം കൊണ്ടും ... ചേച്ചി എന്ടെ ടീമിൽ എന്ന് ഉണ്ണിയങ്ങ് ഉറക്കെ പ്രഖ്യാപിക്കും .. എന്നെക്കുറിച്ചോർത്ത് ഞാൻ രോമാഞ്ചകഞ്ചിതയായി ചിരിക്കുന്ന നിമിഷമായിരുന്നത്. ..
പറമ്പിൽ കുറേ മരങ്ങളുമുണ്ടായിരുന്നു...
അതുകൊണ്ടാണ് മരം കേറ്റം മാങ്ങപറി തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറിയിരുന്നത്. ..
പിന്നെപ്പിന്നെ ഞങ്ങൾ മരങ്ങളെ നാട്ടുരാജ്യങ്ങളാക്കി ... മര ക്കൊമ്പുകളെ മട്ടുപ്പാവുകളും.. തേരുകളും .. ആനകളുമാക്കി ... പഴയ നാട്ടുരാജാക്കന്മാരായിരുന്നേലും അന്നേ ഞങ്ങൾ ബോംബെറിഞ്ഞു ശത്രുക്കളെ തകർത്തു തരിപ്പണമാക്കി .. മഞ്ഞപ്പാവിട്ടമരത്തിന്ടെ കായ്കളായിരുന്നു. ഞങ്ങൾ ദീർഘകാല ഗവേഷണത്തിലൂടെ കണ്ടെത്തിയ അത്യുഗ്രൻ ആറ്റംബോംബുകൾ ... പച്ച കായാണെങ്കിൽ ഒറ്റ ഏറിന് അയൽ നാട്ടിലെ രാജാവിന്ടെ അന്തപുരം തകരുമായിരുന്നത്രേ .. .
പഴുത്തതോ ചീഞ്ഞതോ ആയ കായാണെങ്കിൽ പിന്നെ പറയാനുണ്ടോ ... ബോംബിട്ടുകഴിയുമ്പോഴുള്ള ചീഞ്ഞ ഗന്ധം ഏത് രാജാവിനെയും ബോധരഹിതനാക്കിയിരുന്നത്രേ.. എന്തു ചെയ്യാൻ .. !
.ഇങ്ങനെ യുദ്ധം ചെയ്യാനാണ് ഞാൻ മരംകേറിയായത്.. അന്നേ കുറേ യുദ്ധപരമ്പരകൾ ജയിച്ച പെണ്ണാണ് ഞാൻ ....

മരങ്ങളിലേക്കും കളികളിലേക്കും കുട്ടിക്കാലത്തേക്കും ഇപ്പോ ചേക്കേറാൻ കാരണം ഇന്നലെ കണ്ട സ്വപ്‌നമാണ്. നീണ്ട മയക്കത്തിന്നിടയിൽ ഞാൻ കണ്ട ആ സ്വപ്നത്തിൽ വിശാലമായൊരു കളിസ്ഥലത്ത് കുറേ പെൺകുട്ടികൾ പലതരം കളികളിൽ ഏർപ്പെട്ടിരുന്നു ..
ക്രിക്കറ്റ് കളിച്ചും .. ഫുട്ബാൾ കളിച്ചും.. .കണ്ണുപൊത്തിക്കളിച്ചും ... മരം തൊട്ട് കളിച്ചും.. അവർ സന്തോഷിച്ചിരുന്നു. അവരുടെ കണ്ണുകളിൽ ഭയമോ കാലുകളിൽ മടിയോ കാണാനില്ലായിരുന്നു... ആ കളിസ്ഥലത്തിനു ചുറ്റുമതിലില്ലായിരു ന്നു...മതിലിന് മുകളിലൂടെയോ വേലിക്കുമുകളിലൂടെയോ പൊങ്ങുന്ന കുറുക്കൻ കണ്ണുകളുടെ ചൂഴ്ന്നുനോട്ടമില്ലായിരുന്നു..
ക്യാമറ ക്കണ്ണുകളില്ലായിരുന്നു ..
സ്വതന്ത്രരായി വിഹരിക്കുകയായിരുന്നവർ ....
എന്തേ ഈ കളിസ്ഥലം ഇന്നാട്ടിലെ പെൺകുട്ടികൾക്ക് സ്വപ്നത്തിൽ പോലും അന്യമായത് ?
കളികളെയും കളിസ്ഥലത്തേയും കുറിച്ചു പറഞ്ഞ് ആരേയും കൊതിപ്പിക്കാനല്ല ഞാനുദ്ദേശിച്ചത് ... പെങ്കുട്ട്യോളൊക്കെ മരം കേറ്റിക്കോളാൻ പറയാനുമല്ല ..
.ആണെന്നും പെണ്ണെന്നുമുള്ള സ്വത്വബോധം ഇളം പ്രായത്തിലെ കുട്ടികളിൽ കുത്തിവെച്ച് ആണിനേം പെണ്ണിനേം രണ്ടാക്കുന്ന രീതികളെക്കുറിച്ച് സംസാരിക്കാനാണ് ..
. പരസ്പര സ്നേഹം .. വിശ്വാസം .. ..സഹകരണം.. എന്നിവയിലൂടെ ഒരു സമൂഹത്തെ നിലനിർത്തേണ്ട രണ്ട് വിഭാഗങ്ങളെ കുഞ്ഞുനാളിലേ തമ്മിലകറ്റാനോ പരസ്പരം വെറുപ്പോടെ കാണാൻ പ്രേരിപ്പിക്കാനോ ചില വേർതിരിവുകളെങ്കിലും കാരണമാകുന്നില്ലേ എന്ന് ചോദിക്കാനാണ് .....
ഉത്തരമാരായാനാണ് ....

ഇതൊക്കെ പെങ്കുട്ട്യോളെ സംരക്ഷിക്കാൻ വേണ്ടിയുണ്ടാക്കിയ നിബന്ധനകളല്ലേ എന്നാണ് മറുപടിയെങ്കിൽ .. പ്രായപൂർത്തിയായിക്കഴിഞ്ഞ് ആണും പെണ്ണും നിറഞ്ഞ സമൂഹത്തിലേക്കിറങ്ങേണ്ടിവരുമ്പോൾ ഇത്തരം പാഠങ്ങൾ എവിടെയൊക്കെ ഉപയോഗിക്കണമെന്നെനിക്ക് ചോദിക്കാനുണ്ട്. .
പുരുഷനെന്ന ഭീകരതയെ
( ചിലപ്പോഴെങ്കിലും ചിലരെങ്കിലും ) എങ്ങനെ നേരിടണമെന്നാലോചിച്ച് ഭയന്ന് പിന്നോട്ടുമാറുന്ന സഹോദരിമാരെ പറ്റി എനിക്ക് വാചാലമാകാനുണ്ട് .
തന്ടെ നേർക്ക് വരുന്ന കൈകളെ .. വാക്കുകളെ .. നോക്കുകളെ .. തിരിഞ്ഞു നിന്നൊന്ന് നോക്കാൻപോലും ധൈര്യപ്പെടാതെ മാളത്തിലൊളിക്കാൻ വെമ്പുന്ന മാൻപേടകൾ മാത്രമാണോ ഇവിടെ വിജയിച്ചിട്ടുള്ളത് എന്ന് അന്വേഷിക്കാനുണ്ട്.

ഏതേതു മാളങ്ങളിലാണ് ... ഏത് വീട്ടിലാണ് .. ഏത് അടുക്കളയിലാണ് .. ഏത് കിടപ്പറയിലാണ് ..
പെണ്ണ് പരിപൂർണ്ണ സുരക്ഷിതയായിരിക്കുന്നത് എന്നൊന്നറിയേണ്ടതുണ്ട്.
പെണ്ണ് പെണ്ണിലേക്കൊതുങ്ങുമ്പോഴാണോ പെണ്ണായി പൊരുതുമ്പോഴാണോ പെണ്ണിന്ടേയും കൂടെ ലോകം സാധ്യമാകുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട് .....

കടപ്പാട്...
നീ പെണ്ണാണെന്ന് പറഞ്ഞ് പെൺബോധവും അഭിമാനവും ഉണർത്തുന്നതിനും ഉയർത്തുന്നതിനും പകരം നീ വെറും പെണ്ണാണെന്ന് പറഞ്ഞ് അവളിലെ പെണ്ണിനെ ഇകഴ്ത്തുന്നവരോട്...
പെണ്ണേ പൊരുതുക എന്നുദ്‌ഘോഷിക്കാതെ ...
പെണ്ണേ ഒതുങ്ങുക എന്ന് മന്ത്രിക്കുന്നവരോട് .
ഇനിയും മാറാത്ത ചില ചിന്തകളോട്...

Aswani achoos...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക