വീട്ടിന്റെ ടൈൽസ് പണി നടക്കണോണ്ട് കഴിഞ്ഞ മാസത്തെ ശമ്പളം മുയുമൻ നാട്ടിൽക്കയച്ചു. കൈയിൽ ഒരു നയാ കാസില്ലാത്ത സമയം.
ഇൻറർനെറ്റിന്റെ പൈസ ഇന്നൂടി കൊടുത്തില്ലേൽ നാളെ മുതൽ ഫേസ്ബുക്കിന്റെ കാര്യം 'ഗോവിന്ദ'..
ചോറു തിന്നാണ്ട് മൂന്നീസം നിക്കാം, ബട്ട് ഫേസ്ബുക്കില്ലാണ്ട്....... ഹൊ, ചിന്തിക്കാൻ പോലും വയ്യ.
മാനേജറുടെ കയ്യും കാലും പിടിച്ച് 100 ദിർഹംസ് സാലറി അഡ്വാൻസ് വാങ്ങി.
അങ്ങനെയിരിക്കുമ്പളാണ് അബുദാബീന്ന് പെങ്ങളുടെ കോൾ (എളമ്മയുടെ മോൾ)

ഞാൻ : ഹലോ, എന്താടീ, സുഖല്ലേ?
പെങ്ങൾ : ഓ.... ഇയ്യൊക്കെ ബെല്യ മൊതലാളിയല്ലേ...
രണ്ടാഴ്ചയായില്ലേടാ ഞാൻ നാട്ടീന്നിവടെ വന്നിട്ട്, ഇതുവരെ ഇയ്യെന്നേം മോനേം ഒന്ന് കാണാൻ വന്നാ....?
പെങ്ങൾ : ഓ.... ഇയ്യൊക്കെ ബെല്യ മൊതലാളിയല്ലേ...
രണ്ടാഴ്ചയായില്ലേടാ ഞാൻ നാട്ടീന്നിവടെ വന്നിട്ട്, ഇതുവരെ ഇയ്യെന്നേം മോനേം ഒന്ന് കാണാൻ വന്നാ....?
ഞാൻ: സമയമില്ലാഞ്ഞിട്ടാടീ, ഇവടെ എനിക്ക് ഒടുക്കത്തെ തെരക്കാണ്. ഞാനിവിടില്ലേൽെ ഒരു പണീം നടക്കൂല്ല.
(മാനേജറ് പറേണത് 'ജ്ജിവിടില്ലേൽ ഇവടത്തെ പണി വിർത്തിക്ക് നടന്നേനേന്നാണ്')
(മാനേജറ് പറേണത് 'ജ്ജിവിടില്ലേൽ ഇവടത്തെ പണി വിർത്തിക്ക് നടന്നേനേന്നാണ്')
പെങ്ങൾ : ഇയ്യൊന്നും പറേണ്ട, ഇന്നു വെള്ളിയാഴ്ചയാണ്. വൈന്നേരം 4 മണിക്ക് മ്മള് മൂന്നാളും കരാമ ജങ്ങ്ഷനില് വരും. അവടെത്തിയിരിക്കണം.
ഞാൻ : ഓ.. ശരി ശരി
അളിയനിവിടെ അത്യാവശ്യം നല്ല സെറ്റപ്പായോണ്ട് മ്മടെ കീശേന്ന് കായി പോകൂലാന്നുള്ള സമാധാനണ്ട്.
അങ്ങനെ വൈന്നേരം കരാമയിലെത്തി.. എല്ലാരും മൃഷ്ടാനം മട്ടൻ ബിരിയാണി വെട്ടിവിഴുങ്ങി. ഓസിനായോണ്ട് ഒരു ഭംഗിക്ക് ഞാനൊരു ഐസ്ക്രീമും പറഞ്ഞു.
അതും കഴിച്ച് ഒരേമ്പക്കോം വിട്ട് നിക്കുമ്പളാണ് വെയ്റ്റർ ബില്ലും കൊണ്ട് വന്നത്.
പൈസയെട്ക്കാൻ അളിയൻ പേഴ്സ് പൊറത്തെടുത്തപ്പോ, ഒരു മര്യാദയുടെ പേരിൽ ഞാൻ പറഞ്ഞു
'' ബിൽ ഞാൻ കൊടുത്തോളാം.. ''
അതും കഴിച്ച് ഒരേമ്പക്കോം വിട്ട് നിക്കുമ്പളാണ് വെയ്റ്റർ ബില്ലും കൊണ്ട് വന്നത്.
പൈസയെട്ക്കാൻ അളിയൻ പേഴ്സ് പൊറത്തെടുത്തപ്പോ, ഒരു മര്യാദയുടെ പേരിൽ ഞാൻ പറഞ്ഞു
'' ബിൽ ഞാൻ കൊടുത്തോളാം.. ''
അളിയൻ : ''ഹേയ്, ഒന്നു പോടാ അവടുന്ന്, ഞാൻ കൊടുത്തോളാം.''
ഒരു എടുപ്പിന് വേണ്ടി ഞാൻ വീണ്ടും പറഞ്ഞു.
''അത് പറ്റില്ല, ഞാൻ കൊടുത്തോളാന്നേ''
''അത് പറ്റില്ല, ഞാൻ കൊടുത്തോളാന്നേ''
വീണ്ടും അളിയൻ വേണ്ടാന്നു പറയാൻ പോണതിന് മുന്നേ മ്മടെ പുന്നാരപ്പെങ്ങടെ ഒലക്കമ്മലെ ഒരു ഡയലോഗ് അളിയനോട്
"ങ്ങളൊന്നടങ്ങ് മനുഷ്യാ, ഓന്റെയൊരു ആഗ്രഹല്ലേ. ഓൻ കൊടുത്തോട്ടെ... അല്ലേലും ആരു കൊടുത്താലും ഒരു പോലല്ലേ...''
ബില്ല് നോക്കി 85 രൂപ കൗണ്ടറിൽ കൊടുക്കുമ്പോ തിരിച്ചു പോകാനുള്ള വണ്ടിക്കൂലി 15 ദിർഹംസ് മാത്രം പോക്കറ്റിൽ ബാക്കി..
ന്റെ പെങ്ങളെ പോലത്തൊരു പെണ്ണിനെ കെട്ട്യോളായി കിട്ടാൻ ങ്ങളൊക്കെ സുകൃതം ചെയ്യണമളിയാ, സുകൃതം ചെയ്യണം...
എന്നാപ്പിന്നെ ശരീട്ടാ, ആരോ കോളിങ് ബെൽ അടിക്കണ്ട്. നെറ്റ് കട്ട് ചെയ്യാൻ വന്നോനാവും.. റ്റാറ്റാ....
By Anand Amruthanad

super. njagal tile panikar salari kuttanam ennu karuthi iruntha iny enthyalum venda
ReplyDelete