ഉമ്മറത്തു ചാരുകസേരയിലിരുന്നു അയാൾ ആലോചിക്കുകയായിരുന്നു, ഓഫർ തീരാൻ ഇനി ഒരു ദിവസം മാത്രം , അതെ ഓഫർ തീരും മുന്നേ താൻ അവിടെ എത്തിപ്പെടേണ്ടതാണ് . മകൻ ജോലിത്തിരക്കിലാണ് അവനിതുവരെ സമയം കിട്ടിയില്ല കൊണ്ട് പോയി വിടാൻ.
അയാൾ പത്തിരുപതു വര്ഷം പിറകിലോട്ട് പോയി . അതെ അന്ന് താനും തിരക്കു പിടിച്ച ഓട്ടത്തിലായിരുന്നു. ഭാര്യയും, അവൾക്കും തീരെ സമയമില്ലായിരുന്നു , മകന്റെ കാര്യം നോക്കാനും തന്റെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ നോക്കാനോ ഒന്നിനും സമയമില്ല. പ്രായമായ അച്ഛനും അമ്മയും , അവരുടെ ചെറിയ ചെറിയ കാര്യങ്ങൾ പോലും നടത്തിക്കൊടുക്കാൻ സാധിച്ചില്ല. അതിനു അവർ തന്നോട് ഒന്നും ആവശ്യപെട്ടിരുന്നില്ലല്ലോ.
നാളുകൾക്കു ശേഷം അച്ഛനെ തനിച്ചാക്കി 'അമ്മ പോയപ്പോൾ , അതിനു ശേഷമാണു അച്ഛൻ ഒരു ഭാരമായി തോന്നിത്തുടങ്ങിയത് തനിക്ക് . അങ്ങിനെയാണ് പ്രായമായവരെ നോക്കുന്ന സ്ഥലത്തെ കുറിച്ചു അന്വേഷിച്ചതും അച്ഛനെ അവിടെ കൊണ്ടാക്കാൻ തീരുമാനിച്ചതും . അച്ഛനവിടെ സന്തോഷവാനായിരിക്കും. അച്ഛനെ അവിടെ ആക്കി വരുമ്പോ അച്ഛന്റെ മുഖത്ത് കണ്ട ഭാവം എന്താണെന്നു മനസ്സിലായിരുന്നില്ല.
പക്ഷെ ഇന്ന് തനിക്കതു മനസ്സിലാകുന്നുണ്ട് , ഇപ്പോഴാണ് മനസിലായത് .
"മുത്തച്ഛാ" ആപ്പുമൊന്റെ വിളികേട്ട് അയാൾ സ്വപ്നലോകത്തിന്നുണർന്നു . "മുത്തച്ഛൻ എങ്ങോട്ടാ പോണത് , 'അമ്മ പറഞ്ഞല്ലോ മുത്തച്ഛൻ പോകുകയാണെന്ന് ". അയാൾ ഒന്നും പറയാതെ ആ കുഞ്ഞിനെയെടുത്തു മടിയിലിരുത്തി ദൂരേക്ക് നോക്കിയിരുന്നു .

"അജയ് നാളെയാണ് ഓഫർ തീരുന്ന ദിവസം, നാളെയെങ്കിലും പോണം നമുക്ക്" മരുമകളാണ് .
മകന്റെ മറുപടിക്ക് അയാൾ കാതോർത്തു .
"വേണ്ടെടീ അതൊന്നും ശരിയാവില്ല ". മകന്റെ വാക്കുകേട്ട അയാൾ അപ്പുമോനെ നെഞ്ചോടമർത്തിയിരുന്നു. ഇല്ല താൻ ചെയ്ത തെറ്റ് തന്റെ മകൻ ചെയ്യില്ല.
"ഇതൊരു നല്ല ഓഫറാ അജയ് ഇപ്പൊ ചേർത്ത 50% അടച്ചാമതി , ഒരു വര്ഷത്തേക്കണേൽ 6 മാസത്തെ പൈസ കൊടുത്ത മതി. ഇനി ഇങ്ങനെ ഉണ്ടാവണമെന്നില്ല."

വേണ്ടെടീ ഓഫർ കഴിയട്ടെ , ഞാൻ ഓഫറിലാണ് അച്ഛനെ ഓൾഡേജ് ഹോമിലാക്കിയതെന്നു ആളുകൾ അറിഞ്ഞാൽ നാണക്കേടാ ഓഫർ കഴിയട്ടെ എന്നിട് കൊണ്ടുപോയാക്കാം.
അയാളുടെ മുഖത്തു പണ്ട് തന്റെ അച്ഛന്റെ മുഖത്തുണ്ടായ വികാരം മിന്നിമറഞ്ഞു. ശുഭം
ജസ്‌ന ശ്രീജിത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക