അലസമായി ഇരുന്ന പകലിന്റെ പകുതിയിലാണ് വീട്ടിലെ ലാന്‍ഡ്‌ഫോണ്‍ബെല്‍ അടിച്ചത് .
ഫോണ്‍എടുത്തപ്പോള്‍ മറുതലയ്ക്കല്‍ സ്ത്രീസ്വരം .
"എന്നെ മനസ്സിലായോ"
വര്‍ഷങ്ങള്‍ക്കുശേഷം ആ ശബ്ദം കേട്ടിട്ടും സന്തോഷിനു ആളെ മനസ്സിലായി ,
അന്ന - ഹൃദയത്തില്‍ എന്നും കാത്തു സൂക്ഷിച്ച തന്‍റെ പ്രിയപ്പെട്ടവള്‍ ഒരുദിവസം ഒന്നും പറയാതെ പോയവള്‍. വിളിച്ചിരിക്കുന്നു...............
തനിക്കറിയമായിരുന്നല്ലോ അന്നക്കുട്ടിക്കു തന്നെ വിളിക്കാതിരിക്കാനാകില്ലെന്ന്. എത്രയോ കാലമായി താന്‍ കാത്തിരിക്കുന്നു ആ സ്വരമൊന്നു കേള്‍ക്കാന്‍ .
മറവികളിലേക്ക് ആഴ്ന്നു പോകാതെ ഇന്നും എന്നുമെപ്പോഴും മനസ്സില്‍ തെളിയുന്ന ഒരേയൊരു മുഖം .
ഹലോ..............
അയാള്‍ ഓര്‍മ്മകളില്‍നിന്നുണര്‍ന്നു........അന്നക്കുട്ടി നിന ക്കു സുഖം തന്നെയല്ലേ....എവിടെയാ നീ .......
പതിനഞ്ചു വര്‍ഷത്തിനുശേഷം അവള്‍ ആ വിളികേട്ടു. അന്നക്കുട്ടി....സന്തുവേട്ടന്‍ എപ്പോഴും അങ്ങനെ തന്നെയാണല്ലോ വിളിച്ചിരുന്നത്. അവള്‍ക്കു എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു . സന്തുവേട്ടന്റെ സ്വരം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഇല്ല തനിക്കു സംസാരിക്കാനാകുന്നില്ല. അവളറിയാതെതന്നെ കൈകള്‍ ഓഫ്ബട്ടനിലേക്ക് നീങ്ങി. ശരീരം വല്ലാതെ തളരുന്ന പോലെ ..അടുത്തുകിടന്ന കസേരയിലേക്ക് തളര്‍ന്നിരുന്നു.
അപ്പന്റെ മരണത്തോടെയാണ് അഞ്ചു വയസുള്ള താനും അമ്മയും കൃഷ്ണപുരത്ത് എത്തുന്നത്. അവിടെ വാടകവീട്ടിലേക്കു ചെല്ലുമ്പോള്‍ ആദ്യം പരിചയപ്പെടാനെ ത്തിയത് അടുത്തവീടായ മംഗലത്ത് വീട്ടിലെ ശ്രീദേവിടീച്ചറായായിരുന്നു ഒപ്പം തന്റെ സമപ്രായക്കാരി രേവതിയും..
കൃഷ്ണപുരം സ്കൂളിലെ മ്യുസിക് ടീച്ചര്‍ ആയിരുന്നു രേവതിയുടെ അമ്മ .ഒരു മകന്‍ സന്തോഷ് .വളരെ പെട്ടെന്നാണ് രണ്ടു കുടുംബങ്ങളും തമ്മില്‍ അടുത്തത്.
വിധവകളായ രണ്ടു അമ്മമാര്‍ . അംഗനവാടിടീച്ചറായ അമ്മയുടെ തുച്ഛമായ വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല . അപ്പോഴെല്ലാം സഹായഹസ്തവുമായി അമ്മയെ ആശ്വസിപ്പിച്ചിരുന്നത് രേവതിയുടെ അമ്മയായിരുന്നു.
രക്തബന്ധങ്ങള്‍ വലിച്ചെറിഞ്ഞപ്പോള്‍ കാരുണ്യവാന്‍ നല്കിയ സ്നേഹബന്ധം.ക്രമേണ താനും മംഗലത്ത് വീട്ടിലെ ഒരു അംഗമായി മാറി .

വളരുംതോറും കൂടുതല്‍ ഇഴചേര്‍ന്ന ബന്ധങ്ങള്‍ . സന്തോഷ് എന്ന രേവതിയുടെ സച്ചുവേട്ടന്‍ തനിക്ക് സന്തുവേട്ടനായിമാറി .
മംഗലത്തെ ചാമ്പമരത്തിന്റെ ചുവട് തങ്ങളുടെ കേളീരംഗമായി .തുടുത്ത ചാമ്പക്കയ്ക്ക പങ്കുവച്ചുതരുമ്പോള്‍ ഒന്നെങ്കിലും തനിക്കു കൂടുതല്‍ തരുവാന്‍ സന്തുവേട്ടന്‍ മറന്നിരുന്നില്ല . സന്തുവേട്ടന്‍റെ വരകളോടും കവിതകളോടുമുള്ള തന്റെ ആരാധന എപ്പോഴോ ഇഷ്ടമായി മാറി .
കൌമാരം കടന്നു യൌവനത്തിയപ്പോഴേക്കും ഇഷ്ടങ്ങള്‍ കൂടുകയായിരുന്നു .മനസ്സില്‍ ആരും അറിയാതെ ഒളിപ്പിച്ച ഇഷ്ടങ്ങള്‍ ,ആരും ഇല്ലാത്തപ്പോള്‍ ആരും കാണാതെയുള്ള കൊച്ചുകുസൃതികൾ . എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ രേവതിയും ടീച്ചറമ്മയും .
അമ്മയുടെ ആരോഗ്യം തീര്‍ത്തും മോശമായി തുടങ്ങിയപ്പോള്‍ തന്‍റെ എം കോം പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു .സന്തുവേട്ടന്‍ പാരലല്‍ കോളജുകളില്‍ പഠിപ്പിച്ചുകിട്ടുന്നതില്‍നിന്നു തനിക്കും ഒരു സംഖ്യ ചെലവിലേക്ക് നല്കിയത് ഏറെ സഹായകമായി . ജോലിക്കു വേണ്ടി പല ടെസ്റ്റുകള്‍ എഴുതിയെങ്കിലും എല്ലാം പ്രതീക്ഷകള്‍മാത്രമായി .
ആയിടയ്ക്കാണ് കൂടെക്കൂടെ കലശലായ വയറ്റുവേദന തന്നെ വല്ലാതെ അലട്ടിയത് . ആരേയും അറിയിക്കാതെ വേദന സഹിച്ചുനടന്നു . ബോംബെയിലുള്ള ഒരു സ്വകാര്യ കമ്പനിയിലേക്ക് ഉദ്യോഗത്തിനായി തിരഞ്ഞെടുത്തു കൊണ്ട് കാര്‍ഡ് കിട്ടിയപ്പോള്‍ സന്തോഷത്തിനൊപ്പം , മനസ്സില്‍ സന്താപവും വളര്‍ന്നു .തന്റെ പ്രിയപ്പെട്ടവരെ വിട്ടുപോകാന്‍ മനസ്സ് വരുന്നില്ല .ആ ജോലിക്ക് പോകുന്നില്ല എന്ന് താന്‍ തീരുമാനിച്ചതായിരുന്നു . പക്ഷേ ,
എല്ലാം കീഴ്മേല്‍ മറിച്ചുകൊണ്ടാണ് അന്നതു സംഭവിച്ചത്
കലശലായ വയറ്റുവേദനയെത്തുടര്‍ന്നു ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അറിഞ്ഞ വാര്‍ത്ത തനിക്കു ഒരിക്കലും അമ്മയാകാന്‍ കഴിയില്ലാ എന്നായിരുന്നു . എല്ലാ സ്വപ്നങ്ങളും അവിടെ തകര്‍ന്നുവീഴുന്നതുപോലെ തോന്നി .സന്തുവേട്ടനുമായി ഒരു ജീവിതം, കുഞ്ഞുങ്ങള്‍, താന്‍ കണ്ട സ്വപ്നങ്ങള്‍ തകരുന്നത് അന്ന് അറിഞ്ഞു .
ഇല്ല ഒരു കുഞ്ഞിനു ജന്മം നല്കാന്‍ കഴിയാത്ത ഞാന്‍ സന്തുവേട്ടനു ഒരുഭാരമായി ഇവിടെ ഉണ്ടാകരുത് എന്ന ചിന്തയാണ് അമ്മയെയും കൂട്ടി ബോംബേയ്ക്ക് പോകാന്‍ മനസ്സിനു ഉര്‍ജ്ജം നല്‍കിയത് . സന്തുവിനോട് യാത്രപറയാതെ ടീച്ചറമ്മയുടെ അനുഗ്രഹം വാങ്ങി പടിയിറങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
ഓര്‍മ്മകളില്‍വീണ്ടും മഴ പെയ്യുകയാണ് .. നനയുന്ന മിഴികള്‍ .ബോംബെയില്‍ നിന്നും ആദ്യമാസം തന്നെ ഡല്‍ഹിക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വങ്ങുമ്പോള്‍ ,ഒരിക്കലും സന്തുവേട്ടന്റെ മുന്നില്‍ പെടാതിരിക്കാന്‍ ആണെന്ന് ആരും അറിഞ്ഞില്ല . ഒരാള്‍ക്കും അട്രെസ് കൊടുക്കരുതെന്ന് ഓഫീസില്‍ പറഞ്ഞിരുന്നതും അതുകൊണ്ട് മാത്രമായിരുന്നു . എന്നിട്ടും സന്തുവേട്ടന്‍ ബോംബയില്‍ തിരക്കി വന്നുഎന്നറിഞ്ഞു . ഓടിഒളിക്കുകയായിരുന്നല്ലോതാന്‍ .

അമ്മയും തന്നെ വിട്ടുപോയി .ഈ ഏകാന്തജീവിതം, മരുന്നുകളുടെ മണം മയക്കുന്ന നാളുകളിലൂടെ ഈ യാത്ര ആര്‍ക്കുവേണ്ടി . സന്തുവേട്ടന്റെ കുഞ്ഞുങ്ങളെയെങ്കിലും ഒന്നുകാണണം.ഒപ്പം ടീച്ചറമ്മയെയും രേവതിയേയും .താന്‍ കളിച്ചുവളര്‍ന്ന നാടും മുറ്റവും .
ഇപ്പോള്‍ ഈ വലിയ ഫ്ലാറ്റില്‍ ഒറ്റപ്പെട്ടുജീവിക്കുമ്പോള്‍ എന്നുമോര്‍ക്കാന്‍ മധുരമുള്ള ഓര്‍മ്മകള്‍ തന്നത് ആ നാടുതന്നെയാണ് .തന്റെ പ്രിയപ്പെട്ടവര്‍ ആണ് .അവളുടെ ചിന്തകള്‍ നാടിന്റെ കാഴ്ചകളെ പരതുകയാണ് . തനിക്കു പോകണം എല്ലാവരെയും ഒരിക്കല്‍ക്കൂടെ കാണണം . പിന്നെ ആരുമറിയാതെ അമ്മയുടെ അടുത്തേക്കു പോകണം

പിന്നീട് എല്ലാം പെട്ടെന്നുതന്നെ തയ്യാറാക്കി . കോഴിക്കോട്ഫ്ലൈറ്റ് ഇറങ്ങുമ്പോള്‍ മനസ്സിൽ ഒരു സന്ദേഹം . അവരൊക്കെ അവിടെത്തന്നെ ഉണ്ടാകുമോ? .തന്നെ സ്വീകരിക്കുമോ ? തന്നോടു പരിഭവമായിരിക്കുമോ ?
"മാഡം കൃഷ്ണപുരമെത്തി ,ഇനി എങ്ങോട്ടാണ് നമുക്ക് പോകേണ്ടുന്നത് ?" ഡ്രൈവറുടെ ചോദ്യം ചിന്തകളില്‍ നിന്നുണര്‍ത്തി .എയര്‍പോര്‍ട്ട് ടാക്സിയാണ് .
വെളിയിലെ കാഴ്ചകള്‍ കൌതുകമുണര്‍ത്തും പോലെ .
സ്കൂളിനു വലിയമാറ്റം ഒന്നും സംഭവിച്ചിട്ടില്ല . ചില വലിയ കെട്ടിടങ്ങള്‍ .ചെറിയ മാളുകള്‍ .വലത്തേക്കു തിരിയുന്ന വഴിയിലേക്കു വിരല്‍ചൂണ്ടി ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി .
നേരം സന്ധ്യയാകുന്നു . അമ്പലത്തിലെ നാമകീര്‍ത്തനം ഒഴുകിയെത്തുന്നു . പഴയ ക്ഷേത്രം മാറി വലിപ്പമുള്ള, നിറയെ കൊത്തുപണികളോടെ വലിയ ക്ഷേത്രമായി മാറിയിരിക്കുന്നു . പരിചയമുള്ള ഒരുമുഖവും കാണുന്നില്ല .
അകലെയല്ലാതെ മംഗലത്തുവീടു കാണുന്നുണ്ട് .ചെറിയ മിനുക്കുപണികള്‍ നടത്തിയിട്ടുണ്ടോ? .,ചായംപൂശിയ ചുവരുകള്‍..നേരിയ ഒരു ഭയം അരിച്ചെത്തിയ പോലെ .അവര്‍ തന്നെ തിരിച്ചറിയുമോ? . ഇന്നു താന്‍ ഇവര്‍ക്കാരാണ് ?
കാര്‍ മുറ്റത്തേക്ക് കയറുമ്പോഴും മനസ്സ് പിടയ്ക്കുകയായിരുന്നു . ശബ്ദം കേട്ട് ഒരു പെണ്‍കുട്ടി വാതിലില്‍ വന്നുനോക്കി . പിന്നവൾ അകത്തേക്ക് ഓടിമറഞ്ഞു . പതുക്കെ കാറില്‍നിന്നിറങ്ങി നോക്കുമ്പോള്‍ വാതിലില്‍ ടീച്ചറമ്മ .വെള്ളിനൂല്‍ പാകിയ മുടിയിഴകള്‍ .തന്നെക്കണ്ട്ഒരു നിമിഷം ഒന്നമ്പരന്നുവോ.. ,പിന്നെ ഓടി അടുത്തേക്കുവന്നു .
"അന്നമോള് .........!!!! എന്‍റെ അന്ന മോള് വന്നല്ലോ " ടീച്ചറമ്മ ചേര്‍ത്തുപിടിക്കുമ്പോഴും ഉള്ളിലെ അമ്പരപ്പ് മാറിയിരുന്നില്ല .
"എവിടെയായിരുന്നു കുട്ട്യേ ഇത്രയും നാള്‍ ?" കൈപിടിച്ച് അകത്തേക്ക് നടക്കുമ്പോള്‍ ടീച്ചറമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു . അപ്പോഴുംമറയത്ത് മാറി നിന്ന് എത്തിനോക്കുന്ന ആ പെണ്‍കുട്ടിയുടെ നിഴല്‍ കണ്ടു .
"ഹലോ അന്നക്കുട്ടി ..............."
"എഴുന്നേല്‍ക്കുന്നില്ലേ സമയം ഏഴായി . വല്ലതും കഴിക്കണ്ടേ ?" വാതിലില്‍ രേവതിയുടെ ശബ്ദം , താന്‍ ഒരിക്കലും ഇത്രയും നേരം ഉറങ്ങിയിട്ടില്ല . അവള്‍ അടുത്തുവന്നു ചേര്‍ന്നിരുന്നു , എവിടെയായിരുന്നു ഇത്രയും കാലം . ശിരസ്സില്‍ തഴുകികൊണ്ട് രേവതി ആരാഞ്ഞു
ആ കഥയൊക്കെ പിന്നെ പറയാം എഴുന്നേല്ക്കൂ . നമുക്കേ ആ കുളത്തില്‍ പോയി ഒന്ന് വിശാലമായി മുങ്ങിക്കുളിച്ചുവരാം .രേവതി പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ വെളിയിലേക്കിറങ്ങി .
ചുറ്റും പരതി .ഒരു മുഖം കാണുന്നില്ല . രേവു സന്തുവേട്ടന്‍.......... എല്ലാരുമുണ്ട് നീ വാ . ആദ്യം ഫ്രഷ് ആകു ..കാപ്പി കുടിച്ചു പിന്നെ സംസാരിക്കാം .എനിക്ക് ബാങ്കില്‍ പോകണം ലീവ് എടുത്തിട്ടില്ല .

.പ്രാതല്‍ കഴിക്കാന്‍ ഇരിക്കുമ്പോഴും കണ്ണുകള്‍ തേടിയത് സന്തുവേട്ടന്‍റെ മുഖമായിരുന്നു . അപ്പോഴാണ്, മുന്നില്‍ ഒരു പുഞ്ചിരി സമ്മാനിച്ച് ഒരു കൊച്ചുപെണ്‍കുട്ടി . ഒരുപക്ഷേ സന്തുവേട്ടന്റെ മകളായിരിക്കാം ആ കുട്ടി . രേവതിയുടെയും അമ്മയുടെയും ചോദ്യങ്ങള്‍ക്ക് എന്തൊക്കയോ മറുപടി നല്കി.
"സന്തുവേട്ടന്റെ കുടുംബം .........?"
കൈകഴുകി തിരിയുമ്പോള്‍ അവള്‍ രേവതിയോട് ചോദിച്ചു . "അവിടെ മുറിയില്‍ ഉണ്ട്. നിനക്കു കാണണോ ?"
മനസ്സില്‍ ഒരു വല്ലാത്ത നീറ്റല്‍ .തന്റെ സ്വന്തമെന്നു കരുതിയത് നഷ്ടപ്പെട്ടപോലെ . വരേണ്ടിയിരുന്നില്ലായെന്നു ഒരു തോന്നല്‍ .
വെളിയില്‍ ചാമ്പമരത്തിനുകീഴേ ദൂരേക്കു നോക്കിനില്ക്കുന്ന സന്തോഷ്.........മറ്റേതോ ലോകത്തെന്നപോലെ ........,ഇപ്പോഴും മുഖത്തിനു ആ പഴയ ശാന്തഭാവംതന്നെ .
"നിനക്ക് ചേട്ടന്റെ കുടുംബത്തെ കാണണ്ടേ .....വരൂ "
.............
രേവതിയുടെ പിന്നാലെ നടക്കുമ്പോള്‍ കാലുകള്‍ക്കു വല്ലാത്ത തളര്‍ച്ച തോന്നി . ആ മുറി തന്റെയും സന്തുവേട്ടന്റെയും സ്വകാര്യനിമിഷങ്ങളും കളിവാക്കുകളും ചിരിയും പരിഭവവും പങ്കിട്ട ആ മുറി ........
സന്തുവേട്ടന്റെ കരവലയത്തില്‍ ചേര്‍ന്ന് ആ ചുംബനചൂടേറ്റുവാങ്ങിയ നെടുവീര്‍പ്പുകള്‍ കേട്ട മുറി ,ഇന്ന് അത് തനിക്കന്യമാണ് .അവിടെ മറ്റൊരാള്‍ തന്റെ സ്ഥാനത്ത് .....
കണ്ണുകളില്‍ ഇരുട്ട് പടരുന്നപോലെ . സന്തുവിന്റെ മുറിയില്‍നിന്ന് ആ കൊച്ചുപെണ്‍കുട്ടി ഇറങ്ങിവരുന്നു
"ആന്റീ സൂക്ഷിച്ച്...തല മുട്ടരുതേ ......."ന്ന് പറഞ്ഞ് ഒരു ചിരി സമ്മാനിച്ച് അവരെ കടന്നുപോയി . അവള്‍ക്കറിയില്ലല്ലോ ഇവിടുത്തെ ശ്വാസങ്ങള്‍പോലും തനിക്കു കാണാപ്പാഠമാണെന്ന്.
മുറിയിലേക്ക് കടക്കുമ്പോള്‍ പാദങ്ങള്‍ വിറയ്ക്കുന്നപോലെ .. കണ്ണുകള്‍ ഇറുക്കെ പൂട്ടി ..അവ നിറയുന്നുവോ? .
"ആഹാ കുടുംബത്തിനെ കാണാന്‍ കണ്ണും പൂട്ടിയാ വരുന്നേ .കണ്ണു തുറന്നേ.. ഇല്ലെങ്കിൽ എവിടെയെങ്കിലും തട്ടിവീഴും ."
രേവതി അടുത്തുണ്ട് . കണ്ണുതുറന്നു .. തുളുമ്പാന്‍ വെമ്പിനില്ക്കുന്ന പോലെ ...ചുറ്റും പരതി ആരെയും കാണാനില്ല ......അവിടെ മേശയില്‍ ഒരു ചിത്രം . അതിലേക്ക് സൂക്ഷിച്ചുനോക്കി .
അത് ........അതു.... തന്റെതന്നെയല്ലേ ?. തിരിഞ്ഞു നോക്കുമ്പോള്‍ രേവതി മുറിയുടെ ഓരംനിന്നുചിരിക്കുന്നത് കണ്ടു .അപ്പോള്‍ ഇത്രയും കാലം താന്‍ കൂട്ടിയ കണക്കുകള്‍ ........ഈ കാലമത്രയും സന്തുവേട്ടന്‍ തനിക്കായി കാത്തിരിക്കുകയായിരുന്നോ? . സ്വയം തീര്‍ത്ത ഇരുട്ടില്‍ താൻത്തന്നെ തളച്ചിടുകയായിരുന്നോ?
" ഏട്ടന്റെ മനസ്സില്‍ ഇന്നും അന്നും നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ ."
എന്താണീ കേള്‍ക്കുന്നത് .. കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു .. .ഞാന്‍ വിചാരിച്ചൂ .......അപ്പോള്‍ .... ആ കുട്ടി അത് എന്റെ മകള്‍ ആണ് ,രേവതിപറഞ്ഞു.

മുറ്റത്തേക്ക് ഓടി . അവിടെ ചാമ്പമരത്തിന്റെ കീഴേ അപ്പോഴും സന്തു അകലേക്ക് നോക്കിനില്ക്കുന്നു. .
"സന്തുവേട്ടാ ..............ഞാന്‍....."
അവന്‍ തിരിഞ്ഞു നോക്കി .......
"നിനക്കായി ഒഴിച്ചിട്ട സ്ഥലം മറ്റാര്‍ക്കും നല്കാന്‍ എനിക്കാകുമായിരുന്നില്ല"
"ഞാന്‍ ...........എനിക്ക് ......"
"എല്ലാം ഞങ്ങള്‍ക്ക് അറിയാം........."
"നിന്നെ അന്ന്‍ ചികിത്സിച്ച ഡോക്ടര്‍
അമ്മയുടെ അനുജത്തിയായിരുന്നു ......."
"പക്ഷേ ............."
"എല്ലാം എന്നോട് പറയുന്ന നീ അതുമാത്രം ഒളിപ്പിച്ചു, പോയപ്പോള്‍ .............."
അവനിലേക്കു കൂടുതല്‍ ചേര്‍ന്നുനിന്നു
"എനിക്കാകുമായിരുന്നില്ല ,അതുപറയാന്‍ ........"
"ഒരു കഞ്ഞിനെ തരാന്‍ കഴിയാത്ത ഞാന്‍ സന്തുവേട്ടന് ഒരു ഭാരം ആകരുത് എന്നുകരുതി ........"
"പക്ഷേ ................."
"എന്നെ തോല്പ്പിച്ചു കളഞ്ഞല്ലോ................"
അവന്റെ തോളിലേക്കു ചാരിനിന്നു ......
രേവതിയുടെ മകളും ,ടീച്ചറമ്മയും കത്തിച്ച നിലവിളക്കുമായി വെളിയിലേക്കു വന്നു ......
"സന്തൂ ............"
"അന്നമോളുടെ കൈപിടിച്ച് രണ്ടുപേരും വലതുകാല്‍വച്ച് അകത്തേക്കു വന്നേ............."
താലിയും കുരവയും മേളങ്ങളുമില്ലാതെ പുതിയ ജീവിതത്തിലേക്കു കടക്കുമ്പോള്‍ ചാമ്പമരം കാറ്റില്‍ ഒന്ന് ഇളകിയാടി ..... അനുഗ്രഹിക്കുന്നപോലെ .........നാണത്തോടെ സന്തുവിന്റെ പിന്നിലേക്ക് ഒളിക്കുമ്പോള്‍ മിഴികള്‍ വീണ്ടും നിറഞ്ഞുകവിയുകയായിരുന്നു . വൈകിവന്ന സന്തോഷത്തില്‍

By: Sivarajan Kovilazhikam

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക