ആദിയിൽ ഒന്നുമുണ്ടായിരുന്നില്ല.ഒന്നുമില്ലായ്മ പോലും ഉണ്ടായിരുന്നില്ല . 'ന സത്' ''ന അസത്'---ഉണ്മയില്ല , ശൂന്യതയുമില്ല (നാസദീയ സൂക്തം , ഋഗ്വേദ0, ൧൨൯/൧൦ )വായുവില്ല, ആകാശമില്ല, മൃത്യുവില്ല, അമൃതമില്ല, രാവില്ല, പകലില്ല, വെളിച്ചമില്ല, .....
ഘോരാന്ധകാരമായിരുന്നു എങ്ങും
ഘോരാന്ധകാരമായിരുന്നു എങ്ങും
ആകെ ഉണ്ടായിരുന്നത് ''തത്" അഥവാ ‘അതു’മാത്രമായിരുന്നു..ചലനമില്ലാതെ “അതൊന്നു” മാത്രം ശ്വസിച്ച് കൊണ്ടിരുന്നു. ആ നിശ്ചലതയിലേക്ക് കവിയുടെ ഇച്ഛയുടെ സ്ഫോടനം ശബ്ദമായി മുഴങ്ങി ആ ശബ്ദസ്ഫോടനത്തിൽ നിന്ന് പ്രപഞ്ച സൃഷ്ടിയുടെ കാരകങ്ങൾ ഉത്ഭവിച്ചു ..
കവിയുടെ, . മനീഷയുടെ , (മനുഷ്യന്റെ) , ശബ്ദത്തിൽനിന്ന് പ്രപഞ്ചമുണ്ടാവുന്ന കഥയാണ്. ഋഗ്വേദ0 ഇവിടെ വിവരിക്കുന്നത്
കവിയുടെ, . മനീഷയുടെ , (മനുഷ്യന്റെ) , ശബ്ദത്തിൽനിന്ന് പ്രപഞ്ചമുണ്ടാവുന്ന കഥയാണ്. ഋഗ്വേദ0 ഇവിടെ വിവരിക്കുന്നത്
ഈ സൃഷ്ടി സങ്കല്പം കുറെ വ്യക്തമായി ബൈബിളിലെ ഉൽപ്പത്തി പുരാണത്തിൽ വായിക്കാം. ആദിയിൽ വാക്കുണ്ടായി, വാക്ക് ദൈവത്തിൽ കുടികൊണ്ടു. "ആകാശമുണ്ടാവട്ടെ" എന്ന ദൈവം പറഞ്ഞപ്പോൾ ആകാശമുണ്ടായി. ...... പിന്നെ ദൈവവവചനത്തിൽ നിന്ന് പറവകളും , പ്രകാശവും ഉണ്ടായി. ഒടുവിൽ , “ഇനി ഞാൻ എന്റെ തന്നെ രൂപത്തിൽ ഭൂമിയുടെ അവകാശികളായ മനുഷ്യനെ സൃഷ്ടിക്കട്ടെ” എന്ന ദൈവവചനവും മനുഷ്യനുമുണ്ടായി
ദൈവത്തിന്റെ വാക്കാണ് സൃഷ്ടിക്കാധാരം. ഹൈന്ദവാരാധനാലയങ്ങളിൽ പുരോഹിതർ ശിവമന്ത്രം കൊണ്ട് ശിവലിംഗത്തിൽ ശിവനെ സൃഷ്ടിക്കുന്നത് പോലെ ; അല്ലെങ്കിൽ പിതൃബലിയ്ക്കെത്തുന്നവർ പിതൃലോകത്തുനിന്ന് മരിച്ചു പോയവരുടെ ആത്മാവിനെ മന്ത്രം കൊണ്ട് താൻ ഉരുട്ടുന്ന ബലിച്ചോറിൽ സൃഷ്ടിക്കുന്നത് പോലേ .

ഈ രണ്ട് പുരാവൃത്തങ്ങളും പറയുന്നത് ഒന്ന് തന്നെ . മനീഷിയായ മനുഷ്യൻ (ദൈവത്തിന്റെ സ്വന്തം രൂപത്തിൽ സൃഷ്ടിക്കപ്പെട്ടവൻ) തന്റെ ഭാഷയിലൂടെ പ്രപഞ്ചം സൃഷ്ടിക്കുന്നു. മുകളിലെ നീലപ്പരപ്പിനെ അവൻ ആകാശമെന്നു വിളിച്ച് ആകാശം സൃഷ്ടിച്ചു. കണ്മുന്നിൽ കണ്ടതിനും , കാതിൽ കേട്ടതിനും , ഗന്ധമായതിനും , രുചിയായതിനും , കർമ്മമായതിനും അവൻ പേരുകളിട്ടു. ഓരോ പേരിന്റെ കൂടെയും അതിന്റെ വാസ്തവമായ വസ്തു സൃഷ്ടിക്കപ്പെട്ടു .സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരുണ്ട്. ഇനിയും പേരിടാൻ എത്രയോ ബാക്കി. സഹസ്രനാമങ്ങൾ പോരാ ആ സൃഷ്ടി മുഴുമിപ്പിക്കാൻ. വാക്കിനും മനസ്സിനും എത്തിപ്പെടാനാവാത്ത ഇടങ്ങൾ ,മനുഷ്യസൃഷ്ടിയുടെ പരിധിക്കു പുറത്താണ് "യാതോ വാചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹ " എന്ന് അന്നത്തെ ഋഷിമാർ ആശ്ചര്യപ്പെട്ടു .
പ്രപഞ്ചം നാമസ്വരൂപമാണ് എന്ന ഭാരതീയ സങ്കൽപ്പത്തിന്റെ പൊരുൾ ഇതാണ്. അന്വേഷിക്കുക, കണ്ടെത്തുക, കണ്ടെത്തിയതിനെ പേരിട്ടുവിളിക്കുക, അങ്ങനെ നീളുന്നു ആ സൃഷ്ടി പ്രക്രിയ ഈ പ്രക്രിയ യുടെ, മനുഷ്യൻ പ്രകൃതിയെ മാനവീകരിക്കുന്ന പ്രക്രിയയുടെ , പേരാണ് സൃഷ്ടി. പ്രപഞ്ചം മുഴുവൻ മനുഷ്യൻ അവന്റെ അംശമായി, അവന്റെ ആത്മാവിന്റെ ഭാഗമായി സൃഷ്ടിക്കുന്നു.
"അണുവും മഹത്തും ആദിയും മധ്യവും അക്ഷരവും ക്ഷരവും അർജുനനും വാസുദേവനും നരനും നാരായണനും ഞാൻ തന്നെ .എന്നെ ഹനിക്കാനാവില്ല, കത്തിച്ച് കളയാനാവില്ല. കാരണം എന്റെ സൃഷ്ടി എന്റെ വാഗ്രൂപമാണ് ." എന്നൊക്കെ ഭഗവത് ഗീതയിലും ഉപനിഷത്തുകളിലും ആവർത്തിക്കുന്നത് അതുകൊണ്ടാണ് .
കുറേക്കൂടി വ്യകതമായി പറഞ്ഞാൽ നമ്മുടെ പുരാണ കഥാ പ്രപഞ്ചത്തിൽ വൃക്ഷങ്ങളും പക്ഷികളും ഉരഗങ്ങളും മൃഗങ്ങളും മനുഷ്യരെപ്പോലെ വികാര ജീവികളാണ് .ഗംഗ ഒരു നദിയും ഒരു മനുഷ്യ സ്ത്രീയുമാണ് .മനുഷ്യ ബീജം അകത്തെത്തുന്ന മത്സ്യം മനുഷ്യകുഞ്ഞിനെ പ്രസവിക്കുന്നു. മനുഷ്യരൂപത്തിന്റെ പല വികൃതികളായിട്ടാണ് ദൈവങ്ങൾ പോലും പ്രത്യക്ഷപ്പെടുന്നത്. ആയിരം കണ്ണുള്ളവരും പത്ത് തലയുള്ളവരും സംസ്കൃത0 പറയുതുന്നവരുമൊക്കെയാണവർ അവരെല്ലാം മനുഷ്യരെ പോലെ ചിന്തിക്കുന്നു , തോഷിക്കുന്നു, കോപിക്കുന്നു.

തന്റെ സൗന്ദര്യസങ്കല്പം കൊണ്ട് മനുഷ്യൻ നിലാവിനെ “പൂനിലാ”വാളാക്കി, ഭൂമിയെ “ഭൂമീദേവി”യാക്കി, ഒരു ഭൂപ്രദേശത്തെ അവൻ "ഭാരതമാതാവ്" എന്ന് വിളിച്ച് പൂജിച്ചു-ഗംഗയെ ഗംഗാമയ്യയാക്കി , സുര്യനെ സൂര്യദേവനാക്കി.
കവി വെഡ്സ് വർത്ത് പറയുന്നത് നോക്കൂ
“… we receive but what we give,
And in our life alone does Nature live;
Ours is her wedding garment, ours her shroud!
………………………………………
Ah! From the soul itself must issue forth
A light, a glory, a fair luminous cloud
Enveloping the earth…”
"നമ്മുടെ ജീവിതത്തിൽ മാത്രമാണ് പ്രകൃതി നിലകൊള്ളുന്നത്. നാമാണ് അവൾക്ക് വിവാഹ വസ്ത്രം തുന്നുന്നത് ." പ്രകൃതി സുന്ദരിയായത് നമ്മൾ നമ്മുടെ സൗന്ദര്യ സങ്കല്പം കൊണ്ട് അവളെ അണിയൊച്ചച്ചോരുക്കിയതുകൊണ്ടാണ്.

പേരിടലും സൃഷ്ടിയും ഒന്ന് തന്നെ എന്ന് കാണിക്കാൻ ഉദാഹരണങ്ങൾ ആവശ്യമില്ലെങ്കിലും ചിലതു ചൂണ്ടിക്കാണിക്കാം . ഒന്നു, രണ്ട്, ...എന്നീ അക്കങ്ങൾ വെറും അക്കങ്ങൾ മാത്രമല്ല. അവ വാസ്തവമാണ് ഈ അക്കങ്ങൾ മറന്നു പോയാൽ നമ്മുടെ ശാസ്ത്രവും സാങ്കേതിക മേന്മയും ശൂന്യമാവും ഹൈഡ്രജന്റെ എച്ചും കാർബന്റെ സി പോയാൽ ആധുനിക വൈദ്യശാസ്ത്രം ഇല്ലാതാവും ഒന്ന്, രണ്ട് എന്നീ പദങ്ങളും എച്, സീ എന്നീ അക്ഷരങ്ങളും കൊണ്ട് മനുഷ്യർ എന്തെന്തു മഹാതഭതങ്ങൾ സൃഷ്ടിച്ചില്ല!
അതാണ് ഭാഷയുടെ ശക്തി. ഇതിഹാസ രചയിതാക്കളും, പൗരണികരും , എഴുത്തച്ഛനും എം ടിയും ബഷീറും അവരുടെ വാക്കുകളിലൂടെ, ,ഭാഷയിലൂടെ, മലയാളി എന്ന സത്വതെതെ സൃഷ്ടിച്ചു. അവരൊന്നും ഒന്നും എഴുതിയിരുന്നില്ലെങ്കിൽ ഇന്ന് മലയാളി ഉണ്ടാവില്ല.
എഴുത്തുകാരെ സൃഷ്ടാക്കൾ എന്ന് വിളിക്കുന്നത് അതുകൊണ്ടാണ്. കാക്കക്കും പൂച്ചക്കും ഇന്നും ഇന്നും "കാ കാ " ," മയാവു" ലോകത്തിൽ നിന്ന് മുന്നോട്ടു പോവാനായിട്ടില്ല .: മനുഷ്യനാവട്ടെ അവന്റെ ഭാഷയും സൃഷ്ടിയും തുടർന്നുകൊണ്ടേയിരിക്കുന്നു കംപ്യുട്ടർ ഭാഷയിലൂടെ വിവരസാങ്കേതിക മാധ്യമത്തിന് പുതിയ തലങ്ങൾ സൃഷ്ടിച്ച് തുടങ്ങിയിരിക്കുന്നു, അല്ലെ ?

പുതിയ മാനവനെ സൃഷ്ടിക്കുക എന്ന മഹത്തായ നിയോഗമാണ് സർഗാത്മക രചനകളിലും ശാസ്ത്രീയ ഗവേഷണങ്ങളിലും ഏർപ്പെട്ടവർക്കുള്ളത്. പേരിടാൻ ഇനിയും എത്രയോ ബാക്കി . നാമങ്ങൾ , വാക്കുകൾ,. ഒരു വസ്തുവിനെ പറ്റിയുള്ള നമ്മുടെ ജ്ഞാനമാണ്. ഓരോ പുതിയ നാമവും അതുകൊണ്ടുതന്നെ ഓരോ വാക്കും വാക്യവും ഓരോ സൃഷ്ടിയാണ്.
നല്ല ഭാഷയിൽ, എഴുതി പുത്തൻ ലോകത്തിന്റെ സൃഷ്ടാക്കളാകുന്നതാവട്ടെ നമ്മുടെ ലക്ഷ്യം.
പ്രകൃതിയിൽ മനുഷ്യേച്ഛ ആരോപിച്ച് പരിണാമത്തിന്റെ കഥ പറഞ്ഞ ഖസാക്കിന്റെ ഇതിഹാസത്തിലെ ഒരു കഥാ ഭാഗം ഉദ്ധരിച്ച് ഈ അവതരണം അവസാനിപ്പിക്കാം
പ്രകൃതിയിൽ മനുഷ്യേച്ഛ ആരോപിച്ച് പരിണാമത്തിന്റെ കഥ പറഞ്ഞ ഖസാക്കിന്റെ ഇതിഹാസത്തിലെ ഒരു കഥാ ഭാഗം ഉദ്ധരിച്ച് ഈ അവതരണം അവസാനിപ്പിക്കാം
ആദിയിൽ രണ്ട് ജീവബിന്ദുക്കൾ നടക്കാനിറങ്ങി. കുറെ നടന്നപ്പോൾ ഒരുവൾ പറഞ്ഞു "ഇനി ഞാനില്ല. എനിക്ക് ഇവിടെ നിന്ന് കൊണ്ട് ഈ പ്രകൃതി ഭംഗി ആസ്വദിക്കണം "
"എനിയ്ക്ക് ഈ പ്രപഞ്ചം മുഴുവൻ ചുറ്റിനടന്നു കാണണം ഞാൻ നടക്കട്ടെ " അങ്ങനെ അവർ പിരിഞ്ഞു. അനേകം യുഗങ്ങൾക്കു ശേഷം പൂവറുക്കാൻ ചെന്ന ഒരു പെൺകുട്ടിയോട് പൂച്ചെടി ചോദിച്ചു " സഹോദരീ , നീ എന്നെ മറന്നോ?"
"എനിയ്ക്ക് ഈ പ്രപഞ്ചം മുഴുവൻ ചുറ്റിനടന്നു കാണണം ഞാൻ നടക്കട്ടെ " അങ്ങനെ അവർ പിരിഞ്ഞു. അനേകം യുഗങ്ങൾക്കു ശേഷം പൂവറുക്കാൻ ചെന്ന ഒരു പെൺകുട്ടിയോട് പൂച്ചെടി ചോദിച്ചു " സഹോദരീ , നീ എന്നെ മറന്നോ?"
By: rajan paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക