Slider

ദൈവതുല്യർ

1

"ഡോക്ടർക്ക് എന്നെ മനസ്സിലായോ"?
മിഴികളിൽ കുറ്റബോധത്തിന്റെ നീർച്ചാലുകൾ ഒഴുക്കി മുന്നിൽ നിൽക്കുന്ന ആ സ്ത്രീയെ
ഡോക്ടർ രവി ഒന്നു നോക്കി.....
ഇല്ല മറന്നിട്ടില്ല...മറക്കുകയും.ഇല്ല...
എങ്ങനെ മറക്കും ഞാൻ ഇവരെ...എന്റെ ജീവിതം
ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയവൾ...
********************************************
കൺസൾട്ടിംഗ് റൂമിലേക്ക് വന്നു കയറിയ
ജോയിയോടൊപ്പം ഭാര്യ അന്നയുമുണ്ടായിരുന്നു...
തന്റെ അസുഖത്തെക്കുറിച്ച് തന്നേക്കാൾ കൂടുതൽ വാചാലയാകുന്ന അന്നയെ കണ്ട്
അമ്പരന്നിരിക്കുകയാണ് ജോയി...
എന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞത്
അന്നയായിരുന്നു...തന്റേടത്തോടൊപ്പം പണത്തിന്റെ ധാർഷ്ട്യവും അവരിൽ നിഴലിച്ചിരുന്നു...
വിശദമായ പരിശോധനയിൽ ജോയിയുടെ
അസുഖം ഏകദേശം മനസ്സിലായി...
നീണ്ട കാലയളവിലെ പ്രവാസത്തിൽ നിന്ന് കിട്ടിയ
സമ്മാനം...ഷുഗറും പ്രഷറും കൊളസ്ട്രോളും
ഒക്കെയുണ്ട്...പോരാത്തതിന് നല്ല രീതിയിൽ
തന്നെ ബ്ലോക്കും...
പക്ഷേ ഒരു ഓപ്പറേഷന് ആ ശരീരം നല്ല രീതിയിൽ
പ്രതികരിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു
അത് കൊണ്ട് തന്നെയാണ് ജോയിയെ പുറത്ത്
നിർത്തി ഭാര്യ അന്നയോട് ഈ കാര്യം സംസാരിക്കാൻ തീരുമാനിച്ചത്
"നോക്കൂ അന്ന ...ജോയിയുടെ ശരീരത്തിന് ഒരു
ഓപ്പറേഷനെ അതിജീവിക്കാൻ ആകില്ല...
മരുന്നുകൾ കഴിച്ചും ആഹാരം നിയന്ത്രിച്ചും
ചിട്ടയായ ജീവിതശൈലിയും നോക്കിയാൽ
കുറച്ചുനാൾ കൂടി അദ്ദേഹം ജീവിച്ചിരിക്കും
അതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം"
ഞാൻ പറഞ്ഞ് നിർത്തിയതും അവർ എന്നോട്
തട്ടിക്കയറാൻ തുടങ്ങി....
"നിങ്ങൾ ആരാ ഉപദേശിക്കാൻ..ഡോക്ടർ..
ഡോക്ടറുടെ പണി ചെയ്താൽ മതി...
അല്ലേലും വല്ല കൊള്ളാവുന്ന പ്രൈവറ്റ് ഹോസ്പിറ്റലിലും
പോയാ മതീന്ന് അതിയാനോട് ഞാൻ പറഞ്ഞതാ
അപ്പോ കൂട്ടൂകാരൻ പറഞ്ഞത്രേ നല്ല ഒരു ഡോക്ടറാ ഈ സർക്കാർ ആശുപത്രിയിലെന്ന്...അതു കേട്ടാ
ഇങ്ങോട്ട് വന്നത്...എന്നിട്ടിപ്പോ ദേ ഓപ്പറേഷൻ
ചെയ്യാൻ പറ്റില്ലെന്ന് പോലും".....
എന്തൊക്കെയോ പിന്നെയും പറഞ്ഞ് കൊണ്ട്
മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയ അവരോട്
പുറത്തു നിന്നവർ കാര്യം തിരക്കി.....
"എന്റെ ഭർത്താവിന് തീരെ വയ്യ ...ഓപ്പറേഷൻ
ചെയ്യാൻ ആ ഡോക്ടർ സമ്മതിക്കുന്നില്ല"
അന്ന പറഞ്ഞ് നിർത്തിയതും കൂടി നിന്നവർ
എനിക്ക് നേരെ ആക്രോശമായിരുന്നു....
"നിനക്ക് കൈക്കൂലി കിട്ടാഞ്ഞിട്ടാണോടാ...
അതോ അവരുടെ ഭർത്താവ് തട്ടിപ്പോയാൽ
അവരെ നിനക്ക് കെട്ടാൻ വേണ്ടിയാണോ..
ഇവനെയൊക്കെ ആരാ ഡോക്ടറാക്കിയത്"
കേട്ടാലറയ്ക്കുന്ന സംഭാഷണങ്ങൾ....ഒരു നിമിഷം
കൊണ്ട് ഞാനൊരു കൈക്കൂലിക്കാരനും
സ്ത്രീലമ്പടനുമൊക്കെയായി മാറപ്പെട്ടു.....
നിമിഷങ്ങൾക്കകം ചാനലുകളിൽ ഞാനൊരു
പ്രധാനവാർത്തകളിൽ ഒന്നായി നിറഞ്ഞു.....
ചികിത്സ തേടിയെത്തിയ രോഗിയുടെ ഭാര്യയെ
കൈക്കൂലി തരാഞ്ഞപ്പോൾ ചികിത്സ നിഷേധിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും
ചെയ്തൂന്നായി വാർത്തകൾ.....
എന്റെ മാനത്തിനൊപ്പം ഞാൻ പഠിച്ച് നേടിയ എന്റെ ജോലിയും നഷ്ടപ്പെട്ടു....
വാർത്ത കണ്ട് നാണക്കേട് കാരണം ഭാര്യയും
മക്കളും പുറത്തിറങ്ങാൻ മടിച്ചു...പിന്നീടവർ. ജീവിതത്തിൽ നിന്നും എന്നെ ഒഴിവാക്കി...ആദരവോടെ
കണ്ടിരുന്നവർ പോലും വെറുപ്പോടെ നോക്കാൻ
തുടങ്ങി....ആത്മഹത്യ പാപമാണെന്നോർത്ത്
ശേഷിച്ച ജീവിതം ഏകാന്തതയിൽ തള്ളി നീക്കുന്നു.....
പണത്തിനേക്കാൾ വലുത് ഒരു ജീവനാണെന്ന്
കരുതിയതിന് ജീവിതത്തിൽ കിട്ടിയ ശിക്ഷ...
അതോ ലക്ഷങ്ങൾ ഫീസെന്ന പേരിൽ രോഗികളിൽ നിന്നും അറുത്തു വാങ്ങിക്കാതിരുന്നതിന് കിട്ടിയ ശിക്ഷയോ?
ചിന്തകളിൽ മനസ്സ് നീറിപ്പുകയവേ കാതുകളിൽ
അവരുടെ തേങ്ങൾ..
"ഡോക്ടർ എനിക്ക് മാപ്പ് തരണം.. ചെയ്ത തെറ്റുകൾക്ക് ഞാൻ ഒരുപാട് ശിക്ഷ അനുഭവിച്ചു..അന്ന് ആ
പ്രശ്നങ്ങൾക്ക് ശേഷം ജോയിച്ചായനെ ഒരു
പ്രൈവറ്റ് ആശുപത്രിയിൽ കൊണ്ടുപോയി....
അവിടെ ലക്ഷങ്ങൾ ചിലവാക്കി ഓപ്പറേഷൻ നടത്തി..പക്ഷേ അദ്ദേഹത്തെ ജീവനോടെ കിട്ടിയില്ല......ഡോക്ടർ അന്ന് പറഞ്ഞത് ശരിയാണെന്ന് ബോധ്യമാവാൻ അദ്ദേഹത്തിന്റെ
ജീവനില്ലാതാകേണ്ടി വന്നു."
"നിനക്ക് നിന്റെ ഭർത്താവിനെ നഷ്ടപ്പെട്ടപ്പോൾ
എനിക്ക് എന്നെത്തന്നെയാണ് നഷ്ടപ്പെട്ടത്
എന്ന് പറയണമെന്നുണ്ടായിരുന്നു.....
സാരമില്ല...എല്ലാം വിധി ...എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു നടക്കുമ്പോൾ ഉത്തരം കിട്ടാത്ത
ചില ചോദ്യങ്ങൾ എന്റെയുള്ളിൽ ഞെരിഞ്ഞമങ്ങുന്നുണ്ടായിരുന്നു........
ഈ സമൂഹത്തിലെന്തേ... സാധാരണക്കാർക്കിടയിൽ പോലും സർക്കാർ ആശുപത്രികളും ഡോക്ടർമാരും താഴേത്തട്ടിൽ
നിൽക്കുന്നു.....
ലക്ഷങ്ങളുടെ പിൻബലത്തിൽ ഡോക്ടറായി
പഠിച്ചിറങ്ങി പ്രൈവറ്റിൽ.ജോലി നേടുന്നവരേക്കാൾ പിന്നിലാണോ
സർക്കാർ ചിലവിൽ നന്നായി പഠിച്ച് ജോലി
നേടുന്നവർ........
ഒരു ചെറിയ അസുഖത്തിന് പോലും ഒരുപാട്
ടെസ്റ്റുകൾ നടത്തി ധാരാളം മരുന്നു
കൾ തരുന്നവരാണോ നല്ല ഡോക്ടർ.....
ചോദ്യങ്ങൾ നിങ്ങളിലവശേഷിപ്പിച്ച് ഞാനിന്നും
എന്റെ ഏകാന്തതയെ പ്രണയിച്ച് നിങ്ങൾക്കൊപ്പമുണ്ടാകും.........
By....RemyaRajesh.....
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo