രാവിലെ തന്നെ അമ്മയുടെ ഉച്ചത്തിലുള്ള പതം പറച്ചിൽ കേട്ടാണ് മനു കണ്ണ് തുറന്നത്. എന്നും രാവിലെ പതിവുള്ളതാണ് ഈ കരച്ചിൽ. ഇപ്പോൾ കേൾക്കാം അച്ഛന്റെ വക സത്യപ്രതിജ്ഞ.
"മോളെ നീ ആണേ നമ്മുടെ മോൻ ആണേ ഇനി ഞാൻ കുടിക്കില്ല".
അമ്മയുടെ തലയിൽ കൈവെച്ചു പറയും. അച്ഛന്റെ ആ സമയത്തെ സ്നേഹം കാണുമ്പോൾ അമ്മ എല്ലാം മറക്കും. എന്നും സത്യപ്രതിജ്ഞ കഴിഞ്ഞു അമ്മയെ സമാധാനിപ്പിച്ച് അച്ഛൻ പണി ആയുധങ്ങളും എടുത്തു വീട്ടിൽ നിന്നും ഇറങ്ങും. വൈകുന്നേരം ആകുമ്പോൾ മദ്യപിച്ചു ബോധമില്ലാതെ ഒരു കുപ്പിയും എളിയിൽ തിരുകി കേറി വരും.

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മനുവിന്റെ വീട്ടിലെ സ്ഥിരം കാഴ്ചയാണ്. കെട്ടിടനിർമ്മാണം ആണ് അച്ഛന് തൊഴിൽ. മനുവിന്റെ അമ്മ വലിയ വീട്ടിലെ പെണ്ണായിരുന്നു. അമ്മയുടെ വീട്ടിൽ മതില് പണിയാൻ അച്ഛൻ പോയപ്പോൾ സ്നേഹിച്ച് വിവാഹം കഴിച്ചതാണ്. അച്ഛന്റെ കൂടെ വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങി പോന്നതാണ് അമ്മ. കുറച്ചു സൗന്ദര്യവും ആരെയും വശീകരിക്കുന്ന വാക്സാമർത്ഥ്യവും ആണ് അമ്മയെ അച്ഛനിലേക്ക് അടുപ്പിച്ചത്.
ആദ്യമൊക്കെ വലിയ സന്തോഷമായിരുന്നു ജീവിതം. പിന്നീടാണ് അച്ഛൻ മദ്യപാനശീലം തുടങ്ങിയത്. ഇപ്പൊ വന്ന് വന്ന് അത് മാത്രമായി ചിന്ത. വീട്ടിലേക്കുള്ള ചിലവിനുള്ളത് പോലും കൊണ്ടുവരാതെ ആയി. അമ്മ എങ്ങനെയൊക്കെയോ മനുവിനെ പട്ടിണിക്കിടാതെ വളർത്തുന്നു. ആസ്മയുടെ അസുഖമുള്ളതിനാൽ പണിക്കൊന്നും പോകാനും പറ്റില്ല അവന്റെ അമ്മക്ക്. അയൽവക്കത്തെ വീടുകളിൽ നിന്ന് കടം വാങ്ങി കുറച്ചു ദിവസങ്ങൾ തള്ളി നീക്കി. പിന്നെ പിന്നെ അവരും അമ്മയെ കാണുമ്പോൾ മുഖം തിരിക്കാൻ തുടങ്ങി.
സ്കൂളിലൊക്കെ മനുവിനെ കുട്ടികൾ അച്ഛന്റെ പേരും പറഞ്ഞ് കളിയാക്കുമ്പോളൊക്കെ അമ്മയുടെ അടുത്ത് വന്നു കരയും. അമ്മ അവനെ സമാധാനിപ്പിക്കും. അങ്ങനെ ദിവസങ്ങൾ പൊയ്‌ക്കൊണ്ടിരുന്നു. ഒരു ദിവസം രാവിലെ അമ്മ വല്ലാതെ വിഷമിച്ചു അടുക്കളയിൽ ഇരിക്കുന്നു. ഓലമേഞ്ഞ ഒരു കൊച്ചു വീടാണ് മനുവിന്റെ. മഴ വന്നാൽ ചോർന്നൊലിക്കും. മനു അടുത്തേക്ക് ചെന്നു.
"എന്താ അമ്മേ വിഷമിച്ചിരിക്കുന്നത്."
"ഒന്നും ഇല്ല മോൻ സ്കൂളിൽ പൊയ്ക്കോ. ഇന്ന് ഉച്ചക്ക് ഇത് കഴിച്ചോളൂ" എന്ന് പറഞ്ഞ് കുറച്ചു അവൽ എടുത്തു അവന്റെ കയ്യിലേക്ക് കൊടുത്തു. അമ്മയുടെ ഭാവത്തിൽ നിന്ന് അവന് കാര്യം മനസിലായി. വീട്ടിൽ ഒന്നും ഉണ്ടാക്കാനുള്ള സാധനം ഇല്ല.

മനസ്സില്ലാ മനസ്സോടെ അവൻ സ്കൂളിൽ പോയെങ്കിലും അവന്റെ ചിന്ത മുഴുവനും അമ്മയെ കുറിച്ചായിരുന്നു. ആകെ ഉണ്ടായിരുന്ന അവൽ ആണ് അമ്മ തനിക്കു കഴിക്കുവാൻ തന്നുവിട്ടത്. അമ്മ ഇനി എന്ത് കഴിക്കും. ക്ലാസ്സ് നടക്കുമ്പോളും അതായിരുന്നു അവന്റെ ചിന്ത. അച്ഛൻ മദ്യപിക്കുന്നതിന്റെ ഇടയിൽ എന്തെങ്കിലും ഒക്കെ കഴിക്കും. വീട്ടിൽ വന്ന് കുറെ ഒച്ചയിടും. എന്നിട്ടു കിടന്നുറങ്ങും. മനുവും അമ്മയും എന്തെങ്കിലും കഴിച്ചോ എന്നൊന്നും അന്വേഷണമില്ല.
സ്കൂളിൽ നിന്ന് തിരിച്ചു വന്ന മനു വീടിന്റെ പുറകിലെ തൊണ്ടും ചിരട്ടയും ഒക്കെ ഇടുന്ന ചെറിയ ഷെഡ്ഢിലേക്കു കയറി എന്തോ പരതുന്നു. കൈയിൽ ഒരു ചെറിയ ചാക്കും ഉണ്ട്.
"മനു നീ എന്താ മോനെ നോക്കുന്നത്" അമ്മ അവനോടു ചോദിച്ചു.
"മനു നീ എന്താ മോനെ നോക്കുന്നത്" അമ്മ അവനോടു ചോദിച്ചു.
"അമ്മ കഞ്ഞിക്കു വെള്ളം അടുപ്പത്തു വെച്ചോളൂ". മനു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഇവനെന്താണ് പറ്റിയതെന്ന് ചോദിച്ചു കൊണ്ട് അമ്മ പിന്നിലേക്ക് വന്നതും മനുവിനെ അവിടെയെങ്ങും കാണ്മാനില്ല.
ചാക്ക് കെട്ടും തൂക്കി മനു വേഗത്തിൽ നടന്നു. ചാക്കിന്റെ ഭാരം അവന്റെ കാലുകളെ തളർത്തുന്നുണ്ടെങ്കിലും അവൻ സർവ്വശക്തിയും എടുത്ത് ചാക്കും തൂക്കി നടന്നു. സന്ധ്യ കഴിഞ്ഞിരിക്കുന്നു, വേഗം ചെന്നില്ലെങ്കിൽ കട അടച്ചിട്ടു അണ്ണാച്ചി പോകും. അവൻ വേഗത്തിൽ നടന്നു കുപ്പിയും പാട്ടയും പഴയ പത്രങ്ങളും ഒക്കെ എടുക്കുന്ന അണ്ണാച്ചിയുടെ ആക്രി കടയിൽ എത്തി.
അണ്ണാച്ചി കട പൂട്ടാൻ പോകുന്നു. "മാമാ കടപൂട്ടല്ലേ ഇതും കൂടി"
അണ്ണാച്ചി കട പൂട്ടാൻ പോകുന്നു. "മാമാ കടപൂട്ടല്ലേ ഇതും കൂടി"
മനു ഓടിച്ചെന്ന് കൈയിൽ ഇരുന്ന ചാക്ക് അണ്ണാച്ചിയുടെ മുന്നിലേക്ക് കുടഞ്ഞിട്ടു. അച്ഛൻ കുടിച്ചിട്ട് തൊണ്ടുപുരയിലേക്ക് വലിച്ചെറിയുന്ന മദ്യകുപ്പികൾ ആയിരുന്നു അത് മുഴുവനും.
"ഇതെടുത്തിട്ട് എനിക്ക് ഇതിനുള്ള കാശ് താ മാമ" എന്ന് അവൻ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അണ്ണാച്ചി കുപ്പിയെല്ലാം തൂക്കി എടുത്തു അതിനുള്ള വില അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.
കൈയിൽ കിട്ടിയ കാശും കൊണ്ട് കടയിൽ കയറി അരിയും വാങ്ങി അവൻ വേഗം വീട്ടിലേക്കു ഓടി. എവിടുന്നാ നിനക്ക് അരി വാങ്ങാൻ കാശ്? അമ്മ അവനോടു ചോദിച്ചു.
"ഞാൻ മോഷ്ടിച്ചതല്ലമ്മേ അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു". അവന്റെ കരച്ചിൽ കണ്ടിട്ട് അമ്മ കൂടുതൽ ഒന്നും ചോദിച്ചില്ല. അമ്മ കഞ്ഞി വെച്ച് മനുവിന് കൊടുത്തു. അമ്മയും കഴിക്കൂ അവൻ പറഞ്ഞു. അച്ഛൻ അപ്പോളേക്കും മദ്യക്കുപ്പിയും എളിയിൽ തിരുകി എത്തി. എന്തൊക്കെയോ ഒച്ചവെച്ചിട്ട് കൈയിൽ കരുതിയ കുപ്പിയും കാലിയാക്കി. മനു വേഗം ചെന്ന് ആ കുപ്പി വലിച്ചെറിയുന്നതിനു മുൻപേ തന്നെ കൈയിൽ വാങ്ങി തൊണ്ടുപുരയിലെ ഒരു മൂലയ്ക്ക് വെച്ചിരുന്ന കാർഡ്ബോർഡ് പെട്ടിയിലേക്കു എടുത്തു വച്ച് സൂക്ഷിച്ചു വെച്ചു. മനുവിന് അരി വാങ്ങാനുള്ള കാശ് എവിടുന്നു കിട്ടി എന്ന് അവന്റെ പ്രവർത്തിയിൽ നിന്ന് അമ്മക്ക് മനസ്സിലായി. അവരുടെ കണ്ണുകൾ നിറഞ്ഞു. "അമ്മ വിഷമിക്കേണ്ട ഞാൻ അരി വാങ്ങിയല്ലോ പിന്നെ എന്തിനാ കരയുന്നത്".
നിഷ്കളങ്കമായി അവൻ ചോദിച്ചു.

പിന്നീടുള്ള ഓരോ ദിവസവും വഴിയിൽ വീണു കിടന്നു കിട്ടുന്ന മദ്യക്കുപ്പികൾ സ്കൂൾ വിട്ടു വരുന്ന വഴി മനു പെറുക്കി കൊണ്ടുവന്ന് സൂക്ഷിച്ചു വെക്കും. അച്ഛൻ വരുന്നതും നോക്കി അവൻ നോക്കിയിരിക്കും. അച്ഛൻ കൊണ്ടുവരുന്ന മദ്യക്കുപ്പി കാലിയായതും ഉടനെ എടുത്തു ആ കാർഡ്ബോർഡ് പെട്ടിയിൽ സൂക്ഷിച്ചുവെക്കും. കൂട്ടുകാർ അങ്ങനെ അവന് പെറുക്കി എന്ന പേരും ഇട്ടു. അവനു അതൊരു നാണക്കേടായി തോന്നിയില്ല. അമ്മയെ പട്ടിണി കിടത്തരുത് എന്നത് മാത്രമായിരുന്നു അവന്റെ ചിന്ത. മദ്യം ഉള്ളടത്തോളം കാലം ആ അമ്മക്കും മകനും ഇനി പട്ടിണിക്ക് ചെറിയ തോതിലെങ്കിലും ഒരു ആശ്വാസം ഉണ്ടാകും എന്നാശിക്കാം.
By Manju Abhinesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക